ടാറ്റയുടെ എയര്‍പോഡ് ഈവര്‍ഷം പുറത്തിറങ്ങിയേക്കും
Posted on: 06 Feb 2015

മാതൃഭൂമി 6/2/15/
കംപ്രസ്ഡ് എയര്‍ ഉപയോഗിച്ച് ഓടുന്ന ടാറ്റയുടെ ചെറുവാഹനം 'എയര്‍പോഡ്' ഈവര്‍ഷം അവസാനത്തോടെ പുറത്തിറങ്ങിയേക്കും. മൂന്ന് മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും യാത്രചെയ്യാവുന്ന വാഹനം ഫ്രഞ്ച് കമ്പനിയായ മോട്ടോര്‍ ഡവലപ്‌മെന്റ് ഇന്റര്‍നാഷണലിന്റെ (എം ഡി ഐ) സഹകരണത്തോടെയാണ് ടാറ്റാ വികസിപ്പിക്കുന്നത്. മലിനീകരണമില്ലാത്ത വാഹനത്തിന്റെ ഇന്ധനടാങ്ക് ഏത് കംപ്രസ്ഡ് എയര്‍ സ്റ്റേഷനില്‍നിന്നും നിറയ്ക്കാം. ഒരുതവണ ടാങ്ക് നിറച്ചാല്‍ 200 കി.മി ദൂരംവരെ സഞ്ചരിക്കും. മണിക്കൂറില്‍ 80 കിലോമീറ്ററാവും പരമാവധി വേഗം. സ്റ്റിയറിങ്ങിന് പകരം ജോയ്‌സ്റ്റിക് ഉപയോഗിച്ചാവും വാഹനം നിയന്ത്രിക്കുക.
ഏഴുവര്‍ഷം മുമ്പാണ് വാഹനം ടാറ്റാ മോട്ടോഴ്‌സ് വികസിപ്പിച്ച് തുടങ്ങിയത്. നിശബ്ദമായി ആയിരുന്നു വികസന പ്രവര്‍ത്തനങ്ങള്‍. പദ്ധതി ടാറ്റ ഉപേക്ഷിച്ചുവെന്ന അഭ്യൂഹം ഇതുമൂലം പ്രചരിച്ചിരുന്നു. കംപ്രസ്ഡ് എയര്‍ ഉപയോഗിച്ച് ഓടുന്ന വാഹനമെന്നത് പുതിയ ആശയമൊന്നുമല്ല. എന്‍ജിന്‍ ചൂടാകുന്നത് അടക്കമുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍മൂലം ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് കഴിയാറില്ല. എന്നാല്‍ പ്രശ്‌നരഹിതമായ എന്‍ജിന്‍ വികസിപ്പിക്കുന്നതില്‍ ടാറ്റയും എം ഡി ഐയും വികസിപ്പിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വാഹനത്തിന്റെ പുകക്കുഴലിലൂടെയാണ് കംപ്രസ്ഡ് എയര്‍ പുറംതള്ളുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ ദീര്‍ഘകാല പരിശ്രമത്തിലൂടെയാണ് വാഹനത്തിന്റെ എന്‍ജിന്‍ വികസിപ്പിച്ചതെന്ന് ടാറ്റാ മോട്ടോഴ്‌സ് അഡ്വാന്‍സ്ഡ് എന്‍ജിനിയറിങ് വിഭാഗം തലവന്‍ തിമോത്തി ലെവര്‍ട്ടന്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ