10/31/2015

ഈ വര്‍ഷത്തെ കേന്ദ്ര അവഗണന എന്തൊക്കെ . അറിയേണം നമ്മള്‍

വികസനത്തെക്കുറിച്ച് ഭരണപക്ഷം മിണ്ടുന്നില്ല. അഴിമതിയെക്കുറിച്ച് പ്രതിപക്ഷവും നിശബ്ദം തദ്ദേശ തെരഞ്ഞെടുപ്പിന്റെ വാശികുട്ടുന്ന, അറിയേണ്ട പ്രധാന രണ്ട് ഘടകങ്ങളും ഇല്ലാതെയാണ് ജനം ഇത്തവണ വോട്ടിംഗിന് പോകുന്നത്.
പകരം കേരളവുമായി പുലബന്ധമില്ലാത്ത പോത്തിന്റെയും ചില പോത്തന്മാരുടേയും പേരില്‍ ബഹളം വെയ്ക്കുകയായിരുന്നു ഇതുവരെ. അഴിമതിയും വികസനവും ചര്‍ച്ചയായല്‍ നേട്ടം ബിജെപി ക്കാണ് എന്ന ഒറ്റക്കാര്യമാണ് ഈ ബഹളത്തിനു കാരണം. നരേന്ദ്രമോദിയുടെയും ബി.ജെ.പി.യുടെയും മഹത്വം കേരള ജനത ചര്‍ച്ച ചെയ്യാതിരിക്കാനും അറിയാതിരിക്കാനും വേണ്ടിയാണ് മനഃപൂര്‍വ്വം മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധപിടിച്ചുകൊണ്ടുപോകുന്നത്. വിഷയമല്ലാത്തവയെ വിഷയങ്ങളാക്കി യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്ന് ശ്രദ്ധമാറ്റിക്കൊണ്ടുപോകുന്ന നീചതന്ത്രം.”
യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ തിരിച്ചറിയണം.
ഒന്നരക്കൊല്ലത്തെ മോദി ഭരണം കേരളത്തിന് എന്തു നല്‍കി എന്നതിന്റെ ചെറു വിവരണമാണ് ചുവടെ. ദേശിയ തലത്തില്‍ നടപ്പാക്കുന്ന വന്‍ പദധതികളിലുടെ കേരളത്തിനു കിട്ടുന്ന വിഹിതത്തിനു പുറമെയുള്ളവയാണിവ
  • കേരളത്തിലെ ധനക്കമ്മി മറികടക്കാന്‍ 10,000 കോടി
  • കേരളത്തിലെ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 7681.96 കോടി.
  • അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് കേന്ദ്രനികുതിവിഹിതമായി ഒരു ലക്ഷംകോടി
  • കൊച്ചി കപ്പല്‍ശാലയ്ക്ക് 3400 കോടിയുടെ വികസനപദ്ധതികള്‍
  • പാലക്കാട് കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറിക്കായി 144 കോടി
  • ആലപ്പുഴ-കൊല്ലം ബൈപ്പാസ്സുകളുടെ പണി പൂര്‍ത്തിയാക്കാന്‍ 700 കോടി
  •  മഴക്കാല ദുരിതാശ്വാസത്തിന് 250 കോടി
  •  മലപ്പുറത്തെ നിലമ്പൂര്‍ താലൂക്കാശുപത്രിക്ക് 10 കോടി
  • റെയില്‍ ബജറ്റില്‍ മുന്‍വര്‍ഷത്തേക്കാള്‍ 2015-16-ല്‍ നാലിരട്ടി തുക
  • കേരളത്തിന് 400 ലോഫ്‌ളോര്‍ ബസ്സുകള്‍ പുതുതായി അനുവദിച്ചു.
  • കാര്‍ഷികവികസനത്തിനായി 1000 കോടി
  • ഏലത്തിന്റെ വിലയിടിവ് തടയാനായി 500 രൂപ തറവില നിശ്ചയിച്ചു.
  • തിരുവനന്തപുരം കൊച്ചി നഗരങ്ങളെ സൗരനഗരങ്ങള്‍ ആയി പ്രഖ്യാപിച്ചു.
    സൗരോര്‍ജ്ജത്തില്‍നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ 1000 കോടിയിലേറെ ഫണ്ട് ലഭിക്കും.
  • ഭാതതത്തിലെ ആദ്യത്തെ ഗ്രാമീണ ഹൈസ്പീഡ് ബ്രോഡ്ബാന്റ് ഇടുക്കിയില്‍ ആരംഭിച്ചു.
  • കേരളത്തില്‍ പാലക്കാട്ട് ഐ.ഐ.ടി. ആരംഭിച്ചു.
  • കൊച്ചി മെട്രോയ്ക്ക് 872.88 കോടി കേന്ദ്രവിഹിതം
  • കോട്ടയം മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി  250 കോടി
  • കോഴിക്കോട് മെഡിക്കല്‍ കോളേജ് ടെര്‍ഷ്യറി കെയര്‍ ക്യാന്‍സര്‍ സെന്ററായി വികസിപ്പിക്കുന്നതിന് 45 കോടി
  • കണ്ണൂര്‍ വിമാനത്താവളത്തിന് 100 കോടി. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
  • കേരളത്തിലെ എട്ട് നദികളെ ജലപാതകളാക്കും. 1000 കോടിയിലേറെ തുക ഇതിനായി നല്‍കും.
  • ഒറ്റപ്പാലത്ത് 231 കോടി മുടക്കി ഡിഫന്‍സ് പാര്‍ക്ക്
  • തലശ്ശേരി-മാഹി ബൈപ്പാസിന് കേന്ദ്രാനുമതി
  • തിരുവനന്തപുരത്തെ മൂക-ബധിര വിദ്യാലയമായ നിഷിനെ സര്‍വ്വകലാശാലയാക്കി ഉയര്‍ത്തി. 180 കോടിയുടെ വികസനം
  • സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ : ഒരെണ്ണം കേരളത്തില്‍ എറണാകുളത്ത്. 5000 കോടിവരെ ഭാവിയില്‍ കേന്ദ്രഫണ്ട് ലഭിക്കുവാന്‍ സാദ്ധ്യത. തിരുവനന്തപുരത്തെയും പരിഗണിച്ചുവരുന്നു. സമഗ്രവികസന മാതൃകകള്‍ ആയിരിക്കും ഓരോ സ്മാര്‍ട്ട് സിറ്റിയും.
  • അമൃതനഗരപദ്ധതി : ചെറുനഗരങ്ങളുടെ വികസനത്തിനായി 17 എണ്ണം കേരളത്തില്‍. ഗുരുവായൂരും കണ്ണൂരും ഉള്‍പ്പെടെ. ചെറുനഗരങ്ങളെയും വികസന പാതയിലേക്ക് നയിക്കാന്‍ ഇതിലൂടെ സാധിക്കും.
  • ഫുഡ് പാര്‍ക്ക് : രാജ്യത്താകമാനം 17 മെഗാ ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നു ഗ്രാമീണ കര്‍ഷകരുടെ എല്ലാ ഉല്പന്നങ്ങള്‍ക്കും ഇടനിലക്കാരെ ഒഴിവാക്കി പരമാവധി വിലനല്‍കി ശേഖരിക്കും. ഓരോ ഫുഡ് പാര്‍ക്കിനും അനുബന്ധമായ പതിനഞ്ചോളം ചെറു സബ് പാര്‍ക്കുകള്‍. കേരളത്തില്‍ – ആലപ്പുഴ ചേര്‍ത്തലയിലും, പാലക്കാട് വാളയാറിലും ആയിരിക്കും ഫുഡ്പാര്‍ക്ക് തുടങ്ങുക.
  • വിഴിഞ്ഞം പദ്ധതിക്ക് അംഗീകാരം: 40-ല്‍പരം വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതിക്ക് 800 കോടി വയബലിറ്റി ഗ്യാപ്പ്ഫണ്ടോടെ അംഗീകാരം നല്‍കി. 75,00 കോടിയോളം ചെലവ് വരുന്ന വിഴിഞ്ഞം പദ്ധതി കേരളത്തെ മറ്റൊരു സിംഗപ്പൂരാക്കിമാറ്റും. കബോട്ടാഷ് നിയമം ഇളവ് ചെയ്തുകൊടുക്കാനും നടപടികള്‍ സ്വീകരിച്ചുവരുന്നു.
  • എയര്‍കേരളക്കുവേണ്ടി വ്യോമയാന നിയമം ഭേദഗതി ചെയ്ത് അംഗീകാരമായി: പ്രവാസി മലയാളികള്‍ക്ക് കുറഞ്ഞനിരക്കില്‍ സഞ്ചരിക്കാന്‍ കഴിയും. പ്രവാസിമലയാളികളുടെ ദീര്‍ഘകാലത്തെ സ്വപ്‌നം മോദി സാക്ഷാത്കരിച്ചിരിക്കുന്നു.
പഞ്ചായത്തുകള്‍ക്ക് കേന്ദ്രഫണ്ട് മൂന്നിരട്ടിയാക്കിയിരിക്കുകയാണ്.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം പഞ്ചായത്തുകള്‍ക്ക് മൂന്നുമടങ്ങ് ഫണ്ട് അനുവദിച്ചിരിക്കുന്നത് ആദ്യം.പഞ്ചായത്തുകളിലൂടെ പ്രാദേശിക വികസനം ശക്തമാക്കുക എന്നതാണ് ലക്ഷ്യം. ഇതു മനസ്സിലാക്കിയാല്‍ അരിയാഹാരം കഴിക്കുന്നവര്‍ ആര്‍ക്ക് വോട്ടു ചെയ്യും എന്ന് അറിയുന്നതുകൊണ്ടാണ് മുന്നണികള്‍ വികസനം വിഷയമേ ആക്കാത്തത്.

10/30/2015

പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും നിക്ഷേപിക്കാം

പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും നിക്ഷേപിക്കാം

നിക്ഷേപകന് 60 വയസ്സ് ആകുമ്പോള്‍ തുക പിന്‍വലിക്കാം. മൊത്തം നിക്ഷേപം രണ്ടുലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ഒറ്റത്തവണയായി പിന്‍വലിക്കാം
money
കൊല്‍ക്കത്ത: വിദേശ ഇന്ത്യക്കാരുടെ പണം നിക്ഷേപമായി രാജ്യത്തേക്കെത്തുന്നതിന് വഴിയൊരുങ്ങുന്നു. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും നിക്ഷേപം നടത്താനാകുന്നതോടെയാണിത്.
വയോജനങ്ങള്‍ക്കായുള്ള വരുമാന സുരക്ഷാ പദ്ധതിയിലായിരിക്കും നിക്ഷേപാവസരം.
റിസര്‍വ് ബാങ്ക് ഇതിനായുള്ള അനുമതി നല്‍കി.കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പെന്‍ഷന്‍ ഫണ്ട് നിക്ഷേപത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. 50,000 രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുക. ഇതോടെ പെന്‍ഷന്‍ പദ്ധതിയിലെ നിക്ഷേപം ആകര്‍ഷകമായിരുന്നു. ഈ പദ്ധതിയില്‍ നിക്ഷേപ പരിധിയുമില്ല.
സാധാരണ ബാങ്കിടപാടിലൂടെ നിക്ഷേപം എത്തുന്ന തരത്തിലാണ് വിദേശ ഇന്ത്യക്കാര്‍ക്കായുള്ള പദ്ധതി.
ഏതു രാജ്യത്തിന്റെ കറന്‍സിയായും നിക്ഷേപം നടത്താം. തുടര്‍ന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞത് 6,000 രൂപ നിക്ഷേപിക്കാം. മൊത്തം നിക്ഷേപത്തിന്റെ 50 ശതമാനമേ ഓഹരിയാക്കാനാകൂ.
നിക്ഷേപകന് 60 വയസ്സ് ആകുമ്പോള്‍ തുക പിന്‍വലിക്കാം. മൊത്തം നിക്ഷേപം രണ്ടുലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ഒറ്റത്തവണയായി പിന്‍വലിക്കാം. എന്നാല്‍ തുക അതിലധികമാണെങ്കില്‍ 40 ശതമാനം അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടി വരും.
മാസ പെന്‍ഷനായിട്ടായിരിക്കും ഈ തുക ലഭിക്കുക.പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിട്ടിയാണ് ദേശീയ പെന്‍ഷന്‍ പദ്ധതി കൈകാര്യം ചെയ്യുന്നത്.
വിദേശ ഇന്ത്യക്കാര്‍ക്കായുള്ള പദ്ധതികള്‍ മോദി സര്‍ക്കാറിന്റെ പരിഗണനയിലുണ്ടായിരുന്നു.കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് റിസര്‍വ് ബാങ്ക് തീരുമാനം പ്രഖ്യാപിച്ചത്.

10/26/2015

വിവാഹസല്‍ക്കാരത്തില്‍ അവസാനം 'വിളമ്പി'യത് പച്ചക്കറി വിത്ത്‌

വിവാഹസല്‍ക്കാരത്തില്‍ അവസാനം 'വിളമ്പി'യത് പച്ചക്കറി വിത്ത്‌

സദ്യയുടെ അവസാനം അതിഥികള്‍ക്ക് ചെണ്ടും നാരങ്ങയും നല്‍കുന്ന പതിവുണ്ട്. ഇതിനുപകരമാണ് ചെറിയ പ്ലാസ്റ്റിക് കൂടിലാക്കി പാവയ്ക്ക, ചീര, പയര്‍ തുടങ്ങിയവയുടെ വിത്തുകള്‍ നല്‍കിയത്.
വിവാഹസല്‍ക്കാരത്തില്‍ അവസാനം 'വിളമ്പി'യത് പച്ചക്കറി വിത്ത്‌കൊടുങ്ങൂര്‍: കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തില്‍ നടന്ന വിവാഹത്തിനുശേഷം അതിഥികള്‍ക്ക് സദ്യക്കൊപ്പം പച്ചക്കറിവിത്തും നല്‍കി. കൊടുങ്ങൂര്‍, വെള്ളിയേടത്ത് സന്തോഷ്‌കുമാറിന്റേയും കുസുമകുമാരിയുടേയും മകള്‍ കൃഷ്ണപ്രിയ, ചിറക്കടവ് വള്ളിയില്‍ സനല്‍കുമാര്‍-ശ്രീകുമാരി ദമ്പതിമാരുടെ മകന്‍ വൈശാഖ് എന്നിവരുടെ വിവാഹസദ്യക്കൊടുവിലാണ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തത്.

സദ്യയുടെ അവസാനം അതിഥികള്‍ക്ക് ചെണ്ടും നാരങ്ങയും നല്‍കുന്ന പതിവുണ്ട്. ഇതിനുപകരമാണ് ചെറിയ പ്ലാസ്റ്റിക് കൂടിലാക്കി പാവയ്ക്ക, ചീര, പയര്‍ തുടങ്ങിയവയുടെ വിത്തുകള്‍ നല്‍കിയത്. വധുവിന്റെ അച്ഛന്റെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു ഇത്. വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.

രാജ്യവികസനം ദേശീയ പാതകളിലൂടെ

രാജ്യവികസനം ദേശീയ പാതകളിലൂടെ

രാജ്യത്തിന്റെ വികസനം ദേശീയ പാതകളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് കേന്ദ്രഗതാഗത-ഷിപ്പിംഗ്- തുറമുഖ മന്ത്രി നിതിന്‍ ഗഡ്കരി. ഭാരതത്തിന്റെ ഓരോ കോണിനേയും ദേശീയ പാതകളുമായി ബന്ധിപ്പിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് കേന്ദ്രഗതാഗത മന്ത്രാലയമെന്നും ഗഡ്കരി പറഞ്ഞു. ജന്മഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി.
road
  • രാജ്യ വികസനത്തില്‍ ദേശീയ പാതകളുടെ പങ്കിനെ എങ്ങനെ കാണുന്നു?
ഒരു ദിവസം 30 കിലോമീറ്റര്‍ വീതം ദേശീയപാത നിര്‍മ്മിക്കുമെന്ന ലക്ഷ്യം വ്യക്തിപരമായി മനസ്സില്‍ ഉറപ്പിച്ചുകൊണ്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലെ രീതിയില്‍ പുരോഗമിക്കുകയാണെങ്കില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യം സാധ്യമാകും. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ദിവസം മൂന്ന് കിലോമീറ്റര്‍ എന്ന കണക്കിലായിരുന്നു ദേശീയപാതാ വികസനം എങ്കില്‍ ഇപ്പോഴത് ഒരു ദിവസം 15 കിലോമീറ്ററിലേക്ക് എത്തിയിട്ടുണ്ട്. ഒരു ലക്ഷം കോടി രൂപ ചിലവില്‍ 8,000 കിലോമീറ്റര്‍ ദേശീയ പാതകള്‍ നിര്‍മ്മിക്കുന്നതിനായി കരാറായിക്കഴിഞ്ഞു . ദേശീയപാത, ഷിപ്പിംഗ് മേഖലകള്‍ രാജ്യത്തിന്റെ ആകെ ജിഡിപിയുടെ രണ്ടുശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
  • എന്താണ് സാഗര്‍മാല പദ്ധതി?
കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണിത്. 2003ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ച പദ്ധതി. രാജ്യാതിര്‍ത്തിയേയും തീരമേഖലയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള 55,000 കോടിയുടെ പദ്ധതി നടപ്പിലാകുന്നതോടെ രാജ്യത്തിന്റെ എല്ലാ മേഖലകളും തമ്മില്‍ അതിവേഗത്തില്‍ റോഡ്മാര്‍ഗം ബന്ധപ്പെടാന്‍ സാധിക്കും. ചരക്കുനീക്കത്തിന്റെ വേഗത വര്‍ദ്ധിക്കുകയും സാധനങ്ങളുടെ വിപണിവിലയില്‍ കുറവുണ്ടാകുകയും ചെയ്യും.
സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ പ്രധാനപ്പെട്ട 12 തുറമുഖങ്ങളുടെ വികസനത്തിനായി 70,000 കോടി വകയിരുത്താനാണ് തീരുമാനം. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് തുറമുഖങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചരക്ക് നീക്കങ്ങള്‍ക്കായി ചെലവിടുന്ന തുക തുറമുഖ വികസനത്തിലൂടെ ലാഭിക്കാനും സാധിക്കും. ചരക്കുനീക്കത്തിനായി ഭാരതം മുടക്കുന്ന തുക ചൈനയുടെ മൂന്നിരട്ടിയാണ്. ആഗോളവിപണിയുമായി മത്സരിക്കാന്‍ തുറമുഖങ്ങളുടെ വികസനമില്ലായ്മ നമുക്ക് തടസ്സമാകുന്നു. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത വ്യവസായികളുടെ യോഗത്തില്‍ പ്രമുഖ വ്യവസായി പരാതിപ്പെട്ടത് മുംബൈയില്‍ നിന്നും ദല്‍ഹിക്ക് പോകുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ മുംബൈയില്‍ നിന്നും ലണ്ടനിലെത്താം എന്നായിരുന്നു.
ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് അന്തിമ പരിഹാരമാര്‍ഗമാണ് സാഗര്‍മാല പദ്ധതി.
സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൂറിസം, മത്സ്യബന്ധനം എന്നീ മേഖലകളുടെ വികസനവും സാധ്യമാക്കും. പദ്ധതി നടപ്പാകുമ്പോഴേക്കും 290 ലൈറ്റ് ഹൗസുകളും 1,300 ദ്വീപുകളും വികസനവഴിയിലെത്തിച്ചേരും.
  • ജലഗതാഗത വികസന പദ്ധതികള്‍ എന്തൊക്കെ?
രാജ്യത്ത് അഞ്ച് പ്രധാന ദേശീയ ജലപാതകളാണുള്ളത്. ഇവയുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ജലപാതകളിലൂടെ ചരക്കുനീക്കം സാധ്യമാക്കിയാല്‍ ഒരു കിലോമീറ്ററിന് 30-40 പൈസ നിരക്കില്‍ ചരക്കുകള്‍ എത്തിക്കാന്‍ സാധിക്കും. റെയില്‍വേയില്‍ കിലോമീറ്ററിന് ഒരു രൂപയും റോഡ് മാര്‍ഗത്തില്‍ ഒന്നര രൂപയുമാണ് നിലവില്‍ ചരക്കുനീക്കത്തിന് ചെലവാകുന്നത്. നദികളുടെ വികസനവും ലക്ഷ്യമിടുന്നുണ്ട്. ദല്‍ഹിയില്‍ നിന്നും യമുനാ നദിയിലൂടെ സഞ്ചരിച്ച് ആഗ്രയിലേക്ക് എത്താന്‍ സാധിക്കുന്ന കാലം വിദൂരമല്ല.
  • എന്താണ് വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ കേന്ദ്രസര്‍ക്കാര്‍ നിലപാട്?
വളരെ പ്രാധാന്യമുള്ള പദ്ധതിയാണ് വിഴിഞ്ഞത്ത് നടപ്പാകാന്‍ പോകുന്നത്. വിഴിഞ്ഞത്തേക്ക് സൗജന്യമായി റോഡ്,റെയില്‍ പാതകള്‍ നിര്‍മ്മിച്ചു നല്‍കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിനുള്ള താല്‍പ്പര്യക്കുറവ് വ്യക്തമാണ്. വികസനത്തെ പിന്നോട്ടടിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ അതംഗീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ പദ്ധതി ആരംഭിക്കാന്‍ വൈകുന്ന ഒരോ നിമിഷവും രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ട്. കേരളത്തില്‍ 25000 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് അവരെ അറിയിച്ചിട്ടുണ്ട്. 600 കിലോമീറ്റര്‍ നീളത്തിലുള്ള ഹില്‍ ഹൈവേ പദ്ധതിയും ഏറ്റെടുക്കാന്‍ സജ്ജമാണ്. എന്നാല്‍ ഭൂമിയേറ്റെടുക്കല്‍ ആണ് അവിടുത്തെ തടസ്സം.
  • ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന പുതിയ പദ്ധതികള്‍?
കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 11,000 കോടി രൂപ ചെലവില്‍ ആയിരം കിലോമീറ്ററിന്റെ ദേശീയപാതാ പദ്ധതിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാകും.
ദല്‍ഹിയില്‍ നിന്നും കത്രയിലേക്ക് 8 മണിക്കൂറില്‍ എത്തിച്ചേരാന്‍ കഴിയുന്ന ദേശീയ പാതയുടെ നിര്‍മ്മാണവും ആരംഭിച്ചുകഴിഞ്ഞു. ജമ്മുകശ്മീരിലെ വൈഷ്‌ണോദേവി തീര്‍ത്ഥാടകര്‍ക്ക് വലിയ പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്. ദേശീയപാതകളുടെ നിര്‍മ്മാണത്തുകയില്‍ ഒരു ശതമാനം മാറ്റിവെച്ച് പാതയോരത്ത് ഹരിത ഇടനാഴി നിര്‍മ്മിക്കാനുള്ള പദ്ധതിയും ആരംഭിച്ചുകഴിഞ്ഞു. ലണ്ടന്‍ മാതൃകയില്‍ കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ബസ്സുകള്‍ രണ്ടുമാസത്തിനുള്ളില്‍ നിരത്തിലിറങ്ങും.
വ്യവസായ സംരംഭകത്വം, കണ്ടുപിടുത്തം, സാങ്കേതികവിദ്യ, ഇ-ഗവേണന്‍സ് എന്നീ നാലു തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഗതാഗത-ഷിപ്പിംഗ്-തുറമുഖ മന്ത്രാലയത്തില്‍ നടപ്പാക്കുന്നതെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

പി നോട്ട് വഴിയുള്ള നിക്ഷേപം സപ്തംബറില്‍ 2.55 ലക്ഷം കോടിയായി

പി നോട്ട് വഴിയുള്ള നിക്ഷേപം സപ്തംബറില്‍ 2.55 ലക്ഷം കോടിയായി

പാര്‍ട്ടിസിപ്പേറ്ററി നോട്‌സുമായി ബന്ധപ്പെട്ട നിബന്ധനകള്‍ തല്‍ക്കാലം കര്‍ശനമാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിനെതുടര്‍ന്നാണ് നിക്ഷേപത്തില്‍ കുതിപ്പുണ്ടായത്.
dollarന്യൂഡല്‍ഹി: പാര്‍ട്ടിസിപ്പേറ്ററി നോട്ട് വഴിയുള്ള നിക്ഷേപത്തില്‍ സപ്തംബറില്‍ വന്‍വര്‍ധന. സപ്തംബറില്‍ 2.55 ലക്ഷം കോടി രൂപയായാണ് നിക്ഷേപം വര്‍ധിച്ചത്.
കഴിഞ്ഞ മെയ് മാസത്തിനുശേഷം മൂന്ന് മാസമായി നിക്ഷേപം കുറഞ്ഞുവരികയായിരുന്നു.
2.85 ലക്ഷം കോടി രൂപയായിരുന്നു മെയ് അവസാനംവരെയുണ്ടായിരുന്ന നിക്ഷേപം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തുകയാണിത്. 2008 ഫിബ്രവരിയിലായിരുന്നു ഏറ്റവും കൂടുതല്‍ നിക്ഷപമുണ്ടായിരുന്നത്. 3.23 ലക്ഷം കോടി രൂപ.
പാര്‍ട്ടിസിപ്പേറ്ററി നോട്‌സുമായി ബന്ധപ്പെട്ട നിബന്ധനകള്‍ തല്‍ക്കാലം കര്‍ശനമാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിനെതുടര്‍ന്നാണ് നിക്ഷേപത്തില്‍ കുതിപ്പുണ്ടായത്.
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളിലൂടെ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് വിദേശ സ്ഥാപനങ്ങളെ അനുവദിക്കുന്ന സംവിധാനമാണ് പാര്‍ട്ടിസിപ്പേറ്ററി നോട്ട്. സെബിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്ത വിദേശ സ്ഥാപനങ്ങളാണ് പിനോട്ട് സംവിധാനം പ്രയോജനപ്പെടുത്തുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ക്രഡിറ്റ് കാര്‍ഡാക്കാം: പണമിടപാടിന് പുതുവഴി

സ്മാര്‍ട്ട്‌ഫോണ്‍ ക്രഡിറ്റ് കാര്‍ഡാക്കാം: പണമിടപാടിന് പുതുവഴി

കാര്‍ഡുകള്‍ ബാങ്കിന്റെ ആപ്പുമായി ബന്ധിപ്പിച്ച് ക്യൂആര്‍കോഡ് വഴിയാണ് പണംകൈമാറുന്നത്
mVisa
ഷോപ്പിങിന് പോകുമ്പോള്‍ ഡെബിറ്റ് കാര്‍ഡോ, ക്രഡിറ്റ് കാര്‍ഡോ ഇനി കയ്യില്‍ കരുതേണ്ട. ബാങ്കിന്റെ ആപ്പിലൂടെ ക്യൂആര്‍ കോഡ് വഴി പണംകൈമാറാം.
ക്യൂആര്‍ കോഡ് ഉപയോഗിച്ച് കാര്‍ഡുകളുമായി ബാങ്കുകളുടെ ആപ്പിനെ ബന്ധിപ്പിക്കാനുള്ള സാധ്യത വിസ അവതരിപ്പിച്ചതോടെയാണിത്. കച്ചവടക്കാരന്റെ കൈവശമുള്ള ഇലക്ട്രോണിക്‌സ് ഡ്രാഫ്റ്റ് ക്യാപ്ച്വര്‍ മെഷീന്‍ ഉപയോഗിച്ചാണ് പണംകൈമാറാന്‍ കഴിയുന്നത്.
ഫോണിലൂടെയോ ഓണ്‍ലൈന്‍ വഴിയോ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം ഓര്‍ഡര്‍ ചെയ്തുവെന്നിരിക്കട്ടെ. ഭക്ഷണവുമായി വീട്ടിലെത്തുന്നയാളുടെ മൊബൈലിലെ ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്ത് നിങ്ങളുടെ ക്രഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വഴി പണം കൈമാറാം. പെട്രോള്‍ പമ്പിലോ, ടെക്‌സ്റ്റയില്‍ ഷോറൂമിലോ സമാനമായ രീതിയില്‍ പണം നല്‍കാം.
ഐസിഐസിഐ ബാങ്കിന്റെ വാലറ്റ് ആപ്പ് ആയ പോക്കറ്റ്‌സ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ ലോഗിന്‍ ചെയ്ത് എംവിസ ഐക്കണ്‍ ഉപയോഗിച്ച് ഡെബിറ്റ് കാര്‍ഡ് ലിങ്ക് ചെയ്യുക.
പണം അടയ്‌ക്കേണ്ടസമയത്ത് ആപ്പ് തുറന്ന് ഷോപ്പിലെ ഇഡിസിഎം വഴി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. നല്‍കേണ്ട തുക രേഖപ്പെടുത്തുക. പിന്‍ നല്‍കിയാല്‍ പണമിടപാട് പൂര്‍ത്തിയാകും.
ബ്ലൂടൂത്ത് വഴിയും ഭാവിയില്‍ ഈ രീതിയില്‍ പണംകൈമാറാന്‍കഴിയുമെന്ന് വിസയുടെ ഇന്ത്യ, സൗത്ത് ഏഷ്യ മാനേജര്‍ ടിആര്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
പരീക്ഷണാര്‍ഥം ഐസിഐസിഐ ബാങ്ക് (mVisa) ബെംഗളുരുവില്‍ സേവനം ആരംഭിച്ചുകഴിഞ്ഞു. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളും ഉടനെ ഈ സൗകര്യം നല്‍കിതുടങ്ങും.

സ്വര്‍ണവരുമാന പദ്ധതി: നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്താം

സ്വര്‍ണവരുമാന പദ്ധതി: നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്താം

സ്വര്‍ണം പണമാക്കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടു. പദ്ധതിയുടെ പലിശ നിരക്കുകള്‍ ബാങ്കുകള്‍ക്ക് നിശ്ചയിക്കാം.
Goldസ്വര്‍ണം പണമാക്കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടു. പദ്ധതിയുടെ പലിശ നിരക്കുകള്‍ ബാങ്കുകള്‍ക്ക് നിശ്ചയിക്കാം.
വെറുതെ കിടക്കുന്ന സ്വര്‍ണം പുറത്തുകൊണ്ടുവരികയും സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കുകയുമാണ് പദ്ധതികളുടെ ലക്ഷ്യം. എന്നാല്‍ നിക്ഷേപകന് പദ്ധതികള്‍ എത്രത്തോളം ഗുണകരമാണ്? ഈ കാഴ്ചപ്പാടില്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീ(ജിഎംഎസ്)മിനെ വിലയിരുത്താം.

വ്യവസ്ഥകള്‍:
* സേവിങ് ബാങ്ക് അക്കൗണ്ടുകള്‍ പോലെ ഇടപാടുകാര്‍ക്ക് സ്വര്‍ണ നിക്ഷേപ അക്കൗണ്ടുകള്‍ തുറന്ന് ആഭരണങ്ങള്‍ നിശ്ചിത കാലാവധിക്ക് നിക്ഷേപിക്കാം.
* ചുരുങ്ങിയ നിക്ഷേപം 30 ഗ്രാം.
* പലിശ നിരക്കുകള്‍ അതത് ബാങ്കുകളാണ് നിശ്ചയിക്കുക. പരമാവധി മൂന്ന് ശതമാനംവരെ പലിശ ലഭിച്ചേക്കാം.
*നിക്ഷേപ കാലാവധിക്കനുസരിച്ച് പലിശയില്‍ വ്യത്യാസം ഉണ്ടാകും.
* ഒരു വര്‍ഷം മുതല്‍ 15 വര്‍ഷംവരെയുള്ള കാലാവധിയില്‍ സ്വര്‍ണം നിക്ഷേപിച്ച് പലിശനേടാം.
* നിക്ഷേപിക്കുന്ന സമയത്തെ സ്വര്‍ണവിലയാകും പലിശയുടെ അടിസ്ഥാനം.
* അക്കൗണ്ട് തുടങ്ങി 30-60 ദിവസത്തിനുള്ളില്‍ പലിശ ലഭിക്കും.
* കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പണമായി തിരിച്ചെടുക്കാം.
* സ്വര്‍ണം ഉരുക്കി പരിശോധിച്ചശേഷം ഹാള്‍മാര്‍ക്കിങ് ഏജന്‍സി നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് ബാങ്കില്‍ നല്‍കേണ്ടത്. ഇതിന് ബാങ്കുകളും നിക്ഷേപകനെ സഹായിക്കും.
* ആഭരണത്തിന് പുറമെ, ബാറുകളും നാണയങ്ങളുമായും നിക്ഷേപിക്കാം.
* ഹ്രസ്വകാലം(ഒന്ന് മുതല്‍ മൂന്ന് വര്‍ഷം), ഇടക്കാലം (അഞ്ച് മുതല്‍ ഏഴ് വര്‍ഷം), ദീര്‍ഘകാലം( 12 മുതല്‍ 15 വര്‍ഷം) എന്നിങ്ങനെ കാലാവധി തിരഞ്ഞെടുക്കാം.
* നിക്ഷേപമായി ലഭിക്കുന്ന സ്വര്‍ണം ബാങ്കുകള്‍ക്ക് ജ്വല്ലറികള്‍ക്ക് വില്‍ക്കാം. ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും സഹായിക്കുന്നതിനാണിത്.

നേട്ടം:
  • വീട്ടിലുംമറ്റും ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന് യഥാര്‍ത്ഥമൂല്യം നഷ്ടപ്പെടാതെത്തന്നെ കാലാകാലങ്ങളില്‍ പലിശവരുമാനവും നേടാം.
  • നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണത്തിന്റെ വിപണിവില കണക്കാക്കി പണം ലഭിക്കും. ഇതിനുപുറമെയാണ് പലിശ ലഭിക്കുക.
  • വീട്ടിലോ ലോക്കറിലോ സൂക്ഷിക്കുമ്പോഴുള്ള സുരക്ഷിതത്വ പ്രശ്‌നം ഒഴിവാക്കാം. ബാങ്കില്‍ നിക്ഷേപം സുരക്ഷിതമായിരിക്കും.
  • ലോക്കറില്‍ വെയ്ക്കുന്നതിനുള്ള ചെലവ് ഒഴിവാക്കാം.
  • പലിശ വരുമാനത്തിന് ആദായ നികുതിയൊഴിവ്. മൂലധന നേട്ടത്തിന് നികുതിയില്ല.
ന്യൂനതകള്‍:
  • നിക്ഷേപിച്ച ആഭരണങ്ങള്‍ അതുപോലെ തിരിച്ചുകിട്ടില്ല. സ്വര്‍ണമായോ പണമായോ ആണ് ലഭിക്കുക. 
  • പരമാവധി പലിശ(15 വര്‍ഷം) മൂന്ന് ശതമാനമാണ്. ഹ്രസ്വകാല നിക്ഷേപത്തിന് നാമമാത്രമാകും പലിശ.
  • സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തിയിട്ടുവേണം നിക്ഷേപം. ഇതിന് ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ശുദ്ധി പരിശോധനവേണ്ടിവരും. 
  • സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്വകാര്യ ഏജന്‍സികളാണ് സ്വര്‍ണം ഉരുക്കിമൂല്യം നിശ്ചയിക്കുന്നത്. നല്‍കുന്ന സ്വര്‍ണത്തിന്റെ മൂല്യം നിശ്ചയിക്കുന്നതുസമ്പന്ധിച്ച് നിക്ഷേപകന് ആശങ്ക സ്വാഭാവികം.
  • ആഭരണമാണെങ്കില്‍ അതിന്റെ പരിശുദ്ധിക്കനുസരിച്ചാകും മൂല്യം കണക്കാക്കുക. നാണയമോ, കട്ടിയോ ആണെങ്കില്‍ അതിന്റെ മൂല്യം കൃത്യമായി അപ്പോള്‍തന്നെ വിലയിരുത്താം.
  • ശുദ്ധി നിശ്ചയിക്കുന്നതിനുള്ള ചെലവ് നിക്ഷേപകന്‍ വഹിക്കേണ്ടിവരും. 100 ഗ്രാംവരെ ഉരുക്കാന്‍ 500 രൂപയും ശുദ്ധി നിശ്ചയിക്കാന്‍ 300 രൂപയും ശരാശരി ചെലവ് വരും. കല്ല് ഉള്ള ആഭരണമാണെങ്കില്‍ ചെലവ് ഇനിയും കൂടും. ഇതോടൊപ്പം ഉരുക്കുമ്പോള്‍ നഷ്ടമാകുന്ന സ്വര്‍ണത്തിന്റ മൂല്യം വേറെയും.
  • ആഭരണങ്ങളുടെ പരിശുദ്ധിയില്‍ ഏകീകരണം ഉണ്ടായത് അടുത്തിയിടെയാണ്. പഴയ ആഭരണങ്ങള്‍ക്ക് 20 കാരറ്റാകും ഉണ്ടാകുക. 91.6 പരിശുദ്ധിയെന്നാല്‍ 22 കാരറ്റും തനിതങ്കം 24 കാരറ്റുമാണ്. ഇതുസംബന്ധിച്ചും നിക്ഷേപകന് ആശങ്കയുണ്ടാകാം.
സര്‍ക്കാരിനുള്ള നേട്ടം
  • രാജ്യത്തൊട്ടാകെയുള്ള കുടുംബങ്ങളിലും മറ്റുമായി 20,000 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നാണ് കണക്ക്. വെറുതെ കിടക്കുന്ന സ്വര്‍ണം പുറത്തുകൊണ്ടുവന്ന് ക്രയവിക്രയം സാധ്യമാക്കാം.
  • ഇതിലൂടെ രാജ്യത്തെ സ്വര്‍ണം ഇറക്കുമതി കുറയ്ക്കാം. (800 മുതല്‍ 1000 ടണ്‍ വരെ സ്വര്‍ണമാണ് രാജ്യത്ത് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്). ഇറക്കുമതി ബില്ലില്‍ കാര്യമായ കുറവ് വരുന്നത് വിദേശനാണ്യം നഷ്ടപ്പെടുന്നത് കുറയ്ക്കാന്‍ സഹായിക്കും.

സംസ്കരിച്ച മാംസം അർബുദത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന

സംസ്കരിച്ച മാംസം അർബുദത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന


by സ്വന്തം ലേഖകൻ

meat-processed
പാരിസ്∙ വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനു സംസ്കരിച്ചെടുക്കുന്ന മാംസം കഴിക്കുന്നത് അർബുദത്തിനു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഹോട്ട് ഡോഗു പോലുള്ള സംസ്കരിച്ചെടുക്കുന്ന മാംസം പുകയില, ആസ്ബറ്റോസ്, ഡീസൽ തുടങ്ങിയ അർബുദസാധ്യത ലിസ്റ്റിലെ ഗ്രൂപ്പ് ഒന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡബ്ല്യുഎച്ച്ഒയുടെ ഭാഗമായ ഫ്രാൻസിലെ ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. സംസ്കരിച്ചെടുക്കുന്ന മാംസം കഴിക്കുന്നത് ഒരാളിൽ ഉദര അർബുദത്തിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ. ബീഫ്, ലാംപ്, പോർക്ക് തുടങ്ങിയ റെഡ് മീറ്റ് അർബുദത്തിന് സാധ്യത കൽപിക്കുന്നുണ്ടെങ്കിലും ഇത് പരിമിതമാണ്. എന്നാൽ ഇത് അധികമായി കഴിക്കുന്നത് അർബുദം വിളിച്ചുവരുത്തും.
ഭക്ഷണം കേടുകൂടാതെ വളരെക്കാലം ഇരിക്കുന്നതിനു വേണ്ടി ഉപ്പ് ചേർക്കുന്നതും പ്രിസർവേറ്റീവ്സ് ചേർക്കുന്നതും അർബുദ സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പാകിസ്താനും അഫ്ഗാനിസ്ഥാനും സഹായ വാഗ്ദാനവുമായി ഇന്ത്യ

പാകിസ്താനും അഫ്ഗാനിസ്ഥാനും സഹായ വാഗ്ദാനവുമായി ഇന്ത്യ

ഭൂകമ്പത്തെ കുറിച്ചുള്ള സ്ഥിതിഗതികള്‍ അടിയന്തിരമായി വിലയിരുത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
modiന്യൂഡല്‍ഹി : ഭൂകമ്പം പിടിച്ചു കുലുക്കിയ പാകിസ്താനും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ സഹായ വാഗ്ദാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്വിറ്ററിലൂടെ സഹായം വാഗ്ദാനം ചെയ്തത്. ഭൂകമ്പത്തെ കുറിച്ചുള്ള സ്ഥിതിഗതികള്‍ അടിയന്തിരമായി വിലയിരുത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ശക്തമായ ഭൂചലനം ഉണ്ടായതായി കേട്ടു. എല്ലാരുടെയും സുരക്ഷക്കായി പ്രാര്‍ത്ഥിക്കുന്നു. പാകിസ്താനും അഫ്ഗാനിസ്ഥാനും ഉള്‍പ്പടെ ആവശ്യമായ ഇടങ്ങളിലെല്ലാം സഹായത്തിന് തയ്യാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

ശ്രദ്ധ തമ്പാൻ- പ്രധാനമന്ത്രി അഭിനന്ദിച്ച മലയാളി പെൺകുട്ടി

ശ്രദ്ധ തമ്പാൻ- പ്രധാനമന്ത്രി അഭിനന്ദിച്ച മലയാളി പെൺകുട്ടി


by രാജശ്രീ സത്യപാൽ

mankibath
പ്രതീക്ഷിക്കാതെ അഭിനന്ദനങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ് ശ്രദ്ധ തമ്പാൻ എന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥിനി. പ്രധാനമന്ത്രിയുടെ മൻകിബാത്ത് എന്ന പ്രതിവാര റേഡിയോ പരിപാടിയിലാണ് കാസർകോട് കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിനി പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് പാത്രമായത്. ഒപ്പം ശ്രദ്ധ തമ്പാന്റെ ആശയങ്ങളെ പ്രോത്സാഹിപ്പിച്ചതിന് കണ്ണൂർ ആകാശവാണിക്കും കിട്ടി ഒരു പിടി അഭിനന്ദനങ്ങൾ. തന്റെ സ്വപ്നങ്ങൾ ശ്രദ്ധ മനോരമ ഒാൺലൈനുമായി പങ്കുവയ്ക്കുന്നു.
∙ എങ്ങനെയാണ് മൻകി ബാത്തിന്റെ ശ്രോതാവായത്?
എന്റെ അച്ഛൻ മുംബൈയിൽ കോളജ് അധ്യാപകനാണ്. അദ്ദേഹമാണ് എന്നോട് മൻകിബാത്തിനെ കുറിച്ച് പറയുന്നത്. അങ്ങനെയാണ് നമ്മുടെ പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻകിബാത്തിലേക്ക് ശ്രദ്ധപോകുന്നത്. അതിൽ രാജ്യത്തിന്റെ വികസനത്തിനായുള്ള കുട്ടികളുടെ ആശയങ്ങൾ ക്ഷണിച്ചിരുന്നു. അങ്ങനെയാണ് ഉപന്യാസം എഴുതി കണ്ണൂർ ആകാശവാണിയിലേക്ക് അയച്ചത്. ആകാശവാണി നിലയം പ്രധാനമന്ത്രിയുടെ വെബ്സൈറ്റിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ചതിനാൽ ആകാശവാണി എനിക്കൊരു ശ്രവ്യ സമ്മാനം തന്നു.
∙ എന്തായിരുന്നു പ്രധാനമന്ത്രിക്കയച്ച ഉപന്യാസത്തിലുള്ളത്?
രാജ്യത്തിന്റെ വികസനത്തിനാവശ്യമുള്ള കാര്യങ്ങളാണ് ഉപന്യാസത്തിന് വേണ്ടിയിരുന്നത്. ഞാൻ അതിൽ സ്ത്രീകൾ അനുഭവിക്കുന്ന അസമത്വത്തിനെതിരെക്കുറിച്ച് എഴുതി. വീട്ടിലായാലും സമൂഹത്തിലായാലും സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എന്റെ ഉപന്യാസത്തിലുണ്ടായിരുന്നു. പിന്നെ ഖാദിയെക്കുറിച്ച്, മൺപാത്രങ്ങളെക്കുറിച്ച് എല്ലാം എഴുതി. മൺപാത്രങ്ങൾ പരിസ്ഥിതിക്കിണങ്ങിയത്. സ്വയം തൊഴിൽ കണ്ടെത്താൻ ജനങ്ങളെ ഇത് സഹായിക്കും. ഖാദി വസ്ത്രങ്ങൾ ഗാന്ധിജിയുടെ സംഭാവനയാണ്. നമ്മുടെ കാലാവസ്ഥയ്ക്കും അനുയോജ്യമാണ് നമ്മുടെ രാജ്യത്ത് പരുത്തി വസ്ത്രങ്ങൾ ഉൽപാദിപ്പിക്കാനും എളുപ്പമാണ്.
∙ പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിച്ചാൽ‌ എന്തു പറയും അദ്ദേഹത്തോട്?
നമ്മുടെ നാട്ടിൽ വർധിച്ചു വരുന്ന വൃദ്ധ സദനങ്ങളെപ്പറ്റി പറയും. നമ്മെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ അച്ഛനമ്മമാരെ ഒരു ദയയയുമില്ലാതെ വൃദ്ധ സദനത്തിലേക്ക് തള്ളി വിടുന്നവരെക്കുറിച്ചാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. ഇതിന് നമ്മുടെ വീട്ടിൽ നിന്ന് തന്നെ വേണം പരിഹാരം കാണാൻ.നമ്മുടെ അച്ഛനമ്മമാർ തന്നെ നന്മയുടെ പാഠങ്ങൾ കുട്ടികൾക്കു പറഞ്ഞു തരണം. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയോട് പറയണം.
∙ ഇന്നത്തെ കുട്ടികൾ റേഡിയോ കേൾക്കാറുണ്ടോ?
ഞാൻ ടിവിയും കാണാറുണ്ട്, റേഡിയോയും കേൾക്കും. റേഡിയയോയിലെ കാർഷിക പരിപാടികൾ ഇഷ്ടമാണ്. കൂടാതെ വാർത്തകളും കേൾക്കും.
∙ ഭാവിയിൽ ആരാവണം?
ഐഎഎസ് ഒാഫീസർ. പിന്നെ ഒരു ഇംഗ്ലീഷ് ലക്ചറർ ആവണം എന്നാണ് ആഗ്രഹം. കാരണം എന്റെ അച്ഛനും അമ്മയും അധ്യാപകരാണ്,. ഐഎഎസ് ഒാഫീസർ ആയാൽ നാടിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും, അതുകൊണ്ടാണ് അങ്ങനെ ഒരു മോഹം വന്നത്.
∙ പ്രധാനമന്ത്രിയുടെ അഭിനന്ദനം അറിഞ്ഞ് ആരെങ്കിലും വിളിച്ചോ?
കാസർകോട് കൊട്ടോടി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലാണ് ‍ഞാൻ പഠിക്കുന്നത്. എന്റെ അധ്യാപകരെല്ലാം വിളിച്ചു. തിങ്കളാഴ്ച എന്തോ പരിപാടി സ്കൂളിൽ പ്ലാൻ ചെയ്തിട്ടുണ്ട്. അതിനായി കാത്തിരിക്കുകയാണ് ഞാനും.
∙ കുടുംബം, വീട്ടുകാർ?
അച്ഛൻ -തമ്പാൻ നായർ, അമ്മ ജയശ്രീ, അനുജൻ പ്രണവ് എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

ഉത്തരേന്ത്യ ഭൂകമ്പത്തില്‍ കുലുങ്ങി, പാകിസ്താനില്‍ മരണം 140

ഉത്തരേന്ത്യ ഭൂകമ്പത്തില്‍ കുലുങ്ങി, പാകിസ്താനില്‍ മരണം 140

ഡല്‍ഹിയില്‍ ഭൂചലനം. വലിയ കെട്ടിടങ്ങളില്‍ ജോലി ചെയ്യുന്നവരും വലിയ കെട്ടിടങ്ങളിലുള്ളവരും പരിഭ്രാന്തരായി കെട്ടിടങ്ങള്‍ക്ക് പുറത്തേക്ക് ഓടിയിറങ്ങി.
Earth Quake
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖല പ്രഭവകേന്ദ്രമായി ഉണ്ടായ ഭൂചലനം ഉത്തരേന്ത്യയെ പിടിച്ചുകുലുക്കി. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇന്ത്യയില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു മിനുട്ടോളം ഭൂകമ്പം നീണ്ടു നിന്നു. ഭൂചലനം ഏറ്റവും നാശം വിതച്ചത് പാകിസ്താനിലാണ്. കുട്ടികളടക്കം 140 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. അറുനൂറിലധികം പേര്‍ക്കു പരിക്കേറ്റു. അഫ്ഗാനിസ്താനില്‍ 24 പേരുടെ മരണം രേഖപ്പെടുത്തി.


Earth Quake 1
ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങിയോടിയവര്‍ സുരക്ഷിതസ്ഥലത്ത് നില്‍ക്കുന്നു. ഫോട്ടോ: സാബു സ്‌ക്കറിയ
പാകിസ്താനിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, പെഷവാര്‍, ക്വറ്റ എന്നിവിടങ്ങളിലെല്ലാം ഭൂമി കുലുങ്ങി. അതേസമയം, ഭൂചലനത്തിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത് സ്വാത്ത് മേഖലയിലാണ്. ഇവിടെ മരണസംഖ്യ 50 കടന്നു. ഈ പ്രദേശത്ത് കെട്ടിടങ്ങള്‍ വലിയ തോതില്‍ ഇടിഞ്ഞു വീണിട്ടുണ്ട്. സൈന്യത്തോടും സുരക്ഷാ സൈനികരോടും ഒരുങ്ങിയിരിക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
പെഷവാറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താനിലെ മലമ്പ്രദേശങ്ങളില്‍ വന്‍തോതില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദ്യചലനത്തിനു ശേഷം 45 മിനിറ്റ് കഴിഞ്ഞ് പാകിസ്താനിലുണ്ടായ തുടര്‍ പ്രകമ്പനം ഭൂകമ്പ മാപിനിയില്‍ 4.8 രേഖപ്പെടുത്തി. അതേസമയം, അഫ്ഗാനില്‍ കുലുങ്ങുന്ന കെട്ടിടത്തില്‍നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ചു.
ഡല്‍ഹിയില്‍ 2.45നാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളുണ്ടായതായി ഇതുവരെ അറിവായിട്ടില്ല. വലിയ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയിറങ്ങി. ഭൂകമ്പത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ മെട്രോ ഗതാഗതം നിര്‍ത്തിവെച്ചു. കശ്മീരിലെ ശ്രീനഗറില്‍ കനത്ത ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ആളുകള്‍ റോഡുകളിലേക്ക് ഇറങ്ങിയോടി. ഇവിടെ വാര്‍ത്താവിനമയബന്ധവും തകരാറിലായിട്ടുണ്ട്.
നേപ്പാളില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായ വലിയ ഭൂചലനത്തെ തുടര്‍ന്ന് ഉത്തരേന്ത്യയിലും കനത്ത നാശം വിതച്ചിരുന്നു.   ബിഹാറിലും ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലുമായി ഇരുപതിലധികം പേര്‍ മരിച്ചു. നേപ്പാളില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ അതേ തീവ്രതയിലുള്ള ചലനം തന്നെയാണ് ഇപ്പോഴുമുണ്ടായിട്ടുള്ളതെന്നാണ് അറിയുന്നത്. തുടര്‍ ചലനങ്ങളുണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കെട്ടിടങ്ങള്‍ക്ക് പുറത്തു തുടരുകയാണ്.
ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ത്യയില്‍ ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭൂകമ്പം പരിഭ്രാന്തി പടര്‍ത്തിയത്.
EXCLUSIVE VIDEO: People in Noida rush out of offices as #earthquake tremors rocked the capital pic.twitter.com/tn6py68MMM
— SkymetWeather (@SkymetWeather) October 26, 2015

ആകാശത്ത് ‘അടിച്ചുഫിറ്റായി’ ഒരു വാൽനക്ഷത്രം


ആകാശത്ത് ‘അടിച്ചുഫിറ്റായി’ ഒരു വാൽനക്ഷത്രം


by സ്വന്തം ലേഖകൻ

‘നീയറിഞ്ഞോ, മേലേ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട്...’എന്നെഴുതിയ കക്ഷിയുടെ ദീർഘവീക്ഷണത്തെ നമിച്ചേ മതിയാകൂ. ഷാപ്പ് തുറന്നില്ലെങ്കിലും ഒരായിരം ഷാപ്പുകളെ വെല്ലുന്ന വിധം മദ്യോൽപാദനമാണ് ബഹിരാകാശത്ത് നടക്കുന്നത്. അതും സെക്കൻഡിൽ ആയിരക്കണക്കിന് ലീറ്റർ എന്ന കണക്കിൽ. നാലെണ്ണമടിച്ചു കഴിഞ്ഞാൽ ഭൂമിയിൽത്തന്നെ കാലുറപ്പിക്കാൻ പറ്റുന്നില്ല, അതിനിടെയാണ് ഒന്നും അടിക്കാതെ തന്നെ കാലുറപ്പിക്കാൻ പറ്റാത്ത ബഹിരാകാശത്ത് മദ്യം ഉൽപാദിപ്പിക്കുന്നതെന്നു പുച്ഛിച്ച് തള്ളാൻ വരട്ടെ. സംഗതി സത്യമാണ്. ഫ്രഞ്ച് ഗവേഷക സംഘമാണ് വൻതോതിൽ ഈഥൈൽ ആൽക്കഹോൾ പുറംതള്ളുന്ന വാൽനക്ഷത്രത്തെ കണ്ടെത്തിയത്. അതായത് പല പേരുകളിലാക്കി നിലവിൽ നമുക്ക് കുപ്പിയിലാക്കിക്കിട്ടുന്ന അതേ തരം മദ്യം. ആൽക്കഹോളിനൊപ്പം പഞ്ചസാരയും പുറംതള്ളുന്നതിനാൽ ഈ വാൽനക്ഷത്രത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേരുതന്നെ ‘ലവ് ജോയ്’ എന്നാണ്. ശാസ്ത്രീയമായ പേര് സി/2014ക്യു2 എന്നും. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇവനെ ശാസ്ത്രലോകം കണ്ടെത്തുന്നത്. ഈഥൈൽ ആൽക്കഹോളും പഞ്ചസാരയുമടക്കം 21 തരം ജൈവ തന്മാത്രകളാണ് ലവ് ജോയ് പുറംതള്ളിക്കൊണ്ടേയിരിക്കുന്നത്.
സൗരയൂഥം രൂപീകരിക്കപ്പെട്ട സമയത്തെ കൂട്ടിയിടിയിലുണ്ടായ മേഘശകലങ്ങളും പൊടിയുമെല്ലാം ചേർന്നാണ് ഓരോ വാൽനക്ഷത്രവും രൂപപ്പെട്ടിരിക്കുന്നത്. സൂര്യനിൽ നിന്ന് വളരെ അകലെയായതിനാൽ മിക്ക വാൽനക്ഷത്രങ്ങളും തണുത്തുറഞ്ഞതായിരിക്കും. അതുകൊണ്ടുതന്നെ പ്രപഞ്ചോൽപത്തി സമയത്തെ പദാർഥങ്ങൾ വരെ അവയിലിപ്പോഴും ഒരു കേടും പറ്റാതെ തണുത്തുറഞ്ഞിരിപ്പുണ്ടാകും. സൗരയൂഥം സൃഷ്ടിക്കപ്പെട്ടതെങ്ങനെയെന്നതിന്റെ നിർണായക തെളിവുകളുമാണവ. സൂര്യനിൽ നിന്ന് ദൂരെ തണുപ്പൻ സോണിൽ ആണെങ്കിലും ഇടയ്ക്ക് ഗുരുത്വാകർഷണബലത്തിന്റെ കയ്യിൽപ്പെട്ട് വാൽനക്ഷത്രങ്ങൾ സൂര്യനടുത്തേക്ക് വലിച്ചെടുക്കപ്പെടും. അന്നേരം അത് ചൂടാവുകയും ബാഷ്പീകരിക്കപ്പടുകയും ചെയ്ത് വൻതോതിൽ പലതരം വാതകങ്ങളെയും പുറത്തുവിടും. ഈ പ്രതിഭാസത്തെ നിരീക്ഷിച്ചാണ് ഗവേഷകർ വാൽനക്ഷത്രത്തിന്റെ ഘടന മനസിലാക്കുന്നത്. 1997ൽ വന്ന പ്രശസ്തമായ ഹാലിയുടെ വാൽനക്ഷത്രത്തിനു ശേഷം ഭൂമിയുടെ ഇത്രയും അടുത്ത് ശാസ്ത്രത്തിന് കിട്ടിയ അനുഗ്രഹം കൂടിയാണ് ലവ് ജോയ്. അത്രമാത്രം തിളക്കത്തോടെയാണ് ഈ വാൽനക്ഷത്രം സജീവമായിരിക്കുന്നത്. ഇത്തരത്തിൽ സൂര്യതാപമേറ്റ് വൻതോതിൽ വാതകങ്ങൾ പുറപ്പെടുവിക്കുന്ന ഏറ്റവും ‘ആക്ടീവ്’ സമയത്ത് ലവ് ജോയ് സെക്കൻഡിൽ 500 കുപ്പി എന്ന കണക്കിനാണ് ഈഥൈൽ ആൽക്കഹോൾ ബഹിരാകാശത്തേക്ക് വിടുന്നത്. ഒപ്പം ഗ്ലൈക്കോൾആൽഡിഹൈഡ് എന്ന പഞ്ചസാരയുടെ ലഘു രൂപത്തിലുള്ള തന്മാത്രകളും.
ഗ്രഹങ്ങളുടെ രൂപീകരണത്തിലേക്കു നയിച്ച കൂറ്റൻ പാറയുടെ ഭാഗങ്ങളായിരിക്കാം ഈ ഓർഗാനിക് തന്മാത്രകളെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ പാരിസ് ഒബ്സർവേറ്ററിയിലെ ഗവേഷകരുടെ നിഗമനം. ഭൂമി രൂപം കൊള്ളുന്ന സമയത്ത് ഇവിടെ നിലനിന്നിരുന്ന അന്തരീക്ഷ സാഹചര്യങ്ങളെപ്പറ്റി പഠിക്കാൻ വാൽനക്ഷത്രത്തെപ്പോലെ മറ്റൊരു വഴിയില്ലെന്നും പറയുന്നു ഇവർ. ഇക്കഴിഞ്ഞ ജനുവരി 30നായിരുന്നു ലവ് ജോയ് സൂര്യന് ഏറ്റവും അടുത്തുകൂടെ പോയത്. അന്ന് സെക്കൻഡിൽ 20 ടൺ എന്ന കണക്കിനാണ് ഇതിൽ നിന്ന് ജലം പുറംതള്ളപ്പെട്ടത്. ഈ സമയത്ത് സ്പെയിനിലെ ഒരു മലനിരകളിൽ നിന്നാണ് ഫ്രഞ്ച് നാഷനൽ സെന്റർ ഫോർ സയന്റിഫിക് റിസർച് സംഘം 30 മീറ്റർ വ്യാസമുള്ള റേഡിയോ ടെലസ്കോപ്പ് ഉപയോഗിച്ച് ലവ് ജോയിയെ നിരീക്ഷിച്ചത്. വാൽനക്ഷത്രത്തിലെ ഓരോ തന്മാത്രയ്ക്കും സൂര്യപ്രകാശം ‘ഊർജം’ പകരും. അന്നേരമുണ്ടാകുന്ന തിളക്കങ്ങൾ ഓരോ തന്മാത്രയ്ക്കും ഓരോ തരംഗദൈർഘ്യത്തിലായിരിക്കും. അത്തരം തരംഗദൈർഘ്യങ്ങളെ നിരീക്ഷിച്ചായിരുന്നു 21 തരം തന്മാത്രകളെ ഗവേഷകർ വേർതിരിച്ചെടുത്തത്. വാൽനക്ഷത്രങ്ങളടെ സങ്കീർണമായ ഘടന മനസിലാക്കാൻ ഇതേറെ സഹായകരമായെന്ന് ഗവേഷണത്തിൽ പങ്കാളികളായ നാസ ഗോദർദ് സ്പെയ്സ് ഫ്ലൈറ്റ് സെന്റിറിലെ ശാസ്ത്രജ്ഞരും പറയുന്നു.
comet_lovejoy
ഇനി 8000 വർഷങ്ങൾക്കു ശേഷമേ ഇത്രയും അടുത്ത് ലവ് ജോയിയെ ലഭിക്കുകയുള്ളൂ. 3.8 ബില്യൺ വർഷങ്ങൾക്കു മുൻപ് വാൽനക്ഷത്രങ്ങളും ഉൽക്കകളും ഭൂമിയിലേക്ക് വന്നിടിച്ചാണ് (Late Heavy Bombardment ) ഇവിടെ സമുദ്രവും ജീവനുമൊക്കെ ഉണ്ടായതെന്ന സിദ്ധാന്തം നിലവിലുണ്ട്. വാൽനക്ഷത്രങ്ങളിലേറി വന്ന അമിനോ ആസിഡാണ് ജീവന്റെ അടിസ്ഥാനഘടകമായ പ്രോട്ടീന്റെ രൂപീകരണത്തിൽ സഹായിച്ചതെന്ന് ഉൾപ്പെടെ ഇത് പ്രകാരം വാദം നിലനിൽക്കുന്നു. അതായത് ഭൂമിയിൽ ജീവനുണ്ടാകാൻ വാൽനക്ഷത്രങ്ങളാണ് അടിത്തറ കെട്ടിയതെന്നർഥം. ഈ നിഗമനത്തിന് ശക്തി പകരുന്ന വിവരങ്ങളാണ് ലവ് ജോയിയിൽ നിന്നിപ്പോൾ ലഭിച്ചിരിക്കുന്നതും. സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ ഇത് സംബന്ധിച്ച ഗവേഷണറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

26 ദുരന്തങ്ങളുടെ തീയതിയോ ?

26 ദുരന്തങ്ങളുടെ തീയതിയോ ?


by സ്വന്തം ലേഖകൻ

date26
പ്രകൃതി ദുരന്തങ്ങളും 26 -ാം തിയതിയുമായി എന്തെങ്കിലും ബന്ധം ഉണ്ടോ? കഴിഞ്ഞ കുറെ നാളുകളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭൂമികുലുക്കങ്ങളുൾപ്പടെയുള്ള പ്രകൃതി ദുരന്തങ്ങളിൽ മിക്കതും 26 -ാം തിയതിയാണെന്ന് കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?
ന്യൂമറോളജി പ്രകാരം 2+6 = 8, എട്ട് എന്നത് ശനിയുടെ സംഖ്യയാണ് എന്നാണ് ജ്യോതിഷശാസ്ത്ര വിദഗ്ദനായ അരുവിക്കര ശ്രീകണ്ഠൻ നായർ പറയുന്നത്. 26 ദുർഘടം പിടിച്ച സംഖ്യയാണ്. എന്തു ചെയ്താലും പരാജയത്തിലെ കലാശിക്കുകയുള്ളു. സുഖകരമല്ല. ദാരിദ്ര്യം വിതയ്ക്കുന്ന കഷ്ട നഷ്ടം വരുത്തുന്ന സംഖ്യയാണ്. ഉത്തരേന്ത്യയുടെയും പാക്കിസ്ഥാന്റെയും അധിപൻ ശനിയാണ്. രേവതി നക്ഷത്രത്തിലാണ് ഈ ദുരിതങ്ങൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ സഹായസ്ഥാനാധിപനായ മീനം രാശിയിൽ വന്നപ്പോഴാണ് ദുരന്തം സംഭവിച്ചത്. പാക്കിസ്ഥാന്റെ ലഗ്നം മേടം രാശിയാണ്. അതിന്റെ 12 ൽ വന്നപ്പോഴാണ് ദുരന്തം ഉണ്ടായത്.
ഉത്രട്ടാതി-രേവതിയിലാണ് നേപ്പാളിലെ ഭൂചലനം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. കേരളം അത്തം നക്ഷത്രത്തിലാണ് വരുന്നത്.
ഇനി 8 ന്റെ പ്രത്യേകതകൾ
വിചിത്രസംഖ്യയാണ് 8. ശനിയാണ് അധിപൻ. ശനിയുടെ വർഷമാണ് 2015. നന്മയും തിന്മയും വരും. അഗാധമായതും എതിരാളികളെ വകവരുത്തുന്നതും അഴിമതിയെ തുടച്ചുമാറ്റുന്നതുമായ സംഖ്യയാണ് അഷ്ട ഐശ്വര്യങ്ങളും നൽകുന്ന ശനി.
ദുരന്തങ്ങളുടെ നാളുകൾ...
നേപ്പാൾ ഭൂകമ്പം 26th April 2015
ഇന്ത്യൻ സമുദ്രത്തിലെ സുനാമി 26th Dec 2004
മുംബൈ ആക്രമണം 26th November 2008
തായ്‌വാൻ ഭൂകമ്പം 26th July 2010
ജപ്പാൻ ഭൂകമ്പം 26th February 2010
ഗുജറാത്ത് ഭൂകമ്പം 26 January 2001
മെറാപി അഗ്നിപർവ്വത സ്ഫോടനം 26 Oct 2010
ഇറാൻ ഭൂകമ്പം 26 Dec 2003 ( 60,000 മരണം)
ഗുജറാത്ത് ഭൂകമ്പം 26 Jan 2001
മുംബൈ പ്രളയം 26 July 2005
ചൈനയിലെ ഭൂകമ്പം 26th July 1976 ന്
നോർത്ത് അമേരിക്കൻ ഭൂകമ്പം 26 Jan 1700
യുഗോസ്ലാവിയ ഭൂകമ്പം 26 July 1963
ടർക്കി ഭൂകമ്പം 1939 ( 41,000 dead )
കൻസു ചൈന ഭൂകമ്പം 26 Dec 1932 ( 70,000 മരണം )
പോർച്ചുഗൽ ഭൂകമ്പം 26 Jan 1951 ( 30,000 മരണം)
ചൈന ഭൂകമ്പം 26 July 1976
നേപ്പാൾ ഭൂകമ്പം 26 April 2015...!

10/25/2015

എൽ. പി. ജി... നിങ്ങൾ അറിയേണ്ടത്

എൽ. പി. ജി... നിങ്ങൾ അറിയേണ്ടത്...
പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക.
എൽ.പി.ജി. അല്ലെങ്കിൽ ലിക്വിഡ് പെട്രോളിയം ഗ്യാസ് എന്ന വളരെയധികം അപകടകാരിയായ ഈ വാതകത്തെ കുറിച്ചുള്ള അറിവ് നമ്മളിൽ പലർക്കും പരിമിതമാണ്..
എൽ.പി.ജി. പ്രധാനമായും നാം ഉപയോഗിക്കുന്നത് പാചകം ചെയ്യുന്നതിന് വേണ്ടിയാണ്. അത് കൊണ്ട് തന്നെയാണ് എൽ.പി.ജിയെ നമ്മൾ പാചകവാതകം എന്ന് വിളിക്കുന്നതും..
കൂട്ടത്തില്‍ ഇതും വായിക്കാം : http://goo.gl/PKNRSE
ഏകദേശം നമ്മുടെ മുട്ടോളം ഉയരത്തിൽ ചുവന്ന സിലിണ്ടറുകളിലായി നമ്മുടെ വീട്ടിലേക്ക് എത്തുന്ന എൽ.പി.ജിക്ക് ഒരു നിമിഷം കൊണ്ട് നമ്മുടെ കുടുംബത്തെ മുഴുവൻ ചുട്ട് ചാമ്പലാക്കാനുള്ള ശക്തിയുണ്ട് എന്ന് പറഞ്ഞാൽ എൽ.പി.ജി യുമായി അടുത്തിടപഴകുന്ന വീട്ടമ്മമാർക്കും എൽ.പി.ജിയെ കുറിച്ച് അറിയാത്ത സാധാരണക്കാർക്കും അതൊരു കള്ളമായോ അല്ലെങ്കിൽ പേടിപ്പിക്കലായോ അതുമല്ലെങ്കിൽ പൊലിപ്പിച്ചു പറയാലായോ ഒക്കെ തോന്നാം.. പക്ഷേ കൂട്ടുകാരേ അത് സത്യമാണ്. ആ ചെറിയ സിലിണ്ടറിൽ നിറച്ചിരിക്കുന്ന 25 മുതൽ 30 ലിറ്റർ വരെയുള്ള എൽ.പി.ജി മതി നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതവും ജീവനും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ..
എൽ.പി.ജി ലീക്ക്‌ ആയിക്കഴിഞ്ഞാൽ എങ്ങനെയാണ് അത് അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് എന്നും ഇത്രയും വലിയ അപകടം ക്ഷണിച്ച് വരുത്താൻ എൽ.പി.ജി എങ്ങിനെയാണ് കാരണമാകുന്നത് എന്നുമാണ് ആദ്യം പറയുന്നത്..
എൽ.പി.ജി.ക്ക് അന്തരീക്ഷവായുവിനെക്കാൾ സാന്ദ്രത അല്ലെങ്കിൽ ഭാരം കൂടുതലാണ്. അത് കൊണ്ട് തന്നെ എൽ.പി.ജി ലീക്കായി കഴിഞ്ഞാൽ ആ വാതകത്തിന് അന്തരീക്ഷവായുവുമായി പെട്ടെന്ന് കലരാനോ വളരെവേഗം അന്തരീക്ഷവുമായി ലയിച്ച് ചേരാനോ കഴിയില്ല. ആയതിനാൽ സ്വാഭാവികമായും ന്യൂട്ടന്‍റെ ഗുരുത്വാകർഷണ നിയമത്തിൽ പറയുന്നതനുസരിച്ച് അന്തരീക്ഷ വായുവിനെക്കാൾ എൽ.പി.ജിക്ക് ഭാരം കൂടുതൽ ആയത് കൊണ്ട് തന്നെ എൽ.പി.ജി ഒരു നിശ്ചിത ഉയരത്തിൽ നമ്മുടെ ഭൂ ഉപരിതലത്തോട് ചേർന്ന് കിടക്കുകയാണ് ചെയ്യാറ്..
ലീക്കാവുന്ന എൽ.പി.ജി യുടെ അളവും കാറ്റിന്‍റെ ഗതിയും അനുസരിച്ചിരിക്കും എൽ.പി.ജി യുടെ അന്തരീക്ഷ വ്യാപനം.. അതായത് എൽ.പി.ജി ലീക്ക് ആയ സ്ഥലത്തെ കാറ്റിന്‍റെ ഗതി തെക്കോട്ട് ആണ് എങ്കിൽ എൽ.പി.ജി തെക്കോട്ട് വ്യാപിക്കാൻ തുടങ്ങും അതല്ല മറിച്ച് കിഴക്കോട്ടാണെങ്കിൽ അങ്ങോട്ടും..
ഇത്രയും പറഞ്ഞത് തുറസായ സ്ഥലത്ത് ഗ്യാസ് ലീക്കായാൽ ഉള്ള കാര്യമാണ്. പക്ഷേ നമ്മുടെ വീടുകളിലെ അടച്ചിട്ട അടുക്കളകളിലെ സ്ഥിതി വളരെ അപകടം പിടിച്ച അവസ്ഥയാണ്. നമ്മുടെ അടുക്കളകളിൽ എൽ.പി.ജി. ലീക്കായാൽ അത് ഒരിക്കലും അന്തരീക്ഷവായുവുമായി ലയിച്ച് ചേരുകയോ അല്ലെങ്കിൽ മേൽ പറഞ്ഞത് പോലെ പുറത്തേക്ക് വ്യാപിക്കുകയോ ഇല്ല. കാരണം അടച്ചിട്ട നമ്മുടെ അടുക്കളകളിൽ വേണ്ടത്ര വായുസഞ്ചാരം ഇല്ല എന്നുള്ളത് തന്നെയാണ്..
വായു സഞ്ചാരം ഇല്ലാത്തത് കൊണ്ടും മേൽ പറഞ്ഞത് പോലെ എൽ.പി.ജിക്ക് സാന്ദ്രത അന്തരീക്ഷവായുവിനെക്കാൾ കൂടുതൽ ആയത് കൊണ്ടും എൽ.പി.ജി തറയോട് ചേർന്ന് ഒരു നിശ്ചിത ഉയരത്തിൽ അടിഞ്ഞ് കൂടി കിടക്കുകയാണ് ചെയ്യുന്നത്..(അളവ് കൂടുന്നതിനനുസരിച്ച് വ്യാപ്തിയിലും വ്യത്യാസം ഉണ്ടാകും) ആ സമയം ഉണ്ടാകുന്ന ഒരു ചെറിയ സ്പാർക്ക് പോലും വലിയ അപകടത്തിന് വഴിയൊരുക്കും എന്നുള്ള കാര്യം പ്രത്യേകം ഓർക്കുക..
ഇനി എങ്ങനെയാണ് എൽ.പി.ജി ലീക്കായ സ്ഥലത്ത് ഫയർ അല്ലെങ്കിൽ തീ ഉണ്ടാകുന്നത് എന്നും അതിന്‍റെ ശാസ്ത്രീയ വശം എന്തെന്നും നോക്കാം..
ഒരു ഫയർ അല്ലെങ്കിൽ തീ ഉണ്ടാകണമെങ്കിൽ മൂന്ന് കാര്യങ്ങളാണ് വേണ്ടത്..
1, കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജൻ
2, ഫ്യുവൽ അല്ലെങ്കിൽ ഇന്ധനം
3, ഹീറ്റ് അല്ലെങ്കിൽ ചൂട്
ഈ മൂന്ന് കാര്യങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ഒരുമിച്ച് ചേരുമ്പോഴാണ് തീ ഉണ്ടാകുന്നത്.. അല്ലാത്ത പക്ഷം നമുക്ക് തീ ഉണ്ടാകാൻ കഴിയുകയേ ഇല്ല.
ഈ മൂന്ന് കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്നിനെ ഒഴിവാക്കുമ്പോഴാണ് സാധാരയായി തീ കെടുന്നത്... അതിനായി സ്മൂതറിംഗ്, സ്റ്റാർവേഷൻ തുടങ്ങിയ വിവിധ രീതികൾ വിവിധ തരത്തിലുള്ള ഫയറുകൾ ഉണ്ടാകുമ്പോൾ ഫയർഫോഴ്സ് ടീം ഉപയോഗിക്കാറുണ്ട്.
നമുക്ക് എൽ.പി.ജിയിലേക്ക് തന്നെ തിരികെ വരാം.
സാധാരണ ഈ പറഞ്ഞ മൂന്ന് കാര്യങ്ങളാണ് ഫയർ ഉണ്ടാകാൻ കാരണമാകുന്നത് എന്നിരിക്കെ എൽ.പി.ജി ലീക്കായ സ്ഥലത്ത് മേൽ പറഞ്ഞ മൂന്ന് കാര്യങ്ങളിൽ രണ്ടെണ്ണം എപ്പോഴും ഉണ്ടായിരിക്കും..
ഒന്ന് അന്തരീക്ഷവായുവായ ഓക്സിജൻ.
രണ്ടാമതായി ഫ്യുവൽ അതായത് ഇന്ധനം. ആ ഇന്ധനമാണ് അവിടെ നിറഞ്ഞു നിൽക്കുന്ന എൽ.പി.ജി..
ഇനി തീ ഉണ്ടാകണമെങ്കിൽ അവിടെ വേണ്ടത് ഹീറ്റ് അല്ലെങ്കിൽ ചൂട് ആണ്..
എൽ.പി.ജി എന്നത് വളരെയതികം കത്താൻ താൽപര്യം കാണിക്കുന്ന ഒരു ഇന്ധനം (വാതകം) ആയത് കൊണ്ട് തന്നെ ഒരു സ്ഫോടനത്തോടെ എൽ.പി.ജി കത്തിത്തീരാൻ അവിടെ വേണ്ട ചൂടിന്‍റെ അളവ് വളരെ കുറവ് മതിയാകും.. അതായത് നമ്മൾ നടക്കുമ്പോൾ കല്ലുകൾ തമ്മിൽ ഉരഞ്ഞ് ഉണ്ടാകുന്ന ചെറിയൊരു സ്പാർക്ക് പോലും മതിയാകും എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തമായി ഭവിക്കാൻ...
ഇനി എന്ത് കൊണ്ടാണ് എൽ.പി.ജി ഒരു വൻ സ്ഫോടനത്തോട് കൂടി ഇത്ര ഭീകരമായി കത്തിപ്പടരുന്നത് എന്ന് നോക്കാം..
നമ്മൾ ഒരു സ്ഥലത്ത് കുറച്ച് പച്ചിലകളും മറ്റൊരു സ്ഥലത്ത് കുറച്ച് ഉണങ്ങിയ ഇലകളും കൂട്ടിയിട്ട് കത്തിക്കാൻ ശ്രമിച്ചാൽ വളരെ വേഗം കത്തിപ്പടരുന്നത് ഉണങ്ങിയ ഇലകൾ ആയിരിക്കും എന്നതിൽ സംശയമില്ല.. കാരണം ഉണങ്ങിയ ഇലകൾക്ക് കത്താനുള്ള പ്രവണത വളരെയധികം കൂടുതലാണ്.. അത് പോലെ കത്താൻ വളരെയതികം പ്രവണത കൂടുതൽ ഉള്ള വാതകമാണ് എൽ.പി.ജി. കൂടാതെ എൽ.പി.ജി. തിങ്ങിക്കിടക്കുന്നത് കൊണ്ടും എൽ.പി.ജി യുടെ ഓരോ കണികയ്ക്കും കത്താനുള്ള ശേഷി ഒരുപോലെ ആയത് കൊണ്ടും കത്തുന്ന സമയം എൽ.പി.ജി പെട്ടെന്ന് ഒരുമിച്ച് കത്തിത്തീരാനുള്ള ടെന്‍റൻസി കാണിക്കുകയും വലിയ സ്ഫോടനത്തോട് കൂടി കത്തിയമരുകയും ചെയ്യും..
ഇനി എൽ.പി.ജിയെ കുറിച്ച് നിലനിൽക്കുന്ന ഒരു തെറ്റായ ധാരണയാണ് ചൂണ്ടിക്കാണിക്കുന്നത്.
പലരും പറഞ്ഞ് കേൾക്കുന്നുണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്ന്..!! അതൊരു തെറ്റായ വാദമാണ്. കാരണം സിലിണ്ടർ പൊട്ടിത്തെറിക്കുക എന്നത് അപൂർവ്വത്തിൽ അപൂർവ്വമാണ്.. !
എൽ.പി.ജി അപകടം സംഭവിച്ച വീടുകളിൽ പോയിട്ടുള്ളവർക്ക് അറിയാം സിലിണ്ടർ അവിടെ തന്നെ ഉണ്ടാകും പൊട്ടിത്തെറിക്കാതെ തന്നെ. പലരും സംശയവും ഉന്നയിച്ചേക്കാം എന്താണിങ്ങനെ എന്ന്.
കത്തി തീരുന്നത് സിലിണ്ടറിന് പുറത്ത് ലീക്കായി വ്യാപിച്ച് കിടക്കുന്ന എൽ.പി.ജി ആണ്..!! സിലിണ്ടറിനുള്ളിൽ ഓക്സിജൻ കടക്കാതെ ഭദ്രമായി ആവരണം ചെയ്തിട്ടുള്ളത് കൊണ്ടും. ഒരു തീപ്പൊരി പോലും അകത്തേക്ക് കടക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ടും സിലിണ്ടർ പൊട്ടിത്തെറിക്കുകയില്ല.
അപൂർവ്വ സമയങ്ങളിൽ സിലിണ്ടറിൽ നിന്ന് അടുപ്പിലേക്ക് വരുന്ന ട്യൂബിൽ തീ പിടിക്കുകയോ അത് ഉള്ളിലേക്ക് കടക്കുകയോ ചെയ്താൽ ചിലപ്പോൾ പൊട്ടിത്തെറിച്ചെന്ന് വരാം.
അതും അപൂർവ്വമായേ സംഭവിക്കാറുള്ളു. കാരണം എൽ.പി.ജി ശക്തിയായി പുറത്തേക്ക് പ്രവഹിക്കുകയാണെങ്കിൽ തീ അകത്തേക്ക് കടക്കാൻ സാധ്യത വളരെ കുറവാണ്.
പകരം എവിടെ വെച്ചാണോ പുറത്തേക്ക് വരുന്ന എൽ.പി.ജി ഓക്സിജനുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് അവിടം മുതൽ തീ ചീറി കത്തുകയാണ് ചെയ്യാറ്. അതും സിലിണ്ടറിലെ എൽ.പി.ജി തീരും വരെ. നമ്മുടെ ഗ്യാസ് അടുപ്പ് പ്രവർത്തിക്കുന്ന തത്വവും അതാണ്.
ഇനി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കാൻ മറ്റൊരു സാദ്ധ്യത കൂടി ഉണ്ട്. അതായത് എൽ.പി.ജി അപകടം സംഭവിച്ച് തീ കത്തിക്കൊണ്ടിരിക്കുന്ന സമയം സിലിണ്ടറിന് അടുത്തുള്ള ഏതെങ്കിലും ഒരു വസ്തുവിന് തീ പിടിച്ച് അത് ശക്തിയായി കത്തുകയാണെങ്കിൽ സിലിണ്ടറിനുളളിൽ നിറച്ചിരിക്കുന്ന എൽ.പി.ജി ദ്രാവക രൂപത്തിൽ ആയതിനാൽ ഉള്ളിലെ എൽ.പി.ജി ഈ തീയുടെ ചൂടേറ്റ് ബോയിലാകാൻ തുടങ്ങും അങ്ങനെ എൽ.പി.ജി ബോയിൽ ആകുമ്പോൾ സിലിണ്ടറിനുളളിലെ പ്രഷർ വർദ്ധിക്കുകയും ശക്തിയായി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്യും..
ഇനി എൽ.പി.ജി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പറയട്ടെ...
1, എൽ.പി.ജി സിലിണ്ടർ എപ്പോഴും തുറന്ന സ്ഥലത്തും ഗ്യാസ് അടുപ്പ് എപ്പോഴും അടഞ്ഞ സ്ഥലത്തും സൂക്ഷിക്കുക. കാരണം ജനലിന്‍റെ അരുകിലോ, വാതിലന്‍റെ അരുകിലോ ഒക്കെ ഗ്യാമ്പ് അടുപ്പ് സൂക്ഷിച്ചാൽ നമ്മുടെ ശ്രദ്ധ മാറുമ്പോൾ കാറ്റടിച്ച് അടുപ്പ് അണയാൻ സാധ്യത ഉണ്ട്. അങ്ങനെ അണഞ്ഞാൽ എൽ.പി.ജി ലീക്കാകാൻ തുടങ്ങും അല്പo കഴിഞ്ഞ് അടുപ്പ് അണഞ്ഞത് ശ്രദ്ധയിൽ പെട്ട് നമ്മളത് വീണ്ടും അലക്ഷ്യമായി കത്തിക്കാൻ ശ്രമിച്ചാൽ വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.
2, അടുപ്പ് കത്തിക്കാൻ പോകുന്നതിന് മുമ്പ് സിലിണ്ടറിൽ നിന്നും അടുപ്പിലേക്ക് വരുന്ന ട്യൂബ് കൃത്യമായും പരിശോധിച്ചിരിക്കണം.. പൊട്ടലോ, മുറിവോ ഇല്ലെന്ന് ഉറപ്പു വരുത്തിയിരിക്കണം..
3, അടുപ്പിലെ നോബ് തിരിച്ച് ഗ്യാസ് പ്രവഹിക്കാൻ തുടങ്ങിയാൽ സെക്കന്‍റുകൾക്കകം തന്നെ ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിച്ചിരിക്കണം.. വൈകുന്ന ഒരോ നിമിഷവും നിങ്ങൾ അപകടം ക്ഷണിച്ച് വരുത്തുകയാണ്.
4, എൽ.പി.ജി യുടെ ഉപയോഗം കഴിഞ്ഞ് ഉടൻ തന്നെ സിലിണ്ടറിലെ വാല്‍വ് അടച്ചിരിക്കണം. ഒരിക്കലും അടുപ്പിന്‍റെ നോബ് മാത്രം അടച്ച് നിങ്ങൾ തിരക്കുള്ളവരായി മാറുകയോ എളുപ്പം കാണിക്കുകയോ ചെയ്യരുത്. ഏതെങ്കിലും സാഹചര്യത്തിൽ ട്യൂബിന് പൊട്ടൽ വരുകയോ റെഗുലേറ്റർ ലീക്ക് ഉണ്ടാവുകയോ ചെയ്താൽ വൻ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ട്..
5, എൽ.പി.ജി ഉപയോഗിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് എൽ.പി.ജി യുടെ അപകട സാധ്യതയെ കുറിച്ചുള്ള ചെറിയ അറിവെങ്കിലും ഉണ്ടായിരിക്കണം...
ഇനി നിങ്ങളുടെ വീടുകളിൽ എൽ.പി.ജി ലീക്കായി എന്ന് ശ്രദ്ധയിൽ പെട്ടാൽ അടിയന്തിരമായും ചെയ്യേണ്ട കുറച്ച് കാര്യങ്ങളാണ് പറയുന്നത്.. ശ്രദ്ധിക്കുക..
1, എൽ.പി.ജി ലീക്ക് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഒരിക്കലും നിങ്ങൾ പാനിക് ആകരുത്. ആദ്യമായി എത്രയും വേഗം സിലിണ്ടറിലെ വാല്‍വ് ഓഫ് ചെയ്യാൻ ശ്രമിക്കുക.. അധികമായുള്ള പേടി നിങ്ങൾക്ക് അപകടം ക്ഷണിച്ച് വരുത്തും..
2, എൽ.പി.ജി ലീക്കായത് ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾക്കത് നിയന്ത്രിക്കാൻ കഴിയാത്തതിലും അപ്പുറമാണ് എങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ഫോൺ എടുത്ത് ആ പ്രദേശത്ത് നിന്നും അകലേക്ക് മാറി നിന്ന് ഫയർ ആന്‍റ് റെസ്ക്യൂ ടീമിനെ വിവരമറിയിക്കുക. (നമ്പർ - 101)
3, എൽ.പി.ജി ലീക്കായി എന്ന് തോന്നി കഴിഞ്ഞാൽ ആ സ്ഥലത്തെ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനോ അല്ലെങ്കിൽ സ്വിച്ചുകൾ ഓൺ ചെയ്യാനോ ഓൺ ആയി കിടക്കുന്ന സ്വിച്ചുകൾ ഓഫ് ചെയ്യാനോ പാടില്ല.. പകരം മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഇലക്ട്രിസിറ്റി തടയാൻ ശ്രമിക്കുക.. കാരണം സ്വിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരു നീല വെട്ടം നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും ആ ചെറിയ സ്പാർക്ക് മതിയാകും തിങ്ങി നിൽക്കുന്ന എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തം വിതയ്ക്കാൻ..
4, എൽ.പി.ജി ലീക്കായ റൂമിലെ അല്ലെങ്കിൽ കിച്ചനിലെ ജനാലകളും വാതിലുകളും സാവധാനത്തിൽ തുറന്നിട്ട് റൂമിൽ വായുസഞ്ചാരം പരമാവധി കൂട്ടാൻ ശ്രമിക്കുക..
5, എൽ.പി.ജി ലീക്ക് ആയ സ്ഥലത്ത് കൂടി വേഗതയിൽ ഓടാനോ നടക്കാനോ ശ്രമിക്കരുത്..
6, എൽ.പി.ജി ലീക്ക് ആയ റൂമിന്‍റെ തറയിൽ വെള്ളം ഒഴിച്ചിടാനോ അല്ലെങ്കിൽ നനഞ്ഞ ചാക്കുകളോ തുണികളോ വിരിച്ചിടാനോ ശ്രദ്ധിക്കുന്നത് നന്നായിരിക്കും...
7, അടുത്തടുത്ത് വീടുകൾ ഉണ്ടെങ്കിൽ അവരോട് വിവരം അറിയിച്ച ശേഷം അടുപ്പുകൾ ഓഫ് ചെയ്യാനും ഇലക്ട്രിസിറ്റി കട്ട് ചെയ്യാനും ആവശ്യപ്പെടുക..
8, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം ചെയ്ത് കഴിഞ്ഞ ശേഷം ഫയർ ഫോഴ്സ് വരുന്നത് വരെ കഴിയുന്നതും ദൂരത്തേക്ക് മാറി നിൽക്കുക..
9, ഫയർ ആന്‍റ് റെസ്ക്യൂ വരുമ്പോൾ കൃത്യമായി വീടിന്‍റെ രീതിയും റൂമുകളുടെ സ്ഥാനവും എൽ.പി.ജി ലീക്ക് ആയ സ്ഥലവും വ്യക്തമായി കാണിച്ച് കൊടുക്കുക.
10, ഇനി ഒരു എൽ.പി.ജി ടാങ്കർ മറിഞ്ഞ് എൽ പി.ജി ലീക്ക് ആയ ഒരു സ്ഥലത്താണ് നിങ്ങൾ ഉള്ളതെങ്കിൽ ഒരു നിമിഷം പോലും പാഴാക്കാതെ എത്രയും പെട്ടെന്ന് ഒരു കിലോമീറ്റർ അകലെയെങ്കിലും മാറി നിൽക്കുക. ഒരിക്കലും ടാങ്കറിനടുത്തേക്ക് പോകാൻ ശ്രമിക്കരുത്. കാരണം നിങ്ങൾക്കവിടെ ഒന്നും ചെയ്യാനില്ല. സ്വന്തം ജീവൻ രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അപ്പോൾ നിങ്ങൾക്കുണ്ടാകാൻ പാടുള്ളു. കഴിയുമെങ്കിൽ കൂടെ നിൽക്കുന്നവരെ കൂടി കൂട്ടി എത്രയും വേഗം ഒരു കിലോമീറ്റർ അകലെയെങ്കിലും എത്തി സെയ്ഫ് സോണിൽ സ്ഥാനം പിടിക്കുക...
വായിച്ച ശേഷം കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക.. കാരണം ഓരോ ജീവനും വിലപ്പെട്ടതാണ്...

കരിനെല്ലിക്ക = ആയുർവേദ മരുന്നിന് തുല്യം.achaar അച്ചാര്‍

കരിനെല്ലിക്ക = ആയുർവേദ മരുന്നിന് തുല്യം.
 നെല്ലിക്ക,പച്ചക്കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, കാന്താരിമുളക്, കരിവേപ്പില, മഞ്ഞൾപ്പൊടി, ഉപ്പ്.... അടുക്കടുക്കായി ഇവ മൺകലത്തിൽ നികക്കെ വെള്ളം ചേർത്ത് കവുങ്ങിൻ പാളയുടെ പുറത്തെ കട്ടിയുള്ള ഭാഗം പൊളിച്ചു കളഞ്ഞ് പാടകൊണ്ട് അടച്ചു കെട്ടി വിറകടുപ്പിൽ വച്ച് വേവിക്കുക. രണ്ടാം ദിവസം മുതൽ സാധാരണ പാചകം കഴിഞ്ഞ് അടുപ്പ് കാലിയാവുമ്പോൾ ആ കനലിന്റെ പുറത്ത് കലം എടുത്തു വയ്ക്കുക. തവി കൊണ്ട് ഇളക്കാതെ കലം അങ്ങനെ തന്നെ എടുത്ത് കുലുക്കി ഇളക്കണം. ഒരാഴ്ച ഇങ്ങനെ തുടരുക. എന്നിട്ട് കലത്തിന്റെ കെട്ടഴിച്ചു നോക്കൂ... ഇതാണ് കരിനെല്ലിക്ക. ഇരുമ്പു ചീനച്ചട്ടിയിൽ കടുക് വറുത്ത് കുറച്ച് കായം പൊടിച്ചതും ഉലുവ പൊടിച്ചതും ചേർത്ത് ഈ കരിനെല്ലിക്ക അതിലേയ്ക്കിട്ട് ഇളക്കി, ചൂടാറുമ്പോൾ കുപ്പിയിലാക്കി വച്ചിട്ട് ചോറുണ്ണുമ്പോൾ തൊട്ടുകൂട്ടാനായി കൂട്ടിക്കോളൂ... ഏതാണ്ട് ഒരു ആയുർവേദ മരുന്നിന്റെ പ്രൗഢിയുള്ള അച്ചാറാണ്...

സംവരണത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മോദി

സംവരണത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മോദി

സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അംബ്ദേക്കര്‍ നല്‍കിയ അവകാശങ്ങള്‍ എന്റെ സര്‍ക്കാര്‍ ഇല്ലാതാക്കില്ല
modi
നളന്ദ: ബി.ജെ.പി സര്‍ക്കാരുകള്‍ എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉണ്ടാകുമെന്നും സംവരണത്തില്‍ തന്റെ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ നളന്ദയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അംബ്ദേക്കര്‍ നല്‍കിയ അവകാശങ്ങള്‍ എന്റെ സര്‍ക്കാര്‍ ഇല്ലാതാക്കില്ല. മോദി വ്യക്തമാക്കി.
താന്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജാതിയില്‍പ്പെട്ടവനാണ്. അതിനാല്‍തന്നെ ലാലുപ്രസാദിനും നിതീഷ് കുമാറിനും അത് ദഹിക്കില്ല. പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത മൂന്നു ഘട്ടം തിരഞ്ഞെടുപ്പിലും ജാതി സമവാക്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതിനാലാണ് മോദി വീണ്ടും സംവരണവും ജാതിയും പ്രചാരണ വിഷയമാക്കുന്നത്.
സംവരണം പൊളിച്ചെഴുതണമെന്ന ആവശ്യത്തിന് താന്‍ അനുകൂലമാണെന്ന ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെ അടുത്തിടെയുണ്ടായ പ്രസ്താവന ബിഹാറില്‍ ബി.ജെ.പിയെ അല്‍പം പരുങ്ങലിലാക്കിയിരുന്നു.
എന്നാല്‍ രണ്ടു ദിവസത്തിന് ശേഷം ഒരു അഭിമുഖത്തില്‍ താന്‍ സംവരണത്തിന് എതിരല്ലെന്നും എന്നാല്‍ സംവരണത്തിന് അര്‍ഹരായ പലര്‍ക്കും അതിന്റെ ഗുണം കിട്ടുന്നില്ലെന്നാണ് ഉദ്ദേശിച്ചതെന്നും മോഹന്‍ ഭഗവത് വ്യക്തമാക്കിയിരുന്നു.

പ്രവാസി ഭാരതീയരുടെ വോട്ട്: മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

പ്രവാസി ഭാരതീയരുടെ വോട്ട്: മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു...

പ്രവാസി ഭാരതീയരുടെ വോട്ട്: മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

October 25, 2015 | 07:55 PM | Permalink

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പ്രവാസി ഭാരതീയരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രവാസി ഭാരതീയരുടെ വോട്ടർപട്ടികയുടെ അഞ്ച് പകർപ്പുകൾ എടുത്ത് ഒപ്പ് രേഖപ്പെടുത്തി നാല് പകർപ്പുകൾ അടിയന്തിരമായി വരണാധികാരികളെ ഏൽപിക്കണം.
വരണാധികാരികൾ പോളിങ് സ്റ്റേഷനിൽ നൽകുന്നതിന് മാർക്ക്ഡ് കോപ്പി, വർക്കിങ് കോപ്പി എന്നിവ തയ്യാറാക്കി രണ്ട് പകർപ്പുകൾ നിശ്ചിത ദിവസം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർമാരെ ഏൽപ്പിക്കണം. പ്രവാസി ഭാരതീയർ വോട്ട് രേഖപ്പെടുത്തുന്നതിന് പോളിങ് സ്റ്റേഷനിൽ ഹാജരാകുമ്പോൾ അവർ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താൻ പകർപ്പ് നൽകിയ പാസ്‌പോർട്ടിന്റെ ഒറിജിനൽ വേണം തിരിച്ചറിയൽ രേഖയായി പരിശോധിക്കേണ്ടത്.
പ്രവാസി ഭാരതീയരുടെ വോട്ടർപട്ടിക പ്രത്യേകം തയ്യാറാക്കി ക്രമനമ്പർ രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ, പോളിങ് ഉദ്യോഗസ്ഥൻ വോട്ടെടുപ്പ് വേളയിൽ ഫാറം 21 എ യിലെ വോട്ട് രജിസ്റ്ററിന്റെ 2ാം കോളത്തിൽ രേഖപ്പെടുത്തുന്ന പ്രവാസി വോട്ടർപട്ടികയിലെ ക്രമ നമ്പരിന് മുമ്പിൽ പി.വി എന്നു കൂടി ചേർക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

നോൺ ഗസറ്റഡ് ജോലികൾക്ക് അഭിമുഖ പരീക്ഷ ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി

നോൺ ഗസറ്റഡ് ജോലികൾക്ക് അഭിമുഖ പരീക്ഷ ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി

Sunday 25th of October 2015 05:58:40 PM

ന്യൂഡൽഹി : അഴിമതി രഹിത നിയമനം സാദ്ധ്യമാക്കാൻ നോൺ ഗസറ്റഡ് ജോലികൾക്ക്  അഭിമുഖ പരീക്ഷ ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .  ആകാശവാണിയിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന മൻ കി ബാത്ത് പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത് .

2016 ജനുവരി 1 മുതൽ  നിയമം പ്രാബല്യത്തിൽ വരും . അഭിമുഖ പരീക്ഷയുമായി ബന്ധപ്പെട്ട് പാവങ്ങളെ കെണിയിലാക്കുന്ന ഇടനിലക്കാരെ ഒഴിവാക്കുന്നതിനാണ്  നിയമം നടപ്പിൽ വരുത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു .  സാധാരണക്കാരെ ഇത്തരം ഇടനിലക്കാർ കൊള്ളയടിക്കുന്നത് പൂർണമായും ഒഴിവാക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഭിമുഖ പരീക്ഷ ഒഴിവാക്കാൻ കഴിയുന്ന തസ്തികകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ  ആവശ്യപ്പെട്ട് പേഴ്സണൽ മന്ത്രാലയം നേരത്തെ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1