http://www.manoramaonline.com/cgi-bin/MMONline.dll/portal/ep/malayalamContentView.do?contentId=17327917&programId=1073753760&BV_ID=@@@&tabId=11 വാട്ട്സ് ആപ്പിന് ഇനി പണം നല്‍കേണ്ടി വരും
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി . വാട്ട്സ് ആപ്പും സ്കൈപ്പുമുള്‍പ്പെടെയുള്ള സേവനങ്ങളെ നിയന്ത്രിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായ്) ഒരുങ്ങുന്നു. ടെലികോം കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. വാട്ട്സ് ആപ്, വിബര്‍, സ്കൈപ്പ്, വി ചാറ്റ് തുടങ്ങിയ സേവനങ്ങള്‍ക്ക് kകണക്ടിവിറ്റി ചാര്‍ജ് ഈടാക്കാനാണ് പദ്ധതി. ഇവ ഉപയോഗിക്കുന്നതു മൂലം മൊബൈല്‍ കമ്പനികള്‍ക്ക് ബാന്‍ഡ് വിഡ്ത് ഉപയോഗം കൂടുതലാകുന്നു. ഇതിനാല്‍ കമ്പനികളില്‍ നിന്ന് സേവനത്തിന്റെ ചാര്‍ജ് ഈടാക്കാനാണ് നീക്കം. ഈ വരുമാനത്തിന്റെ ഒരു പങ്ക് സര്‍ക്കാരിന് നല്‍കും.
വാട്ട്സ് ആപ് പോലുള്ള സേവനങ്ങള്‍ വന്നതോടെ ഫോണ്‍കോളുകളും എസ്എംഎസുകളും കുറഞ്ഞു. ഇത് കമ്പനികളുടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കി. ആപ്ളിക്കേഷനുകള്‍ സൌജന്യമാക്കിയതിലൂടെ മൊബൈല്‍ കമ്പനികള്‍ക്ക് വര്‍ഷത്തില്‍ 5000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഇത് 16400 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് പുതിയ നീക്കത്തിന് ട്രായ് ഒരുങ്ങുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ