4/29/2015

അഴിമതിക്കേസില്‍ ചുരുങ്ങിയ ശിക്ഷ മൂന്നുവര്‍ഷം തടവ്‌

അഴിമതിക്കേസില്‍ ചുരുങ്ങിയ ശിക്ഷ മൂന്നുവര്‍ഷം തടവ്‌
ഭേദഗതിബില്ലിന് മന്ത്രിസഭയുടെ അനുമതി


ന്യൂഡല്‍ഹി: 1988ലെ അഴിമതിനിരോധനനിയമം ഭേദഗതിചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇപ്പോള്‍ രാജ്യസഭയുടെ പരിഗണനയിലുള്ള ബില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റിയും നിയമകമ്മീഷനും സമര്‍പ്പിച്ച ശുപാര്‍ശകള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഭേദഗതിചെയ്യുക. കൈക്കൂലി വാങ്ങല്‍, കൊടുക്കല്‍ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടികളാണ് ബില്ലില്‍ വ്യവസ്ഥചെയ്തിട്ടുള്ളത്. മുന്‍സര്‍ക്കാറിന്റെ കാലത്ത് 2013 ആഗസ്ത് 19നാണ് ഭേദഗതിബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. 

ബില്ലിലെ വ്യവസ്ഥകള്‍


അഴിമതിക്കേസില്‍ ചുരുങ്ങിയ ശിക്ഷാകാലാവധി മൂന്നുവര്‍ഷമാക്കും. നിലവില്‍ ഇത് ആറുമാസമാണ്. പരമാവധി ശിക്ഷാകാലാവധി അഞ്ചുവര്‍ഷത്തില്‍നിന്ന് ഏഴുവര്‍ഷമാക്കും. ഹീനമായ കുറ്റകൃത്യങ്ങള്‍ക്കാണ് നിലവില്‍ ഏഴുവര്‍ഷത്തെ തടവ്്.
സ്വത്ത് കണ്ടുകെട്ടാനുള്ള അധികാരം ജില്ലാ കോടതികള്‍ക്കു പകരം പ്രത്യേക കോടതിക്ക് നല്‍കും. 
പൊതുസേവകര്‍ക്ക്്് കൈക്കൂലി നല്‍കുന്നതു തടയാന്‍ എല്ലാ വാണിജ്യ, വ്യാപാര സംഘടനകള്‍ക്കുംവേണ്ടി പൊതുവായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും.
അഴിമതിക്കേസുകളില്‍ രണ്ടുകൊല്ലംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ബില്ലിലെ മറ്റൊരു നിര്‍ദേശം. കഴിഞ്ഞ നാലുകൊല്ലമായി അഴിമതിക്കേസുകളിലെ വിചാരണ എട്ടുകൊല്ലത്തിലധികം നീളുന്നുണ്ട്.
പ്രതിഫലത്തിന്റെ നിര്‍വചനത്തില്‍ സാമ്പത്തികേതരപ്രതിഫലവും ഉള്‍പ്പെടുത്തും.
ഉദ്യോഗസ്ഥര്‍ അവരുടെ ചുമതലകളുമായി ബന്ധപ്പെട്ട് കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ അവര്‍ക്ക് സംരക്ഷണം നല്‍കും. വിരമിച്ചതോ രാജിവെച്ചതോ ആയ പൊതുസേവകരെ കുറ്റവിചാരണചെയ്യാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാക്കും. ഔദ്യോഗികചുമതലയ്ക്കിടയില്‍ കൈക്കൊള്ളുന്ന തീരുമാനത്തെ തുടര്‍ന്നുണ്ടാവുന്ന കേസുകളില്‍ ലോക്പാലിന്റെയോ ലോകായുക്തയുടെയോ അനുമതി നിര്‍ബന്ധമാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1