മൊബൈലിനല്ല ഈ ടവര്‍
ജോസ് കെ. വയലില്‍
വീപ്പയ്ക്കുള്ളില്‍ ടവര്‍ മാതൃക.
ചാക്കില്‍ കൃഷി നമുക്ക് അപരിചിതമല്ല. എന്നാല്‍ ഒരു വലിയ ചാക്കില്‍ പല വിളകള്‍ തട്ടുകളായി ഒരേസമയം കൃഷിചെയ്താലോ. വെജിറ്റബിള്‍ ടവര്‍ ലക്ഷ്യംവയ്ക്കുന്നത് ഇതാണ്. വലിയ നൈലോണ്‍ ഷീറ്റ്, രണ്ടോ മൂന്നോ പ്ലാസ്റ്റിക് ചാക്ക് അഴിച്ചതിനു ശേഷം ചേര്‍ത്തുതുന്നിയെടുത്തത്, കെട്ടിടങ്ങളും മറ്റുനിര്‍മിക്കുമ്പോള്‍ മറയായി ഉപയോഗിക്കുന്ന പച്ച എന്നിവയെല്ലാം ടവര്‍ നിര്‍മാണത്തിന് ഉപയോഗിക്കാം.
മരങ്ങളും മറ്റും നടുമ്പോള്‍ ഷെയ്ഡ് നല്‍കാനുപയോഗിക്കുന്ന നെറ്റ് ആദ്യം വൃത്താകൃതിയില്‍വെട്ടിയെടുക്കണം. അതില്‍ പ്ലാസ്റ്റിക്ഷീറ്റ് ചേര്‍ത്ത് പിടിപ്പിച്ച് കുഴല്‍പോലെയാക്കുക. മൂന്നോ നാലോ ഇഞ്ച് വ്യാസമുള്ള, രണ്ടു മീറ്റര്‍ നീളമുള്ള ഒരു പിവിസിപൈപ്പ് എടുത്ത് ഒരുവശം അടയ്ക്കുക.ഇതില്‍ മുകള്‍ മുതല്‍ താഴെ വരെ ധാരാളംതുളകളിടുക. വെജിറ്റബിള്‍ ടവറിനുവേണ്ടി തയാറാക്കിയ ചാക്കുകുഴല്‍നേരെ നിര്‍ത്തി അതിന്റെ നടു ഭാഗത്ത് അടച്ച ഭാഗം അടിയില്‍ വരത്തക്കവിധംപൈപ്പ് വയ്ക്കുക.
ചാണകപ്പൊടി കലര്‍ത്തി തയാറാക്കിയ മണ്ണ് ചാക്ക്കുഴലില്‍പൈപ്പിന് ചുറ്റും നിറയ്ക്കുക. പൈപ്പില്‍വെള്ളമൊഴിച്ചാല്‍ വശങ്ങളിലെ ദ്വാരങ്ങളിലൂടെ എല്ലാഭാഗത്തും ഒരുപോലെ നനവ്എത്തും. ടവറിന്റെ വശങ്ങളില്‍ വട്ടത്തില്‍ദ്വാരങ്ങളിട്ട് പച്ചക്കറി ചെടികള്‍ നടാം. ചെടികള്‍ക്ക് ആവശ്യമായ വളം വെള്ളത്തില്‍ നേര്‍മയായി കലക്കി പൈപ്പ് വഴിഒഴിച്ചുകൊടുത്താല്‍ മതി. മലപ്പുറം ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വെജിറ്റബിള്‍ ടവര്‍ മാതൃകകള്‍നിര്‍മിച്ചിട്ടുണ്ട്.(ഫോണ്‍: 9496365211)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ