2/06/2015

ഇത് 200 വയസ്സുള്ള സന്യാസി


µÞÜæJ µâØÞJ ÇcÞÈ¢; §Äí 200 ÕÏTáU ØÈcÞØß
ØbL¢ çÜ~µX
 Story Dated: Friday, February 6, 2015 7:32 hrs IST 
Facebook ShareTwitter Share
©ÜÞX ÌçÄÞV (΢ç·Þ{ßÏ) D ÉÆíÎÞØÈJßæÜ §ì §øßMá Äá¿BßÏÄí §Kᢠ§KæÜÏáÎÜï. 'Õ{æø ¦ÝJßÜáU §ì ÇcÞÈ¢ Îá¿AÞX µÞÜJßÈáÎÞÏßGßÜï. 200 ÕV×¢ ÉÝAÎáæIKá µøáÄáK ÌáiØÈcÞØßÏáæ¿ Öøàø¢ µæI¿áJÄá ΢ç·Þ{ßÏÏßWÈßKÞÃí. ÄÜØí@ÞÈJßÈ¿áJáU æØÞBßçÈÞæ¶ÏV¶ÞX ¼ßÜïÏßWÈßKá µÝßEÏÞÝíºÏÞÃí ÇcÞÈÞÕØí@ÏßÜáU Öøàø¢ µæI¿áJÄí. Îã·çJÞÜßW æÉÞÄßE ÈßÜÏßÜÞÏßøáKá Öøàø¢. µøßFLÏßW ÕßWAÞÈÞÏß ²øÞZ çÎÞ×í¿ß‚ Öøàø¢ ÉßKà¿á ÕàæI¿áAáµÏÞÏßøáKá.

¿ßÌxX Ìái·áøáÕßæaçÏÞ ÜÞÎÏáæ¿çÏÞ ÖøàøÎÞÃí §æÄKÞÃá ÕßÆ·íÇøáæ¿ ÕßÜÏßøáJW. ®KÞW, ØÈcÞØß Îøß‚ßGßæÜïKᢠÄáµíÆ¢ ®K ¦ÝJßÜáU ¦vàÏ ¥ÕØí@ÏßÜÞÃí ¥çgÙæÎKᢠÕÞÆßAáK ÌáiÎÄÉmßÄøáÎáIí. ÈßVÕÞâ dÉÞÉßAáKÄßÈá æÄÞGáÎáXÉáU ¥ÕØí@ÏÞÃí §æÄKÞÃí ¥Õøáæ¿ ÕßÜÏßøáJW. Öøàø¢ çËÞùXØßµí ÉøßçÖÞÇÈÏíAá ÕßçÇÏÎÞAßÏßGáIí. §Äßæa ËÜ¢ ÕøáKçÄÞæ¿ øÙØcBZ ºáøá{ÝßÏáæÎKÞÃá dÉÄàf.

ÜÞÎÏÞÏßøáK ÆÞ×ß çÆÞVç×Þ §Äß¼ßçÜÞÕßæa ·áøáÕßæa ÖøàøÎÞÃí §æÄKá ºßÜV ºâIßAÞGáKá. 1852W ¼Èß‚ ÆÞ×ß ÇcÞÈJßÜßøßæA 1927ÜÞÃá ØÎÞÇßÏÞÏÄí. ÖøàøJßÈá µÞøcÎÞÏ çµ¿áÉÞ¿á Ø¢ÍÕßAÞJÄá ΢ç·Þ{ßÏÏßæÜ ÄÃáJ µÞÜÞÕØí@ µÞøÃÎÞµÞ¢. ÇcÞÈÞÕØí@ÏßÜáU ÌáiØÈcÞØßÎÞøáæ¿ ÎãÄçÆÙBZ §ÄßÈá ÎáXÉᢠµæI¿áJßGáIí.
കാലത്തെ കൂസാത്ത ധ്യാനം; ഇത് 200 വയസ്സുള്ള സന്യാസി
 സ്വന്തം ലേഖകന്‍
 മനോരമ 6/2/15/ 
ധ്യാനാവസ്ഥയിലുള്ള സന്യാസിയുടെ ശരീരം
ഉലാന്‍ ബതോര്‍ (മംഗോളിയ) . പദ്മാസനത്തിലെ ഇൌ ഇരിപ്പു തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. 'വളരെ ആഴത്തിലുള്ള ഇൌ ധ്യാനം മുടക്കാന്‍ കാലത്തിനുമായിട്ടില്ല. 200 വര്‍ഷം പഴക്കമുണ്ടെന്നു കരുതുന്ന ബുദ്ധസന്യാസിയുടെ ശരീരം കണ്ടെടുത്തതു മംഗോളിയയില്‍നിന്നാണ്. തലസ്ഥാനത്തിനടുത്തുള്ള സൊങ്ങിനോഖെയര്‍ഖാന്‍ ജില്ലയില്‍നിന്നു കഴിഞ്ഞയാഴ്ചയാണ് ധ്യാനാവസ്ഥയിലുള്ള ശരീരം കണ്ടെടുത്തത്. മൃഗത്തോലില്‍ പൊതിഞ്ഞ നിലയിലായിരുന്നു ശരീരം. കരിഞ്ചന്തയില്‍ വില്‍ക്കാനായി ഒരാള്‍ മോഷ്ടിച്ച ശരീരം പിന്നീടു വീണ്ടെടുക്കുകയായിരുന്നു. 

ടിബറ്റന്‍ ബുദ്ധഗുരുവിന്റെയോ ലാമയുടെയോ ശരീരമാണ് ഇതെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍, സന്യാസി മരിച്ചിട്ടില്ലെന്നും തുക്ദം എന്ന ആഴത്തിലുള്ള ആത്മീയ അവസ്ഥയിലാണ് അദ്ദേഹമെന്നും വാദിക്കുന്ന ബുദ്ധമതപണ്ഡിതരുമുണ്ട്. നിര്‍വാണം പ്രാപിക്കുന്നതിനു തൊട്ടുമുന്‍പുള്ള അവസ്ഥയാണ് ഇതെന്നാണ് അവരുടെ വിലയിരുത്തല്‍. ശരീരം ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ രഹസ്യങ്ങള്‍ ചുരുളഴിയുമെന്നാണു പ്രതീക്ഷ. 

ലാമയായിരുന്ന ദാഷി ദോര്‍ഷോ ഇതിജിലോവിന്റെ ഗുരുവിന്റെ ശരീരമാണ് ഇതെന്നു ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 1852ല്‍ ജനിച്ച ദാഷി ധ്യാനത്തിലിരിക്കെ 1927ലാണു സമാധിയായത്. ശരീരത്തിനു കാര്യമായ കേടുപാടു സംഭവിക്കാത്തതു മംഗോളിയയിലെ തണുത്ത കാലാവസ്ഥ കാരണമാകാം. ധ്യാനാവസ്ഥയിലുള്ള ബുദ്ധസന്യാസിമാരുടെ മൃതദേഹങ്ങള്‍ ഇതിനു മുന്‍പും കണ്ടെടുത്തിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1