4/05/2015

തൊഴിലില്ലായ്മ: ഛത്തീസ്ഗഡില്‍ വീടുവിട്ടത് ഒരുലക്ഷം ഗ്രാമീണര്‍

തൊഴിലില്ലായ്മ: ഛത്തീസ്ഗഡില്‍ വീടുവിട്ടത് ഒരുലക്ഷം ഗ്രാമീണര്‍                          മാതൃഭുമി  5/4/2015//
റായ്പൂര്‍: തൊഴിലില്ലായ്മയും കൊടുംപട്ടിണിയും കാരണം ഛത്തീസ്ഗഡില്‍ നിന്ന് കൂട്ടത്തോടെ വീടുപേക്ഷിച്ച് അയല്‍സംസ്ഥാനങ്ങളിലേക്ക് കുടിയേറിയത് ഒരുലക്ഷം ഗ്രാമീണര്‍. കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കാണിത്.

ജങ്ഗീര്‍, ചമ്പാ ജില്ലകളിലെ ഗ്രാമങ്ങളില്‍ നിന്നാണ് അധികംപേരും ജോലിതേടി അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളും ഒരു രൂപയ്ക്ക് ഒരു കിലോ അരി പദ്ധതിയും നിലനില്‍ക്കെയാണ് ഈ സ്ഥിതി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന വിമര്‍ശം വ്യാപകമാണ്. എന്നാലിത് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.

റവന്യൂ മന്ത്രി പ്രേം പ്രകാശ് പാണ്ഡെ പ്രതിപക്ഷ നേതാവിനയച്ച കത്തില്‍ ഈ പ്രശ്‌നം അടിയന്തരപ്രാധാന്യത്തോടെ ചര്‍ച്ചചെയ്യണമെന്നും അതിന് പ്രതിപക്ഷം സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജങ്ഗീര്‍, ചമ്പാ ജില്ലകള്‍ കൂടാതെ ബെമേത്ര, ബലോദ്, ഗാരിയാബാദ്, കവര്‍ധ, ദുര്‍ഗ്, ദമാത്രി ജില്ലകളില്‍ നിന്നും ഗ്രാമീണര്‍ പലായനം ചെയ്യുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1