2/21/2015

ലെനൊവോ ലാപ്‌ടോപ്പുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത വൈറസ് പ്രോഗ്രാം


ലെനൊവോ ലാപ്‌ടോപ്പുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത വൈറസ് പ്രോഗ്രാം


  മാതൃഭൂമി 21/ഫെബ്/2015/



ഉപയോയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ അപകടത്തിലാകുംവിധം, വൈറസ് പോലുള്ള ഒരു പ്രോഗ്രാം ചൈനീസ് കമ്പനിയായ ലെനൊവോയുടെ ലാപ്‌ടോപ്പുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതായി സുരക്ഷാവിദഗ്ധര്‍.

ലാപ്‌ടോപ്പുകളില്‍ 'സൂപ്പര്‍ഫിഷ്' ( ഞന്‍ഹഫഴബയറമ ) എന്ന സ്‌പൈവേര്‍ മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന്, അത് ഉടന്‍ നീക്കംചെയ്യാന്‍ ലെനൊവോയോട് യു.എസ്.സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ലാപ്‌ടോപ്പുകളില്‍ ലെനൊവോ പ്രീഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സൂപ്പര്‍ഫിഷ് പ്രോഗ്രാം, പരസ്യങ്ങള്‍ ഓട്ടോമാറ്റിക്കായി ഡിസ്‌പ്ലേ ചെയ്യുന്ന 'ആഡ്‌വേര്‍' ( ദപള്‍ദഴഫ ) ആണെന്ന് കഴിഞ്ഞ ജൂണില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.

സൂപ്പര്‍ഫിഷ് അതുമാത്രമല്ലെന്നും, അതൊരു ദുഷ്ടപ്രോഗ്രാമാണെന്നും എന്‍ക്രിപ്റ്റ് ചെയ്ത കണക്ഷനുകള്‍ തുറന്നുകൊടുക്കാനും അതുവഴി ഹാക്കര്‍മാര്‍ക്ക് വാതില്‍ തുറന്നുകൊടുക്കാനും അതിനാകുമെന്നും, 'ഇരാറ്റ സെക്യൂരിറ്റി' ( നഴഴദര്‍ദ ഞഫഋന്‍ഴര്‍യസ്ര ) എന്ന യു.എസ്.സുരക്ഷാകമ്പനിയുടെ മേധാവി റോബര്‍ട്ട് ഗ്രഹാം ആണ് വെളിപ്പെടുത്തിയത്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഒഎസിലോടുന്ന ലാപ്‌ടോപ്പുകളില്‍ സൂപ്പര്‍ഫിഷ് പ്രോഗ്രാം ലെനൊവോ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതായി അദ്ദേഹം റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.

ഈ പശ്ചാത്തലത്തിലാണ് ലാപ്‌ടോപ്പുകളില്‍നിന്ന് സൂപ്പര്‍ഫിഷ് പ്രോഗ്രാം നീക്കംചെയ്യാന്‍ ലെനൊവോയോട് യു.എസ്.സര്‍ക്കാര്‍ ആവശ്യപ്പട്ടത്. യൂസര്‍മാരെ സൈബര്‍ ആക്രമണത്തിന് ഇരയാക്കാന്‍ വഴിതുറക്കുന്നതാണ് ലെനൊവോയുടെ നടപടിയെന്ന് യു.എസ്.അധികൃതര്‍ പറഞ്ഞു.

സൂപ്പര്‍ഫിഷ് നീക്കംചെയ്യാന്‍ ലെനൊവോയുടെ മാര്‍ഗനിര്‍ദേശം
 പുതിയ വെളിപ്പെടുത്തലുകളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍, ലാപ്‌ടോപ്പുകളില്‍ സൂപ്പര്‍ഫിഷ് സോഫ്റ്റ്‌വേര്‍ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിര്‍ത്തിയതായി ലെനൊവോ അറിയിച്ചു.

മാത്രമല്ല, മുമ്പ് വിറ്റ ലാപ്‌ടോപ്പുകളില്‍നിന്ന് ആ സ്‌പൈവേര്‍ ഒഴിവാക്കാനുള്ള മാര്‍ഗനിര്‍ദേശവും ലെനൊവോ പ്രസിദ്ധീകരിച്ചു. സൂപ്പര്‍ഫിഷ് ബാധിച്ച കമ്പ്യൂട്ടറുകളില്‍ 'വിന്‍ഡോസ് ഡിഫെന്‍ഡര്‍' അപ്‌ഡേറ്റ് ചെയ്യാനും എത്രയും വേഗം സിസ്റ്റം സ്‌കാന്‍ ചെയ്യാനും കമ്പനി നിര്‍ദേശിച്ചു.

 'ഞങ്ങള്‍ ശരിക്കും പുലിവാല്‍ പിടിച്ചു' ഇതെപ്പറ്റി ലെനൊവോയുടെ സി.ടി.ഒ. പീറ്റര്‍ ഹോര്‍റ്റെന്‍സിയസ് പരിതപിച്ചു.

സുരക്ഷിതമായ ട്രാഫികിന് സൂപ്പര്‍ഫിഷ് തടസ്സമുണ്ടാക്കുന്നു എന്നതാണ് പ്രശ്‌നം. ഹാക്കര്‍മാര്‍ക്ക് ആക്രമണം നടത്താന്‍ സഹായിക്കുന്ന ഒരു സെല്‍ഫ്സൈന്‍ഡ് സര്‍ട്ടിഫിക്കറ്റുപയോഗിച്ചാണ് കുഴപ്പമുണ്ടാക്കുന്നത്.

2014 സപ്തംബറിനും 2015 ജനവരിക്കുമിടയില്‍ വിറ്റ ലെനൊവോ വിന്‍ഡോസ് ലാപ്‌ടോപ്പുകളിലാണ് സൂപ്പര്‍ഫിഷ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, കമ്പനി വിറ്റ 'തിങ്ക്പാഡു'കളില്‍ ( ടമയഷലഹദപറ ) ഈ സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെന്ന് ലെനൊവോ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1