ക്രെഡിറ്റ്കാര്‍ഡ് വലിപ്പമുള്ള കമ്പ്യൂട്ടര്‍; വില 560 രൂപ!
സ്വന്തം ലേഖകന്‍ ജൃ ഘദസ്ര 12, 2015ചരിത്രത്തിലെ ഏറ്റവും വിലകുറഞ്ഞ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെത്തിക്കാനാണ് 'നെക്സ്റ്റ് തിങ്ങ്' കമ്പനി ഒരുങ്ങുന്നത്
ഒരു സാധാരണ പേഴ്‌സണല്‍ കമ്പ്യൂട്ടറിന് കഴിയുന്ന സംഗതികളെല്ലാം സാധ്യമാകുന്ന, എന്നാല്‍ ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പം മാത്രമുള്ള കമ്പ്യൂട്ടര്‍ സങ്കല്‍പ്പിച്ച് നോക്കൂ. അതിന് വില വെറും 9 ഡോളര്‍ (ഏതാണ്ട് 560 രൂപ) എന്നും കരുതുക.
എത്ര വലിയൊരു കമ്പ്യൂട്ടിങ് വിപ്ലവത്തിനാകും അത്തരമൊരു ഉപകരണം തിരികൊളുത്തുക അല്ലേ!
മേല്‍സൂചിപ്പിച്ചത് സങ്കല്‍പ്പമല്ല. കാലിഫോര്‍ണിയ കേന്ദ്രമായുള്ള 'നെക്‌സ്റ്റ് തിങ്ങ്' ( ( Next Thing ) ) കമ്പനി, 'ചിപ്പ്' (( CHIP ) ) എന്ന പേരിലവതരിപ്പിച്ച കുഞ്ഞന്‍ കമ്പ്യൂട്ടറിന്റെ കാര്യമാണ്. 9 ഡോളര്‍ മാത്രം വിലയുള്ള 'ചിപ്പ് കമ്പ്യൂട്ടര്‍' 2016 ആദ്യം വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
ചിപ്പിന്റെ സ്‌പെസിഫിക്കേഷന്‍ ഇങ്ങനെയാണ്: 1ജിഎച്ച്‌സെഡ് പ്രൊസസര്‍, 512എംബി റാം, 4ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ്, വയര്‍ലെസ്സ് കണക്ടിവിറ്റിക്ക് ബ്ലൂടൂത്ത്, ഇന്റര്‍നെറ്റിന് വൈഫൈ. ലിനക്‌സ് ഒഎസിലാണ് ചിപ്പ് പ്രവര്‍ത്തിക്കുക.
കമ്പ്യൂട്ടിങ് ഹോബിയാക്കിയിട്ടുള്ളവരെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് വിപണിയിലെത്തിയ 'റാസ്പ്ബറി പൈ' ( ഝദറഹധഫഴഴസ്ര ഛയ ) എന്ന സിംഗിള്‍ ബോര്‍ഡ് കമ്പ്യൂട്ടറുകളുടെ ചില സവിശേഷതകള്‍ ചിപ്പ് കമ്പ്യൂട്ടറും പങ്കിടുന്നുണ്ട്. എന്നാല്‍ റാസ്പ്ബറി പൈക്ക് വില 24 ഡോളറാണ് (പൈ 2 വിന് 35 ഡോളറും).
സാധാരണ കണക്ടറുകളുടെ സഹായത്തോടെ മോണിറ്ററുകളും ഡിസ്‌പ്ലെകളുമായി ചിപ്പിനെ ബന്ധിപ്പിക്കാം. പവര്‍ സപ്ലെയുമായും ഘടിപ്പിക്കാം. ക്രോമിയം വഴി വെബ്ബ് സര്‍ഫ് ചെയ്യാം.
മൊബൈല്‍ ഫോണ്‍ പോലെ കൈയ്യില്‍ കൊണ്ടുനടക്കാവുന്ന 'പോക്കറ്റ് ചിപ്പ്' ( Pocket Chip ) വികസിപ്പിക്കാനും നെക്സ്റ്റ് തിങ്ങ് കമ്പനി പദ്ധതിയിടുന്നുണ്ട്. അതിന് വില ഏതാണ്ട് 49 ഡോളറായിരിക്കും.
'കിക്ക്‌സ്റ്റാര്‍ട്ടര്‍' ( Kickstarter ) എന്ന ക്രൗഡ് സോഴ്‌സിങ് പ്ലാറ്റ്‌ഫോം വഴി ഫണ്ട് സമാഹരിച്ച് ചിപ്പ് പദ്ധതി പൂര്‍ത്തിയാക്കാനാണ് നെക്സ്റ്റ് തിങ്ങ് ഉദ്ദേശിക്കുന്നത്. പദ്ധതി കിക്ക്സ്റ്റാര്‍ട്ടറില്‍ സമര്‍പ്പിച്ചതിന് ശേഷം ഇതുവരെ ഏതാണ്ട് 13,000 പേരില്‍ നിന്നായി 6.45 ലക്ഷം ഡോളര്‍ ഫണ്ട് വാഗ്ദാനം ലഭിച്ചുകഴിഞ്ഞു. വലിയ ആവേശമാണ് ഈ പദ്ധതി സൃഷ്ടിച്ചിരിക്കുന്നതെന്ന് സാരം.
എന്നാല്‍, വെറും 9 ഡോളറിന് ഈ ഉത്പന്നം ഉപയോക്താക്കള്‍ക്ക് എത്തിക്കാന്‍ കഴിയില്ലെന്ന് കരുതുന്നവരുണ്ട്. കൈയിലെത്തുമ്പോള്‍ ഇതിന്റെ വില കൂടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ