അസംസ്‌കൃത എണ്ണയ്ക്ക് മൂന്നു കൂറ്റന്‍ സംഭരണികള്‍ മാതൃഭുമി 1/4/2 0 1 5
ന്യൂഡല്‍ഹി: രാജ്യത്ത് വേണ്ടത്ര അസംസ്‌കൃത എണ്ണയുടെ േശഖരമുണ്ടാക്കുന്നതിനുള്ള പദ്ധതിക്ക് 4948 കോടി രൂപ ബജറ്റുവിഹിതമായി അനുവദിക്കാന്‍ മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി തീരുമാനിച്ചു.
വിശാഖപട്ടണം, മംഗലാപുരം, പതൂര്‍ എന്നിവടങ്ങളിലാണ് അസംസ്‌കൃത എണ്ണ ശേഖരിച്ചുവെയ്ക്കാനുള്ള കൂറ്റന്‍ സംവിധാനമുണ്ടാക്കുന്നത്. ഇറക്കുമതിചെയ്യുന്ന എണ്ണയെ ആശ്രയിച്ചാണ് രാജ്യത്തെ ഇന്ധനസമ്പദ്വ്യവസ്ഥ മുന്നോട്ടുപോകുന്നത്. ആഗോളതലത്തിലുണ്ടാവുന്ന വ്യതിയാനം നമ്മുടെ ഇന്ധനപര്യാപ്തയെ ബാധിക്കുന്നുണ്ട്. അതു മറികടക്കാനാണ് വന്‍ സംഭരണികള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ