2/21/2015

ഏറ്റവും വിലപിടിച്ച കോട്ട്


മോദിയുടെ സ്യൂട്ട് ലാല്‍ജിഭായി പട്ടേലിന്; നല്‍കിയത് 4.31 കോടി




മാതൃഭുമി/21/2/2015/


സൂറത്ത്: 'നരേന്ദ്ര ദാമോദര്‍ദാസ് മോദി' എന്ന പേര് തുന്നിച്ചേര്‍ത്ത കുപ്പായം ഹിതേഷ് ലാല്‍ജിഭായി പട്ടേലിനു സ്വന്തം. 4.31 കോടി രൂപയ്ക്കാണ് ധര്‍മാനന്ദന്‍ ഡയമണ്ട്‌സ് ചെയര്‍മാന്‍ ഹിതേഷ് ഇതു സ്വന്തമാക്കിയത്.

സൂറത്തുകാരനായ കെട്ടിടനിര്‍മാതാവ് ലാവ്ജി ബാദ്ഷാ അഞ്ചുകോടിരൂപ പറഞ്ഞതാണ്. പക്ഷേ, ലേലസമയം കഴിഞ്ഞതിനാല്‍ നിരാശനാകേണ്ടിവന്നു.

യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനവേളയില്‍ മോദിയണിഞ്ഞ സ്യൂട്ടാണ് ഗുജറാത്തിലെ സൂറത്ത് സയന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ലേലത്തിനുവെച്ചത്. സ്വന്തം പേരുതുന്നിയ കുപ്പായമണിഞ്ഞ മോദി ഒട്ടേറെ വിമര്‍ശനങ്ങള്‍ കേട്ടു.

പ്രധാനമന്ത്രിയായശേഷം മോദിക്കു കിട്ടിയ 455 സമ്മാനങ്ങളും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനു കിട്ടിയ 350തോളം സമ്മാനങ്ങളും ലേലത്തിനുണ്ടായിരുന്നു. ഗംഗാശുദ്ധീകരണനിധിയിലേക്ക് പണം സ്വരുക്കൂട്ടുന്നതിനായിരുന്നു ലേലം. പ്രധാനമന്ത്രിയുടെ ഓഫീസാണ് ബുധനാഴ്ചയാരംഭിച്ച ലേലത്തിനു നേതൃത്വംനല്‍കിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ലേലം അവസാനിച്ചു.

ആദ്യദിനംമുതല്‍ മോദിയുടെ 'വിവാദക്കുപ്പായ'മായിരുന്നു മുഖ്യ ആകര്‍ഷണം. 51 ലക്ഷം രൂപയിലാരംഭിച്ച ലേലമാണ് 4.31 കോടി രൂപയില്‍ അവസാനിച്ചത്. 3.61 കോടി രൂപയ്ക്ക് ഹിതേഷ് ലാല്‍ജിഭായി ആദ്യം ലേലംവിളിച്ചിരുന്നു. മത്സരം മുറുകിയതോടെ പിന്നാക്കംപോയി. കുപ്പായം എന്തുവിലകൊടുത്തും സ്വന്തമാക്കണമെന്ന ആഗ്രഹത്താലാണ് 4.31 കോടി വാഗ്ദാനംചെയ്തത്.

കുപ്പായം സ്വന്തമക്കാന്‍ നഴ്‌സറി സ്‌കൂള്‍ അധ്യാപകന്‍ രാജേഷ് മഹേശ്വരിയും രംഗത്തുണ്ടായിരുന്നു. 250 ആളുകളില്‍നിന്ന് 50,000 രൂപവീതം സംഭാവനസ്വീകരിച്ച് 1.25 കോടി രൂപയ്ക്ക് ലേലം വിളിച്ചെങ്കിലും സമ്പന്നരുടെ തള്ളിക്കയറ്റത്തില്‍ അദ്ദേഹം പിന്നാക്കംപോയി.

വിവാദമുയര്‍ത്തിയ സ്യൂട്ടിന്റെ ലേലത്തെ കോണ്‍ഗ്രസ്സും ജെ.ഡി.യു.വും എ.എ.പി.യും തൃണമൂല്‍ കോണ്‍ഗ്രസ്സും വിമര്‍ശിക്കുകയുണ്ടായി. മാനക്കേടുമാറ്റാനുള്ള അഭ്യാസമാണു ലേലമെന്ന് ഇവര്‍ പരിഹസിച്ചു.

ഗുജറാത്തില്‍ വേരുകളുള്ള വിദേശ ഇന്ത്യക്കാരന്‍ രമേഷ്‌കുമാര്‍ ഭികാഭായി മോദിക്കു സമ്മാനിച്ച സ്യൂട്ടാണിത്. 10 ലക്ഷം രൂപയാണ് ഇതിനു വിലകണക്കാക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1