കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍
വിതരണംചെയ്താല്‍ പിഴ ഒരു ലക്ഷം
Posted on: 06 Feb 2015
ദുബായ്: ഊര്‍ജപാനീയങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി
യു.എ.ഇ. സാമ്പത്തിക മന്ത്രാലയം. കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വിതരണംചെയ്യുന്ന
കച്ചവടക്കാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹംവരെ പിഴചുമത്തുമെന്ന് അധികൃതര്‍
അറിയിച്ചു.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വില്‍ക്കുന്നത് രാജ്യത്ത് വിലക്കിയിട്ടുണ്ട്. ഇവയുടെ ബോട്ടിലുകള്‍ കടകളില്‍ പ്രത്യേക അറകളില്‍ സൂക്ഷിക്കണമെന്നും കുട്ടികളും ഗര്‍ഭിണികളും ഇവ കുടിക്കുന്നതിനെതിരെ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നും നിയമമുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃസംരക്ഷണവിഭാഗം ഡയറക്ടര്‍ ഹാഷിം അല്‍ നുഐമി വ്യക്തമാക്കി. കുട്ടികള്‍ക്ക് ഊര്‍ജ പാനീയങ്ങള്‍ വിതരണംചെയ്യുന്നവര്‍ക്ക് ഒരു ലക്ഷംവരെ പിഴചുമത്തുമെന്ന് കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ഉറപ്പുവരുത്താന്‍ മന്ത്രാലയഉദ്യോഗസ്ഥര്‍ കടകളില്‍ മിന്നല്‍പരിശോധന നടത്തുമെന്നും ഹാഷിം അല്‍ നുഐമി പറഞ്ഞു.
ഫുജൈറയില്‍ കച്ചവടക്കാരുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഊര്‍ജപാനീയങ്ങള്‍ കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലാണ് നടപടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു

കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വിതരണംചെയ്താല്‍ പിഴ ഒരു ലക്ഷം
മാതൃഭൂമി 6/2/15/
ദുബായ്: ഊര്‍ജപാനീയങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി യു.എ.ഇ. സാമ്പത്തിക മന്ത്രാലയം. കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വിതരണംചെയ്യുന്ന കച്ചവടക്കാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹംവരെ പിഴചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഊര്‍ജപാനീയങ്ങള്‍ വില്‍ക്കുന്നത് രാജ്യത്ത് വിലക്കിയിട്ടുണ്ട്. ഇവയുടെ ബോട്ടിലുകള്‍ കടകളില്‍ പ്രത്യേക അറകളില്‍ സൂക്ഷിക്കണമെന്നും കുട്ടികളും ഗര്‍ഭിണികളും ഇവ കുടിക്കുന്നതിനെതിരെ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നും നിയമമുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃസംരക്ഷണവിഭാഗം ഡയറക്ടര്‍ ഹാഷിം അല്‍ നുഐമി വ്യക്തമാക്കി. കുട്ടികള്‍ക്ക് ഊര്‍ജ പാനീയങ്ങള്‍ വിതരണംചെയ്യുന്നവര്‍ക്ക് ഒരു ലക്ഷംവരെ പിഴചുമത്തുമെന്ന് കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ഉറപ്പുവരുത്താന്‍ മന്ത്രാലയഉദ്യോഗസ്ഥര്‍ കടകളില്‍ മിന്നല്‍പരിശോധന നടത്തുമെന്നും ഹാഷിം അല്‍ നുഐമി പറഞ്ഞു.
ഫുജൈറയില്‍ കച്ചവടക്കാരുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഊര്‍ജപാനീയങ്ങള്‍ കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലാണ് നടപടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ