നേതാജിയുടെ കുടുംബത്തെ നെഹ്റു നിരീക്ഷിച്ചിരുന്നുവെന്ന് രേഖകൾ
Posted on: Friday, 10 April 2015
ന്യൂഡൽഹി: 1948 മുതൽ രണ്ട് ദശാബ്ദക്കാലം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ ജവഹർലാൽ നെഹ്റു സർക്കാർ രഹസ്യമായി നിരീക്ഷിച്ചിരുന്നതായി സർക്കാരിന്റെ രഹസ്യരേഖകൾ. 1964 മേയ് 27ന് നെഹ്‌റു മരിച്ചെങ്കിലും പിന്നെയും നാലു വർഷത്തേക്കു കൂടി നിരീക്ഷണം തുടർന്നു. ഇതിനെ നേതാജിയുടെ കുടുംബവും മറ്റ് രാഷ്ട്രീയ പാർട്ടികളും വിമർശിച്ചിരുന്നതായും ഇപ്പോൾ പരസ്യമാക്കിയ രേഖകളിൽ പറയുന്നു.
ഇതു കൂടാതെ സുഭാഷ് ചന്ദ്ര ബോസിന്റെ കുടുംബാംഗങ്ങൾ എഴുതുന്ന കത്തുകൾ സർക്കാർ പകർത്തുകയും ചെയ്യാറുണ്ടായിരുന്നു. ആഭ്യന്തര, വിദേശ യാത്രകളിൽ ഇവരെ നിരീക്ഷിക്കാൻ ചാരന്മാൻമാരെ ഏർപ്പെടുത്തി. ആരെയൊക്കെയാണ് ഇവർ കാണുന്നതെന്നും എന്താണ് സംസാരിക്കുന്നത് എന്ന് അറിയുകമായിരുന്നു ഏജൻസികളുടെ ലക്ഷ്യം.
നേതാജി മരിച്ചോയെന്ന കാര്യത്തിൽ സർക്കാരിന് ഉറപ്പില്ലാതിരുന്നതു കൊണ്ടാവാം സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്ന് കരുതുന്നതായി ബി.ജെ.പി നേതാവ് എം.ജെ. അക്ബർ പറഞ്ഞു. 1957ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാൻ ശേഷിയുള്ള ഏകനേതാവ് സുഭാഷ് ചന്ദ്രബോസ് മാത്രമായിരുന്നു. ഇതായിരിക്കാം ചാര പ്രവർത്തനത്തിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ചാരപ്രവർത്തനത്തെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം വേണമെന്ന് സുഭാഷ് ചന്ദ്ര ബോസിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ