10/11/2014

ലോകഭാഷകള്‍ ആറു കീകളില്‍ ഭദ്രം; നളിന് ഗൂഗിളിന്റെ അംഗീകാരം


ലോകഭാഷകള്‍ ആറു കീകളില്‍ ഭദ്രം; നളിന് ഗൂഗിളിന്റെ അംഗീകാരം
 


കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ആറക്ഷരങ്ങള്‍കൊണ്ട് ലോകത്തിലെ ഏത് ഭാഷയും ടൈപ്പ് ചെയ്യാന്‍ കഴിയുന്ന ഓപ്പണ്‍ സോഫ്റ്റ്‌വെയറുമായി കാസര്‍കോടുനിന്നും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി. കാഴ്ചയില്ലാത്തവര്‍ക്കുവേണ്ടിയുള്ള ബ്രെയില്‍ ലിപിയുടെ സവിശേഷതകള്‍ ഉള്‍ക്കൊണ്ട്് നളിന്‍ സത്യന്‍ നിര്‍മ്മിച്ച ഐബസ്ശാരദ ബ്രെയില്‍ എന്ന സോഫ്റ്റ്‌വേറിനാണ് ഗൂഗിളിന്റെ അംഗീകാരം ലഭിച്ചത്.

എ, ഉ, ഞ, ക, ഖ, ഗ എന്നീ കീകള്‍ ഉപയോഗിച്ചാണ് എല്ലാ ഭാഷയും ടൈപ്പ് ചെയ്യാവുന്ന ഓപ്പണ്‍ സോഫ്റ്റ്‌വേര്‍ നളിന്‍ വികസിപ്പിച്ചത്. ആറു കുത്തുകള്‍ (പസര്‍റ) ഉപയോഗിച്ചുള്ള ബ്രെയില്‍ ലിപി നിര്‍മ്മിതിയുടെ അടിസ്ഥാന തത്വമാണ് ഇവിടേയും സ്വീകരിച്ചിരിക്കുന്നത്. ഈ കണ്ടു പിടിത്തത്തിന് ഗൂഗിള്‍ 10,500 ഡോളര്‍(6.76ലക്ഷം രൂപ) സഹായധനം നല്‍കിക്കഴിഞ്ഞു.

കാസര്‍കോട് വിദ്യാനഗര്‍ ഗവ. അന്ധവിദ്യാലയത്തിലെ അധ്യാപകന്‍ കെ.സത്യശീലന്റെയും ശാരദയുടെയും മകനാണ് നളിന്‍. കാഴ്ചയില്ലാത്തവര്‍ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ബ്രെയില്‍ ലിപിയുടെ സാങ്കേതികവശം കീബോര്‍ഡിലേക്ക് പകരാന്‍ പൂര്‍ണ അന്ധനായ അച്ഛന്റെ കൈത്താങ്ങുണ്ടായിരുന്നു. ഈ നേട്ടത്തിന്റെ മുഴുവന്‍ കടപ്പാടും അഛനാണെന്ന് നളിന്‍ പറയുന്നു.

കാസര്‍കോട് ദേളി സഅദിയ കോളേജിലെ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് നളിന്‍ സത്യന്‍.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് മുഖേനയാണ് പ്രോജക്ട് ഗൂഗിളിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.

2013ല്‍ ടക്‌സ് ഫോര്‍ കിഡ്‌സിന്റെ ടക്‌സ് ടൈപ്പ്, ടക്‌സ് മാത്‌സ് എന്നീ സോഫ്റ്റ്‌വേറുകള്‍ കാഴ്ചവൈകല്യമുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന തരത്തില്‍ ശബ്ദപിന്തുണ നല്‍കിയ നളിനിന്റെ പ്രോജക്ടിന് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ അംഗീകാരം ലഭിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1