കറന്‍സി നോട്ടുകള്‍ ഇന്ത്യന്‍ പേപ്പറില്‍ അച്ചടിക്കണമെന്ന് നരേന്ദ്രമോദി ട ട ട+മാതൃഭുമി 3/4/2015//
മുംബൈ: കറന്‍സി നോട്ടുകള്‍ അച്ചടിക്കാനായി ഇന്ത്യന്‍ നിര്‍മ്മിത പേപ്പറുകളും മഷികളും ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി ഒരു സമയപരിധി നിശ്ചയിക്കണമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 80ാം വാര്‍ഷികാഘോഷവേളയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
സ്വദേശിവത്കരണത്തിനായി ഏറെ പ്രയത്‌നിച്ച ഗാന്ധിജിയുടെ ചിത്രം വിദേശ പേപ്പറില്‍ തയ്യാറാക്കുന്ന കറന്‍സി നോട്ടുകളില്‍ അച്ചടിക്കുന്നത് വേദനാജനകമാണ്. ' മേക്ക് ഇന്ത്യ ' ഇവിടെ നിന്നും തുടക്കം കുറിക്കട്ടെയെന്നും നരേന്ദ്രമോദി പറഞ്ഞു.
കറന്‍സി നോട്ടുകള്‍ക്കായുള്ള പേപ്പര്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് മറുപടി പ്രസംഗത്തില്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ്. മുന്ദ്ര മറുപടി പ്രസംഗത്തില്‍ അറിയിച്ചു. അടുത്ത ഏതാനും മാസത്തിനകം തന്നെ ഇന്ത്യന്‍ പേപ്പറിലുള്ള കറന്‍സിനോട്ടുകള്‍ വിതരണത്തിന് തയ്യാറാകുമെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ കറന്‍സി അച്ചടിക്കുന്നതിനാവശ്യമായ പേപ്പറുകളും മഷികളും മറ്റ് വ്‌സ്തുക്കളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യന്‍ നിര്‍മ്മിത പേപ്പറുകള്‍ ഉപയോഗിക്കുന്നത് വിദേശത്തുനിന്നും എത്തുന്ന കള്ളനോട്ടുകള്‍ തടയാനും ഉപകരിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ വെളിപ്പെടുത്തല്‍ പ്രകാരം പ്രതിവര്‍ഷം അച്ചടിച്ച് വിതരണത്തിന് എത്തിക്കുന്ന കറന്‍സി നോട്ടുകളുടെ എണ്ണം 2000 കോടി കവിയും.
ഇവയുടെ നിര്‍മ്മാണത്തിലെ 40 ശതമാനവും പേപ്പറിന്റെയും മഷിയുടെയും ഇറക്കുമതിക്കായാണ് ചെലവാകുന്നത്. ജര്‍മ്മനി, ജപ്പാന്‍, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആര്‍ബിഐ അസംസ്‌കൃതവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ