10/02/2014

സൗരവൈദ്യുതി ഉത്പാദിപ്പിച്ചാല്‍ യൂണിറ്റിന് ഒരുരൂപ പ്രോത്സാഹനം


സൗരവൈദ്യുതി ഉത്പാദിപ്പിച്ചാല്‍ യൂണിറ്റിന് ഒരുരൂപ പ്രോത്സാഹനംട ട ട+
തിരുവനന്തപുരം: വൈദ്യുതി മീറ്ററിന്റെ വാടക കുറച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവായി. സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരുരൂപ പ്രോത്സാഹനത്തുക നല്‍കും. മറ്റ് വിഭാഗങ്ങള്‍ക്ക് ഇളവുനല്‍കുന്നതിന്റെ നഷ്ടം പരിഹരിക്കാന്‍ വ്യാവസായിക ഉപഭോക്താക്കള്‍ ഇനി ക്രോസ് സബ്ഡിഡി ചാര്‍ജ് നല്‍കേണ്ടതില്ല.

സിംഗിള്‍ ഫെയ്‌സ് മീറ്ററിന്റെ മാസംതോറുമുള്ള വാടക പത്തില്‍നിന്ന് ആറുരൂപയായിട്ടും ത്രീഫെയ്‌സ് മീറ്ററിന് 20 ല്‍ നിന്ന് 15 രൂപയുമായിട്ടാണ് കുറച്ചത്. എന്നാല്‍ വന്‍കിട ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ദിവസത്തെ ഓരോ സമയത്തെയും ഉപയോഗം കാണിക്കുന്ന (ടൈം ഓഫ് ദ ഡേ) മീറ്ററുകള്‍ക്ക് 75 ല്‍നിന്ന് 30 രൂപയായി കുറച്ചു. കുറഞ്ഞനിരക്കുകള്‍ ബുധനാഴ്ചമുതല്‍ നിലവില്‍വന്നു.

വൈദ്യുതി ലൈനില്‍ ബന്ധിപ്പിക്കാതെ സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവര്‍ക്കാണ് യൂണിറ്റിന് ഒരു രൂപ പ്രോത്സാഹനത്തുക നല്‍കുന്നത്. സൗരവൈദ്യുതി അളക്കുന്നതിനുള്ള മീറ്റര്‍ സ്വന്തംചെലവില്‍ ഉപഭോക്താക്കള്‍ നിലവിലുള്ള വൈദ്യുതി മീറ്ററിനുസമീപം സ്ഥാപിക്കണം. ഇവര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കനുസരിച്ചുള്ള പ്രോത്സാഹനത്തുക ബോര്‍ഡ് പ്രതിമാസ ബില്ലില്‍ കുറവുചെയ്യണം.

വീട്ടാവശ്യത്തിനും കൃഷിക്കും ഉള്ള വൈദ്യുതിക്ക് വില കുറച്ചുനല്‍കാന്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്ന വ്യാവസായികവാണിജ്യ ഉപഭോക്താക്കളില്‍നിന്ന് അധിക തുക ഈടാക്കാറുണ്ടായിരുന്നു. ക്രോസ് സബ്‌സിഡി സര്‍ചാര്‍ജ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളെ ഒഴിവാക്കി. വാണിജ്യ ഉപഭോക്താക്കള്‍ മാത്രം ഇനി ക്രോസ് സബ്‌സിഡി സര്‍ചാര്‍ജ് നല്‍കിയാല്‍ മതി. ഹൈടെന്‍ഷന്‍ വാണിജ്യ ഉപഭോക്താക്കള്‍ യൂണിറ്റിന് 2.30 രൂപയും എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ 2.10 രൂപയുമാണ് നല്‍കേണ്ടത്. റെയില്‍വേ, കൃഷി എന്നീ വിഭാഗങ്ങളെയും ഈ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ സബ്ഡിഡി ബാധ്യത വര്‍ദ്ധിപ്പിക്കുന്ന തീരുമാനമാണിത്.

പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് ബോര്‍ഡിന്റെ പ്രസരണ വിതരണ ശൃംഖല ഉപയോഗിക്കുന്നതിനുള്ള ട്രാന്‍സ്മിഷന്‍ ചാര്‍ജ് യൂണിറ്റൊന്നിന് 26 പൈസയായും വീലിങ് ചാര്‍ജ് 32 പൈസയായും കൂട്ടി.

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചശേഷമാണ് ടി.എം.മനോഹരന്‍ അധ്യക്ഷനും മാത്യുജോര്‍ജ് അംഗവുമായുള്ള കമ്മീഷന്‍ ഈ തീരുമാനങ്ങളിലെത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1