കര്‍ഷകര്‍ക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ-ജീവന്‍ ഇന്‍ഷൂറന്‍സ്
എം.പി.സുകുമാരന്‍
മനോരമ 3/4/2015//
പാലക്കാട് . കര്‍ഷകര്‍ക്ക് പരമാവധി 10 ലക്ഷം രൂപവരെ ആനുകൂല്യം ലഭിക്കുന്ന ആരോഗ്യ-ജീവന്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാ
ക്കും. മന്ത്രിസഭ അംഗീകരിച്ച കാര്‍ഷികവികസന നയത്തിലാണ് ഈ വ്യവസ്ഥ. കൃഷിപ്പണിക്കിടയില്‍ അപകടങ്ങളില്‍പ്പെടുന്നവര്‍ക്കു പെന്‍ഷന്‍ അനുവദിക്കണമെന്നും വ്യവസ്ഥചെയ്തിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനവും അനുബന്ധപ്രശ്നങ്ങളും കാരണം ആരോഗ്യസംരക്ഷണത്തിനു ആളൊന്നിന് ചെലഴിക്കുന്ന തുകസംബന്ധിച്ചു ദേശീയ സാമ്പിള്‍സര്‍വേയുടെ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകരക്ഷാ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നു നയരൂപീകരണകമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
രണ്ടാംഘട്ടമായി കര്‍ഷകന് കുടുംബപെന്‍ഷനും ശുപാര്‍ശയുണ്ട്. കൃഷികൊണ്ടുമാത്രം ഉപജീവനം നടത്തുകയും രണ്ട് ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ളവരുമായ കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം. 2009 ലാണ് നെല്‍കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി ആരംഭിച്ചത്. പിന്നീട് 2012 ല്‍ മുഴുവന്‍ കര്‍ഷകര്‍ക്കുമായി സംസ്ഥാനത്തുപെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് കൃഷിയിലേക്കു പുതുതലമുറയെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ആനുകൂല്യങ്ങളും നിഛിതവരുമാനവും ഉറപ്പുനല്‍കുന്നതിന്റെ ഭാഗമായി. സംസ്ഥാന കര്‍ഷകക്ഷേമബോര്‍ഡ് രൂപീകരിക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചു.
ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ക്കു ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കാണ് മുന്‍ഗണന. സുഗന്ധവിളകള്‍, തേങ്ങ, മറ്റുല്‍പന്നങ്ങള്‍ എന്നിവയില്‍ നിന്നുള്ള നികുതി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം, ദേശീയ-സംസ്ഥാന സഹകരണബാങ്കുകളുടെ സംഭാവന, കാര്‍ഷിക വിപണിയിലും കയറ്റുമതിയിലും ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നുളള തീരുവ എന്നിവ വഴിയാണ് ക്ഷേമബോര്‍ഡിനു ഫണ്ട് സ്വരൂപിക്കുക.
കര്‍ഷക തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്തുതലത്തില്‍ കൃഷിവകുപ്പ് തൊഴില്‍ബാങ്കുകള്‍ തുടങ്ങണം. പദ്ധതിയില്‍ കുറ
ഞ്ഞത് 100 ദിവസം ജോലിചെയ്തവര്‍ക്ക് ഇഎസ്ഐ, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കും. വൈദഗ്ധ്യം കുറഞ്ഞതൊഴിലാളികള്‍ക്കുവേണ്ടിയാണ് തൊഴില്‍ബാങ്ക്. കാര്‍ഷിക രംഗത്ത് നേരിട്ടു പങ്കാളികളാകുകയും 100 ദിവസത്തില്‍ കുറയാതെ ജോലിചെയ്യുകയും ചെയ്യുന്ന എല്ലാകര്‍ഷകതൊഴിലാളികള്‍ക്കും ഉല്‍പാദനത്തിന്റെ അടിസ്ഥാനത്തില്‍ പ്രോത്സാഹനധനസഹായം നല്‍കാനും വ്യവസ്ഥയുണ്ട്. ഈ ആനുകൂല്യങ്ങളും സൌകര്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നല്‍കും. ഇന്‍ഷൂറന്‍സ്,ബോര്‍ഡ് എന്നിവയുള്‍പ്പെടെ നടപ്പാക്കാന്‍ പ്രത്യേക നിയമം നിര്‍മിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ