കരാറുകളുടെ പൂരം; 2100 കോടിയുടെ യുറേനിയം ഇറക്കുമതി ചെയ്യും
ടൊറന്റോയില്‍നിന്ന് വിനോദ് ജോണ്‍
മനോരമ Story Dated: Wednesday, April 15, 2015 23:31 hrs IST
മോദി കാനഡയില്‍; ടൊറന്റോയിലെ സ്വീകരണത്തിന് ഹാര്‍പറും
ടൊറന്റോ: നാലു പതിറ്റാണ്ടിനുശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിനെ കാനഡ വരവേറ്റത് കരാറുകളുടെ പൂരവുമായി. കാനഡയിലെ സസ്കാച്വന്‍ പ്രവിശ്യയിലുള്ള കാമക്കോ കോര്‍പറേഷനില്‍നിന്ന് 35 കോടി ഡോളറിന്റെ (2100 കോടിയിലേറെ രൂപ) യുറേനിയം ഇറക്കുമതി ചെയ്യാനുള്ള കരാറാണ് ഇതില്‍ പ്രധാനം. ഊര്‍ജോല്‍പാദനത്തിനായി അഞ്ചു വര്‍ഷംകൊണ്ട് 70 ലക്ഷം പൌണ്ട് യുറേനിയമാണ് ഇന്ത്യയിലെ ആണവോര്‍ജ വകുപ്പ് ഇറക്കുമതി ചെയ്യുക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറുടെയും സാന്നിധ്യത്തിലാണ് തലസ്ഥാനമായ ഓട്ടവയില്‍ കരാറൊപ്പിട്ടത്.
കനേഡിയന്‍ പൌരന്മാര്‍ക്ക് 10 വര്‍ഷ കാലാവധിയുള്ള വീസയും ഓണ്‍ അറൈവല്‍ വീസ സംവിധാനവും ഏര്‍പ്പെടുത്തുമെന്നു നരേന്ദ്ര മോദി വ്യക്തമാക്കി. സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ സെപ്റ്റംബറോടെ തീരുമാനമാകുമെന്നും സ്റ്റീഫന്‍ ഹാര്‍പര്‍ സൂചന നല്‍കി.
വ്യോമയാന, റയില്‍, വിദ്യാഭ്യാസ, ബഹിരാകാശ, സാമൂഹിക സുരക്ഷ, ശിശു ആരോഗ്യ പരിപാലന രംഗങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും ധാരണയായി. ഇതിലൂടെ വിമാനത്താവള, റയില്‍ ഗതാഗത വികസന-സുരക്ഷാ പദ്ധതികളില്‍ കനേഡിയന്‍ നിക്ഷേപം ഉറപ്പാക്കും. വ്യോമയാന, ഐടി, വാഹന, കൃഷി, വസ്ത്ര, ആരോഗ്യ, നിര്‍മാണ രംഗങ്ങളിലാകും വിദ്യാഭ്യാസ-തൊഴില്‍ വൈദഗ്ധ്യ സംരംഭങ്ങള്‍ നടപ്പാക്കുക. ഗര്‍ഭസ്ഥ ശിശുക്കളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട അഞ്ച് സംരംഭങ്ങളില്‍ 25 ലക്ഷം ഡോളറാണ് (15 കോടിയിലേറെ രൂപ) നിക്ഷേപിക്കുക. ഇന്ത്യയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന കനേഡിയന്‍ പൌരന്മാര്‍ക്ക് ഇവിടെ പെന്‍ഷന്‍ പദ്ധതിയില്‍ തുടരാന്‍ സാമൂഹിക സുരക്ഷാ കരാറിലൂടെ സാധിക്കും.
ക്കത്മ്രനPadma_chandrakkalaത്സന്ധദ്ധന്ഥനPadma_chandrakkalaണ്ഡനPadma_chandrakkalanന്ധ: "നPadma_chandrakkalaണ്മlന്റത്ന ക്ക
കാല്‍നൂറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ ഊര്‍ജോല്‍പാദനം മൂന്നിരട്ടിയിലേറെ ആകുമെന്നതു കണക്കിലെടുത്താണ് സൈനികേതര ആവശ്യങ്ങള്‍ക്കായി യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യത പ്രയോജനപ്പെടുത്തുന്നത്. ഊര്‍ജ ഉപയോഗത്തില്‍ ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യയെങ്കില്‍, യുറേനിയം ഉല്‍പാദനത്തില്‍ രണ്ടാം സ്ഥാനമാണ് കാനഡയ്ക്കുള്ളത്. കരാറിലൂടെ കാനഡയ്ക്ക് ഇന്ത്യയെക്കുറിച്ചുള്ള വിശ്വാസ്യതയും മതിപ്പുമാണ് തെളിയുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. 2013ല്‍ ഇന്ത്യ- കാനഡ ആണവ സഹകരണത്തിന് കളമൊരുങ്ങിയതാണ് ഇപ്പോഴത്തെ കരാറിലേക്കുള്ള വഴിയൊരുക്കിയത്.
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും ഇക്കാര്യത്തില്‍ കാനഡ സ്വീകരിക്കുന്ന നിലപാടുകളിലും മറ്റുള്ളവരെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിലും പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ വഹിക്കുന്ന പങ്ക് ശ്ളാഘനീയമാണെന്നും മോദി ചൂണ്ടിക്കാട്ടി. കനേഡിയന്‍ പാര്‍ലമെന്റിനുനേരെ നടന്ന ആക്രമണം ജനാധിപ്യത്തിനും മനുഷ്യവംശത്തിനും നേരെ നടന്ന ആക്രമണമാണ്. അതുകൊണ്ടുതന്നെ ഇത്തരം പോരാട്ടങ്ങള്‍ക്കെതിരെ ലോകമനസാക്ഷി ഉണരണം. രാജ്യാന്തര ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഐക്യരാഷ്ട്ര സംഘടനയും ധീരമായ നിലപാട് എടുക്കണമെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങളും ഇത്തരം പ്രതിസന്ധികള്‍ നേരിടുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരേ മനസാണുള്ളതെന്നു ഹാര്‍പറും പ്രതികരിച്ചു. വ്യാപാര- വാണിജ്യ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനും നിക്ഷേപത്തിനും മോദിയുടെ വരവ് ഉപകരിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരം ടൊറന്റോയിലെ റീക്കോ കൊളീസിയത്തില്‍ നരേന്ദ്ര മോദിക്കായി ഒരുക്കുന്ന 'മാഡിസണ്‍ സ്ക്വയര്‍ മോഡല്‍ സ്വീകരണ സമ്മേളനത്തില്‍ സ്റ്റീഫന്‍ ഹാര്‍പറും പങ്കെടുക്കും. യുഎസ്സിലും ഓസ്ട്രേലിയയിലും ഇതേപോലെ ഇന്ത്യന്‍ സമൂഹം ഒരുക്കിയ സ്വീകരണത്തില്‍ മോദി പങ്കെടുത്തിരുന്നെങ്കിലും അവിടങ്ങളിലെ ഭരണത്തലവന്മാരുടെ സാന്നിധ്യമില്ലായിരുന്നു. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ പേരിലാക്കുകയാണ് ഹാര്‍പറുടെ ലക്ഷ്യമെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. മുന്നൂറിലേറെ സംഘടനകളുടെ സഹകരണത്തോടെ നാഷനല്‍ അലയന്‍സ് ഓഫ് ഇന്‍ഡോ-കനേഡിയന്‍സാണ് പൊതുസ്വീകരണം സംഘടിപ്പിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ