അടുക്കളയിലെ വൈദ്യന്മാര്‍
മനോരമ 1 8 /2/15/ ബുദ്ധന്‍
നമ്മുടെ ഭക്ഷണ സാധനങ്ങള്‍ പലപ്പോഴും ഔഷധഗുണം നിറഞ്ഞവയാണ്. ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലികള്‍. ഇതാ ചില അടുക്കള മരുന്നുകള്‍.
തക്കാളി: പതിവായി അത്താഴ ശേഷം ഒരു തക്കാളി കഴിച്ചാല്‍ മലബന്ധം ഒഴിവാക്കാം. മുഖത്ത് എണ്ണമയം കൂടുമ്പോള്‍ ഒരു തക്കാളിയുടെ നീരില്‍ ഒരു വലിയ സ്പൂണ്‍ മുതിരപ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകുക.
കറിവേപ്പ്: പത്തു കറിവേപ്പിലയും ഒരു ചെറിയ കഷണം മഞ്ഞളും ചേര്‍ത്തരച്ച് ഒരു ഗാസ് വെള്ളത്തില്‍ കലക്കി ദിവസവും രണ്ടു നേരം കുടിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും. പത്തു കറിവേപ്പിലയരച്ച് ഒരു ഗാസ് മോരില്‍ കലക്കിക്കുടിച്ചാല്‍ അരുചിയും ദഹനക്കേടും മാറും.
ഈന്തപ്പഴം: ഏഴ് ഈന്തപ്പഴവും 14 കറിവേപ്പിലയും നാല് നെല്ലിക്കയും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ആട്ടിന്‍പാല്‍ തൊട്ട് അരച്ചുരുട്ടി പ്രഭാതത്തില്‍ കഴിച്ചാല്‍ പ്രമേഹത്തിന് ശമനം ഉണ്ടാകും. തലവേദനയും മൈഗ്രേനും മാറാന്‍ ഈന്തപ്പഴം പൊടിച്ച് നല്ലെണ്ണയില്‍ ചാലിച്ച് നെറ്റിയില്‍ പുരട്ടുക.
കൈതച്ചക്ക: കൂടുതല്‍ ആഹാരം കഴിച്ചതു മൂലമുള്ള ദഹനക്കേടു മാറാന്‍ കൈതച്ചക്കയുടെ നീര് കുടിക്കുകയോ കൈതച്ചക്ക കഴിക്കുകയോ ചെയ്താല്‍ മതി.
കാരറ്റ്: കാരറ്റ് വട്ടത്തില്‍ അരിഞ്ഞ് ഉണക്കിപ്പൊടിച്ച് ഒരു വലിയ സ്പൂണ്‍ ദിവസവും കഴിക്കുന്നത് നേത്രരോഗങ്ങള്‍ അകറ്റാന്‍ സഹായിക്കും, ശരീരത്തിനു കുളിര്‍മയും കിട്ടും. ഒരു ഗാസ് കാരറ്റ് ജ്യൂസില്‍ ഒരു സ്പൂണ്‍ ചെറുനാരങ്ങാ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്തു കുടിച്ചാല്‍ ശരീരത്തിനു നിറം ലഭിക്കുന്നതാണ്.
തേന്‍: ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത് നുണഞ്ഞിറക്കുക. ദഹനക്കേടു മാറും. ഇഞ്ചിനീരും സമം തേനും ചേര്‍ത്തു കഴിച്ചാല്‍ ചുമ മാറും.
കുരുമുളക്: ഒരു കപ്പ് പാലില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയും കലക്കി മൂന്നു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ ജലദോഷം, ആസ്ത്മ, വില്ലന്‍ചുമ എന്നീ രോഗങ്ങള്‍ ഭേദമാകും. നിത്യേന കുരുമുളകിട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ കഫക്കെട്ട് മാറും
( ഇതിനു വിശ്വാസം ഉണ്ടോ എന്ന് എനിക്കറിയില്ല )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ