2/10/2015

4TH QATAR NATIONAL SPORTS DAY ആഘോഷങ്ങള്‍


ഇന്നത്തെ പ്രഭാത സൂര്യന്റെ ചൂടിനു പതിവിലധികം പ്രസരിപ്പ് ഉള്ളപോലെ . ഇന്നത്തെ പ്രഭാത സൂര്യന്റെ ഓട്ടത്തിന് പതിവിലധികം വേഗത ഉള്ള പോലെ ആലോചിച്ചപ്പോളാണ് ഇന്നത്തെ ഖത്തർ NATIONAL SPORTS DAY യിൽ പങ്കെടുക്കാൻ നീല ടി ഷർട്ടും വെള്ളത്തൊപ്പിയും ഒരു പൊട്ടും ഇട്ടു , പുതിയ വേഗവും പുതിയ ആകാശവും കണ്ടെത്താനുള്ള മത്സരത്തിൽ പങ്കെടുക്കാനായി ഓടിവരുന്നപോലെ തോന്നിയത് . അതെ ഇന്ന് സൂര്യന്റെ മുഖത്ത്
പൊട്ടു കുത്തിയ പാടും പ്രകാശത്തിനു കൂടുതൽ തിളക്കവും ഉണ്ടായിരുന്നു ഇന്ന് സൂര്യനെ ശ്രെദ്ധിച്ചവർക്കു മനസ്സിലായിട്ടുണ്ടാവും .
     രാവിലെ തന്നെ ഫോണ്‍ വിളികൾക്ക് അവുധി നൽകി കമ്പനി ഷെഫ് ; രാമകൃഷ്ണൻ ബീച്ച് വില്ല SAND FLOORIL ഹാജരായിരുന്നു
55 സൈസ് ഷൂസും ആറര അടി ഉയരവുമായി രാമകൃഷ്ണൻ അവിടെ വന്ന നൂറുകണക്കിന് സ്പോര്ട്സ് താരങ്ങൾക്കും സങ്കാടകർക്കും  കാണികൾക്കും മറ്റു വിശിഷ്ട വ്യക്തികൾക്കും വിഭവ സമൃദ്ധമായ ഭക്ഷണം പത്താളുടെ വേഗതയോടെ കൊടുത്തു കൊണ്ടേ ഇരുന്നു
        ഖത്തറിൽ ഇത്രയും മനോഹരമായ സ്ഥലം വേറെ ഉണ്ടാകില്ല അതി വിശാലമായ വെളുത്ത പുൽത്തകിടി പോലെ വിശാലമായ മണൽപരപ്പ് . ഇന്നുമാത്രം വളരെ ശാന്തമായ കടൽപരപ്പ് , അകലെ തിരമാലകളുടെ വലിയ മത്സരം  . അരികിൽ തിമിംഗലങ്ങൾ ഞങ്ങളെയും നോക്കി ഞങ്ങളുടെ കളികളേയും നോക്കി ചിരിച്ചുകൊണ്ട് വളരെ ശാന്തമായി ശാന്തമായ ജലത്തിൽ കിടക്കുന്നു . മീനുകൾചൂണ്ടയിൽ കൊളുത്തുവാൻ പാകത്തിന് അടുത്ത് വന്നു മാടിവിളിക്കുന്നു .
       
  കരയിൽ ഒരു മൂലയ്ക്ക് സ്പൂണ്‍, RACE  ഓട്ടം ,വടം വലി , കസേരകളി വോളിബോൾ ക്വിസ് മത്സരങ്ങൾ പൊടി പൊടി ക്കുന്നുണ്ടായിരുന്നു
മറ്റു മത്സരങ്ങളായ കബഡി , ക്രിക്കറ്റ് ഫുട്ബോൾ ടെന്നീസ് ചെസ്സ്‌ കാരംസ് നീന്തൽ ഇഴയൽ എന്നിവ നേരത്തെ തന്നെ കഴിഞ്ഞിരുന്നു .
    കഴിഞ്ഞ തവണ എല്ലാ മത്സരത്തിലും പങ്കെടുത്തു എല്ലാത്തിലും പ്രൈസ് കിട്ടിയ ദീപു ഇത്തവണ പലതിലും മത്സരിച്ചില്ല ,കല്യാണപ്രായം ആയതിനാലോ ബുദ്ധി കൂടിയതിനാലോ എന്തോ ദീപു കളിച്ചില്ല പലതിലും ദീപു കളിച്ചില്ല
         
 കഴിഞ്ഞ തവണ എല്ലാ കളികളിലും കളിച്ചു എല്ലാത്തിലും പ്രൈസ് വാങ്ങിയ റോബി ഇത്തവണയും  എല്ലാ കളികളിലും കളിച്ചു കഴിഞ്ഞ വർഷത്തേക്കാൾ  തടി കൂടിയിട്ടും കളി മുടക്കാറില്ല ക്രിക്കറ്റിൽ ഓടാൻ പകരം  ആളെ വച്ചിരിക്കുകയാണ് അതുപോലെ ഫുട് ബോളിലും ഓടാൻപകരം  ആളെ വച്ചിട്ടാണ് കളിക്കുന്നത്  . ഇതിന്റെ നാലിലൊന്ന് തടിയുള്ളവർക്ക് വരെ ഇങ്ങനെ ഒന്നും കളിയ്ക്കാൻ പറ്റില്ല . അതിനു എന്തായാലും റോബിയെ സമ്മതിക്കണം  റോബിയുടെ ഈ കളി കണ്ടിട്ടാണെന്ന് തോന്നുന്നു വെള്ളത്തിൽ തിമിംഗലങ്ങൾ
കളിയും നോക്കി ചിരിച്ചു കൊണ്ട് കിടന്നിരുന്നത് .
      എന്തായാലും സ്പോർട്സിനുവേണ്ടി  എത്ര പണം ചിലവഴിക്കുന്നതിനും കമ്പനിക്കു ഒരു മടിയുമില്ല ആ സ്പോർട്സ്മാൻ      സ്പിരിറ്റിനെ  നമ്മൾ അന്ഗീകരിക്കണം അഭിനന്ദിക്കണം . ചിലർഅതിലെ സ്പോർട്സും സ്പിരിറ്റും വേറെ വേറെ ആക്കുമ്പോൾ ആണ് കളികളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും ജയിക്കുന്നത് വരെ കളികൾനീണ്ടു പോകുന്നതും . അങ്ങനെ ഉണ്ടാകാതെ കളി കളി യായി തന്നെ എടുത്തു മുന്നേറുക
        

അടുത്ത വർഷവും ഈ കളിയും  കളിക്കാരും കാണികളും എല്ലാവരും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു  ആഗ്രഹിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1