2/12/2015

നിറയെ സൌകര്യങ്ങളുമായി ലോഡ്ജി


ÈßùæÏ ØìµøcB{áÎÞÏß çÜÞÁí¼ß
ØçLÞ×í
Story Dated: Wednesday, February 11, 2015 16:28 hrs IST
Print
mail
text-size_r1_c1
text-size_r1_c3
















നിറയെ സൌകര്യങ്ങളുമായി ലോഡ്ജി
സന്തോഷ്
12/2/15/മനോരമ 

 റെനോ ലോഡ്ജി 1 ഗ്നക്ഷ 3റെനൊയെപ്പറ്റി പറഞ്ഞാല്‍ പല അഭിപ്രായങ്ങള്‍ വരും. വില്‍പനയും വില്‍പനാനന്തര സേവനവുമൊക്കെ ചര്‍ച്ചാവിഷയമാക്കിയാല്‍ നല്ലതും ചീത്തയും പറയാന്‍ ഒട്ടനവധിയാളുകളുണ്ടാവും. എന്നാല്‍ റോഡിലൊന്നിറങ്ങി തിരിച്ചു കയറും മുമ്പ് ഒരു റെനൊയെങ്കിലും കാണാതെ മടങ്ങാനാവില്ല. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും ഉല്‍പന്നം നന്നായാല്‍ മുക്കാലും ശരിയായി എന്നതു തന്നെ കാരണം. ഇതു വരെ ഡസ്റ്ററായിരുന്നു റെനൊയുടെ അത്ഭുതമെങ്കില്‍ ഇനിയെത്തുന്നത് ലോഡ്ജിയാണ്. ഏഴു പേര്‍ക്ക് സുഖമായി യാത്രയൊരുക്കുന്ന കുടുംബ മള്‍ട്ടി പര്‍പസ് വാഹനം (എം പി വി). 

വിപണിയിലിന്നുള്ള എം പി വികളില്‍ നിന്നു ലോഡ്ജിയെ മാറ്റി നിര്‍ത്തണം. കാരണം ഇപ്പോഴുള്ള എം പി വികള്‍ മുഖ്യമായും രണ്ടു വിഭാഗത്തില്‍പ്പെടുന്നവയാണ്. ഒന്ന്: ഇന്നോവയും ആര്യയും സ്കോര്‍പിയോയുമൊക്കെ വരുന്ന ഉന്നതശ്രേണി. വലുപ്പം, സ്ഥലസൌകര്യം എന്നിവയൊക്കെയാണ് ഈ വാഹനങ്ങളുടെ മികവ്. ന്യൂനത കുറഞ്ഞ ഇന്ധനക്ഷമത. 10 കിലോമീറ്ററാണ് ശരാശരി മൈലേജ്. വിലക്കൂടുതല്‍ മറ്റൊരു കുറവായിക്കരുതാം. 

രണ്ടാം വിഭാഗത്തില്‍ എര്‍ട്ടിഗ, മൊബിലിയോ എന്നിവയൊക്കെ വരും. ഹാച്ച് ബാക്ക് കാര്‍ വലിച്ചു നീട്ടിയതിനു തുല്യമാണിവ. ഗുണങ്ങള്‍: വിലക്കുറവ്, അറ്റകുറ്റപ്പണിക്കുറവ്, ഇന്ധനക്ഷമത. 25 കിലോമീറ്റര്‍ വരെയാണ് മൈലേജ്.  സ്ഥലസൌകര്യം കുറവാണെന്നത് മുഖ്യ ന്യൂനത. ഏറ്റവും പിന്നിലെ സീറ്റില്‍ ഇരുന്നു ദൂരയാത്ര ചെയ്യുന്നത് തെല്ലു ശ്രമകരമത്രെ. ലഗേജ് ഇടം കുറവാണെന്നതു മറ്റൊരു ന്യൂനത. 

റെനോ ലോഡ്ജിയെത്തുന്നത് ഈ രണ്ടു വിഭാഗത്തിന്‍െറയും ഗുണങ്ങളുമായാണ്. ഒതുക്കം, സ്ഥലസൌകര്യം, കുറഞ്ഞ പരിചരണച്ചെലവ്, കാറുകളുടേതിനു തുല്യമായ ഉയര്‍ന്ന ഇന്ധനക്ഷമത, കുറഞ്ഞ വില... ഇതൊക്കയാണ് ലോഡ്ജി. ചെന്നെയിലെ ശാലയില്‍ ഉത്പാദനം ആരംഭിച്ചുവെന്നാണ് വാര്‍ത്ത. ഇക്കൊല്ലം ആദ്യ പകുതിയില്‍ പ്രതീക്ഷിക്കാം. വില 8-11 ലക്ഷം.

ഫ്രഞ്ച് കമ്പനിയായ റെനോയുടെ ഉടമസ്ഥതയിലുള്ള ഡാസിയ എന്ന റുമേനിയന്‍ നിര്‍മാതാക്കളാണ് ലോഡ്ജിയുടെ പിന്നില്‍. ഡസ്റ്ററും ഇവര്‍തന്നെയാണ് രൂപകല്‍പന ചെയ്തു നിര്‍മിക്കുന്നത്. യൂറോപ്പില്‍ പൊതുവെ ഡാസിയ അറിയപ്പെടുന്നത് റെനോയുടെ വില കുറഞ്ഞ രൂപാന്തരമായാണ്. എന്നാല്‍ ഇന്ത്യന്‍ നിലവാരത്തില്‍ ഇത് ആഡംബരത്തിന് അടുത്തു നില്‍ക്കുമെന്ന് ഡസ്റ്റര്‍ കാണുകയും ഉപയോഗിക്കയും ചെയ്യുന്നവര്‍ക്കറിയാം. ഇതിനു പുറമെ നിസ്സാനുമായുള്ള ബന്ധവും ഇന്ത്യയില്‍ ലോഡ്ജിക്കു ഗുണം ചെയ്യും. ഇന്ത്യയില്‍ത്തന്നെ ഘടകങ്ങള്‍ നിര്‍മിക്കുന്നതും നിസ്സാന്‍, റെനോ വാഹനങ്ങളുടെ ഘടകങ്ങള്‍ പലതും ഉപയോഗിക്കുന്നതും വില കുറയ്ക്കാന്‍ സഹായകമാകും.

നാലര മീറ്റര്‍ നീളവും 1.7 മീറ്റര്‍ ഉയരവുമുള്ള ലോഡ്ജി വീല്‍ ബേസിലും ഏതിരാളികളെ പിന്തള്ളുന്നു. 2.8 മീ. കാഴ്ചയില്‍ യൂറോപ്യന്‍.  ഭംഗിയുള്ള ബോണറ്റും ഗ്രില്ലും മുന്നഴക്. പിന്നില്‍ നിന്നു നോക്കിയാല്‍ യൂറോപ്പില്‍ മാത്രം കണ്ടിട്ടുള്ള ചില വണ്ടികളുടെ ചേല്. വശങ്ങളില്‍ നിന്നാണു നോട്ടമെങ്കില്‍ നീളം പൂര്‍ണമായും പിടി കിട്ടും. മിനി ബസ് പോലെയുണ്ട്.

ഉള്‍വശം ഏതാണ്ട് ഡസ്റ്ററിനു സമം. ഡാഷ് ബോര്‍ഡും മറ്റും ഡസ്റ്ററില്‍ നിന്നു കടം കൊണ്ടാതാണോയെന്നു സംശയിച്ചേക്കാം. സീറ്റുകളെല്ലാം സുഖകരം. മൂന്നു നിര സീറ്റുകളിലും മാന്യമായ യാത്രാസുഖമുണ്ട്. കാലു നീട്ടിയിരിക്കാം. പിന്‍ യാത്രികര്‍ക്കായി എ സി വെന്‍റുമുണ്ട്.

മറ്റു റെനോകളിലും നിസ്സാനിലുമുള്ള 1.5 കെ 9 കെ എന്‍ജിനാണ്. തുടക്കത്തില്‍ 85 ബി എച്ച് പിയും പിന്നീട് 108 ബി എച്ച് പിയും പ്രതീക്ഷിക്കാം. യൂറോപ്പില്‍ 1.6, 1.2 പെട്രോള്‍ മോഡലുകളുമുണ്ട്. ഇന്ത്യയില്‍ ഏതായാലും ഈ മോഡലുകള്‍ ഉടനില്ല. ഡ്രൈവിങ്ങും സുഖകരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ധനക്ഷമത ലീറ്ററിന് 20 വരെ പ്രതീക്ഷിക്കാം. ഏഴു സീറ്റര്‍ വാങ്ങാന്‍ പദ്ധതികളുണ്ടെങ്കില്‍ ലോഡ്ജിക്കായി കാത്തിരിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1