4/09/2015

വിളനാശം: കര്‍ഷകരുടെ നഷ്ടപരിഹാരം 50 ശതമാനം വര്‍ധിപ്പിച്ചു

വിളനാശം: കര്‍ഷകരുടെ നഷ്ടപരിഹാരം 50 ശതമാനം വര്‍ധിപ്പിച്ചു
Wednesday 8th of April 2015 05:27:26 PM

ന്യൂഡല്‍ഹി: പ്രകൃതി ദുരന്തങ്ങളില്‍ കൃഷിനാശം നേരിടുന്ന കര്‍ഷകരുടെ നഷ്ടപരിഹാരത്തുക അന്‍പത് ശതമാനം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ മുദ്രാബാങ്ക് ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. കാലം തെറ്റിയെത്തിയ മഴയില്‍ ഉത്തരേന്ത്യയില്‍ വ്യാപക കൃഷിനാശമുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ആശ്വാസ നടപടി.

നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള അര്‍ഹതയുടെ പരിധിയും കുറച്ചിട്ടുണ്ട്. നേരത്തെ അന്‍പത് ശതമാനം കൃഷി നശിച്ചെങ്കില്‍ മാത്രമേ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ പരിധി 33 ശതമാനമായിട്ടാണ് കുറച്ചത്. ഇതോടെ കൂടുതല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ സഹായം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിലധികമായി പെയ്യുന്ന മഴയില്‍ വന്‍ വിളനാശമാണ് രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. പ്രധാനമായും റാബി കര്‍ഷകരാണ് ദുരിതത്തിലായത്. 14 സംസ്ഥാനങ്ങളിലായി 120 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചതായാണ് സര്‍ക്കാരിന്റെ കണക്ക്. മഴയുടെ അഭാവവും കാലം തെറ്റിയെത്തുന്ന മഴയും കര്‍ഷകര്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വിളനാശം നേരിട്ട പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പകളില്‍ ഇളവ് നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. രാജസ്ഥാനെക്കൂടാതെ ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൃഷിനാശം ഉണ്ടായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1