ഇങ്ങനെ വേണം യജമാന സ്നേഹം
Posted on: Monday, 06 April 2015
ഒഹായോ: രക്ഷാപ്രവർത്തകർ പോലും തോറ്റിടത്ത് വിജയിച്ച് തന്റെ യജമാനനെ രക്ഷപ്പെടുത്തിയ ഒരു നായയുടെ കഥ ഇന്റർനെറ്റിൽ വൈറലാവുകയാണ്. അമേരിക്കയിലെ ഒഹിയോവിലാണ് സംഭവം. വെള്ളത്തിൽ വീണ താറാവു സംരക്ഷണ ഉപകരണങ്ങൾ എടുക്കാനാണ് ക്ളാരൻസ് ജെ. ബ്രൗൺ തടാകത്തിലേക്ക് ഇറങ്ങിയത്. കുറച്ചു ദൂരം പോകവേ ക്ളാരൻസ് തടാകത്തിലെ ചെളിയിൽ പുതഞ്ഞു പോയി. അനങ്ങാനാകാതെ സ്തംഭിച്ചു നിന്ന ക്ളാരൻസ് ഉടൻ തന്നെ മൊബൈൽ ഫോണിലൂടെ രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചു. ഇതിനിടയിൽ യജമാനന് അപകടം പറ്റിയതറിഞ്ഞ് നായ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടുന്നുണ്ടായിരുന്നു.
രക്ഷാപ്രവർത്തകർ എത്തിയെങ്കിലും അവർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വെള്ളം കുറവായതിനാൽ ബോട്ട് ഇറക്കാനും കഴിഞ്ഞില്ല. എങ്കിലും ക്ളാരൻസിന്റെ അഭ്യർത്ഥനയെ മാനിച്ച് ബോട്ട് വെള്ളത്തിലിറക്കിയ രക്ഷാപ്രവർത്തകർ ചെളി കാരണം ഉടൻ കരയ്ക്ക് കയറി. തുടർന്ന് എന്തു ചെയ്യണമെന്ന് ആലോചിച്ച് നിൽക്കവേയാണ് നായയുടെ ബെൽറ്റിൽ കയർ കൊരുത്ത് കൊടുക്കാമെന്ന് കരുതിയത്. നായ അനുസരണയോടെ കയർ യജമാനന്റെ പക്കൽ എത്തിച്ചു. വെള്ളത്തിലും ചെളിയിലും പതറാതെ നായ തന്റെ കർത്തവ്യം ഭംഗിയായി നിറവേറ്റി. ആ കയർ പിടിച്ചാണ് രക്ഷാപ്രവർത്തകർ ക്ളാരൻസിനെ കരയിലേക്ക് വലിച്ച് കയറ്റിയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ