10/30/2015

പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും നിക്ഷേപിക്കാം

പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും നിക്ഷേപിക്കാം

നിക്ഷേപകന് 60 വയസ്സ് ആകുമ്പോള്‍ തുക പിന്‍വലിക്കാം. മൊത്തം നിക്ഷേപം രണ്ടുലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ഒറ്റത്തവണയായി പിന്‍വലിക്കാം
money
കൊല്‍ക്കത്ത: വിദേശ ഇന്ത്യക്കാരുടെ പണം നിക്ഷേപമായി രാജ്യത്തേക്കെത്തുന്നതിന് വഴിയൊരുങ്ങുന്നു. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും നിക്ഷേപം നടത്താനാകുന്നതോടെയാണിത്.
വയോജനങ്ങള്‍ക്കായുള്ള വരുമാന സുരക്ഷാ പദ്ധതിയിലായിരിക്കും നിക്ഷേപാവസരം.
റിസര്‍വ് ബാങ്ക് ഇതിനായുള്ള അനുമതി നല്‍കി.കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പെന്‍ഷന്‍ ഫണ്ട് നിക്ഷേപത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. 50,000 രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുക. ഇതോടെ പെന്‍ഷന്‍ പദ്ധതിയിലെ നിക്ഷേപം ആകര്‍ഷകമായിരുന്നു. ഈ പദ്ധതിയില്‍ നിക്ഷേപ പരിധിയുമില്ല.
സാധാരണ ബാങ്കിടപാടിലൂടെ നിക്ഷേപം എത്തുന്ന തരത്തിലാണ് വിദേശ ഇന്ത്യക്കാര്‍ക്കായുള്ള പദ്ധതി.
ഏതു രാജ്യത്തിന്റെ കറന്‍സിയായും നിക്ഷേപം നടത്താം. തുടര്‍ന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞത് 6,000 രൂപ നിക്ഷേപിക്കാം. മൊത്തം നിക്ഷേപത്തിന്റെ 50 ശതമാനമേ ഓഹരിയാക്കാനാകൂ.
നിക്ഷേപകന് 60 വയസ്സ് ആകുമ്പോള്‍ തുക പിന്‍വലിക്കാം. മൊത്തം നിക്ഷേപം രണ്ടുലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ഒറ്റത്തവണയായി പിന്‍വലിക്കാം. എന്നാല്‍ തുക അതിലധികമാണെങ്കില്‍ 40 ശതമാനം അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടി വരും.
മാസ പെന്‍ഷനായിട്ടായിരിക്കും ഈ തുക ലഭിക്കുക.പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിട്ടിയാണ് ദേശീയ പെന്‍ഷന്‍ പദ്ധതി കൈകാര്യം ചെയ്യുന്നത്.
വിദേശ ഇന്ത്യക്കാര്‍ക്കായുള്ള പദ്ധതികള്‍ മോദി സര്‍ക്കാറിന്റെ പരിഗണനയിലുണ്ടായിരുന്നു.കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് റിസര്‍വ് ബാങ്ക് തീരുമാനം പ്രഖ്യാപിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1