9/19/2014

ചരിത്രം കുറിക്കുന്ന വിധി


ഉറവിടം വ്യക്തമാക്കാത്ത സിഡികളും ടേപ്പുകളും തെളിവായി സ്വീകരിക്കില്ല; ഏറനാട് എംഎൽഎയ്‌ക്കെതിരെയുള്ള പരാതി തള്ളി സുപ്രീം കോടതി നടത്തിയത് ചരിത്രം കുറിക്കുന്ന വിധി



ന്യൂഡൽഹി: ഉറവിടം വ്യക്തമാക്കാത്ത ഇലക്ട്രോണിക് രേഖകൾ കേസിന്റെ തെളിവായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. ഏറനാട് എംഎൽഎ പി കെ ബഷീറിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.

സ്വതന്ത്ര സ്ഥാനാർഥിയായ പി വി അൻവറാണ് ബഷീറിനെതിരായി ഹർജി സമർപ്പിച്ചത്. ഈ ഹർജി പിഴയോടെ കോടതി തള്ളുകയും ചെയ്തു.


സിബിഐ ഡയറക്ടറുടെ സന്ദർശക ഡയറി നൽകിയതാരെന്ന് വെളിപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതിയിൽ പ്രശാന്ത് ഭൂഷൺ ; പേരു പുറത്തുപറഞ്ഞാൽ നൽകിയ ആളുടെ ജീവന് ഭീഷണിയെന്ന് വിശദീകരണം.
തെരഞ്ഞെടുപ്പിൽ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പ്രചാരണം നടത്തിയെന്നായിരുന്നു അൻവറിന്റെ ആരോപണം. തെളിവായി അൻവർ കോടതിയിൽ സിഡി സമർപ്പിച്ചിരുന്നു. മനാഫ് എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ തന്നെ കോടതി കുറ്റവിമുക്തനാക്കിയിട്ടും അത് മറച്ചുവച്ച് ലഘുലേഖകളും മറ്റും ബഷീർ വിതരണംചെയ്‌തെന്ന് അൻവർ ആരോപിച്ചിരുന്നു. എന്നാൽ ഇത് തെളിയിക്കാൻ നൽകിയ സിഡികളുടെ ഉറവിടം കോടതിയിൽ വ്യക്തമാക്കിയിരുന്നില്ല.

അതിനാൽ ഈ സിഡി തെളിവായി സ്വീകരിക്കാൻ കോടതി തയ്യാറായില്ല. ഉറവിടം വ്യക്തമാക്കാത്തതിനാലാണ് കോടതി സിഡി സ്വീകരിക്കാതിരുന്നത്. ഉറവിടം വ്യക്തമാക്കാത്ത ഇലക്ട്രോണിക് രേഖകൾ തെളിവായി സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ആർ എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഹർജി തള്ളിയത്.

നേരത്തെ ഹൈക്കോടതിയും അൻവറിന്റെ ഹർജി തള്ളിയിരുന്നു. തെരഞ്ഞെടുപ്പു ക്രമക്കേടിന്റെ പേരിൽ വിജയം റദ്ദാക്കണമെന്നും ഹർജിക്കാരനെ വിജയിയായി പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അൻവർ സുപ്രീംകോടതിയെ സമീപിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1