ഉത്തരേന്ത്യ ഭൂകമ്പത്തില്‍ കുലുങ്ങി, പാകിസ്താനില്‍ മരണം 140
പാകിസ്താനിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, പെഷവാര്‍, ക്വറ്റ എന്നിവിടങ്ങളിലെല്ലാം ഭൂമി കുലുങ്ങി. അതേസമയം, ഭൂചലനത്തിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത് സ്വാത്ത് മേഖലയിലാണ്. ഇവിടെ മരണസംഖ്യ 50 കടന്നു. ഈ പ്രദേശത്ത് കെട്ടിടങ്ങള്‍ വലിയ തോതില്‍ ഇടിഞ്ഞു വീണിട്ടുണ്ട്. സൈന്യത്തോടും സുരക്ഷാ സൈനികരോടും ഒരുങ്ങിയിരിക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
പെഷവാറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താനിലെ മലമ്പ്രദേശങ്ങളില്‍ വന്‍തോതില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദ്യചലനത്തിനു ശേഷം 45 മിനിറ്റ് കഴിഞ്ഞ് പാകിസ്താനിലുണ്ടായ തുടര്‍ പ്രകമ്പനം ഭൂകമ്പ മാപിനിയില്‍ 4.8 രേഖപ്പെടുത്തി. അതേസമയം, അഫ്ഗാനില്‍ കുലുങ്ങുന്ന കെട്ടിടത്തില്‍നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ചു.
ഡല്‍ഹിയില്‍ 2.45നാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളുണ്ടായതായി ഇതുവരെ അറിവായിട്ടില്ല. വലിയ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയിറങ്ങി. ഭൂകമ്പത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ മെട്രോ ഗതാഗതം നിര്‍ത്തിവെച്ചു. കശ്മീരിലെ ശ്രീനഗറില്‍ കനത്ത ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ആളുകള്‍ റോഡുകളിലേക്ക് ഇറങ്ങിയോടി. ഇവിടെ വാര്‍ത്താവിനമയബന്ധവും തകരാറിലായിട്ടുണ്ട്.
നേപ്പാളില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായ വലിയ ഭൂചലനത്തെ തുടര്‍ന്ന് ഉത്തരേന്ത്യയിലും കനത്ത നാശം വിതച്ചിരുന്നു. ബിഹാറിലും ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലുമായി ഇരുപതിലധികം പേര്‍ മരിച്ചു. നേപ്പാളില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ അതേ തീവ്രതയിലുള്ള ചലനം തന്നെയാണ് ഇപ്പോഴുമുണ്ടായിട്ടുള്ളതെന്നാണ് അറിയുന്നത്. തുടര്‍ ചലനങ്ങളുണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കെട്ടിടങ്ങള്‍ക്ക് പുറത്തു തുടരുകയാണ്.
ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ത്യയില്‍ ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭൂകമ്പം പരിഭ്രാന്തി പടര്‍ത്തിയത്.
EXCLUSIVE VIDEO: People in Noida rush out of offices as #earthquake tremors rocked the capital pic.twitter.com/tn6py68MMM
— SkymetWeather (@SkymetWeather) October 26, 2015
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ