5/24/2015

വരുന്നു വരുന്നു രാജമാര്‍ഗം

വരുന്നു വരുന്നു രാജമാര്‍ഗം mathrubumi 24/5/2015
വരുന്നത് 100 ജില്ലകളെ ബന്ധിപ്പിച്ച് ആഗോളനിലവാരത്തില്‍ ദേശീയപാത
ചെലവ് 60,000 കോടി രൂപ
26ജില്ലകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം
ഭൂമി സംസ്ഥാനം ഏറ്റെടുത്തു നല്‍കണം
കേരളം പുറത്തായേക്കും

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത 100 ജില്ലാ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് വന്‍ ഹൈവേശൃംഖല വരുന്നു. നിലവിലുള്ള 6600 കി.മി. ഹൈവേ വികസിപ്പിച്ച് ലോകനിലവാരമുള്ള ദേശീയപാത നിര്‍മിക്കുകയാണ് ലക്ഷ്യം. 'രാഷ്ട്രീയ രാജ്മാര്‍ഗ് ജില്ലാ സംജ്യോക്ത പര്യോജന' (ആര്‍.ആര്‍.ഇ െസഡ്.എസ്.പി) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതില്‍ ഉള്‍പ്പെടുത്തേണ്ട ജില്ലകളെ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് നിശ്ചയിക്കാം. പദ്ധതിക്ക്്് മൊത്തം 60,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നിശ്ചിതമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലകളെ തിരഞ്ഞെടുക്കുക. ഹൈവേ വികസനത്തിന് സ്ഥലം ഏറ്റെടുത്തുനല്‍കേണ്ടത് അതത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗം വൈകാതെ വിളിച്ചേക്കും.
LATEST NEWS
  May 24, 2015
                                                                                   ദേശീയപാതാവികസനവും വീതികൂട്ടലും കേരളത്തില്‍ മുടങ്ങിക്കിടക്കുന്ന പശ്ചാത്തലത്തില്‍, നിര്‍ദിഷ്ടപദ്ധതിയില്‍നിന്ന് സംസ്ഥാനം പുറംതള്ളപ്പെടാനാണ് സാധ്യത. സ്ഥലമേറ്റെടുക്കല്‍ തന്നെയാവും ഇക്കാര്യത്തിലും തടസ്സംനില്‍ക്കുക. സര്‍ക്കാര്‍, ഭൂമി ഏറ്റെടുത്തുനല്‍കാത്തതിനാല്‍ സംസ്ഥാനത്തെ ദേശീയപാതാവികസനം എങ്ങുമെത്തിയിട്ടില്ല.

റോഡ്, റെയില്‍ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനാണ് മോദി സര്‍ക്കാര്‍ മുഖ്യമായും ഊന്നല്‍നല്‍കുന്നത്. ഈ രണ്ടു മേഖലകളുടെയും വികസനം നടന്നാല്‍ സാമ്പത്തിക വികസനത്തിന് അത് ആക്കംകൂട്ടുമെന്നാണ് പ്രതീക്ഷ. റോഡുവികസനവുമായി ബന്ധപ്പെട്ട് ഈയിടെ പ്രഖ്യാപിച്ച 'ഭാരത് മാല' പദ്ധതിക്ക് തുടര്‍ച്ചയായിട്ടാണ് ജില്ലകളെ ബന്ധിപ്പിക്കുന്ന ആര്‍.ആര്‍.ഇ െസഡ്.എസ്.പി. ആസൂത്രണം ചെയ്തിരിക്കുന്നത്. കിഴക്ക്, പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ ചുറ്റി രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളിലൂടെയും ഒരു മാലയുടെ രൂപത്തിലുള്ള ഹൈവേ ശൃംഖലയാണ് ഭാരത് മാല. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ചൈന, പാകിസ്താന്‍ അതിര്‍ത്തികളിലൂടെ ഇത് കടന്നുപോകും. 5000 കി.മീ. നീളമുള്ള ഈ ശൃംഖല നിര്‍മിക്കാന്‍ 50,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാന്‍, തമിഴ്‌നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ക്കാവും 'ഭാരത്മാല' പദ്ധതിയില്‍നിന്ന് കൂടുതല്‍ നീളമുള്ള റോഡ് ലഭിക്കുക.

രാജ്യത്തെ തുറമുഖങ്ങളെ ഗുണനിലവാരമുള്ള റോഡുമാര്‍ഗം ബന്ധിപ്പിക്കുന്നതിനുള്ള 'സാഗര്‍മാല' പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ രണ്ടുപദ്ധതികളും 100 ജില്ലാ ആസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാ ശൃംഖലയും വരുമ്പോള്‍ രാജ്യത്തെ ഹൈവേകള്‍ ലോകനിലവാരത്തിലേക്ക് വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1