12/27/2014

ഇന്റര്‍നെറ്റ് വിളി വെറുതെ നടപ്പില്ല


ഇന്റര്‍നെറ്റ് വിളി വെറുതെ നടപ്പില്ല
 സ്വന്തം ലേഖകന്‍
മനോരമ 2 7 / 1 2 / 2 0 1 4

ന്യൂഡല്‍ഹി . സ്കൈപ്, വൈബര്‍, ലൈന്‍ തുടങ്ങിയ ഇന്റര്‍നെറ്റ് ആപ്ളിക്കേഷനുകള്‍ ഉപയോഗിച്ചുള്ള ഫോണ്‍വിളികള്‍ക്കു പ്രത്യേക നിരക്കുമായി മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍. 75 രൂപയ്ക്ക് 250 മിനിറ്റു വരെ ഇന്റര്‍നെറ്റ് വിളി നടത്താവുന്ന ഓഫര്‍ പാക്കുകളാണ് ആദ്യഘട്ടത്തില്‍ കമ്പനി അവതരിപ്പിക്കുന്നത്.

ഇതിന് 75 എംബി പരിധിയുമുണ്ടാകും. ഈ നിരക്കില്‍ ഒരു ജിബി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ 10,24 രൂപ ചെലവാകും. ഒരു ജിബിയില്‍ ഏകദേശം 10 മണിക്കൂര്‍ സംസാര സമയം ലഭിക്കും.

നിലവില്‍ എയര്‍ടെല്ലിന്റെ ത്രി ജി ഇന്റര്‍നെറ്റ് ഒരു ജിബിക്ക് 249 രൂപയാണ് ഈടാക്കുന്നത്. ഇത്തരം സാധാരണ ഇന്റര്‍നെറ്റ് പാക്കില്‍ സൌജന്യമായി നടത്തിയിരുന്ന വിളികള്‍ക്കാണു പുതിയ തീരുമാനപ്രകാരം അധിക നിരക്കു നല്‍കേണ്ടിവരിക. ഇതോടെ, സാധാരണ ഇന്റര്‍നെറ്റ് പാക്കുകള്‍ ബ്രൌസിങ്ങിനു മാത്രമുള്ളതാകും. ഇന്ത്യയില്‍ ആദ്യമായാണ് ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ക്കു പ്രത്യേക നിരക്ക് ഈടാക്കുന്നത്. വാട്സ് ആപ് ഉപയോഗത്തിനു നിരക്ക് ഈടാക്കണമെന്നു മുന്‍പു ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ട്രായ് ഇതിന് അനുകൂല തീരുമാനമെടുത്തിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1