വമ്പന്‍ സൌരോര്‍ജ പദ്ധതിക്കു കേന്ദ്ര തീരുമാനം
സ്വന്തം ലേഖകന്‍tory Dated: Wednesday, February 25, 2015 22:58 hrs IST
മനോരമ 26/2/15/
ന്യൂഡല്‍ഹി . ദേശീയ സൌരോര്‍ജ മിഷനില്‍ 15,000 മെഗാവാട്ട് ഗ്രിഡ് ബന്ധിത സൌരോര്‍ജ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. എന്‍ടിപിസി, എന്‍വിവിഎന്‍ സ്ഥാപനങ്ങള്‍ മുഖേനയാകും പദ്ധതി നടപ്പാക്കുക.
സ്വകാര്യ നിക്ഷേപത്തിനു പ്രാമുഖ്യം നല്‍കുന്നതാകും പദ്ധതി. ഇതില്‍ 3000 മെഗാവാട്ട് സൌരോര്‍ജ പദ്ധതികളിലെ വൈദ്യുതി എന്‍ടിപിസിയില്‍ നിന്നുള്ള 1500 മെഗാവാട്ട് വൈദ്യുതിയുമായി ചേര്‍ത്താകും വിതരണം ചെയ്യുക. 1000 മെഗാവാട്ട് സൌരോര്‍ജ പദ്ധതി ആന്ധ്രപ്രദേശില്‍ സ്ഥാപിക്കും. ബാക്കിയുള്ള 2000 മെഗാവാട്ട് പദ്ധതികള്‍ താല്‍പര്യമുള്ള മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കും. 5000 മെഗാവാട്ട് പദ്ധതികള്‍ സര്‍ക്കാര്‍ സഹായത്തോടെയും 7000 മെഗാവാട്ട് സര്‍ക്കാര്‍ സഹായമില്ലാതെയുമാകും ആരംഭിക്കുക.
ദേശീയ വികസന ബാങ്കും (എന്‍ഡിബി) ബ്രിക്സ് അടിയന്തരാവശ്യ കരുതല്‍ കരാറും (സിആര്‍എ) ആരംഭിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ബ്രിക്സ് രാജ്യങ്ങളിലെ അടിസ്ഥാനസൌകര്യ, വികസന പദ്ധതികള്‍ക്കു വിഭവ സമാഹരണം നടത്താനാണു ദേശീയ വികസന ബാങ്ക്. ബ്രിക്സ് അംഗരാജ്യങ്ങള്‍ക്ക് അടിയന്തര സാമ്പത്തികസഹായം നല്‍കാനുള്ളതാണ് സിആര്‍എ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ