Posted on: Friday, 06 February 2015
മറാത്തി എഴുത്തുകാരൻ ഭാലചന്ദ്ര നെമഡെയ്ക്ക് ജ്ഞാനപീഠ പുരസ്കാരം
കൌമുദി 6/2/15/
ന്യൂഡൽഹി: 2014ലെ ജ്ഞാനപീഠ പുരസ്കാരത്തിന് മറാത്തി കവിയും നിരൂപകനുമായ ഡോ.ഭാലചന്ദ്ര നെമഡെ (77) അർഹനായി. 'ഹിന്ദു ജഗന്യാച്ചി സമ്രുദ്ദ അഡ്ഗൽ' എന്ന നോവലിനാണ് പുരസ്‌കാരം. പതിനൊന്ന ലക്ഷം രൂപയും പ്രശസ്തി പത്രവും സരസ്വതി ദേവീയുടെ വെങ്കല പ്രതിമയും അടങ്ങുന്നതാണ് അവാർഡ്.
1938ൽ മഹാരാഷ്ട്രയിലെ സാംഗ്വിയിലെ ഖാന്ദേശിലാണ് നെമഡേ ജനിച്ചത്. പൂുനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം പൂനെയിലെ തന്നെ ഡെക്കാൻ കോളേജിൽ നിന്ന് ലിംഗ്വിസ്റ്റിക്സിലും മുംബയ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷിലും മാസ്റ്റർ ബിരുദം നേടി. വടക്കൻ മഹാരാഷ്ട്ര യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും ഡോക്ടറേറ്റും ലഭിച്ചു. ഇംഗ്ലീഷ്, മറാത്ത ഭാഷകൾ പഠിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1960കളിൽ മഹാരാഷ്ട്രയിൽ ലിറ്റിൽ മാഗസിൻ വിപ്ലവത്തിന് തുടക്കമിട്ട നെമഡെ 1963ൽ ഖോസല എന്ന നോവലിലൂടെയാണ് എഴുത്തിന്റെ വഴിയിലെത്തിയത്. 1990ൽ ടീക്ക സ്വയംവർ എന്ന കൃതിക്ക് സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു.
ബിദർ, ഹൂൾ, ജരില, ഝൂൾ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന നോവലുകളാണ്. മെലഡി, ദേഖാനി എന്നിവ കവിതാസമാഹാരങ്ങളാണ്. 2010ലാണ് ജ്ഞാനപീഠ പുരസ്‌കാരത്തിനർഹമായ ഹിന്ദു ജഗന്യാച്ചി സമ്രുദ്ദ അഡ്ഗൽ എന്ന നോവൽ പുറത്തിറിക്കയത്. 2011ൽ രാജ്യം പത്മശ്രീ നൽകി നെമഡേയെ ആദരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ