2/13/2015

കേരളത്തില്‍ പുതിയ നാല് ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി



കേരളത്തില്‍ പുതിയ നാല് ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി

കോഴിക്കോട്:    13/2/2015/മാതൃഭുമി
കേരളത്തില്‍ പുതിയ നാല് ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി  
 |    Feb 13, 2015
1. പുന്‍ടിയസ് നെല്‍സണി
1. പുന്‍ടിയസ് നെല്‍സണി 


2. പുന്‍ടിയസ് നൈഗ്രോനോട്ടസ്‌
  2. പുന്‍ടിയസ് നൈഗ്രോനോട്ടസ്‌ 

3. സിസ്‌റ്റോമസ് ക്രൈസ്യസ്‌


3. സിസ്‌റ്റോമസ് ക്രൈസ്യസ്‌ 
4. സിസ്‌റ്റോമസ് റൂഫസ്

4. സിസ്‌റ്റോമസ് റൂഫസ് 


കോഴിക്കോട്: പരലിന്റെയും കുറുവയുടെയും ജനുസ്സില്‍പ്പെട്ട നാല് പുതിയ ശുദ്ധജലമത്സ്യങ്ങളെ മധ്യതിരുവിതാംകൂറില്‍ നിന്നും മലബാറില്‍ നിന്നുമായി കണ്ടെത്തി. 
 കൊല്ലം ചവറ ഗവണ്‍മെന്റ് കോളേജ് സുവോളജി വിഭാഗം മേധാവി മാവേലിക്കര തടത്തിലാല്‍ സ്വദേശി പ്രൊഫ. മാത്യൂസ് പ്ലാമൂട്ടിലാണ് പുന്‍ടിയസ് നെല്‍സണി, പുന്‍ടിയസ് നൈഗ്രോനോട്ടസ്, സിസ്റ്റോമസ് റൂഫസ്, സിസ്റ്റോമസ് ക്രൈസ്യസ് എന്നിങ്ങനെ പേരിട്ട പുതിയ മത്സ്യങ്ങളെ തിരിച്ചറിഞ്ഞത്. 
 ജേര്‍ണല്‍ ഓഫ് റിസര്‍ച്ച് ഇന്‍ ബയോളജി, ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഫോണ ആന്‍ഡ് ബയോളജിക്കല്‍ സ്റ്റഡീസ് എന്നീ അന്തര്‍ദേശീയ ശാസ്ത്രമാസികകളുടെ പുതിയ ലക്കങ്ങളില്‍ മത്സ്യങ്ങളെപ്പറ്റിയുള്ള ശാസ്ത്രലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 ശരീരത്തിനും ചിറകുകള്‍ക്കും മഞ്ഞനിറമുള്ള പുന്‍ടിയസ് നെല്‍സണിയുടെ തല ഉയരം കൂടിയതും ചുണ്ട് കുറുകിയതും വായ് വിസ്താരമുള്ളതുമാണ്. ഇവയുടെ ഉച്ചിയില്‍ പച്ചനിറമുള്ള ഒരു മറുകും ചെകിളമൂടിക്ക് വെളിയിലായി കറുത്ത വരയുമുണ്ട്. തിരവല്ലയ്ക്കടുത്തുള്ള പമ്പാനദിയും മണിമല നദിയും ചേരുന്ന ഭാഗമായ കല്ലുങ്കല്‍ എന്ന സ്ഥലത്തുനിന്നാണ് ഇവയെ കണ്ടെത്തിയത്. 
 കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ സുവോളജി വിഭാഗം പ്രൊഫ. ഡോ. നെല്‍സണ്‍ പി. എബ്രഹാമിനോടുള്ള ബഹുമാനാര്‍ത്ഥമാണ് മത്സ്യത്തിന് പുന്‍ടിയസ് നെല്‍സണി എന്ന് പേരിട്ടത്. 
 പുന്‍ടിയസ് നൈഗ്രോനോട്ടസ് എന്ന പരല്‍ മത്സ്യത്തെ വയനാട്ടിലെ മാനന്തവാടിയില്‍ നിന്നാണ് കണ്ടെത്തിയത്. ഇവയുടെ മുതുകുഭാഗം കറുത്ത നിറമുള്ളതും മുതുക് ചിറക് കിരണങ്ങള്‍ ഏറിയതും പാര്‍ശ്വരേഖയില്‍ ശല്കങ്ങള്‍ കൂടിയതുമാണ്. 
 സിസ്റ്റോമസ് ക്രൈസ്യസ് എന്ന കുറുവാ മത്സ്യത്തെ മല്ലപ്പള്ളിക്കടുത്തുള്ള കീഴ്വായ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. നീളമുള്ളതും സ്വര്‍ണനിറമുള്ളതുമായ ഇവയുടെ നെഞ്ചിലെ ചിറകിനും കൂടുതല്‍ നീളമുണ്ട്. 
 സിസ്റ്റോമസ് റൂഫസ് എന്ന കുറുവാ മത്സ്യത്തെ വെമ്പാലയില്‍ നിന്നാണ് ശേഖരിച്ചത്. വീതികൂടിയ ഇവയുടെ ശരീരത്തിന് തവിട്ടുനിറമാണ്. ചിറകുകള്‍ ചുവന്നതാണ്. 
 സിസ്റ്റോമസ് ജനുസില്‍പ്പെട്ട പുതിയ മത്സ്യത്തെ ഒന്നരനൂറ്റാണ്ടിന് ശേഷമാണ് കേരളത്തില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. പുതിയ നാല് മത്സ്യങ്ങള്‍ക്കും അന്താരാഷ്ട്ര ജന്തുശാസ്ത്രനാമകരണ ഏജന്‍സിയായ ഇന്റര്‍ നാഷണല്‍ കമ്മീഷന്‍ ഓഫ് സുവോളജിക്കല്‍ നോമന്‍ ക്ലേച്ചറിന്റെ സൂബാങ്ക് രജിസ്റ്റര്‍ നമ്പറും ലഭിച്ചിട്ടുണ്ട്. പുതിയ മത്സ്യങ്ങളെ പശ്ചിമ ബംഗാളിലെയും കോഴിക്കോട്ടെയും സര്‍ക്കാര്‍ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1