9/13/2014

malayali വിദ്യാര്‍ഥി കളുടെ അത്ഭുത കണ്ടുപിടുത്തം


ആംഫി ബിഎക്സ് കരയിലല്ല വെള്ളത്തിലും ഓടും
 എം.എ. അനൂജ്
 മനോരമ 13 സെപ് 2014


കരയിലും വെള്ളത്തിലും ഓടിക്കാവുന്ന ആംഫി ബിഎക്സ് എന്ന വാഹനവുമായി നൂറനാട് അര്‍ച്ചന കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍
ആലപ്പുഴ . ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ സായിപ്പു നീന്തുന്ന പടം കണ്ടപ്പോള്‍ കരുതിയിട്ടില്ലേ, മഴക്കാലത്തു വെള്ളത്തിലൂടെ ഓടുന്ന ബൈക്ക് ഉണ്ടായിരുന്നെങ്കിലെന്ന്? ആ ആഗ്രഹം സഫലമാക്കുകയാണ് നൂറനാട് അര്‍ച്ചന കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കെ.എ. അബുതാഹിര്‍, കെ.വി. അഖില്‍, കെ.വി. അനില്‍, അരുണ്‍ ബാബു, കെ.കെ. നവീന്‍, നിതിന്‍ മാത്യു തോമസ് എന്നിവര്‍. 200 കിലോഗ്രാം വരെ ഭാരവുമായി കരയിലും വെള്ളത്തിലും സുഖമായി ഓടിക്കാവുന്ന ആംഫി ബിഎക്സ് എന്ന വാഹനമാണ് ഈ സംഘം വികസിപ്പിച്ചത്.

150 സിസി ബൈക്കിനുപയോഗിക്കുന്ന പെട്രോള്‍ എന്‍ജിന്‍  ആണ് ആംഫി ബിഎക്സിനെ റോഡില്‍ പറപ്പിക്കുക. വെള്ളത്തിലെത്തുമ്പോള്‍ ബിവെല്‍ ഗിയര്‍ ഉപയോഗിച്ചു ഡ്രൈവിങ് ഷാഫ്റ്റിനോടു ബന്ധിപ്പിച്ചിട്ടുള്ള പ്രൊപ്പല്ലര്‍ പണിതുടങ്ങും. ഗാല്‍വനൈസ്ഡ് ഇരുമ്പിന്റെ സ്ക്വയര്‍ ട്യൂബ് ആണ് ഫ്രെയിം നിര്‍മിക്കാന്‍ ഉപയോഗിച്ചത്. പ്രാദേശികമായി ലഭിച്ച വസ്തുക്കളും വിലകുറഞ്ഞതുമായ അസംസ്കൃതവസ്തുക്കള്‍ കൊണ്ടാണ് വിദ്യാര്‍ഥികള്‍ ഈ വാഹനം നിര്‍മിച്ചത്. ഏതാണ്ട് 70,000 രൂപ ചെലവായി.

കുട്ടനാട് പോലെയുള്ള ഒരു പ്രദേശത്തു പൊലീസിനും ഇത്തരം വാഹനങ്ങള്‍ പ്രയോജനപ്പെടും. കള്ളന്മാര്‍ റോഡിലൂടെ ഓടിയശേഷം ആറ്റിലേക്കു ചാടി നീന്തിയാല്‍ ബൈക്കില്‍ പിന്തുടരുന്ന പൊലീസിനു നിഷ്പ്രയാസം വെള്ളത്തിലേക്കു ബൈക്ക് ചാടിച്ചു പ്രതികളെ പിടികൂടാന്‍ കഴിയുമെന്നു നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ച വിദ്യാര്‍ഥികള്‍ പറയുന്നു. കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ജി. രാജേഷ് ആണ് പ്രോജക്ടിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1