കടലില്‍ ഒഴുകുന്ന മുറിയൊരുക്കാനുള്ള പദ്ധതി തുടങ്ങി
ലോകകപ്പ് ഫുട്‌ബോള്‍: സ്വകാര്യ പങ്കാളിത്തത്തോടെ കപ്പലൊരുക്കാന്‍ ടെന്‍ഡര്‍Posted on: 18 May 2015MATHRUBHUMI
ദോഹ: 2022ല്‍ ലോകകപ്പിന് എത്തുന്നവര്‍ക്ക് കപ്പലില്‍ താമസിച്ച് കളികാണാനുള്ള അവസരം ഒരുക്കാനും വളര്‍ന്നുവരുന്ന കടല്‍ വിനോദസഞ്ചാര മേഖലയിലെ സാധ്യതകളും മുന്നില്‍ക്കണ്ട് സ്വകാര്യ പങ്കാളിത്തത്തോടെ വന്‍ യത്രാകപ്പലുകള്‍ നിര്‍മിക്കാന്‍ ഖത്തര്‍ തയ്യാറെടുക്കുന്നു. പദ്ധതിയുടെ ആദ്യപടിയായി ഗതാഗത മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചു. ഖത്തര്‍ റെയിലിന് ശേഷം സ്വകാര്യ പങ്കാളിത്തത്തോടെ ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന വന്‍ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
കപ്പലുകളുടെ രൂപരേഖ തയ്യാറാക്കുക, അതിനായി മൂലധനം ഇറക്കുക, നിര്‍ദിഷ്ട റൂട്ടില്‍ സര്‍വീസ് നടത്തുക, വാടകയ്ക്ക് നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ശേഷിയുള്ള വന്‍കിട കമ്പനികളില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.
മന്ത്രാലയം നിശ്ചയിക്കുന്ന സമയ പരിധിക്കുള്ളില്‍ നിശ്ചിത എണ്ണം യാത്രാക്കപ്പലുകള്‍ നിര്‍മിച്ച് നീറ്റിലിറക്കാനുള്ള ശേഷിയും കമ്പനിക്കുണ്ടായിരിക്കണമെന്ന് ടെന്‍ഡര്‍ നിര്‍ദേശത്തില്‍ പറയുന്നു. ജൂണ്‍ 15നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.
അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര ക്രൂയിസ് ഷിപ്പ് എക്‌സ്‌പോയില്‍ ഖത്തര്‍ ടൂറിസം അതോറിറ്റി ആറായിരം മുറികളുള്ള കപ്പല്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. 16,000 ഹോട്ടല്‍ മുറികളാണ് ഖത്തറില്‍ നിലവിലുള്ളത്. ലോകകപ്പ് ഫുട്‌ബോളിനെത്തുന്ന കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും കാണികള്‍ക്കുമായി 60,000 ഹോട്ടല്‍ മുറികള്‍ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ഒരു ലക്ഷം ഹോട്ടല്‍ മുറികള്‍ ഒരുക്കാനാണ് ഖത്തര്‍ പദ്ധതി തയ്യാറാക്കുന്നത്. യാത്രാ കപ്പലുകളില്‍ മുറിയൊരുക്കുക വഴി ഭാവിയിലെ സാധ്യതകളും ഉപയോഗപ്പെടുത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. കടലില്‍ നങ്കൂരമിടുന്ന കപ്പലിലേക്ക് തുറമുഖത്ത് നിന്ന് ചെറു ബോട്ടുകളില്‍ താമസക്കാരെ കൊണ്ടുപോകും.
കളി നടക്കുന്ന മൈതാനത്ത് താമസക്കാരെ എത്തിക്കാനും പ്രത്യേക സംവിധാനം ഒരുക്കുമെന്ന് അതോറിറ്റി ഭാരവാഹികള്‍ പറഞ്ഞു. അടുത്ത അഞ്ച് കൊല്ലത്തിനുള്ളില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 80 പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ഖത്തര്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് പുതിയ കപ്പല്‍ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഇരുപത് ഹോട്ടലുകള്‍ നിര്‍മിച്ച് നാലായിരം മുറികള്‍ സജ്ജമാക്കാനുള്ള പദ്ധതിയും അതിവേഗം മുന്നോട്ട് പോവുകയാണ് ഖത്തര്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ