ഒറ്റത്തണ്ടില്‍ 110 കിലോ മരച്ചീനി...ട ട ട+
അങ്കമാലി: ഒറ്റത്തണ്ടില്‍ വിളഞ്ഞ 110 കിലോ മരച്ചീനി കൗതുകക്കാഴ്ചയായി. ആഗോള കാര്‍ഷിക സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള സ്റ്റാളിലാണ് കൂറ്റന്‍ മരച്ചീനി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പെരുമ്പാവൂര്‍ അശമന്നൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ തോട്ടത്തിലാണ് കൂറ്റന്‍ മരച്ചീനി വിളഞ്ഞത്. ബഡ് ചെയ്ത തണ്ടിലാണ് 110 കിലോ വിളഞ്ഞത്. ഒമ്പത് മാസം കൊണ്ട് വിള പാകമായി. മുളന്തുരുത്തി സ്വദേശി ജോര്‍ജിന്റെ തോട്ടത്തില്‍ വിളഞ്ഞ കൂറ്റന്‍ മരച്ചീനിയും പ്രദര്‍ശനത്തിനുണ്ടായിരുന്നു. നടാനായി ഉപയോഗിക്കുന്ന മരച്ചീനിത്തണ്ടിന്റെ ഏതാണ്ട് മധ്യഭാഗത്തായി വട്ടത്തില്‍ തൊലി ചെത്തിക്കളഞ്ഞ ശേഷം നട്ടാല്‍ കൂടുതല്‍ വിളവുണ്ടാകുമെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. തൊലി ചെത്തിക്കളഞ്ഞ ഭാഗത്തും കടഭാഗത്തും വേര് പൊട്ടും. അതിനാല്‍ രണ്ട് നിരയിലായി മരച്ചീനി ഉണ്ടാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ