ബോംബെ രക്ത ഗ്രൂപ്പുമായി ജനിച്ച യുപി ബാലന്റെ ശസ്ത്രക്രിയ വിജയം
മനോരമ 12/12/1/4/
മുംബൈ. അപൂര്‍വ രക്ത ഗ്രൂപ്പായ ബോംബെ ഗ്രൂപ്പുള്ള 15 മാസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരം. ഉത്തര്‍പ്രദേശിലെ ഘൊരഗ്പൂറില്‍ കര്‍ഷകനായ സന്ദേശ് കുമാറിന്റെ മകന്‍ അരുണാണ് ഈ അപൂര്‍വ രക്ത ഗ്രൂപ്പുമായി ജനിച്ചത്. ഹൃദയത്തില്‍ തകരാറുണ്ടായിരുന്ന കുട്ടിയെ ഉടന്‍ തന്നെ ശസ്ത്രക്രിയ ചെയîണമെന്നായിരുന്നു ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അപൂര്‍വ രക്ത ഗ്രൂപ്പ് വിലങ്ങുതടിയായി.
ഡല്‍ഹിയിലെ ഒരു ബ്ലഡ് ബാങ്കിലും ബോംബെ ഗ്രൂപ്പിന്റെ ഒരു യൂണിറ്റ് പോലുമില്ലായിരുന്നു. ചിലര്‍ അങ്ങനെയൊരു രക്തഗ്രൂപ്പിനെ കുറിച്ച് കേട്ടിട്ടു പോലുമില്ലായിരുന്നെന്ന് സന്ദേശ് കുമാര്‍ പറഞ്ഞു. തുടര്‍ന്ന് സന്ദേശ് കുമാറിന്റെ അഭ്യുദയകാംക്ഷികള്‍ ഓണ്‍ലൈനിലൂടെ നടത്തിയ തിരച്ചിലില്‍ മഹാരാഷ്ട്രയിലെ സന്നദ്ധ സംഘടനയായ തിങ്ക് ഫൌണ്ടേഷനും പങ്കുകൊണ്ടു.
തിരച്ചിലിന് ഫലം കണ്ടു. മഹാരാഷ്ട്രയില്‍ നിന്നുള്ള മൂന്നുപേര്‍ രക്തം ദാനം ചെയ്യാന്‍ തയാറായി. പുണെയില്‍ നിന്നുള്ള പ്രബോധ് യത്നല്‍കര്‍, ചെമ്പൂരില്‍ നിന്നുള്ള അലക്സ് ഫെര്‍ണാണ്ടസ്, ബോറിവില്ലിയില്‍ നിന്നുള്ള മെഹുല്‍ ഭേല്‍ക്കര്‍ എന്നിവരാണ് ഡല്‍ഹി എഐഐഎംഎസില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് രക്തം ദാനം ചെയ്തത്. യത്നല്‍ക്കര്‍ ആദ്യമായാണ് രക്തദാനം ചെയîുന്നത്. ഫെര്‍ണാണ്ട്സ് സ്ഥിരമായി രക്തദാനം ചെയîുന്നയാളാണ്.
ബോംബെ രക്ത ഗ്രൂപ്പ്
. എച്ച്/എച്ച് ബ്ലഡ് ഗ്രൂപ്പ്, ബോംബെ ബ്ലഡ് ഗ്രൂപ്പ് എന്ന പേരുകളില്‍ അറിയപ്പെടുന്നു.
. ആദ്യം കണ്ടെത്തിയത് 1952ല്‍ മുംബൈയില്‍.
. മറ്റേതെങ്കിലും രക്തഗ്രൂപ്പില്‍ നിന്ന് രക്തം സ്വീകരിക്കാനോ രക്തം കൊടുക്കാനോ കഴിയില്ല.
. ഇന്ത്യയില്‍ 17,600 പേരില്‍ ഒരാള്‍ക്കും ലോകത്ത് 25,000 പേരില്‍ ഒരാള്‍ക്കുമാണ് ഈ രക്തഗ്രൂപ്പ് കാണുന്നത്.
. ഇന്ത്യയില്‍ ഇതുവരെ ബോംബെ ഗ്രൂപ്പുള്ള 190 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ