പി നോട്ട് വഴിയുള്ള നിക്ഷേപം സപ്തംബറില്‍ 2.55 ലക്ഷം കോടിയായി
ന്യൂഡല്‍ഹി:
പാര്‍ട്ടിസിപ്പേറ്ററി നോട്ട് വഴിയുള്ള നിക്ഷേപത്തില്‍ സപ്തംബറില്‍
വന്‍വര്‍ധന. സപ്തംബറില്‍ 2.55 ലക്ഷം കോടി രൂപയായാണ് നിക്ഷേപം വര്‍ധിച്ചത്.
കഴിഞ്ഞ മെയ് മാസത്തിനുശേഷം മൂന്ന് മാസമായി നിക്ഷേപം കുറഞ്ഞുവരികയായിരുന്നു.
2.85 ലക്ഷം കോടി രൂപയായിരുന്നു മെയ് അവസാനംവരെയുണ്ടായിരുന്ന നിക്ഷേപം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തുകയാണിത്. 2008 ഫിബ്രവരിയിലായിരുന്നു ഏറ്റവും കൂടുതല്‍ നിക്ഷപമുണ്ടായിരുന്നത്. 3.23 ലക്ഷം കോടി രൂപ.
പാര്‍ട്ടിസിപ്പേറ്ററി നോട്‌സുമായി ബന്ധപ്പെട്ട നിബന്ധനകള്‍ തല്‍ക്കാലം കര്‍ശനമാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിനെതുടര്‍ന്നാണ് നിക്ഷേപത്തില്‍ കുതിപ്പുണ്ടായത്.
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളിലൂടെ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് വിദേശ സ്ഥാപനങ്ങളെ അനുവദിക്കുന്ന സംവിധാനമാണ് പാര്‍ട്ടിസിപ്പേറ്ററി നോട്ട്. സെബിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്ത വിദേശ സ്ഥാപനങ്ങളാണ് പിനോട്ട് സംവിധാനം പ്രയോജനപ്പെടുത്തുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ