ന്യൂഡല്‍ഹി: കൂട്ടില്‍ കിടക്കാതെ 'മാന്യതയോടെ ജീവിക്കാനും' ആകാശത്ത് പറക്കാനും പക്ഷികള്‍ക്ക് മൗലികാവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. പക്ഷികളെ വില്‍പ്പന നടത്തുന്നത് അവയുടെ മൗലികാവകാശം ലംഘിക്കലാണെന്നും ജസ്റ്റിസ് മന്‍മോഹന്‍ സിങ് വ്യക്തമാക്കി. ശരിയായ ഭക്ഷണവും വെള്ളവും മരുന്നും ചികിത്സയും നല്‍കാതെ പക്ഷികളെ വിദേശത്തേക്ക് അനധികൃതമായി കയറ്റിയയയ്ക്കുന്നതായും ജഡ്ജി ചൂണ്ടിക്കാട്ടി.
എല്ലാ പക്ഷികള്‍ക്കും പറക്കാന്‍ മൗലികാവകാശമുണ്ട്. മനുഷ്യര്‍ കച്ചവടത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ചെറിയ കൂട്ടിലടയ്ക്കുന്നത് അവയുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കോടതി വിലയിരുത്തി. ഇതുസംബന്ധിച്ച കേസില്‍ പക്ഷിയുടെ ഉടമസ്ഥനായ മുഹമ്മദ് മൊഹസിമിനും ഡല്‍ഹി പോലീസിനും നോട്ടീസയച്ച കോടതി മെയ് 28ന് മറുപടി നല്‍കാനും ആവശ്യപ്പെട്ടു.
പക്ഷികളെ ആരില്‍ നിന്ന് മോചിപ്പിച്ചോ അയാള്‍ക്കു തന്നെ തിരിച്ചു നല്‍കണമെന്ന വിചാരണക്കോടതിയുടെ നിര്‍ദേശം സ്റ്റേ ചെയ്തുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയെ ത്തുടര്‍ന്നാണ് ഹൈക്കോടതി നടപടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ