5/05/2015

വിദേശത്ത് പണവും പാസ്പോർട്ടും നഷ്ടപ്പെട്ട യുവതിക്ക് വിദേശകാര്യമന്ത്രിയുടെ ഇടപെടൽ തുണയായി

വിദേശത്ത് പണവും പാസ്പോർട്ടും നഷ്ടപ്പെട്ട യുവതിക്ക് വിദേശകാര്യമന്ത്രിയുടെ ഇടപെടൽ തുണയായി
ജനം 5/5/2015//
ന്യൂഡൽഹി : വിദേശത്ത്  പണവും പാസ്പോര്‍ട്ടും നഷ്ടപ്പെട്ട യുവതിക്ക് തത്സമയം സഹായമെത്തിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ഇടപടല്‍. അഗ്രതാ ദിനകരന്‍ എന്ന യുവതിക്കാണ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ സുഷമാസ്വരാജ് നേരിട്ടിടപെട്ട് സഹായമെത്തിച്ചത്. സമയോചിതമായി ഇടപ്പെട്ട സുഷമാസ്വരാജിനെ അഗ്രത നവമാധ്യമങ്ങളിലൂടെ തന്നെ നന്ദി അറിയിച്ചു.

അഗ്രതാ ദിനകരന്‍ എന്ന ബാംഗ്ലൂര്‍ സ്വദേശിയായ യുവതിക്ക് ബര്‍ലിനില്‍ വച്ചാണ്‌ പണവും പാസ്പോര്‍ട്ടും നഷ്ട്ടമാകുന്നത്. ഈ വിവരം സൂചിപ്പിച്ച് അഗ്രത ഇന്നലെ തന്റെ ട്വിറ്റര്‍ അകൌണ്ടില്‍ ട്വീറ്റ് ചെയ്തു. ആരുടേയെങ്കിലും സഹായം അഭ്യര്‍ത്ഥിച്ചായിരുന്നു ട്വീറ്റ്.

പലരുടേയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ പ്രവര്‍ത്തനസമയം കഴിഞ്ഞെന്നായിരുന്നു മറുപടി. സഹായം അഭ്യര്‍ത്ഥിച്ച് പലരേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഓരോനീക്കവും തത്‌സമയം യുവതി ട്വിറ്ററില്‍ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. ഇതറിഞ്ഞ കേന്ദ്ര വിദേശകാര്യ വകുപ്പു മന്ത്രി സുഷമാ സ്വരാജാണ്‌ അപ്രതീക്ഷിതമായി യുവതിക്ക് ആശ്വാസമായി എത്തിയത്.

യുവതിയുടെ ടെലിഫോണ്‍ നമ്പറും മറ്റു വിവരങ്ങളും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.  ഭയപ്പെടേണ്ടതില്ലെന്നും താമസിയാതെ തന്നെ അധികൃതര്‍ നിങ്ങളുമായി ബന്ധപ്പെടുമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. സുഷമാ സ്വരാജിന്റെ നിര്‍ദേശപ്രകാരം ഉടനെതന്നെ എംബസി അധികൃതര്‍ യുവതിയുമായി ബന്ധപ്പെട്ട് സഹായമെത്തിച്ചു. സഹായം ഉറപ്പാക്കാന്‍  സുഷമാസ്വരാജും യുവതിയുമായി നേരിട്ടു ബന്ധപ്പെട്ടതായി യുവതിയുടെ ട്വിറ്ററില്‍ പറയുന്നു. സോഷ്യൽ മീഡിയയ്ക്കും സർക്കാരിനും നന്ദി അറിയിക്കാനും അഗ്രത മറന്നില്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1