11/07/2014

ഒറ്റത്തണ്ടില്‍ 110 കിലോ മരച്ചീനി..


ഒറ്റത്തണ്ടില്‍ 110 കിലോ മരച്ചീനി...ട ട ട+

അങ്കമാലി: ഒറ്റത്തണ്ടില്‍ വിളഞ്ഞ 110 കിലോ മരച്ചീനി കൗതുകക്കാഴ്ചയായി. ആഗോള കാര്‍ഷിക സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള സ്റ്റാളിലാണ് കൂറ്റന്‍ മരച്ചീനി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പെരുമ്പാവൂര്‍ അശമന്നൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ തോട്ടത്തിലാണ് കൂറ്റന്‍ മരച്ചീനി വിളഞ്ഞത്. ബഡ് ചെയ്ത തണ്ടിലാണ് 110 കിലോ വിളഞ്ഞത്. ഒമ്പത് മാസം കൊണ്ട് വിള പാകമായി. മുളന്തുരുത്തി സ്വദേശി ജോര്‍ജിന്റെ തോട്ടത്തില്‍ വിളഞ്ഞ കൂറ്റന്‍ മരച്ചീനിയും പ്രദര്‍ശനത്തിനുണ്ടായിരുന്നു. നടാനായി ഉപയോഗിക്കുന്ന മരച്ചീനിത്തണ്ടിന്റെ ഏതാണ്ട് മധ്യഭാഗത്തായി വട്ടത്തില്‍ തൊലി ചെത്തിക്കളഞ്ഞ ശേഷം നട്ടാല്‍ കൂടുതല്‍ വിളവുണ്ടാകുമെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. തൊലി ചെത്തിക്കളഞ്ഞ ഭാഗത്തും കടഭാഗത്തും വേര് പൊട്ടും. അതിനാല്‍ രണ്ട് നിരയിലായി മരച്ചീനി ഉണ്ടാകും.

MODIYUDE പ്രഭാഷണം മലയാളം 2/11/2014 video

MODIYUDE പ്രഭാഷണം മലയാളം 2/11/2014 മറുനാടന്‍ മലയാളിയില്‍നിന്നു http://www.marunadanmalayali.com/opinion/sociopolitical/modi-speech-in-air-6534

11/06/2014

വിന്‍ഡോസ് 7, 8 എന്നിവ പിന്‍വലിക്കുന്നു


വിന്‍ഡോസ് 7, 8 എന്നിവ പിന്‍വലിക്കുന്നു
 സ്വന്തം ലേഖകന്‍
6/11/2014

വിന്‍ഡോസ് 7 നും 8 ഉം വിപണിയില്‍നിന്ന് പിന്‍വലിക്കുന്നു. പുതിയ ഒാപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 അടുത്ത വര്‍ഷം പുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് പഴയ പതിപ്പുകള്‍ പിന്‍വലിക്കുന്നത്. ഇനി വാങ്ങുന്ന കംപ്യൂട്ടറുകളില്‍ വിന്‍ഡോസ് 8.1 ആയിരിക്കും ഇന്‍സ്റ്റാള്‍ ചെയ്യുക. കംപ്യൂട്ടര്‍ ഉപയോക്താക്കളില്‍ 53ശതമാനവും വിന്‍ഡോസ് 7 ആണ് ഉപയോഗിക്കുന്നത്. വിന്‍ഡോസ് 8നാകട്ടെ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. 6 ശതമാനം പേര്‍ മാത്രമാണ് വിന്‍ഡോസ് 8 ഉപയോഗിക്കുന്നത്?.

ജന ധന യോജന ഫോം

11/05/2014

അവസാനത്തെ അടവ്

അവസാനത്തെ അടവ്
ഇപ്പോള്‍ നിങ്ങള്‍ എനിക്ക് വോട്ട് തന്നില്ലങ്കില്‍  ഇനി നിങ്ങള്‍ക്ക് ഈ നൂറ്റാണ്ടില്‍  വേറെ മുഖ്യമന്ത്രി ഉണ്ടാകില്ല ഇനിയുള്ള എല്ലാ എലക്ഷനിലും BJP മാത്രമേ ജയിക്കു മുഖ്യമന്ത്രി ആകൂ എന്ന് പ്രജരിപ്പിക്കും  അതുകൊണ്ട് അവസാന ആഗ്രഹമായി ഒരു തവണ  കൂടി പ്ലീസ് 

10/22/2014

VS നു ആശംസകള്‍


കേരളത്തിനും ജൈവം പ്രിയങ്കരം


കേരളത്തിനും ജൈവം പ്രിയങ്കരം
 

കേരളത്തിലും ജൈവ കൃഷിക്ക് പ്രചാരം വര്‍ധിക്കുന്നു. 2007ല്‍ 7,000 ഹെക്ടര്‍ സ്ഥലത്തായിരുന്നു ജൈവകൃഷിയെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇത് 16,000 ഹെക്ടറായി വര്‍ധിച്ചു. ജൈവ കൃഷിക്ക് സംസ്ഥാന സര്‍ക്കാരും നബാര്‍ഡും സഹായം നല്‍കുന്നു. വലിയ മുടക്കുമുതലില്ലാതെ തന്നെ ജൈവകൃഷി നടത്തി വിജയം കൊയ്യുന്ന കൂട്ടായ്മകളുണ്ട്. കോഴിക്കോട് വേങ്ങേരിയിലെ നിറവ് ഉദാഹരണം. അഞ്ചു സെന്റും പത്തു സെന്റും ഭൂമിയുള്ള സാധാരണക്കാരുടെ കൂട്ടായ്മയാണ് നിറവ്.

101 കുടുംബങ്ങളാണ് അംഗങ്ങള്‍. മട്ടുപ്പാവിലും വീട്ടുമുറ്റത്തുമായാണ് ഇവരുടെ കൃഷി. ദിവസം കൃഷിക്കായി മാറ്റിവയ്ക്കുന്നത് വെറും ഒരു മണിക്കൂര്‍. അടുക്കളയില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും ചാണകവും ഗോമൂത്രവുമാണ് വളം. വീട്ടിലേക്ക് ആവശ്യമുള്ളതെടുത്ത് ബാക്കി നിറവിന്റെ ജൈവ പച്ചക്കറി ഔട്ട്ലെറ്റിലൂടെ വിറ്റഴിക്കുന്നു. വിപണി വിലയേക്കാള്‍ കുറവേ ഈടാക്കുന്നുള്ളൂ. മാസം ഓരോ വീട്ടുകാരും സമ്പാദിക്കുന്നത് 5000 രൂപ മുതല്‍ 12,000 രൂപ വരെ.

വലിയ പരിചരണമൊന്നും ആവശ്യമില്ലാത്ത പച്ചക്കറികളാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. ജൂണ്‍, ജൂലൈ മാസത്തില്‍ തനിയെ മുളയ്ക്കുന്ന തകര വിറ്റ് നിറവിലെ സത്യന്‍ നേടിയത് 2800 രൂപയാണ്. മത്തന്‍, കുമ്പളം, ചീര, പടവലം, വെള്ളരി, പയര്‍ എന്നിവയെല്ലാം ഇവര്‍ ഉല്‍പാദിപ്പിക്കുന്നു. വിത്തുകള്‍ കയറ്റിയയ്ക്കുന്നു. പച്ചക്കറി കയറ്റുമതി ചെയ്യാനുള്ള പദ്ധതിയുമുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പെസ്റ്റിസൈഡ് റെസിഡ്യു ലബോറട്ടറി നിറവിന്റെ ഉല്‍പന്നങ്ങള്‍ വിഷരഹിതമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ജൈവ ഉല്‍പന്നങ്ങള്‍ക്കുള്ള സ്വീകാര്യത മുതലെടുക്കാന്‍ കള്ളനാണയങ്ങളും രംഗത്തുണ്ട്. ജൈവ പച്ചക്കറിയെന്ന ലേബലില്‍ വിറ്റഴിക്കുന്ന പലതിലും മാരക വിഷമുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതു കൊണ്ടു തന്നെ സര്‍ട്ടിഫൈഡ് പച്ചക്കറികള്‍ക്കേ ഇപ്പോള്‍ ആവശ്യക്കാരുള്ളൂ.

ആകാശത്തെ കൃഷി


ആകാശത്തെ കൃഷി
 ടി. അജീഷ്




. വീടിനു മുകളില്‍ കൃഷിയിടങ്ങള്‍ വ്യാപകമാവുകയാണ്. മട്ടുപ്പാവിലെ കൃഷിയില്‍ എന്തൊക്കെ ശ്രദ്ധിക്കാം

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുകയെന്നതു മലയാളിയുടെ ശീലമായി മാറുകയാണ്. സ്വന്തമായി ഭൂമിയില്ലാത്തവരുടെ കൃഷിയിടം ഇന്നു ടെറസുകളാണ്. മട്ടുപ്പാവ് കൃഷിയിലേക്കിറങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നു നോക്കാം:

ഒരുക്കങ്ങള്‍
നന്നായി സൂര്യപ്രകാശം ലഭിക്കുന്ന മട്ടുപ്പാവുകളിലാണു കൃഷിചെയ്യേണ്ടത്. ജലസേചനത്തിനുള്ള സൌകര്യവും അവിടെത്തന്നെ വേണം.മട്ടുപ്പാവില്‍ കൃഷി ചെയ്യുമ്പോള്‍കോണ്‍ക്രീറ്റിനു ചോര്‍ച്ച വരുമോ എന്നതാണുപലരുടെയും ആശങ്ക. വളരെ ശ്രദ്ധയോടെ കൃഷിചെയ്താല്‍ ചോര്‍ച്ചയുണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയാം. ജൈവവളം ഉപയോഗിച്ചു കൃഷിചെയ്യുകയാണെങ്കില്‍ നൈട്രജന്‍ കാരണമുള്ള കോണ്‍ക്രീറ്റ് ചോര്‍ച്ച ഇല്ലാതാക്കാം.

കാലിത്തീറ്റയുടെ ചാക്കുകളും ഗ്രോ ബാഗുകളുമാണു പച്ചക്കറിക്കു വേണ്ടത്. മറ്റുള്ളവ മണ്ണിട്ടു വളര്‍ത്തിയെടുക്കാം. മണ്ണിടുന്നതിനു മുന്‍പു നല്ല കട്ടിയുള്ള ഷീറ്റ് വിരിക്കണം. ഇല്ലെങ്കില്‍ കോണ്‍ക്രീറ്റിനുചോര്‍ച്ച വരും. ഒരടി മണ്ണാണു ചേമ്പ്, ചേനഎന്നിവ കൃഷിചെയ്യാന്‍ മട്ടുപ്പാവില്‍ നിറയ്ക്കേണ്ടത്. ചാക്കിനും ബാഗിനും നീര്‍വാര്‍ച്ചയുണ്ടായിരിക്കണം. ഇല്ലെങ്കില്‍ വെള്ളം കെട്ടിക്കിടന്ന് കൃഷി ചീഞ്ഞുപോകും.

അതേ സമയം, മട്ടുപ്പാവില്‍ വെള്ളം കെട്ടിനില്‍ക്കരുത്. ചാക്കിനും ഗ്രോ ബാഗിനുമടിയില്‍ വയ്ക്കാനുള്ള പ്ലാസ്റ്റിക് പാത്രം ഇപ്പോള്‍ ലഭിക്കാനുണ്ട്. അമിതമായി വെള്ളം ഒഴിച്ചുകൊടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാം.

മണ്ണൊരുക്കം
മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ തുല്യ അനുപാതത്തിലെടുക്കണം. മണല്‍കിട്ടാന്‍ പ്രയാസമാണെങ്കില്‍ ചകിരിച്ചോര്‍ ഉപയോഗിച്ചാലും മതി. ഇതില്‍ സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ എന്നീജീവാണുക്കള്‍ ചേര്‍ക്കണം. (രണ്ടും വളംവില്‍ക്കുന്ന കടകളില്‍നിന്നു ലഭിക്കും). കുമിള്‍രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ ജീവാണുവാണ് സ്യൂഡോമോണാസ്. കുമിള്‍രോഗത്തിനും നിമാവിരകളുടെ ആക്രമണംതടയാനും ട്രൈക്കോഡെര്‍മ ഫലവത്താണ്.വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നതും നിമാവിരശല്യം ഇല്ലാതാക്കാന്‍ ഉത്തമമാണ്.മണ്ണിലെ കാല്‍സ്യക്കുറവു പരിഹരിക്കാന്‍അല്‍പ്പം കുമ്മായവും ചേര്‍ക്കണം.നടീല്‍പയര്‍, പാവല്‍, വെണ്ട എന്നിവയെല്ലാം ഒാരോ ബാഗില്‍ ഒാരോ വിത്തുവീതം നടാം.

ചീര, തക്കാളി, വഴുതന എന്നിവയെല്ലാം തൈകള്‍ മുളപ്പിച്ച് നാലിലയാകുമ്പോള്‍ പറിച്ചു നടണം. ഇലകള്‍ തമ്മില്‍ തൊടാത്തഅകലത്തിലായിരിക്കണം ബാഗുകള്‍ നിരത്തേണ്ടത്. എന്നാല്‍ ടെറസിലെ മണ്ണിലാണുകൃഷിയെങ്കില്‍ കൃത്യമായ അകലം വേണം.വെണ്ട, വഴുതന എന്നിവയ്ക്കു ചെടികള്‍ തമ്മില്‍ രണ്ടടിയാണ് അകലം വേണ്ടത്.പാവലിനും പയറിനും ചെടികള്‍ തമ്മില്‍ ഒന്നര അടിയും ചീരയ്ക്ക് 20 സെന്റീമീറ്ററുമാണ് അകലം വേണ്ടത്.വളപ്രയോഗംചെടികള്‍ വലുതായാല്‍ പത്തുദിവസംകൂടുമ്പോള്‍ വളപ്രയോഗം നടത്തണം. വീട്ടില്‍ തന്നെയുണ്ടാക്കാവുന്ന ജൈവവളം തന്നെയാണ് ഉത്തമവും ചെലവു കുറവും.

ചാണകം (അഞ്ച് കിലോ) ഗോമൂത്രം (10 ലീറ്റര്‍),കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് (രണ്ടും അര കിലോഗ്രാം), ശര്‍ക്കര (അര കിലോഗ്രാം), പാളയംകോടന്‍ പഴം (അഞ്ച് എണ്ണം) എന്നിവകൊണ്ടുണ്ടാക്കാവുന്ന വളച്ചായ വളരെ ഉത്തമമാണ്. ചാണകവും മൂത്രവും നന്നായി ചേര്‍ത്ത് കടലപ്പിണ്ണാക്കുംവേപ്പിന്‍പിണ്ണാക്കും അതിലിട്ട് ഇളക്കുക.ശര്‍ക്കര ലായനിയാക്കി, പഴം നന്നായി ഉട
ച്ച് ഇതിലേക്കു ചേര്‍ക്കുക. 50 ലീറ്റര്‍ വെള്ളമുള്ള ടാങ്കിലേക്ക് ഇതൊഴിച്ച് വായഭാഗം നന്നായി കെട്ടിവയ്ക്കുക. പത്തുദിവസം കഴിഞ്ഞാല്‍ നന്നായി ഇളക്കി ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കാം.

ഫിഷ് അമിനോ ആസിഡും നല്ലൊരുജൈവവളവും കീടനാശിനിയുമാണ്. മത്തി (ചാള) ഒരു കിലോ, ശര്‍ക്കര ഒരു കിലോഎന്നിവയാണ് ഫിഷ് അമിനോ ആസിഡിനു വേണ്ടത്. ശര്‍ക്കര നന്നായി പൊടിക്കുക. മത്തി ചെറുതായി മുറിച്ച് ശര്‍ക്കരപ്പൊടിയോടു ചേര്‍ത്ത് പാത്രത്തിലിട്ട് നന്നായി അടച്ചുവയ്ക്കുക. 20 ദിവസം വായുസമ്പര്‍ക്കമില്ലാതെ സൂക്ഷിക്കണം. അഞ്ചുലീറ്റര്‍ വെള്ളത്തില്‍ 10 മില്ലീലീറ്റര്‍ ഫിഷ്അമിനോ ആസിഡ് ചേര്‍ത്തു ചെടികള്‍ക്കുചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. ഇലകളില്‍തളിച്ചാല്‍ കീടങ്ങള്‍ ഇല്ലാതാകും.മണ്ണിരക്കമ്പോസ്റ്റും ചെടികള്‍ക്ക് ഉത്തമമാണ്.


കീടനാശിനികള്‍
.വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഒരു ലീറ്റര്‍ വെള്ളത്തില്‍ അഞ്ചുഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ചശേഷം 25 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ക്കുക. 25 മില്ലി വേപ്പെണ്ണ ചേര്‍ത്ത്, അരിച്ച് ആറിരട്ടി വെള്ളംചേര്‍ത്തു ചെടികള്‍ക്കു തളിച്ചുകൊടുക്കാം.
. കാന്താരി - ഗോമൂത്ര മിശ്രിതം 10 കാന്താരി മുളക് അരച്ച് ഒരു ലീറ്റര്‍ ഗോമൂത്രത്തില്‍ കലക്കി അരിച്ചെടുക്കുക. ഇതില്‍ 60 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച് പത്തിരട്ടി വെള്ളം ചേര്‍ത്തു തളിച്ചാല്‍ കീടങ്ങള്‍ അകലും.

കൃഷിവകുപ്പ് സഹായിക്കും
മട്ടുപ്പാവ് കൃഷിക്കു കൃഷിവകുപ്പ് സഹായം നല്‍കുന്നുണ്ട്. 2000 രൂപ വിലവരുന്ന 25ഗ്രോ ബാഗുകള്‍ക്ക് 500 രൂപയാണു കൃഷിവകുപ്പ് ഇൌടാക്കുന്നത്. മണ്ണുനിറച്ച ഗ്രോബാഗും അതിലേക്കുള്ള തൈകളും കൃഷിവകുപ്പ് നല്‍കും. അതതു കൃഷിഭവനുകളുമാ യി ഇതിനായി ബന്ധപ്പെടണം. (കടപ്പാട്: സുജ കാരാട്ട്, കൂത്തുപറമ്പ് കൃഷി ഒാഫിസര്‍. ഫോണ്‍: 9495561622)

10/15/2014

ലോകത്തിലെ ആദ്യത്തെ പറക്കും കാർ ഇതാ വരുന്നു


ലോകത്തിലെ ആദ്യത്തെ പറക്കും കാർ ഇതാ വരുന്നു
15/10/2014/


യൂറോപ്പ്: തിരക്ക് പിടിച്ച റോഡുകളിലെ ഭ്രാന്ത് പിടിപ്പിക്കുന്ന ഗതാഗതക്കുരുക്കിൽ അകപ്പെടുന്പോൾ അതിനിടയിൽ നിന്നും നമ്മൾ സഞ്ചരിക്കുന്ന കാർ മറ്റ് വാഹനങ്ങളുടെ മുകളിലൂടെ പറന്ന് നമ്മെ ലക്ഷ്യ സ്ഥാനത്തെത്തിച്ചാൽ എങ്ങനെയിരിക്കും. എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം എന്നു പറയാൻ വരട്ടെ. അങ്ങനെയൊരു അത്ഭുത വാഹനം തയ്യാറായിക്കഴിഞ്ഞു. സിനിമയിലല്ലന്നേ, യഥാർത്ഥ ജീവിതത്തിൽ.

ഏറോമൊബിൽ എന്ന കന്പനിയുടെ സഹസ്ഥാപകനും പ്രധാന എഞ്ചിനീയറുമായ സ്റ്റീഫൻ ക്ലീൻ ഇരുപത് വർഷത്തോളമെടുത്താണ് പറക്കുന്ന കാർ എന്ന ആശയം യാഥാർത്ഥമാക്കിയെടുത്തിരിക്കുന്നത്. ഏറോമൊബീൽ 2.5 എന്നാണ് ഈ വിമാനക്കാറിന്റെ പേര്. ഒരു വർഷം മുന്പ് ഈ കാറിന്റെ പരീക്ഷണപ്പറക്കൽ വളരെ വിജയകരമായി നടന്നിരുന്നു. ഇപ്പോൾ ഇതേ കാറിന്റെ പുതിയ പതിപ്പായ ഏറോമൊബീൽ 3.0 യാണ്  വിൽപ്പനയ്ക്കായി പുറത്തിറക്കാനൊരുങ്ങുന്നത്. ആസ്ട്രിയയിൽ ഒക്ടോബർ 29ന് നടക്കുന്ന പയനീഴ്സ് ഫെസ്റ്റിവലിൽ വച്ച് കന്പനി ലോകത്തിലെ ആദ്യത്തെ പറക്കുന്ന കാറിനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തും.
         




പറക്കുന്ന കാറുകൾ നിർമ്മിക്കാനുള്ള ആശയം 1990 മുതലാണ് ഏറോമൊബീൽ കന്പനി ആരംഭിച്ചത്. ആദ്യം നിർമ്മിച്ച കാറിന്റെ മോഡൽ വളരെ വിചിത്രവും സ്ഥിര ഉപയോഗത്തിന് പറ്റാത്തതുമായിരുന്നു. പിന്നീട് പതുക്കെ പതുക്കെ മാറുന്ന സാഹചര്യത്തിനനുസരിച്ച് കാറിന്റെ ഘടനയിൽ മാറ്റം വരുത്തിയാണ് പുതിയ മോഡൽ തയ്യാറാക്കിയിരിക്കുന്നത്.

ഏറോമൊബീൽ 3.0യിൽ റോടാക്സ് 912 എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. പറക്കുന്പോൾ 15 ലിറ്റർ ഇന്ധനം ഉപയോഗിച്ച്  700 കിലോമീറ്ററും, റോഡിൽ 12 ലിറ്റർ ഇന്ധനം ഉപയോഗിച്ച് 875 കിലോമീറ്ററും സഞ്ചരിക്കാനാകും. വായുവിൽ 200 കിലോമീറ്ററും റോഡിൽ 160 കിലോമീറ്ററുമാണ് ഏറോമൊബീൽ 3.0യുടെ പരമാവധി വേഗം. വിമാനം പറന്നുയരാനുള്ള വേഗത കിലോമീറ്ററിൽ 130 കിലോ മീറ്ററാണ്.

റോഡിലൂടെ സഞ്ചരിക്കുന്പോൾ വിമാനത്തിന്റെ ചിറകുകൾ മുന്നിലുള്ള സീറ്റിന്റെ വശത്തേക്ക് മടങ്ങിയിരിക്കും. കാറിന്റെ രൂപഘടനയിൽ ഇനിയും കുറച്ച് കൂടി മാറ്റം വരുത്തേണ്ടതുണ്ട് എന്നാണ് കന്പനി കരുതുന്നത്. വൈകാതെ പുതിയ മാറ്റങ്ങളുമായി ആകാശത്തിലും ഭൂമിയിലും സഞ്ചരിക്കുന്ന കാർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

10/14/2014

ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ നിന്നും കൊഴിഞ്ഞു പോകുന്നത് 14 മിനുട്ട്; ഒരു ലാർജ് അടിച്ചാൽ ആയുസ് നഷ്ടം ഏഴ് മണിക്കൂറൂം


ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ നിന്നും കൊഴിഞ്ഞു പോകുന്നത് 14 മിനുട്ട്; ഒരു ലാർജ് അടിച്ചാൽ ആയുസ് നഷ്ടം ഏഴ് മണിക്കൂറൂം


പുകവലി അനാരോഗ്യകരമായ ഒരു ശീലമാണെന്ന് അറിയാത്തവരില്ല. എന്നാലും ഒരു സിഗരറ്റ് വലിച്ചു എന്നു വച്ച് ഒരു ദോഷവും വരാനില്ലെന്നായിരിക്കും പലരുടെയും ധാരണ. എന്നാൽ ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങൾ ഊതി പുകയാക്കിക്കളയുന്നത് വിലപ്പെട്ട ജീവിതത്തിലെ 14 മിനിറ്റുകളാണ്. പുകവലിക്കാരുടെയും മദ്യപാനികളുടെയും മയക്കു മരുന്ന് അടിക്കുന്നവരുടെയും ജീവിതത്തിൽ നിന്ന് ഈ ലഹരി പദാർത്ഥങ്ങൾ അപഹരിക്കുന്ന സമയത്തെക്കുറിച്ച് ട്രീറ്റ്‌മെന്റ് ഫോർ അഡിക്ഷൻ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് നടത്തിയ പഠനം കണ്ണു തുറപ്പിക്കുന്നതാണ്. ഒരു ഡോസ് മദ്യം 6.6 മണിക്കൂറും, കൊക്കെയ്ൻ 5.1 മണിക്കൂറും ഹെറോയിൻ 22.8 മണിക്കൂറും മെഥഡോൺ 12.6 മണിക്കൂറും ജീവിതത്തിൽ് നിന്ന് അപഹരിക്കും.

ഒരു ദിവസം 20 സിഗരറ്റുകൾ വലിക്കുന്ന ചെയിൻ സ്‌മോക്കറായ ഒരാളുടെ ജീവിതത്തിൽ നിന്ന് പുകയായി പോകുന്നത് 10 വർഷമായിരിക്കുമെന്ന് വെബ്‌സൈറ്റിലെ കണക്കുകൾ പറയുന്നു. ഒരു സ്ഥിരം മദ്യപാനിക്ക് 23 വർഷവും കൊക്കെയ്ൻ അടിമയായവർക്ക് 34 വർഷവും ജീവിതത്തിൽ നിന്ന് നഷ്ടമാകുന്നു. യു എസിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി ഡി എസ്), മെന്റൽ ഹെൽത്ത് സർവീസസ്് അഡ്‌മിനിസ്‌ട്രേഷൻ, നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനസ്‌ട്രേഷൻ തുടങ്ങിയ എജൻസികളിൽ നന്ന് ശേഖരിച്ച വിവരങ്ങൾ വിലയിരുത്തിയാണ് ഈ കണക്കുകൾ തയാറാക്കിയിരിക്കുന്നത്. കൊക്കെയ്ൻ അടിമയായവർക്ക് 34 വർഷവും മെതഡോൻ ഉപയോഗിക്കുന്നവർക്ക് 38 വർഷവും നഷ്ടമാകും. ശരാശരി 41 വയസ്സാകുമ്പോഴേക്ക്ു ഇവർ മരണത്തിനു കീഴടങ്ങും. ഹീറോയിന് അടിമയായാൽ ജീവിതത്തിലെ വിലപ്പെട്ട 42 വർഷങ്ങൾ അപഹരിക്കപ്പെടുകയും ശരാശരി 38 വയസ്സിൽ കീഴടങ്ങുകയും ചെയ്യുമെന്നും വെബ്‌സൈറ്റിലെ കണക്കുകൾ പറയുന്നു.

ളേമറധണല സമഴ ബടസ ാധപണ
ബ്രാൻഡ് സുധീരനുണ്ടാക്കി അവർ രക്ഷപ്പെടട്ടേ: ഈഴവൻ വാറ്റും നായർ തെങ്ങുചെത്തും ക്രൈസ്തവൻ വീഞ്ഞും ഉണ്ടാക്കട്ടെ!
മയക്കുമരുന്ന് ഉപയോഗവും കള്ളവാറ്റും വ്യാപകമാകും; പൊതുസ്ഥലങ്ങളിൽ മദ്യപാനം പതിവാകും; സർക്കാർ ഖജനാവിൽ നിന്നും 1800 കോടി ചോരും: മദ്യനിയന്ത്രണത്തിന്റെ മറുപുറം ഇങ്ങനെ
ഹാസ്യനടൻ പുരസ്‌കാരം നൽകി അഭിനേതാവിനെ അപമാനിക്കരുതെന്ന് അടൂർ ഗോപാലകൃഷ്ണൻ സമിതി; മദ്യപാനവും പുകവലിയും സിനിമയിൽ നിന്നും ഒഴിവാക്കണമെന്നും നിർദ്ദേശം
കർക്കിടകത്തിലെ മരുന്നുകഞ്ഞി; ചിട്ടകൾ നിർബന്ധം
ആയുർവേദത്തിലൂടെ കൊളസ്‌ട്രോളിനെ മെരുക്കാം
പുകവലിക്കുന്നത് ഒരാളുടെ ആയുസ്സിൽ നിന്ന് എത്ര കുറയ്ക്കും എന്ന സാധാരണ പപ്പോഴും കേൾക്കാറുള്ള ഒരു ചോദ്യമാണ് ഇത്തരമൊരു പഠനം നടത്താൻ പ്രേരകമായതെന്ന് പ്രൊജക്ട് മാനേജരായ ജെയ്ക് ട്രൈ പറയുന്നു. ഒരു സിഗരറ്റ് വലിച്ചാലോ അൽപം മദ്യപിച്ചാലോ ജീവിതത്തിൽ നിന്ന ഒരാൾക്ക് എത്ര സമയം നഷ്ടമാകുമെന്നത് സംബന്ധിച്ച് നുറു ശതമാനം കൃത്യമായ കണക്ക് ലഭിക്കാൻ മറ്റു പല ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. തങ്ങൾ അവതരിപ്പിച്ചത് ഒരു ഏകദേശ കണക്കാണെന്നും അദ്ദേഹം പറഞ്ഞു.

10/11/2014

ലോകഭാഷകള്‍ ആറു കീകളില്‍ ഭദ്രം; നളിന് ഗൂഗിളിന്റെ അംഗീകാരം


ലോകഭാഷകള്‍ ആറു കീകളില്‍ ഭദ്രം; നളിന് ഗൂഗിളിന്റെ അംഗീകാരം
 


കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ആറക്ഷരങ്ങള്‍കൊണ്ട് ലോകത്തിലെ ഏത് ഭാഷയും ടൈപ്പ് ചെയ്യാന്‍ കഴിയുന്ന ഓപ്പണ്‍ സോഫ്റ്റ്‌വെയറുമായി കാസര്‍കോടുനിന്നും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി. കാഴ്ചയില്ലാത്തവര്‍ക്കുവേണ്ടിയുള്ള ബ്രെയില്‍ ലിപിയുടെ സവിശേഷതകള്‍ ഉള്‍ക്കൊണ്ട്് നളിന്‍ സത്യന്‍ നിര്‍മ്മിച്ച ഐബസ്ശാരദ ബ്രെയില്‍ എന്ന സോഫ്റ്റ്‌വേറിനാണ് ഗൂഗിളിന്റെ അംഗീകാരം ലഭിച്ചത്.

എ, ഉ, ഞ, ക, ഖ, ഗ എന്നീ കീകള്‍ ഉപയോഗിച്ചാണ് എല്ലാ ഭാഷയും ടൈപ്പ് ചെയ്യാവുന്ന ഓപ്പണ്‍ സോഫ്റ്റ്‌വേര്‍ നളിന്‍ വികസിപ്പിച്ചത്. ആറു കുത്തുകള്‍ (പസര്‍റ) ഉപയോഗിച്ചുള്ള ബ്രെയില്‍ ലിപി നിര്‍മ്മിതിയുടെ അടിസ്ഥാന തത്വമാണ് ഇവിടേയും സ്വീകരിച്ചിരിക്കുന്നത്. ഈ കണ്ടു പിടിത്തത്തിന് ഗൂഗിള്‍ 10,500 ഡോളര്‍(6.76ലക്ഷം രൂപ) സഹായധനം നല്‍കിക്കഴിഞ്ഞു.

കാസര്‍കോട് വിദ്യാനഗര്‍ ഗവ. അന്ധവിദ്യാലയത്തിലെ അധ്യാപകന്‍ കെ.സത്യശീലന്റെയും ശാരദയുടെയും മകനാണ് നളിന്‍. കാഴ്ചയില്ലാത്തവര്‍ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ബ്രെയില്‍ ലിപിയുടെ സാങ്കേതികവശം കീബോര്‍ഡിലേക്ക് പകരാന്‍ പൂര്‍ണ അന്ധനായ അച്ഛന്റെ കൈത്താങ്ങുണ്ടായിരുന്നു. ഈ നേട്ടത്തിന്റെ മുഴുവന്‍ കടപ്പാടും അഛനാണെന്ന് നളിന്‍ പറയുന്നു.

കാസര്‍കോട് ദേളി സഅദിയ കോളേജിലെ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് നളിന്‍ സത്യന്‍.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് മുഖേനയാണ് പ്രോജക്ട് ഗൂഗിളിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.

2013ല്‍ ടക്‌സ് ഫോര്‍ കിഡ്‌സിന്റെ ടക്‌സ് ടൈപ്പ്, ടക്‌സ് മാത്‌സ് എന്നീ സോഫ്റ്റ്‌വേറുകള്‍ കാഴ്ചവൈകല്യമുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന തരത്തില്‍ ശബ്ദപിന്തുണ നല്‍കിയ നളിനിന്റെ പ്രോജക്ടിന് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ അംഗീകാരം ലഭിച്ചിരുന്നു.

10/10/2014

ആണുങ്ങള്‍ക്ക് ഒരെണ്ണം ഉള്ളത് പെണ്ണുങ്ങള്‍ക്ക്‌ രണ്ടെണ്ണം ഉണ്ട്

ആണുങ്ങള്‍ക്ക്  ഒരെണ്ണം ഉള്ളത് പെണ്ണുങ്ങള്‍ക്ക്‌ രണ്ടെണ്ണം ഉണ്ട്  .
ഉത്തരം   " ണ "
ആണുങ്ങള്‍ക്ക്  ഒരു  ണ
പെണ്ണിന്          രണ്ടു  ണ   =   ണ്ണ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1