11/21/2014

free ഇന്റര്‍നെറ്റ്


ചെറിയൊരു ആന്റിനയില്‍ വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ്
 ബെര്‍ളി തോമസ്
 21/11/2014/മനോരമ


ഇന്റര്‍നെറ്റ് പ്രസരണം ചെയ്യുന്ന കൂറ്റന്‍ ബലൂണുകളുമായി ഗൂഗിളിന്റെ പ്രോജക്ട് ലൂണ്‍ ആണ് ആദ്യമെത്തിയത്. ഇന്റര്‍നെറ്റ് ഡോട് ഒാര്‍ഗ് പദ്ധതിയുമായി പിന്നാലെ ഫെയ്സ്ബുക്കും സംഘവും എത്തി. സ്വപ്നപദ്ധതികള്‍ രണ്ടും യാഥാര്‍ഥ്യമാകും മുന്‍പേ, ഏറ്റവും പ്രായോഗികമായ വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് പദ്ധതിയുമായി എത്തിയ മൈക്രോസോഫ്റ്റ് സൌജന്യ ഇന്റര്‍നെറ്റ് എന്ന സ്വപ്നവുമായി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലേക്ക് ചുവടു വയ്ക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഒാഗസ്റ്റ് 30ന് അംഗീകാരം
നല്‍കിയ വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ ബെംഗളുരുവില്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മൈക്രോസോഫ്റ്റ്.

സര്‍ക്കാരിന്റെയും ദൂരദര്‍ശന്റെയും ഉടമസ്ഥതയിലുള്ള, ഉപയോഗശൂന്യമായിക്കിടക്കുന്ന സ്പെക്ട്രത്തിലെ വൈറ്റ് സ്പേസ് അഥവാ ഒഴിഞ്ഞു കിടക്കുന്ന ചാനലുകളാണ് സൌജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ മൈക്രോസോഫ്റ്റ് ഉപയോഗിക്കുക. വൈഫൈ വഴി പരമാവധി 100 മീറ്റര്‍ വരെ മാത്രം ഇന്റര്‍നെറ്റ് നല്‍കാനാവുമ്പോള്‍ 200-300 മെഗാഹെര്‍ട്സ് സ്പെക്ട്രം വഴി 10 കിലോമീറ്റര്‍ വരെ നെറ്റ് ലഭ്യത ഉറപ്പാക്കാനാവുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ചെയര്‍മാന്‍ ഭാസ്കര്‍ പ്രമാണിക് പറഞ്ഞു. ബെംഗളുരുവിലെ പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് മൈക്രോസോഫ്റ്റ് പദ്ധതി വ്യാപിപ്പിക്കും. ദൂരദര്‍ശന്‍ ടവറുകള്‍ വഴിയോ സമാന്തരമായി മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്ന ടവറുകള്‍ വഴിയോ ഇന്റര്‍നെറ്റ് സംപ്രേഷണം ചെയ്യപ്പെടും.

ടവറിന്റെ പരിധിയിലുള്ളവര്‍ ടിവി കാണാന്‍ ആന്റിന വയ്ക്കുന്നതുപോലെ ഇന്റര്‍നെറ്റ് ലഭിക്കാനും ചെറിയൊരു ആന്റിന ഘടിപ്പിച്ചാല്‍ മതി. 16 എംബിപിസ് ആണ് വൈറ്റ് സ്പേസ് ഇന്റര്‍നെറ്റില്‍ പ്രതീക്ഷിക്കാവുന്ന പരമാവധി വേഗം. മൈക്രോസോഫ്റ്റ് റിസേര്‍ച്ച് വികസിപ്പിച്ചെടുത്തതാണ് വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് പദ്ധതി. യുഎസിലെ വിര്‍ജിനിയയില്‍ 2009ലാണ് ടിവി വൈറ്റ് സ്പേസ് ഉപയോഗിച്ച് മൈക്രോസോഫ്റ്റ് ആദ്യമായി ഇന്റര്‍നെറ്റ് നല്‍കിയത്. ബിബിസി, നോക്കിയ, ബിടി തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് 2011ല്‍ യുകെ യിലെ കേംബ്രിജിലും 2013ല്‍ കെനിയ, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈന്‍ സ് എന്നിവടങ്ങളിലും മൈക്രോസോഫ്റ്റ് വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് അവതരിപ്പിച്ചു.

ആഗോളതലത്തില്‍ വൈറ്റ് സ്പേസ് സാങ്കേതികവിദ്യ വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കൂടുതലാളുകളിലേക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ പര്യാപ്തമാണ് ഇത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1