ദേവിയുടെ അനുഗ്രഹം; ഭൂചലനത്തില്‍ കുമാരിയുടെ വീട് രക്ഷപ്പെട്ടു
കാഠ്‌മണ്ഡു: ശക്‌തമായ ഭൂചലനത്തില്‍ കാഠ്‌മണ്ഡുവിലെ ദര്‍ബാര്‍ സ്‌ക്വയറിലെ ക്ഷേത്രങ്ങള്‍ ഒന്നാകെ തകര്‍ന്നു വീണിട്ടും നേപ്പാളിലെ ഹിന്ദു സമൂഹത്തിനിടയിലെ ജീവിക്കുന്ന ദേവിയായ 'കുമാരി' യുടെ കൊട്ടാരത്തിന് ഒന്നും സംഭവിച്ചില്ല. ദുര്‍ഗ്ഗാദേവി യുടെ ജീവിക്കുന്ന പ്രതിരൂപമായി സങ്കല്‍പ്പിക്കപ്പെടുന്ന പെണ്‍കുട്ടിയാണ് ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടത്. ക്ഷേത്രങ്ങള്‍ക്കിടയില്‍ ഇവര്‍ താമസിച്ചിരുന്നതും ഇവരെ സംരക്ഷിക്കാനായി ചുറ്റും താമസിച്ചിരുന്നവരുടേതുമായ കെട്ടിടങ്ങള്‍ക്ക് ഒരു കുഴപ്പവും വന്നില്ല.
നേപ്പാളി നെവാരി സമൂഹത്തിലെ ബജ്രാചാര്യ ഗോത്രത്തിലെയോ ഷാക്യാ ജാതിയിലെയോ പെട്ട ഋതുമതിയാകാത്ത പെണ്‍കുട്ടിയെയാണ് കുമാരിയായി സാധാരണഗതിയില്‍ തെരഞ്ഞെടുക്കാറുള്ളത്. ആചാരം പൂര്‍ത്തിയാകുന്നത് പെണ്‍കുട്ടി ഋതുമതിയാകുന്നതോടെയാണ്. അതുവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പ്രത്യേകമായിട്ടായിരിക്കും ഈ പെണ്‍കുട്ടിയെ പരിചരിക്കുക. ഇങ്ങിനെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പതു വയസ്സുകാരിയെ പാര്‍പ്പിച്ചിരുന്ന പ്രത്യേക വീടിന് ഏപ്രില്‍ 25 ന് ഉണ്ടായ ശക്‌തമായ ഭൂചലനത്തില്‍ ചെറിയ വിള്ളല്‍ മാത്രമാണ് ഉണ്ടായത്.
ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ വീഴുകയും ആളപായം ഉണ്ടാകുകയും ചെയ്‌തപ്പോഴും ഈ കുമാരിയുടെ വീടിന് സമീപമുണ്ടായിരുന്ന മുന്‍ കുമാരിമാരുടെ കുടുംബത്തില്‍ പെട്ടവര്‍ പോലും സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ കൂട്ടാക്കിയില്ല. പകരം കുമാരി തന്റെ ശക്‌തികൊണ്ട് ഒരു കുഴപ്പവും വരാതെ കാത്തുസൂക്ഷിക്കുമെന്ന് ഇവര്‍ ഉറച്ചു വിശ്വസിച്ചു. കുമാരി തങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുമെന്ന് ഉറപ്പായിരുന്നെന്നും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് അറിയാമായിരുന്നെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്‌ചയുണ്ടായ ഭുചലനത്തില്‍ ഏഴായിരത്തിലധികം പേരാണ് മരണമടഞ്ഞത്. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ