മൂത്രചികില്‍സയിലൂടെ വൃക്കരോഗത്തില്‍നിന്ന് മുക്തി
ശ്രീലത സ്വാമിനാഥന്‍
31 കന്‍വ 2014
രാജസ്ഥാനിലെ ബന്‍സ്‌വാര ജില്ലയില്‍ ആദിവാസികളെ സംഘടിപ്പിക്കുന്നതിനായി ജീവിതമര്‍പ്പിച്ച മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പ്രവര്‍ത്തകയും നേതാവുമായ ശ്രീലത സ്വാമിനാഥന്‍ ഒഫദവര്‍മ സബ ര്‍മഫ ഘയവവയസഷറ മാസികയുടെ 1990 ഫിബ്രവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്.
ഏറെ വര്‍ഷങ്ങളായി വൃക്കരോഗംകൊണ്ട് നീര്‍വീക്കം ബാധിച്ച അവസ്ഥയിലായിരുന്നു ഞാന്‍. 1982ല്‍ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പരിശോധന നടത്തിയപ്പോള്‍ അവിടുത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ എന്നെ അറിയിച്ചത് വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്നും അങ്ങനെ ചെയ്യാത്തപക്ഷം രണ്ടു വര്‍ഷത്തിലേറെ ഞാന്‍ ജീവിച്ചിരിക്കില്ലെന്നുമായിരുന്നു. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി രാജസ്ഥാനിലെ ബന്‍സ്‌വാര ജില്ലയില്‍ ഭില്‍ ഗോത്രത്തില്‍പ്പെട്ട ആദിവാസികള്‍ക്കിടയില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയുമായിരുന്നു ഞാന്‍. പട്ടിണിപ്പാവങ്ങളായ ആദിവാസികള്‍ക്കിടയില്‍ ജീവിക്കുന്ന ഞാന്‍ എന്റെ വൃക്ക മാറ്റിവെക്കുന്നതിനുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത് തികച്ചും പരിഹാസ്യവും അധാര്‍മികവുമായി എനിക്കു തോന്നി..
യൂറിന്‍ തെറാപ്പി വാങ്ങാം
എന്റെ ശാരീരികാവസ്ഥ ക്രമേണ വഷളായിക്കൊണ്ടിരുന്നു. പണിയെടുക്കാനും യാത്രചെയ്യാനും തീരെ വയ്യാത്ത സ്ഥിതിയായി. ശരീരഭാരം കൂടി. ഉത്സാഹമില്ലായ്മയും ജാഡ്യതയും എന്നെ പിടികൂടി. ശരീരംപോലെ മനസ്സും കനത്തു. തൊട്ടതിനൊക്കെ ദേഷ്യം. അമിതവികാരത്തിനടിപ്പെടുക, മനസ്സിന് എളുപ്പം മുറിവേല്ക്കുക, കൊച്ചുപ്രശ്‌നങ്ങള്‍പോലും പെരുപ്പിച്ചെടുത്ത് പരിഹരിക്കാന്‍ പറ്റാത്തതായി കരുതുക, നീര്‍വീക്കം, പൊണ്ണത്തടി, സന്ധിവേദന, ക്ഷീണം, ശ്വാസതടസ്സം, മൂത്രം തനിയെ പോവുക, ആര്‍ത്തവത്തിന് മുമ്പുള്ള അസ്വാസ്ഥ്യം കാരണം അപസ്മാരബാധിതയാവുക, ചിലപ്പോള്‍ മലബന്ധം, മറ്റുചിലപ്പോള്‍ വയറിളക്കം... ഇങ്ങനെ എണ്ണമറ്റ വ്യാധികള്‍ എന്നെ നിരന്തരം വേട്ടയാടി. എന്റെ ശാരീരികവ്യവസ്ഥയാകെ ജഡാവസ്ഥയെ പ്രാപിച്ച് ഒരു ആകസ്മികനിശ്ചലതയിലെത്തുകയാണെന്ന് എനിക്ക് തോന്നി. ശാരീരികപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് എനിക്ക് അത്യന്തം ക്ലേശിക്കേണ്ടിവന്നു.
മൂത്രചികിത്സയെക്കുറിച്ച് അറിവ് ലഭിച്ചതെങ്ങനെ?
ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗോത്രവര്‍ഗ മേഖലയില്‍ പല ആദിവാസികളും വെട്ട്, ചതവ്, ഉളുക്ക്, മുറിവ്, ചീഞ്ഞളിഞ്ഞ ചര്‍മം (ഗാംഗ്രീന്‍) തുടങ്ങിയവയ്ക്ക് മൂത്രം വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കൊച്ചുകുട്ടികള്‍ക്കുണ്ടാകുന്ന ചുമ, മഞ്ഞപ്പിത്തം, ഉദരരോഗങ്ങള്‍ എന്നിവയെല്ലാം മൂത്രചികിത്സയിലൂടെ ആദിവാസികള്‍ ഭേദമാക്കിയിരുന്നു. എന്റെ സഹജവാസനയ്ക്ക് വിരുദ്ധമായി മൂത്രത്തിന് ചില ഗുണവശങ്ങളുണ്ടെന്ന് അംഗീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായി. അതുകൊണ്ട്, ഏതാണ്ട് ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ മൊറാര്‍ജി ദേശായിയെ കാണാന്‍ അഹമ്മദാബാദിലേക്ക് പോയി. മൂത്രചികിത്സയെക്കുറിച്ച് പ്രതിപാദിക്കുന്ന ആധികാരികഗ്രന്ഥങ്ങള്‍ ഏതൊക്കെയാണെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കി. അദ്ദേഹം നിര്‍ദേശിച്ച പുസ്തകങ്ങള്‍ കണ്ടെത്തി ഞാന്‍ പഠനമാരംഭിച്ചു. സ്വമൂത്രചികിത്സയുടെ ശാസ്ത്രീയയുക്തിയെക്കുറിച്ച് ഞാന്‍ സംശയാലുവായിരുന്നു. ആ ഗ്രന്ഥങ്ങള്‍ സംശയനിവാരണം വരുത്തുന്നതും ദൃഢബോധ്യമുളവാക്കുന്നതും വായനയെ ഉത്തേജിപ്പിക്കുന്നവയുമായി എനിക്കു തോന്നി. അലോപ്പതിയില്‍ അമീബിയാസിസ് എന്ന് വിളിക്കുന്ന രോഗം എന്നെ ബാധിച്ച സമയമായിരുന്നു അത്. വായിച്ച പുസ്തകങ്ങളിലെ നിര്‍ദേശമനുസരിച്ച് ഒരു മാസക്കാലം തുടര്‍ച്ചയായി ഞാന്‍ അതിരാവിലെ ഒഴിക്കുന്ന മൂത്രം ദിവസേന സേവിച്ചു. പിന്നീടൊരിക്കലും ഈ രോഗത്തിന്റെ ശല്യം എനിക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ല.
സ്വമൂത്രചികിത്സ തികച്ചും ഫലപ്രദമാണെന്ന് പൂര്‍ണബോധ്യം വന്നിരുന്നെങ്കിലും 1988ല്‍ തീര്‍ത്തും ശയ്യാവലംബിയായിത്തീരുന്നതുവരെ ഒരു ചികിത്സാപദ്ധതിയെന്ന നിലയില്‍ ഞാന്‍ അത് ഗൗരവമായെടുത്തിരുന്നില്ല. 1988 സപ്തംബറോടെ എന്റെ ശരീരം മുഴുവന്‍ നീര് വന്ന് വീര്‍ത്തു. എന്റെ കാലുകളിലും പാദങ്ങളിലും നിറയെ കുരുവന്ന് പഴുത്ത് ചലം പുറത്തൊഴുകുന്നുണ്ടായിരുന്നു. കടുത്ത വേദനകൊണ്ട് എനിക്ക് നടക്കാനോ പണിയെടുക്കാനോ കഴിഞ്ഞില്ല. സപ്തംബര്‍ 28 മുതല്‍ 1989 ജനവരി 5 വരെ ഒറ്റ രാത്രിപോലും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന കാര്യം ഞെട്ടലോടെ ഞാനോര്‍ക്കുന്നു. ബെഡ്ഷീറ്റോ മറ്റെന്തെങ്കിലും തുണിയോ ശരീരത്തില്‍ മെല്ലെയൊന്ന് തൊട്ടാല്‍പ്പോലും തുളഞ്ഞുകയറുന്ന വേദനകൊണ്ട് ഞാന്‍ പുളഞ്ഞു. എന്റെ ഹോമിയോ ഡോക്ടറെ കണ്ട് ചികിത്സിക്കാന്‍ ഞാന്‍ ഡല്‍ഹിക്ക് പോയി. അദ്ദേഹത്തിന്റെ അറിവ്, ക്ഷമാശീലം,വിവേകം എന്നീ ഗുണങ്ങളെ ഞാന്‍ അത്യന്തം ആദരിക്കുന്നു. എന്നാല്‍ ഒന്നര മാസത്തെ ചികിത്സയ്ക്കിടയില്‍ തന്റെ ഔഷധപ്രയോഗമൊന്നും ഫലിക്കുന്നില്ലെന്ന് ബോധ്യപ്പെട്ട ഡോക്ടര്‍ തനിക്കിനി ഒന്നും ചെയ്യാനില്ലെന്ന് എന്നെ അറിയിച്ചു. പിന്നീട് ഞാന്‍ ജയ്പൂരില്‍ പോയി ഒരു ആയുര്‍വേദ ഡോക്ടറുടെ ചികിത്സ സ്വീകരിച്ചു. കുറച്ചു ദിവസത്തേക്ക് എന്റെ സ്ഥിതി മെച്ചപ്പെട്ടതായി തോന്നി. എന്നാല്‍ പിന്നീട് തൊലിപ്പുറത്തെ കുരുവും വ്രണങ്ങളും കൂടുതല്‍ രൂക്ഷതയോടെ പൊട്ടിയൊലിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ പ്രവര്‍ത്തനമേഖലയായ ഘണ്ടാലി എന്ന കൊച്ചു ഗോത്രവര്‍ഗ ഗ്രാമത്തിലേക്ക് മടങ്ങി. ഇനി ഏറെക്കാലം ജീവിക്കില്ലെന്ന വിശ്വാസത്തോടെ ഞാന്‍ എന്റെ വേദനയുടെ അന്ത്യം കാത്തുകഴിഞ്ഞു. മരുന്നുകളൊന്നും ഫലിക്കുന്നില്ലെന്ന് കണ്ടതോടെ അതൊക്കെ ഞാന്‍ നിര്‍ത്തി.
അങ്ങനെയിരിക്കേ ഡിസംബര്‍ മാസത്തിലൊരു ദിവസം ഞാന്‍ വാങ്ങിവെച്ച സ്വമൂത്രചികിത്സയെക്കുറിച്ചുള്ള പുസ്തകങ്ങളെക്കുറിച്ചോര്‍ത്തു. ആ പുസ്തകങ്ങള്‍ ഒരാവര്‍ത്തി കൂടി ഞാന്‍ വായിക്കാന്‍ തുടങ്ങി. കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ ആപല്‍ക്കരമായ രോഗങ്ങളില്‍നിന്ന് യൂറിന്‍ തെറാപ്പിയിലൂടെ ശാശ്വതമുക്തി നേടിയ നിരവധി രോഗികളുടെ അനുഭവകഥകള്‍ ഞാന്‍ വായിച്ചു. ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം അസ്തമിച്ച സ്ഥിതിക്ക് അവസാനത്തെ ആശ്രയമെന്ന നിലയില്‍ യൂറിന്‍ തെറാപ്പി പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
1989 ജനവരി ഒന്നിന് ഞാന്‍ ഒരു സമ്പൂര്‍ണ ഉപവാസം ആരംഭിച്ചു. ഒഴിക്കുന്ന മൂത്രം മുഴുവനായി കഴിക്കുകയും ഇടയ്ക്കിടെ ശുദ്ധജലം മാത്രം കുടിക്കുകയും ചെയ്തു. തുടര്‍ച്ചയായി അഞ്ചു ദിവസം ഉപവസിച്ചപ്പോഴേക്കും എന്റെ കാലിലും കണങ്കാലിലും പാദങ്ങളിലുമുള്ള കടുത്ത വേദന പാടേ ശമിച്ചതായി ഞാനറിഞ്ഞു. ശാന്തമായി ഉറങ്ങാന്‍ എനിക്ക് കഴിഞ്ഞു. മുറിക്കുള്ളില്‍ മുടന്തി നടക്കാനുള്ള ശേഷി കൈവന്നു. എന്നാല്‍ കാലിലും പാദങ്ങളിലുമുള്ള നീരും പുണ്ണും മാറാതെ നിന്നു. അതുകൊണ്ട് ജനവരി 15ന് അനിശ്ചിതകാല നിരാഹാരത്തിലേക്ക് നീങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. രോഗം മാറുന്നതുവരെ ഉപവാസവും മൂത്രചികിത്സയും. തുടര്‍ച്ചയായി പതിനഞ്ചു ദിവസത്തെ ഉപവാസം കഴിഞ്ഞപ്പോഴേക്കും എന്റെ ശരീരത്തിലെ നീരും തടിപ്പുമെല്ലാം മാറിക്കഴിഞ്ഞിരുന്നു. മുഖത്തും കൈകാലുകളിലും സന്ധികളിലുമെല്ലാമുണ്ടായിരുന്ന നീര്‍ക്കെട്ട് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. കാലുകളിലുണ്ടായിരുന്ന വ്രണവും ഏതാണ്ട് ഉണങ്ങിയിരുന്നു. ഉപവാസം തുടങ്ങി നാലാംനാള്‍തന്നെ മുറിക്കകത്ത് മുടന്താതെ സാധാരണപോലെ നടക്കാനും ജോലിയിലേര്‍പ്പെടാനും എനിക്ക് കഴിഞ്ഞു. ഉപവാസവും യൂറിന്‍ തെറാപ്പിയും തുടര്‍ന്നുകൊണ്ടിരിക്കെ ഓരോ ദിവസം കഴിയുംതോറും എന്റെ നില കൂടുതല്‍ മെച്ചപ്പെടുക മാത്രമല്ല, ശാരീരികമായ ശക്തി വര്‍ധിച്ചുവരികയും ചെയ്തു. തുടക്കത്തില്‍ എന്റെ നാഡിമിടിപ്പ് ക്രമരഹിതമായിരുന്നു. നേരിയ പനിയുമുണ്ടായിരുന്നു. എന്നാല്‍ ക്രമത്തില്‍ എന്റെ നാഡിമിടിപ്പും രക്തസമ്മര്‍ദവും തികച്ചും സാധാരണസ്ഥിതിയിലായിത്തീര്‍ന്നു. എന്റെ ശരീരവും മനസ്സും വര്‍ധിച്ച ഊര്‍ജസ്വലത കൈവരിക്കുന്നത് ഞാനറിഞ്ഞു.
ഉപവാസവും യൂറിന്‍ തെറാപ്പിയും നടത്തിയിട്ട് ഇപ്പോള്‍ മാസങ്ങളേറെ കഴിഞ്ഞു. ഇന്ന് ഞാന്‍ ഏറെ ചെറുപ്പമായപോലെ തോന്നുന്നു. വളരെ കര്‍മോത്സുകയാണിപ്പോള്‍ ഞാന്‍. എത്ര നേരം വേണമെങ്കിലും എനിക്ക് ജോലി ചെയ്യാം. യാതൊരു ക്ഷീണവും ബാധിക്കാതെ എട്ടുപത്തു കിലോമീറ്റര്‍ ദൂരം നടക്കാനും പ്രയാസമില്ല...
ഏതെല്ലാം തരത്തിലാണ് യൂറിന്‍ തെറാപ്പി എനിക്ക് പ്രയോജനപ്പെട്ടതെന്ന കാര്യം ഞാന്‍ നിങ്ങളെ അറിയിക്കട്ടെ. ഇപ്പോള്‍ എനിക്ക് കണ്ണട വെക്കാതെ വായിക്കാനും എഴുതാനും കഴിയും. എന്റെ മുടികൊഴിച്ചില്‍ പൂര്‍ണമായി നിലച്ചു.പല്ലുവേദന ശമിച്ചു. മോണകളില്‍ നിന്നുള്ള ചോരയൊലിപ്പ് മാറി. ദേഹത്ത് വീക്കമില്ല. മൂലക്കുരുവും മലബന്ധവും നിശ്ശേഷം ഇല്ലാതായി. ശരീരഭാരം കുറഞ്ഞു. ഓര്‍മശക്തി ഏറെ വര്‍ധിച്ചു. എളുപ്പം കോപിക്കുന്ന ശീലത്തില്‍ മാറ്റം വന്നു. ഖിന്നത ഒഴിഞ്ഞു. യുവത്വമാര്‍ജിച്ച് പുനര്‍നവീകരിക്കപ്പെട്ട അനുഭവം. ജീവിതത്തോടും പ്രവര്‍ത്തനത്തോടും ആഭിമുഖ്യം. എന്റെ മുടി പഴയതുപോലെ നരച്ചതല്ലെന്നും കൂടുതല്‍ കറുത്തുവന്നിട്ടുണ്ടെന്നുപോലും ചില സുഹൃത്തുക്കള്‍ പറഞ്ഞു. എന്തായാലും വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട് ജീവിക്കാനുള്ള മറ്റൊരു അവസരംകൂടി എനിക്ക് ലഭിച്ചിരിക്കുകയാണെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. മാത്രമല്ല, എനിക്കിനി ജീവിക്കാന്‍ ഡോക്ടര്‍മാരെയോ ആശുപത്രികളെയോ വിലപിടിച്ച മരുന്നുകളെയോ ഉപകരണങ്ങളെയോ ആശ്രയിക്കേണ്ടതില്ല. ഒരു ബഹുരാഷ്ട്ര മരുന്നുകമ്പനിക്കും അതിന്റെ ലാഭക്കൊയ്ത്തില്‍ എന്നെ ഇരയാക്കാന്‍ കഴിയില്ല എന്ന കാര്യത്തില്‍ ആഹ്ലാദവതിയാണ് ഞാന്‍!
എല്ലാ ദിവസവും അതിരാവിലെ ആദ്യത്തെ മൂത്രം കുടിക്കുന്ന ശീലം ഞാന്‍ ഇപ്പോഴും തുടരുന്നു. പകല്‍വേളയില്‍ സാധ്യമാകുമ്പോഴൊക്കെ മൂന്നോ നാലോ തവണ ഞാന്‍ സ്വമൂത്രപാനം നടത്താറുണ്ട്. മൂത്രവും വെള്ളവും മാത്രം കുടിച്ചുകൊണ്ട് ആഴ്ചയിലൊരിക്കല്‍ ഞാന്‍ ഉപവസിക്കുന്നു. രോഗാവസ്ഥയില്‍ എന്നെ കണ്ടിട്ടുള്ളവരെല്ലാം ഊര്‍ജസ്വലമായ എന്റെ ഇന്നത്തെ അവസ്ഥ കണ്ട് അദ്ഭുതസ്തബ്ധരാവുകയാണ്. സ്വമൂത്രചികിത്സയിലൂടെ മറ്റുള്ളവരുടെ, പ്രത്യേകിച്ച് ഈ മേഖലയിലെ ആദിവാസികളുടേയും ദളിതരുടേയും രോഗശാന്തി വരുത്തുന്ന സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ഞാനിപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്വന്തം മൂത്രം കുടിക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ത്തന്നെ പലര്‍ക്കും അറപ്പും വെറുപ്പും തോന്നുന്നുണ്ട് എന്ന കാര്യം എനിക്കറിയാം. കാരണം മൂത്രം മലിനവും വൃത്തികെട്ടതുമായ വിസര്‍ജ്യപദാര്‍ഥമാണ് എന്ന ആശയത്താല്‍ മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ടവരാണ് നാമെല്ലാം. എന്നാല്‍ ഈ ധാരണ ശരിയല്ലെന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്നും പരിമിതമായ എന്റെ അനുഭവങ്ങളില്‍ നിന്നും യൂറിന്‍ തെറാപ്പിയെക്കുറിച്ച് മനസ്സിലാക്കിയ ചില വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
സ്വമൂത്രപാനം
1. ഗുരുതരവും ദീര്‍ഘകാലം നീണ്ടുനില്ക്കുന്നതുമായ വ്യാധികള്‍ക്കടിപ്പെട്ടവര്‍ രോഗശമനം കൈവരുവോളം ഒഴിക്കുന്ന മൂത്രം മുഴുവനായി സേവിക്കണം.
2. കുടിക്കാനുള്ള മൂത്രം കുപ്പികളിലോ ഗ്ലാസ്, പിച്ചള, ചെമ്പ്, സ്റ്റെയ്ന്‍ലസ് സ്റ്റീല്‍ പാത്രങ്ങളിലോ മണ്‍പാത്രത്തിലോ ശേഖരിക്കാം.
3. യൂറിന്‍ തെറാപ്പി ചെയ്യുന്നവര്‍ അകത്തും പുറത്തും മറ്റു മരുന്നുകള്‍ പ്രയോഗിക്കുന്നത് നിര്‍ത്തുന്നതാണ് അഭികാമ്യം.
4. രോഗശമനം വന്നുകഴിഞ്ഞ രോഗി അതിരാവിലെ ഒഴിക്കുന്ന ആദ്യത്തെ മൂത്രം മാത്രം കുടിച്ചാല്‍ മതിയാകും. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഒടുവില്‍ ഒഴിക്കുന്ന മൂത്രവും ഉച്ചഭക്ഷണത്തിനു ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഒഴിക്കുന്ന മൂത്രവും കുടിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. എത്ര കൂടുതല്‍ മൂത്രം അകത്താക്കുന്നുവോ അത്രയും നല്ലതാണ്.
5. മൂത്രതടസ്സം മൂലം മൂത്രം ഒഴിക്കാന്‍ പറ്റാതെ വരുന്ന സന്ദര്‍ഭങ്ങളില്‍, രോഗിക്ക് ആരോഗ്യമുള്ള മറ്റൊരാളുടെ മൂത്രം കുടിക്കാന്‍ കൊടുക്കാവുന്നതാണ്. മൂത്രത്തില്‍ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് പുരുഷന്മാര്‍ പുരുഷന്മാരുടെയും സ്ത്രീകള്‍ സ്ത്രീകളുടെയും മൂത്രം മാത്രമേ കുടിക്കാവൂ. രോഗിയുടെ മൂത്രതടസ്സം നീങ്ങിയാലുടന്‍ എത്ര കുറച്ചായാലും സ്വന്തം മൂത്രം തന്നെ കുടിക്കണം.
6. മൂത്രം കലങ്ങിയതോ, രൂക്ഷതയുള്ളതോ, പഴുപ്പും ചോരയും കലര്‍ന്നതോ കട്ടിയായതോ ആവട്ടെ ധൈര്യപൂര്‍വം കുടിക്കാവുന്നതാണ്. ആന്തരികപ്രവര്‍ത്തനത്തിനിടയില്‍ അത് തെളിഞ്ഞതായി മാറും.
7. ചികിത്സ തുടങ്ങിക്കഴിഞ്ഞാല്‍ മൂത്രം ശരീരത്തിനകത്ത് അടിഞ്ഞുകൂടിയ വിഷപദാര്‍ഥങ്ങളെയും അന്യവസ്തുക്കളെയും കഴുകി വൃത്തിയാക്കുന്നതിന്റെ ഭാഗമായി രോഗിക്ക് വയറിളക്കം, ഛര്‍ദി, തൊലിപ്പുറത്ത് കുരു, പുണ്ണ് തുടങ്ങിയവ ഉണ്ടായേക്കും. ഇത് താത്കാലികം മാത്രമാണ്. ഒട്ടും പരിഭ്രമിക്കേണ്ടതില്ല. ഇത് മാറ്റുന്നതിന് അകത്തോ പുറത്തോ മറ്റു മരുന്നുകള്‍ പ്രയോഗിക്കരുത്. ആന്തരികശുദ്ധീകരണം പൂര്‍ത്തിയാകുന്നതോടെ ഈ ലക്ഷണങ്ങളെല്ലാം അപ്രത്യക്ഷമാകും.
മൂത്രം കുടിച്ചുള്ള ഉപവാസം
1. ഇത് രോഗശമനം ദ്രുതഗതിയിലാക്കുന്നു. ഉപവാസം കൂടാതെയുള്ള മൂത്രപാനത്തിലൂടെ രോഗശമനം താരതമ്യേന സാവധാനത്തിലേ നടക്കൂ. ഗുരുതരവും ദീര്‍ഘകാലം നിലനില്ക്കുന്നതും പഴക്കം ചെന്നതുമായ രോഗങ്ങളുടെ കാര്യത്തില്‍ മൂത്രവും ശുദ്ധജലവും മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസം അനിവാര്യമാണ്. അമ്പതു മുതല്‍ അറുപതു ദിവസം വരെ ഉപവസിക്കേണ്ടിവന്ന രോഗികളുണ്ട്. എന്നാല്‍ 10 മുതല്‍ 15 ദിവസം വരെയുള്ള ഉപവാസംകൊണ്ടുതന്നെ ശരാശരി രോഗങ്ങളെല്ലാം ഭേദമാകും.
2. മൂത്രവും ശുദ്ധജലവും മാത്രം കുടിച്ചുകൊണ്ട് ഉപവസിക്കുമ്പോള്‍ ശരീരത്തിന് ക്ഷീണം സംഭവിക്കുകയോ, നാഡിമിടിപ്പ് കൂടുകയോ, രക്തസമ്മര്‍ദത്തിന്റെ സമതുലിതാവസ്ഥയില്‍ താളഭംഗം സംഭവിക്കുകയോ ചെയ്യുന്നില്ല. വെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസത്തില്‍ ഇത്തരം ക്രമക്കേടുകള്‍ കാണാറുണ്ട്. ശരീരത്തില്‍ ജലനഷ്ടംകൊണ്ടുള്ള പ്രശ്‌നങ്ങളും സംഭവിക്കുന്നില്ല.
3. ഒന്നിച്ച് ദീര്‍ഘകാലം ഉപവസിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അഞ്ചു ദിവസം വീതം ഇടവിട്ടിടവിട്ട് ഉപവാസം അനുഷ്ഠിക്കാം. എന്നാല്‍ ഇടവേളകളില്‍ രോഗി കര്‍ശനമായ ഭക്ഷണനിയന്ത്രണം പാലിക്കേണ്ടതാണ്.
4. ഉപവാസത്തോടെയുള്ള മൂത്രചികിത്സയോടൊപ്പം രോഗി ദിവസേന ശരീരം മുഴുവന്‍ മൂത്രം ഉപയോഗിച്ച് തടവിത്തുടയ്ക്കണം. ആവശ്യമെങ്കില്‍ മൂത്രത്തില്‍ കുതിര്‍ത്ത തുണികൊണ്ട് ദേഹം പൊതിഞ്ഞുകെട്ടണം.
5. രോഗി സുഖം പ്രാപിച്ചുകഴിഞ്ഞാലും ആഴ്ചയില്‍ ഒരു ദിവസം മൂത്രോപവാസം നടത്തുന്നത് നല്ലതാണ്.
6. ഉപവാസത്തിനിടയില്‍ ആവശ്യമെങ്കില്‍ രോഗിക്ക് മൂത്രത്തില്‍ ഇളംചൂടുവെള്ളം ചേര്‍ത്ത് വസ്തി (എനിമ) ചെയ്യാവുന്നതാണ്. ഇതിനായി സോപ്പുവെള്ളം ഒരിക്കലും ഉപയോഗിക്കരുത്.
മൂത്രംകൊണ്ടുള്ള ഉഴിച്ചിലും പൊതിയലും
1. മൂത്രം ശരീരമാസകലം പുരട്ടി ഉരച്ചുപിടിപ്പിക്കുന്നത് ചികിത്സയുടെ സുപ്രധാന ഘടകമാണ്. ഇത് രോഗശമനം ദ്രുതഗതിയിലാക്കുന്നു. കൂടാതെ ഇങ്ങനെ ചെയ്യുമ്പോള്‍ രോഗിക്ക് ശരീരക്ഷീണം ബാധിക്കുന്നില്ല.
2. ഉപവാസകാലത്ത് ദിവസേന രണ്ടു മണിക്കൂര്‍ നേരം രോഗിയുടെ ദേഹത്ത് മൂത്രം പുരട്ടി ഉഴിയണം. ഇത് രോഗിക്ക് സ്വയംതന്നെ ചെയ്യാവുന്നതാണ്. സ്വയം തേച്ചുപിടിപ്പിക്കാന്‍ കഴിയാത്തത്ര ക്ഷീണിതനാണ് രോഗിയെങ്കില്‍ മറ്റൊരാള്‍ രോഗിയുടെ ദേഹത്ത് മൂത്രം തടവിപ്പിടിപ്പിക്കേണ്ടതാണ്.
3. രോഗിയുടെ ദേഹത്ത് ഉരച്ചുപിടിപ്പിക്കേണ്ടത് അയാളുടെ സ്വന്തം മൂത്രം തന്നെയായിരിക്കണം. മൂത്രം കലങ്ങിയതോ, ചോര കലര്‍ന്നതോ ആയാലും കുഴപ്പമില്ല. രോഗിക്ക് മൂത്രതടസ്സമുള്ള പക്ഷം ഒരേലിംഗത്തില്‍പ്പെട്ട ആരോഗ്യമുള്ള മറ്റൊരു വ്യക്തിയുടെ മൂത്രം ലേപനത്തിനായി ഉപയോഗിക്കാം.
4. ശരീരത്തില്‍ തേച്ചുപിടിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായത് നാല് മുതല്‍ ഒമ്പതു ദിവസം വരെ പഴക്കമുള്ള മൂത്രമാണ്. എല്ലാ ദിവസവും കുപ്പികളില്‍ മൂത്രം ശേഖരിച്ച് നന്നായി അടച്ചുവെക്കണം. ജാലകത്തിനടുത്തോ നന്നായി സൂര്യപ്രകാശം തട്ടുന്ന സ്ഥലത്തോ മൂത്രം സൂക്ഷിച്ചുവെക്കണം. ഉപയോഗിക്കുന്നതിനു മുമ്പ് കുപ്പി നന്നായി കുലുക്കണം.
5. മുഖം, തല, കഴുത്ത്, പാദത്തിന്റെ അടിവശം എന്നിവയാണ് മൂത്രം ഉരച്ചുപിടിപ്പിക്കേണ്ടുന്ന പ്രധാന ഭാഗങ്ങള്‍. വേദനയുള്ള ഭാഗങ്ങളിലും സന്ധികളിലും തടവുന്നതില്‍ പ്രത്യേകം ശ്രദ്ധവെക്കണം. ഒരു മണിക്കൂറില്‍ കുറയാത്ത സമയം ഈ ഭാഗങ്ങളില്‍ തടവുന്നതിനായി മാത്രം ഉപയോഗിക്കണം.
വായ് വിസ്താരമുള്ള ഒരു ചെറിയ പാത്രത്തില്‍ മൂത്രമെടുക്കണം. കൈക്കുടന്നയില്‍ കുറേശ്ശ മൂത്രമെടുത്ത് കരതലംകൊണ്ട് ദേഹത്ത് നന്നായി പുരട്ടണം. വല്ലാതെ ശക്തിയില്‍ തേക്കരുത്. കൈത്തലംകൊണ്ട് ഉരച്ച് പിടിക്കുമ്പോഴുള്ള ഉരസലില്‍ ചര്‍മത്തിലേക്ക് മൂത്രം ആഗിരണം ചെയ്യപ്പെടും. മൂത്രം തേച്ചുപിടിപ്പിച്ചുകഴിഞ്ഞാല്‍ രോഗി രണ്ടു മണിക്കൂര്‍ വിശ്രമിക്കണം. പിന്നീട് ഇളംചൂടുള്ള വെള്ളത്തില്‍ കുളിക്കാം. സോപ്പ്, ഷാമ്പൂ, ക്രീം, പൗഡര്‍, സുഗന്ധദ്രവ്യങ്ങള്‍ മുതലായവ ഉപയോഗിക്കരുത്. ചെറുപയര്‍പൊടി, കടലമാവ്, തേങ്ങാപ്പിണ്ണാക്ക്, ഭസ്മം തുടങ്ങിയവ ഉപയോഗിക്കാം. (ഞാന്‍ ഉപവാസമനുഷ്ഠിച്ചതും മൂത്രലേപനം നടത്തിയതും മഞ്ഞുകാലത്തായിരുന്നു. എണ്ണകളോ ക്രീമുകളോ ഒന്നും ഉപയോഗിക്കാതിരുന്നിട്ടും എന്റെ തൊലി വരളുകയോ വിണ്ടുകീറുകയോ ഉണ്ടായില്ല.ഇപ്പോഴും ഞാന്‍ എണ്ണകളോ ക്രീമുകളോ ഉപയോഗിക്കാറില്ല. എന്റെ ചര്‍മവും മുടിയും തികച്ചും ആരോഗ്യമുള്ളതായി നിലനില്‍ക്കുന്നു. ഇതുകൊണ്ട് ശാരീരികമായി മാത്രമല്ല, സാമ്പത്തികമായും എനിക്ക് നേട്ടമാണുണ്ടായത്.)
വൃത്തിയായ തുണി രണ്ടോ മൂന്നോ മടക്കാക്കി പഴകിയതും ചെറുതായി ചൂടാക്കിയതുമായ മൂത്രത്തില്‍ കുതിര്‍ത്തുവെച്ചിട്ടാണ് 'മൂത്രപ്പൊതിയല്‍' (ഡൃശില ുമരസ) ഉണ്ടാക്കുന്നത്. ഇത് വേദനിക്കുന്ന സന്ധികളിലും മുറിവുകളിലും വ്രണങ്ങളിലും പൊള്ളലുകളിലും ഒക്കെ പൊതിഞ്ഞുവെക്കണം. തേച്ചുതടവാന്‍ പറ്റാത്ത ഇത്തരം ദേഹഭാഗങ്ങളിലാണ് സാധാരണയായി മൂത്രപ്പൊതിയല്‍ കെട്ടിവെക്കേണ്ടത്.
മൂത്രം ഒരു മികച്ച അണുനാശിനിയാണ്. അത് ശരീരകോശങ്ങളെ അതിവേഗം രോഗമുക്തമാക്കുന്നു.
ഭക്ഷണക്രമം
1. ആരോഗ്യപ്രദമായ നല്ല ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ന് അമിതമായ ഊന്നല്‍ നല്കാന്‍ കഴിയാതെയായിട്ടുണ്ട്. നമ്മുടെ ആരോഗ്യത്തിനും അനാരോഗ്യത്തിനും പ്രധാന ഉത്തരവാദി നാം കഴിക്കുന്ന ഭക്ഷണമാണ്. എന്നാല്‍ നല്ല ഭക്ഷ്യപദാര്‍ഥങ്ങള്‍ എന്നത് ഇന്ന് പഴയകാലത്തിന്റെ ഓര്‍മ മാത്രമായിത്തീര്‍ന്നിരിക്കുന്നു. ഇന്ന് ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പാലുത്പന്നങ്ങള്‍, മാംസം എല്ലാംതന്നെ ഹാനികരമായ രാസവിഷങ്ങള്‍ നിറഞ്ഞവയാണ്. രാസവളങ്ങളും കീടനാശിനികളും അണുനാശിനികളും എല്ലാം ചേര്‍ന്ന് പ്രകൃതിവിഭവങ്ങളുടെ ഗുണമേന്മ തകര്‍ത്തുകളഞ്ഞിരിക്കുന്നു. ഈ വിഷാംശങ്ങളെല്ലാം മനുഷ്യശരീരത്തില്‍ പ്രവേശിച്ച് പുറത്തുപോകാന്‍ പറ്റാതെ കെട്ടിക്കിടന്ന് രോഗകാരണങ്ങളായിത്തീരുന്നു. ഇവിടെയാണ് സ്വമൂത്രചികിത്സ ഏറെ സഹായകരമായിത്തീരുന്നത്.
2. മൈദയും മൈദ ഉത്പന്നങ്ങളും, പഞ്ചസാര, പാസ്ചറൈസ് ചെയ്ത പാല്‍, പാല്‍പ്പൊടി, ചായം പൂശിയ പദാര്‍ഥങ്ങള്‍, കൃത്രിമ രുചിദായകവസ്തുക്കള്‍ ചേര്‍ത്ത പലഹാരങ്ങള്‍, അച്ചാര്‍, ഉപ്പിലിട്ടത്, ചായ,കാപ്പി, യന്ത്രത്തില്‍ പോളിഷ് ചെയ്ത അരി, മദ്യം, പുകയില, കൊക്കോ, ചോക്കലേറ്റ് തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് അത്യന്തം ഹാനികരമാണെന്ന് നമുക്കറിയാം. ചുരുക്കത്തില്‍ ഇന്ന് അങ്ങാടികളില്‍ വ്യാപകമായി ഉണ്ടാക്കിവെച്ചിരിക്കുന്നതും സാധാരണക്കാര്‍ വാങ്ങി കഴിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളില്‍ മിക്കവയും ശരീരത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഹാനികരമായ ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തിലുള്ള വിഷവസ്തുക്കള്‍ മാത്രമാണ്.
3. ഉപവാസം അവസാനിപ്പിച്ചുകഴിഞ്ഞാല്‍ കര്‍ശനമായ ഭക്ഷണക്രമം പാലിക്കണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സാധാരണ ഭക്ഷണക്രമത്തിലേക്കെത്തുന്നത് സാവകാശത്തിലായിരിക്കണം. അതിനു മുന്‍പ് ഉപവാസമനുഷ്ഠിച്ച അത്രയും ദിവസം ഭക്ഷണം നിയന്ത്രിതമായി കഴിക്കണം.
4. ഉപവാസം നിര്‍ത്തുന്ന ദിവസം പഴച്ചാറ് മാത്രമേ കഴിക്കാവൂ. രണ്ടാം ദിവസം പഴച്ചാറിനോടൊപ്പം പപ്പായ, തണ്ണിമത്തന്‍, ഓറഞ്ച്, സപ്പോട്ട മുതലായ പഴങ്ങളില്‍ ഏതെങ്കിലുമൊന്ന് പരിമിതമായ തോതില്‍ കഴിക്കണം. മൂന്നാം ദിവസം രാവിലെ പഴങ്ങള്‍, ഉച്ചയ്ക്ക് കഞ്ഞിവെള്ളം, വൈകീട്ട് കുറച്ച് പഴങ്ങളും നേര്‍പ്പിച്ച പാലും എന്ന ക്രമത്തില്‍ കഴിക്കാം.
അടുത്ത ദിവസം മുതല്‍ കട്ടിയാഹാരത്തിലേക്ക് വരാം. എന്നാല്‍ മസാല, എണ്ണ എല്ലാം ഒഴിവാക്കണം. മൂത്രപാനവും മൂത്രലേപനവും ഇതിനിടയില്‍ തുടരണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. രോഗിക്ക് ധാരാളം ശുദ്ധജലവും സൂര്യപ്രകാശവും ലഭിക്കണം.
2. കൃത്രിമനൂലുകൊണ്ട് നിര്‍മിച്ചതും പ്രത്യേകിച്ച് ശരീരചര്‍മത്തോട് ഒട്ടിച്ചേര്‍ന്ന് നില്ക്കുന്നതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കണം.
3. ഭക്ഷണം പാകംചെയ്യുന്നതിനും കഴിക്കുന്നതിനും അലൂമിനിയം പാത്രങ്ങള്‍ ഉപയോഗിക്കരുത്.
4.സുഗന്ധകേശതൈലങ്ങള്‍, സോപ്പുകള്‍, പൗഡറുകള്‍, ക്രീമുകള്‍ മുതലായവ ഒഴിവാക്കണം. സ്വമൂത്രചികിത്സയും മൂത്രലേപനവും ചെയ്യുന്നതിലൂടെ മുടിക്ക് അതിന്റെ സ്വാഭാവികശോഭയും ചര്‍മത്തിന് മൃദുത്വവും ലഭിക്കും.
5. രാവിലെയുള്ള മൂത്രം അര ഗ്ലാസ് ശേഖരിച്ച് അതിനോടൊപ്പം ശുദ്ധജലവും ചേര്‍ത്ത് പല്ലുകള്‍ ശുചിയാക്കാന്‍ ഉപയോഗിക്കാം. അതുപയോഗിച്ച് മോണകള്‍ തടവുന്നത് നല്ലതാണ്. ഈ മിശ്രിതം ചെവികളില്‍ കുറച്ച് ഇറ്റിക്കുന്നതും കണ്ണുകള്‍ കഴുകുന്നതും നസ്യം ചെയ്യുന്നതും അതാത് അവയവങ്ങളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സഹായകമാണ്.
യൂറിന്‍ തെറാപ്പിയിലൂടെ താഴെ പറയുന്ന രോഗങ്ങളും മറ്റ് ഒട്ടനവധി അസുഖങ്ങളും പൂര്‍ണമായി മാറിയതിന് നിരവധി തെളിവുകളുണ്ട്. വിവിധതരം ചര്‍മരോഗങ്ങള്‍ പൊള്ളല്‍, മുഖക്കുരു, ഉദരസംബന്ധവും ദഹനസംബന്ധവുമായ തകരാറുകള്‍, അള്‍സര്‍, കാന്‍സര്‍, രക്തസമ്മര്‍ദം, ആസ്ത്മ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, ക്ഷയം, വൃക്കരോഗം, കരള്‍രോഗങ്ങള്‍, ക്ഷീണം, വിളര്‍ച്ച, മൂലക്കുരു, നേത്രരോഗങ്ങള്‍, ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടല്‍, മലേറിയ, വിവിധതരം പനികള്‍ തുടങ്ങിയവ.
(യൂറിന്‍ തെറാപ്പി എന്ന പുസ്തകത്തില്‍ നിന്ന്)