5/24/2015

പതിനൊന്നാംവയസ്സില്‍ മൂന്നു വിഷയങ്ങളില്‍ ബിരുദം

അമേരിക്കയെ അമ്പരപ്പിച്ച് മലയാളിബാലന്‍ട ട ട+
പതിനൊന്നാംവയസ്സില്‍ മൂന്നു വിഷയങ്ങളില്‍ ബിരുദം


ലോസ് ആഞ്ജലിസ്: വയസ്സ് പതിനൊന്നേയുള്ളൂ. പക്ഷേ, പ്രായത്തെ കടത്തിവെട്ടുന്നതാണ് തനിഷ്‌ക് മാത്യു എബ്രഹാമിന്റെ നേട്ടങ്ങള്‍. അതില്‍ ഒടുവിലത്തേതാണ് സാെക്രമെന്റോയിലെ അമേരിക്കന്‍ റിവര്‍ കോളേജില്‍നിന്ന് ഒരുമിച്ച് മൂന്നുവിഷയങ്ങളില്‍ നേടിയ ബിരുദം.

ഗണിതം, ശാസ്ത്രം, വിദേശഭാഷാപഠനം എന്നിവയിലാണ് ബിരുദം. ഒരുപക്ഷേ, അമേരിക്കന്‍ റിവര്‍ കോളേജിന്റെ ചരിത്രത്തിെല ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി.മലയാളികളായ ബിജു എബ്രഹാമിന്റെയും ടാജിയുടെയും മകനാണ് തനിഷ്‌ക്. പത്താംവയസ്സില്‍ സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കി യു.എസ്സില്‍ ചെറുപ്രായത്തില്‍ ഈ നേട്ടം കൈവരിച്ച അപൂര്‍വം പേരില്‍ ഒരാളായി. ഏഴു വയസ്സു മുതല്‍ വീട്ടിലിരുന്നായിരുന്നു പഠനം. നേട്ടമറിഞ്ഞ് തനിഷ്‌കിന് അനുമോദനക്കത്തയച്ചത് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ. ബൗദ്ധികനിലവാരത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്നവരെ ഉള്‍പ്പെടുത്തുന്ന ബ്രിട്ടന്‍ ആസ്ഥാനമായുള്ള മെന്‍സ ഇന്റര്‍നാഷണലില്‍ നാലാംവയസ്സിലേ അംഗമാണ് തനിഷ്‌ക്. അനുജത്തി ടിയാറ തങ്കം എബ്രഹാമും നാലാംവയസ്സിലേ മെന്‍സയില്‍ അംഗമാണ്. യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കുവേണ്ടി ജ്യോതിശ്ശാസ്ത്ര സംബന്ധമായ ബ്ലോഗുകളെഴുതുന്നുണ്ട് ഈ മിടുക്കന്‍.

ബുധനാഴ്ചത്തെ ബിരുദദാനച്ചടങ്ങില്‍ 1800 പേര്‍ക്കൊപ്പം വര്‍ണശബളമായ സ്‌കാഫും പ്രിയപ്പെട്ട ആനിമേഷന്‍ ചലച്ചിത്രമായ 'ടോയ് സ്റ്റോറി'യിലെ 'ടു ഇന്‍ഫിനിറ്റി ആന്‍ഡ് ബിയോണ്ട്' (അനന്തതയിലേക്കും അതിനുമപ്പുറത്തേക്കും) എന്ന ഉദ്ധരണി തുന്നിപ്പിടിപ്പിച്ച തൊപ്പിയുമണിഞ്ഞെത്തിയ തനിഷ്‌കായിരുന്നു ശ്രദ്ധാകേന്ദ്രം. ബിരുദം ഒരു വലിയ കാര്യമല്ലെന്നും തന്റെ അഭിരുചിയെ പിന്തുടരുകമാത്രമേ ചെയ്തുള്ളൂവെന്നുമാണ് നേട്ടത്തെക്കുറിച്ച് 'ഫോക്‌സ് ന്യൂസി'നോട് തനിഷ്‌ക് പറഞ്ഞത്.

ഡോക്ടറും വൈദ്യശാസ്ത്ര ഗവേഷകനും ഒപ്പം യു.എസ്. പ്രസിഡന്റുമാകണമെന്നാണ് തനിഷ്‌കിന്റെ ആഗ്രഹം. പിന്നെ നൊബേല്‍ സമ്മാനവും നേടണം. ട്വിറ്ററില്‍ 31,700 പേരാണ് തനിഷ്‌കിനെ പിന്തുടരുന്നത്. സാെക്രമെന്റോയില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറാണ് അച്ഛന്‍ ബിജു. അമ്മ ടാജി മൃഗഡോക്ടറായിരുന്നു. അസാധാരണ പ്രതിഭകളായ മക്കളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നതിനായി അവര്‍ ജോലി വിട്ടു.

വരുന്നു വരുന്നു രാജമാര്‍ഗം

വരുന്നു വരുന്നു രാജമാര്‍ഗം mathrubumi 24/5/2015
വരുന്നത് 100 ജില്ലകളെ ബന്ധിപ്പിച്ച് ആഗോളനിലവാരത്തില്‍ ദേശീയപാത
ചെലവ് 60,000 കോടി രൂപ
26ജില്ലകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം
ഭൂമി സംസ്ഥാനം ഏറ്റെടുത്തു നല്‍കണം
കേരളം പുറത്തായേക്കും

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത 100 ജില്ലാ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് വന്‍ ഹൈവേശൃംഖല വരുന്നു. നിലവിലുള്ള 6600 കി.മി. ഹൈവേ വികസിപ്പിച്ച് ലോകനിലവാരമുള്ള ദേശീയപാത നിര്‍മിക്കുകയാണ് ലക്ഷ്യം. 'രാഷ്ട്രീയ രാജ്മാര്‍ഗ് ജില്ലാ സംജ്യോക്ത പര്യോജന' (ആര്‍.ആര്‍.ഇ െസഡ്.എസ്.പി) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതില്‍ ഉള്‍പ്പെടുത്തേണ്ട ജില്ലകളെ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് നിശ്ചയിക്കാം. പദ്ധതിക്ക്്് മൊത്തം 60,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നിശ്ചിതമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലകളെ തിരഞ്ഞെടുക്കുക. ഹൈവേ വികസനത്തിന് സ്ഥലം ഏറ്റെടുത്തുനല്‍കേണ്ടത് അതത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗം വൈകാതെ വിളിച്ചേക്കും.
LATEST NEWS
  May 24, 2015
                                                                                   ദേശീയപാതാവികസനവും വീതികൂട്ടലും കേരളത്തില്‍ മുടങ്ങിക്കിടക്കുന്ന പശ്ചാത്തലത്തില്‍, നിര്‍ദിഷ്ടപദ്ധതിയില്‍നിന്ന് സംസ്ഥാനം പുറംതള്ളപ്പെടാനാണ് സാധ്യത. സ്ഥലമേറ്റെടുക്കല്‍ തന്നെയാവും ഇക്കാര്യത്തിലും തടസ്സംനില്‍ക്കുക. സര്‍ക്കാര്‍, ഭൂമി ഏറ്റെടുത്തുനല്‍കാത്തതിനാല്‍ സംസ്ഥാനത്തെ ദേശീയപാതാവികസനം എങ്ങുമെത്തിയിട്ടില്ല.

റോഡ്, റെയില്‍ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനാണ് മോദി സര്‍ക്കാര്‍ മുഖ്യമായും ഊന്നല്‍നല്‍കുന്നത്. ഈ രണ്ടു മേഖലകളുടെയും വികസനം നടന്നാല്‍ സാമ്പത്തിക വികസനത്തിന് അത് ആക്കംകൂട്ടുമെന്നാണ് പ്രതീക്ഷ. റോഡുവികസനവുമായി ബന്ധപ്പെട്ട് ഈയിടെ പ്രഖ്യാപിച്ച 'ഭാരത് മാല' പദ്ധതിക്ക് തുടര്‍ച്ചയായിട്ടാണ് ജില്ലകളെ ബന്ധിപ്പിക്കുന്ന ആര്‍.ആര്‍.ഇ െസഡ്.എസ്.പി. ആസൂത്രണം ചെയ്തിരിക്കുന്നത്. കിഴക്ക്, പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ ചുറ്റി രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളിലൂടെയും ഒരു മാലയുടെ രൂപത്തിലുള്ള ഹൈവേ ശൃംഖലയാണ് ഭാരത് മാല. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ചൈന, പാകിസ്താന്‍ അതിര്‍ത്തികളിലൂടെ ഇത് കടന്നുപോകും. 5000 കി.മീ. നീളമുള്ള ഈ ശൃംഖല നിര്‍മിക്കാന്‍ 50,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാന്‍, തമിഴ്‌നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ക്കാവും 'ഭാരത്മാല' പദ്ധതിയില്‍നിന്ന് കൂടുതല്‍ നീളമുള്ള റോഡ് ലഭിക്കുക.

രാജ്യത്തെ തുറമുഖങ്ങളെ ഗുണനിലവാരമുള്ള റോഡുമാര്‍ഗം ബന്ധിപ്പിക്കുന്നതിനുള്ള 'സാഗര്‍മാല' പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ രണ്ടുപദ്ധതികളും 100 ജില്ലാ ആസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാ ശൃംഖലയും വരുമ്പോള്‍ രാജ്യത്തെ ഹൈവേകള്‍ ലോകനിലവാരത്തിലേക്ക് വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.

5/20/2015

കമ്പ്യൂട്ടിങ് വിപ്ലവത്തിന് പ്രകാശവിദ്യയുമായി മലയാളി

കമ്പ്യൂട്ടിങ് വിപ്ലവത്തിന് പ്രകാശവിദ്യയുമായി മലയാളി ഗവേഷകന്‍
  കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തന വേഗം നിലവിലുള്ളതിന്റെ ലക്ഷക്കണക്കിന് മടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗമാണ് യുട്ടാ സര്‍വകലാശാലയിലെ രാജേഷ് മേനോനും സംഘവും രൂപപ്പെടുത്തിയത്


കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ ശേഷി ലക്ഷക്കണക്കിന് മടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പുതിയ മാര്‍ഗം വികസിപ്പിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഇലക്ട്രോണുകള്‍ക്ക് പകരം പ്രകാശത്തിന്റെ സഹായത്തോടെ കമ്പ്യൂട്ടിങ് സാധ്യമാക്കാനുള്ള സങ്കേതമാണ് അമേരിക്കയില്‍ യുട്ടാ സര്‍വകലാശാലയിലെ മലയാളി ഗവേഷകനായ രാജേഷ് മേനോനും സംഘവും വികസിപ്പിച്ചത്.

തലമുടിനാരിന്റെ അമ്പതിലൊന്ന് മാത്രം കനമുള്ള സൂക്ഷ്മഉപകരണം വഴി പ്രകാശത്തെ രണ്ട് വ്യത്യസ്ത ഇന്‍ഫര്‍മേഷന്‍ ധാരകളായി ( two separate channels of information )                                          വേര്‍തിരിക്കുന്നതിലാണ് സംഘം വിജയിച്ചത്. 

പ്രകാശതരംഗങ്ങളെ വേര്‍തിരിക്കുന്ന കാര്യത്തില്‍ ഇതുവരെ സാധ്യമായതില്‍ ഏറ്റവും ചെറിയ ഉപകരണമായ 'അള്‍ട്രാകോംപാക്ട് ബീംസ്പ്ലിറ്റര്‍' (  ultracompact beamsplitter)     ആണ് ഗവേഷകര്‍ രൂപപ്പെടുത്തിയത്.

'പ്രകാശവേഗത്തില്‍ കമ്പ്യൂട്ടിങ്' സാധ്യമാകുന്ന അടുത്ത തലമുറ ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ ഈ മുന്നേറ്റം സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. പുതിയ ലക്കം 'നേച്ചര്‍ ഫോട്ടോണിക്‌സ്' ജേര്‍ണലിലാണ് പഠനവിവരം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

'വിവരവിനിമയത്തിനുപയോഗിക്കാവുന്ന ഏറ്റവും വേഗമേറിയ ഉപാധിയാണ് പ്രകാശം'  വാര്‍ത്താക്കുറിപ്പിര്‍ രാജേഷ് മേനോന്‍ പറഞ്ഞു. ഫൈബര്‍ ഓപ്റ്റിക് ശൃംഖലകള്‍ വഴി പ്രകാശകണങ്ങളായ ഫോട്ടോണുകളുടെ രൂപത്തിലാണ് നിലവില്‍ ഇന്റര്‍നെറ്റില്‍ വിവരവിനിമയം നടക്കുന്നത്.

എന്നാല്‍, 'ആ ഇന്‍ഫര്‍മേഷന്‍ നിങ്ങളുടെ ലാപ്‌ടോപ്പിലേക്ക് എത്തുമ്പോള്‍, അത് ഇലക്ട്രോണുകളായി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. അത് കാര്യങ്ങളുടെ വേഗം കുറയ്ക്കുന്നു' അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനുപകരം കമ്പ്യൂട്ടറുകള്‍ക്കുള്ളിലും പ്രകാശരൂപത്തില്‍ തന്നെ ഡേറ്റ നിലനില്‍ക്കുകയെന്നതാണ്, നിലവിലിലുള്ളതിലും കമ്പ്യൂട്ടിങ് വേഗം വര്‍ധിപ്പിക്കാനുള്ള ഉപാധി. അതിനുള്ള വഴിതുറക്കലാണ് രാജേഷ് മേനോനും സംഘവും നടത്തിയത്.

കൊച്ചി സ്വദേശികളായ സി.ആര്‍.ആര്‍.മേനോന്റെയും ഉഷാമേനോന്റെയും മകനായ രാജേഷ് മേനോന്‍, യുട്ടായിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് അസോസിയേറ്റ് പ്രൊഫസറാണ്. യു.എസിലെ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നാണ് അദ്ദേഹം പി.എച്ച്.ഡി.നേടിയത്.

'വിവരവിനിമയം പൂര്‍ണമായും പ്രകാശരൂപത്തിലാകുമ്പോള്‍, കമ്പ്യൂട്ടിങിന്റെ വേഗം ലക്ഷക്കണക്കിന് മടങ്ങ് വര്‍ധിക്കും'രാജേഷ് മേനോന്‍ പറഞ്ഞു.


സിലിക്കണ്‍ ഫോട്ടോണിക്‌സ് ചിപ്പുകളായി ഉപയോഗിക്കാവുന്ന ബീംസ്പ്ലിറ്റര്‍. തലമുടിനാരിന്റെ അമ്പതിലൊന്ന് വലിപ്പം മാത്രമേ ഈ ഉപകരണത്തിനുള്ളൂ


പ്രകാശം ഉപയോഗിച്ചുള്ള കമ്പ്യൂട്ടിങ് സങ്കേതത്തിന് 'സിലിക്കണ്‍ ഫോട്ടോണിക്‌സ്' ( ഞയവയഋസഷ ഹമസര്‍സഷയഋറ ) എന്നാണ് പേര്. സൂപ്പര്‍കമ്പ്യൂട്ടറുകള്‍, ഡേറ്റ സെന്ററുകള്‍ എന്നിവയുടെയൊക്കെ വേഗവും ശക്തിയും വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ സിലിക്കണ്‍ ഫോട്ടോണിക്‌സ് സഹായിക്കും.

കാഴ്ചയില്‍ ബാര്‍കോഡ് പോലുള്ള സൂക്ഷ്മ ബീംസ്പ്ലിറ്ററിനാണ് ഉത്താ ഗവേഷകര്‍ രൂപംനല്‍കിയത്. ആ സൂക്ഷ്മഉപകരണം ഒരു സിലിക്കണ്‍ ചിപ്പിന് മുകളിലാണ് രൂപപ്പടുത്തിയത്.

മുമ്പ് സൃഷ്ടിച്ചിട്ടുള്ള ഏറ്റവും ചെറിയ ബീംസ്പ്ലിറ്ററിന് 100 മൈക്രോണ്‍ വലിപ്പമുണ്ടായിന്നു. എന്നാല്‍, രാജേഷ് മേനോനും സംഘവും രൂപപ്പെടുത്തിയതിന്റെ വലിപ്പം വെറും 2.4 മൈക്രോണ്‍ മാത്രം. ഇത് തലമുടിനാരിന്റെ അമ്പതിലൊന്ന് കനമേ വരൂ. ഒരു ഉപകരണത്തിന് ഭൗതികമായി സാധ്യമായ ഏറ്റവും കുറഞ്ഞ വലിപ്പനടുത്തെത്തുമിത്.

ഇത്രയും വലിപ്പക്കുറവില്‍ ഉപകരണം രൂപകല്‍പ്പന ചെയ്യാന്‍ ഗവേഷകരെ സഹായിച്ചത് പുതിയൊരു ആല്‍ഗരിതമാണ്. ഒറ്റ സിലിക്കണ്‍ ചിപ്പിന് മുകളില്‍ തന്നെ ഇത്തരം ലക്ഷക്കണക്കിന് ഉപകരണങ്ങള്‍ ക്രമീകരിക്കാന്‍ സാധിക്കും.

ഇത്തരം ചിപ്പുകളുപയോഗിച്ച് നിര്‍മിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലറ്റുകളിലും വേഗം വര്‍ധിക്കുക മാത്രമല്ല, ഊര്‍ജവും കുറച്ചേ ചെലവാകൂ. ഉപകരണങ്ങള്‍ ചൂടുപിടിക്കുകയുമില്ല. ബാറ്ററി ബാക്കപ്പ് കാര്യമായി വര്‍ധിക്കുമെന്ന് സാരം.

സിലിക്കണ്‍ ഫോട്ടോണിക്‌സിന്റെ സഹായത്തോടെയുള്ള ആദ്യ സൂപ്പര്‍കമ്പ്യൂട്ടറുകള്‍ ഇന്റല്‍, ഐ.ബി.എം.പോലുള്ള കമ്പനികള്‍ വികസിപ്പിക്കുന്ന സമയമാണിത്. ഭാഗികമായി ഇലക്ട്രോണിക്‌സും, ഭാഗികമായി പ്രകാശവും ഉപയോഗിക്കുന്ന സങ്കര പ്രൊസസറുകളാകും അത്തരം സൂപ്പര്‍കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുക.

തങ്ങള്‍ വികസിപ്പിച്ച സങ്കേതം അത്തരം കമ്പ്യൂട്ടറുകളില്‍ മൂന്നുവര്‍ഷത്തിനകം ഉപയോഗിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് രാജേഷ് മേനോനും സംഘവും. (ചിത്രങ്ങള്‍ക്ക് കടപ്പാട്: Dan Hixson/University of Utah College of Engineering).

5/18/2015

കടലില്‍ ഒഴുകുന്ന മുറിയൊരുക്കാനുള്ള പദ്ധതി തുടങ്ങി

കടലില്‍ ഒഴുകുന്ന മുറിയൊരുക്കാനുള്ള പദ്ധതി തുടങ്ങി


ലോകകപ്പ് ഫുട്‌ബോള്‍: സ്വകാര്യ പങ്കാളിത്തത്തോടെ കപ്പലൊരുക്കാന്‍ ടെന്‍ഡര്‍Posted on: 18 May 2015MATHRUBHUMI 



ദോഹ: 2022ല്‍ ലോകകപ്പിന് എത്തുന്നവര്‍ക്ക് കപ്പലില്‍ താമസിച്ച് കളികാണാനുള്ള അവസരം ഒരുക്കാനും വളര്‍ന്നുവരുന്ന കടല്‍ വിനോദസഞ്ചാര മേഖലയിലെ സാധ്യതകളും മുന്നില്‍ക്കണ്ട് സ്വകാര്യ പങ്കാളിത്തത്തോടെ വന്‍ യത്രാകപ്പലുകള്‍ നിര്‍മിക്കാന്‍ ഖത്തര്‍ തയ്യാറെടുക്കുന്നു. പദ്ധതിയുടെ ആദ്യപടിയായി ഗതാഗത മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചു. ഖത്തര്‍ റെയിലിന് ശേഷം സ്വകാര്യ പങ്കാളിത്തത്തോടെ ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന വന്‍ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

കപ്പലുകളുടെ രൂപരേഖ തയ്യാറാക്കുക, അതിനായി മൂലധനം ഇറക്കുക, നിര്‍ദിഷ്ട റൂട്ടില്‍ സര്‍വീസ് നടത്തുക, വാടകയ്ക്ക് നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ശേഷിയുള്ള വന്‍കിട കമ്പനികളില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.

മന്ത്രാലയം നിശ്ചയിക്കുന്ന സമയ പരിധിക്കുള്ളില്‍ നിശ്ചിത എണ്ണം യാത്രാക്കപ്പലുകള്‍ നിര്‍മിച്ച് നീറ്റിലിറക്കാനുള്ള ശേഷിയും കമ്പനിക്കുണ്ടായിരിക്കണമെന്ന് ടെന്‍ഡര്‍ നിര്‍ദേശത്തില്‍ പറയുന്നു. ജൂണ്‍ 15നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.

അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര ക്രൂയിസ് ഷിപ്പ് എക്‌സ്‌പോയില്‍ ഖത്തര്‍ ടൂറിസം അതോറിറ്റി ആറായിരം മുറികളുള്ള കപ്പല്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. 16,000 ഹോട്ടല്‍ മുറികളാണ് ഖത്തറില്‍ നിലവിലുള്ളത്. ലോകകപ്പ് ഫുട്‌ബോളിനെത്തുന്ന കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും കാണികള്‍ക്കുമായി 60,000 ഹോട്ടല്‍ മുറികള്‍ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ഒരു ലക്ഷം ഹോട്ടല്‍ മുറികള്‍ ഒരുക്കാനാണ് ഖത്തര്‍ പദ്ധതി തയ്യാറാക്കുന്നത്. യാത്രാ കപ്പലുകളില്‍ മുറിയൊരുക്കുക വഴി ഭാവിയിലെ സാധ്യതകളും ഉപയോഗപ്പെടുത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. കടലില്‍ നങ്കൂരമിടുന്ന കപ്പലിലേക്ക് തുറമുഖത്ത് നിന്ന് ചെറു ബോട്ടുകളില്‍ താമസക്കാരെ കൊണ്ടുപോകും. 

കളി നടക്കുന്ന മൈതാനത്ത് താമസക്കാരെ എത്തിക്കാനും പ്രത്യേക സംവിധാനം ഒരുക്കുമെന്ന് അതോറിറ്റി ഭാരവാഹികള്‍ പറഞ്ഞു. അടുത്ത അഞ്ച് കൊല്ലത്തിനുള്ളില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 80 പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ഖത്തര്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് പുതിയ കപ്പല്‍ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഇരുപത് ഹോട്ടലുകള്‍ നിര്‍മിച്ച് നാലായിരം മുറികള്‍ സജ്ജമാക്കാനുള്ള പദ്ധതിയും അതിവേഗം മുന്നോട്ട് പോവുകയാണ് ഖത്തര്‍.

PAക്ഷികള്‍ക്കുമുണ്ട് മൗലികാവകാശം ഡല്‍ഹി ഹൈക്കോടതി

TOP STORIES TODAY
  May 18, 2015
matrubumi
ന്യൂഡല്‍ഹി: കൂട്ടില്‍ കിടക്കാതെ 'മാന്യതയോടെ ജീവിക്കാനും' ആകാശത്ത് പറക്കാനും പക്ഷികള്‍ക്ക് മൗലികാവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. പക്ഷികളെ വില്‍പ്പന നടത്തുന്നത് അവയുടെ മൗലികാവകാശം ലംഘിക്കലാണെന്നും ജസ്റ്റിസ് മന്‍മോഹന്‍ സിങ് വ്യക്തമാക്കി. ശരിയായ ഭക്ഷണവും വെള്ളവും മരുന്നും ചികിത്സയും നല്‍കാതെ പക്ഷികളെ വിദേശത്തേക്ക് അനധികൃതമായി കയറ്റിയയയ്ക്കുന്നതായും ജഡ്ജി ചൂണ്ടിക്കാട്ടി.

എല്ലാ പക്ഷികള്‍ക്കും പറക്കാന്‍ മൗലികാവകാശമുണ്ട്. മനുഷ്യര്‍ കച്ചവടത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ചെറിയ കൂട്ടിലടയ്ക്കുന്നത് അവയുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കോടതി വിലയിരുത്തി. ഇതുസംബന്ധിച്ച കേസില്‍ പക്ഷിയുടെ ഉടമസ്ഥനായ മുഹമ്മദ് മൊഹസിമിനും ഡല്‍ഹി പോലീസിനും നോട്ടീസയച്ച കോടതി മെയ് 28ന് മറുപടി നല്‍കാനും ആവശ്യപ്പെട്ടു.

പക്ഷികളെ ആരില്‍ നിന്ന് മോചിപ്പിച്ചോ അയാള്‍ക്കു തന്നെ തിരിച്ചു നല്‍കണമെന്ന വിചാരണക്കോടതിയുടെ നിര്‍ദേശം സ്റ്റേ ചെയ്തുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയെ ത്തുടര്‍ന്നാണ് ഹൈക്കോടതി നടപടി.

5/16/2015

മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കായി ചൈനീസ് കമ്പനികളെ സ്വാഗതം ചെയ്ത് മോദി


ഇന്ത്യയ്ക്ക് കൂടുതൽ സഹോദര നഗരങ്ങൾ65,000 കോടിയുടെ 24 വ്യാപാര കരാറുകൾ; ഇന്ത്യ ചൈന ഭായ് ഭായ്
ഷാങ്ഹായ്∙ വ്യവസായ മേഖലയിൽ ഇന്ത്യ ഒരുക്കുന്ന പുത്തൻ സാധ്യതകളെ വിശദീകരിച്ച് മെയ്ക്ക് ഇൻ ഇന്ത്യയ്ക്കായി ചൈനീസ് വ്യവസായികളെ സ്വാഗതം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് നഗരമായ ഷാങ്ഹായിയിൽ 22 വൻകിട ചൈനീസ് കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തവെയാണ് തന്റെ സ്വപ്ന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിൽ വ്യവസായങ്ങളാരംഭിക്കാൻ മോദി ചൈനീസ് കമ്പനികളെ സ്വാഗതം ചെയ്തത്. മോദി സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളി‍ൽ താൽപര്യം പ്രകടിപ്പിച്ച ചൈസീസ് കമ്പനികളുടെ തലവൻമാരുമായി 20ൽ അധികം ഉടമ്പടികളിൽ ഒപ്പുവച്ചതായാണ് റിപ്പോർട്ട്.
Indian Prime Minister Narendra Modi (C) takes a selfie along with Chinese Premier Li Keqiang (centre, R) and children during the Taiji and Yoga event at the Temple of Heaven park
ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ നിന്നും ഇന്നലെ വൈകിട്ടോടെ ഷാങ്ഹായിയിലെത്തിയ മോദി ഇന്ന് ഇന്ത്യചൈന ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യും. ഇന്ത്യയിലും ചൈനയിലും നിന്നുള്ള വിവിധ കമ്പനികളുടെ തലവൻമാർ ഫോറത്തിൽ പങ്കെടുക്കും. 10 ബില്യൺ കോടിയിലധികം ‍ഡോളർ മൂല്യം വരുന്ന 25 വാണിജ്യ ഉടമ്പടികളിൽ ഇന്ത്യയും ചൈനയും ഇന്ന് ഒപ്പുവയ്ക്കുമെന്നും റിപ്പോർട്ടുണ്ട്. ഷാങ്ഹായിയിലെ വിവിധ പരിപാടികളോടെ മോദി ഇന്ന് ചൈനീസ് സന്ദർശനം പൂർത്തിയാക്കും. ഇന്ത്യ- ചൈന ബിസിനസ് ഫോറത്തിൽ പ്രസംഗത്തിന് ശേഷം ഫുഡാൻ സർവകലാശാലയിലെ ഗാന്ധിയൻ സ്റ്റഡി സെന്റർ മോദി ഉദ്ഘാടനം ചെയ്യും. ഷാങ്ഹായിലെ ഇന്ത്യൻ വംശജരുമായി ആശയ വിനിമയം നടത്തുന്ന മോദി തുടർന്ന് ചൈനീസ് ജനതയ്ക്കു നന്ദി പറഞ്ഞ് മംഗോളിയയും തെക്കൻ കൊറിയയും സന്ദർശിക്കുന്നതിനായി യാത്ര തിരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ ഇന്ത്യയും ചൈനയും തമ്മിൽ 1000 കോടി ഡോളറിന്റെ (ഏകദേശം 63,000 കോടി രൂപ) 24 കരാറുകൾ ഒപ്പുവച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കത്തിനു പ്രായോഗികവും ഇരുപക്ഷത്തിനും സ്വീകാര്യവുമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും ധാരണയായി. ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് നരേന്ദ്ര മോദിയുമായി ബെയ്‌ജിങ്ങിൽ നടത്തിയ ചർച്ചയെ തുടർന്ന് ഇരുരാജ്യങ്ങളും സഹകരണം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

5/14/2015

അനാഥാലയത്തിൽ ഉറുമ്പു കടിയേറ്റ ബാലൻ മരിച്ചു

അനാഥാലയത്തിൽ ഉറുമ്പു കടിയേറ്റ ബാലൻ മരിച്ചു

Posted on: Thursday, 14 May 2015  kaumudi

ചെന്നൈ:  ഉറുമ്പിന്റെ  കടിയേറ്റ പന്ത്രണ്ട് വയസുകാരൻ മരിച്ചു. റോയപുരം സെമിത്തേരി റോഡിലുള്ള ഡോൺ ബോസ്കോ അൻപ് ഇല്ലത്തിലെ അന്തേവാസിയായ എം. സുധാകർ ആണ്  ഞായറാഴ്ച മരിച്ചത്.
കുളിച്ച ശേഷം തല തുവർത്തിക്കൊണ്ടു നിന്ന കുട്ടിയെ തോർത്തിലുണ്ടായിരുന്ന ഉറുമ്പ്  വലത് കവിളിൽ കടിക്കുകയായിരുന്നു. തുടർന്ന് അവശനിലയിൽ കാണപ്പെട്ട കുട്ടിയെ ഉടൻ ഗവൺമെന്റ് സ്റ്റാൻലി ആശുപത്രിയിൽ










 പ്രവേശിപ്പിച്ചു. മുഖത്ത് വീക്കവും ശ്വസിക്കാൻ ബുദ്ധിമുട്ടും ഉണ്ടായി. അനഫിലാറ്റിക് ഷോക്ക് എന്നറിയപ്പെടുന്ന അലർജി ഉണ്ടായതോടെ സുധാകറിനെ പീഡിയാട്രിക് ഐ.സി.യുവിലേക്കും അവിടെ നിന്നു വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉറുമ്പ്, പ്രാണി തുടങ്ങിയവ കടിച്ചാൽ ചിലപ്പോൾ ഇത്തരത്തിൽ മരണത്തിന് ഇടയാക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു

കള്ളപ്പണം തടയല്‍ ബില്‍ രാജ്യസഭ പാസാക്കി

കള്ളപ്പണം തടയല്‍ ബില്‍ രാജ്യസഭ പാസാക്കിmatrubumi 14/5/2015//
ന്യൂഡല്‍ഹി: കള്ളപ്പണം തടയുന്നതിനുള്ള ബില്‍ രാജ്യസഭ പാസാക്കി. വിദേശത്തെ വെളിപ്പെടുത്താത്ത ആസ്തിക്കും വരുമാനത്തിനും നികുതി ചുമത്താന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് ബില്‍. നേരത്തേ ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭ കൂടി പാസാക്കിയതോടെ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരമായി.

വിദേശത്തെ ആസ്തികള്‍ വെളിപ്പെടുത്തി നടപടികളില്‍നിന്ന് ഒഴിവാകാനുള്ള അവസരം എത്രയും പെട്ടെന്ന് ഉപയോഗപ്പെടുത്താന്‍ തയ്യാറാകാത്തവര്‍ക്ക് ഉറക്കമില്ലാത്ത ദിനങ്ങളായിരിക്കും വരാന്‍പോകുന്നതെന്ന് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 

5/12/2015

ക്രെഡിറ്റ്കാര്‍ഡ് വലിപ്പമുള്ള കമ്പ്യൂട്ടര്‍; വില 560 രൂപ!



ക്രെഡിറ്റ്കാര്‍ഡ് വലിപ്പമുള്ള കമ്പ്യൂട്ടര്‍; വില 560 രൂപ!
  സ്വന്തം ലേഖകന്‍     ജൃ    ഘദസ്ര 12, 2015ചരിത്രത്തിലെ ഏറ്റവും വിലകുറഞ്ഞ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെത്തിക്കാനാണ് 'നെക്സ്റ്റ് തിങ്ങ്' കമ്പനി ഒരുങ്ങുന്നത്


ഒരു സാധാരണ പേഴ്‌സണല്‍ കമ്പ്യൂട്ടറിന് കഴിയുന്ന സംഗതികളെല്ലാം സാധ്യമാകുന്ന, എന്നാല്‍ ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പം മാത്രമുള്ള കമ്പ്യൂട്ടര്‍ സങ്കല്‍പ്പിച്ച് നോക്കൂ. അതിന് വില വെറും 9 ഡോളര്‍ (ഏതാണ്ട് 560 രൂപ) എന്നും കരുതുക. 

എത്ര വലിയൊരു കമ്പ്യൂട്ടിങ് വിപ്ലവത്തിനാകും അത്തരമൊരു ഉപകരണം തിരികൊളുത്തുക അല്ലേ!

മേല്‍സൂചിപ്പിച്ചത് സങ്കല്‍പ്പമല്ല. കാലിഫോര്‍ണിയ കേന്ദ്രമായുള്ള 'നെക്‌സ്റ്റ് തിങ്ങ്' ( ( Next Thing ) ) കമ്പനി, 'ചിപ്പ്' (( CHIP )  ) എന്ന പേരിലവതരിപ്പിച്ച കുഞ്ഞന്‍ കമ്പ്യൂട്ടറിന്റെ കാര്യമാണ്. 9 ഡോളര്‍ മാത്രം വിലയുള്ള 'ചിപ്പ് കമ്പ്യൂട്ടര്‍' 2016 ആദ്യം വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

ചിപ്പിന്റെ സ്‌പെസിഫിക്കേഷന്‍ ഇങ്ങനെയാണ്: 1ജിഎച്ച്‌സെഡ് പ്രൊസസര്‍, 512എംബി റാം, 4ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ്, വയര്‍ലെസ്സ് കണക്ടിവിറ്റിക്ക് ബ്ലൂടൂത്ത്, ഇന്റര്‍നെറ്റിന് വൈഫൈ. ലിനക്‌സ് ഒഎസിലാണ് ചിപ്പ് പ്രവര്‍ത്തിക്കുക.



കമ്പ്യൂട്ടിങ് ഹോബിയാക്കിയിട്ടുള്ളവരെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് വിപണിയിലെത്തിയ 'റാസ്പ്ബറി പൈ' ( ഝദറഹധഫഴഴസ്ര ഛയ ) എന്ന സിംഗിള്‍ ബോര്‍ഡ് കമ്പ്യൂട്ടറുകളുടെ ചില സവിശേഷതകള്‍ ചിപ്പ് കമ്പ്യൂട്ടറും പങ്കിടുന്നുണ്ട്. എന്നാല്‍ റാസ്പ്ബറി പൈക്ക് വില 24 ഡോളറാണ് (പൈ 2 വിന് 35 ഡോളറും).

സാധാരണ കണക്ടറുകളുടെ സഹായത്തോടെ മോണിറ്ററുകളും ഡിസ്‌പ്ലെകളുമായി ചിപ്പിനെ ബന്ധിപ്പിക്കാം. പവര്‍ സപ്ലെയുമായും ഘടിപ്പിക്കാം. ക്രോമിയം വഴി വെബ്ബ് സര്‍ഫ് ചെയ്യാം.

മൊബൈല്‍ ഫോണ്‍ പോലെ കൈയ്യില്‍ കൊണ്ടുനടക്കാവുന്ന 'പോക്കറ്റ് ചിപ്പ്' (  Pocket Chip  ) വികസിപ്പിക്കാനും നെക്സ്റ്റ് തിങ്ങ് കമ്പനി പദ്ധതിയിടുന്നുണ്ട്. അതിന് വില ഏതാണ്ട് 49 ഡോളറായിരിക്കും.



'കിക്ക്‌സ്റ്റാര്‍ട്ടര്‍' ( Kickstarter  ) എന്ന ക്രൗഡ് സോഴ്‌സിങ് പ്ലാറ്റ്‌ഫോം വഴി ഫണ്ട് സമാഹരിച്ച് ചിപ്പ് പദ്ധതി പൂര്‍ത്തിയാക്കാനാണ് നെക്സ്റ്റ് തിങ്ങ് ഉദ്ദേശിക്കുന്നത്. പദ്ധതി കിക്ക്സ്റ്റാര്‍ട്ടറില്‍ സമര്‍പ്പിച്ചതിന് ശേഷം ഇതുവരെ ഏതാണ്ട് 13,000 പേരില്‍ നിന്നായി 6.45 ലക്ഷം ഡോളര്‍ ഫണ്ട് വാഗ്ദാനം ലഭിച്ചുകഴിഞ്ഞു. വലിയ ആവേശമാണ് ഈ പദ്ധതി സൃഷ്ടിച്ചിരിക്കുന്നതെന്ന് സാരം.

എന്നാല്‍, വെറും 9 ഡോളറിന് ഈ ഉത്പന്നം ഉപയോക്താക്കള്‍ക്ക് എത്തിക്കാന്‍ കഴിയില്ലെന്ന് കരുതുന്നവരുണ്ട്. കൈയിലെത്തുമ്പോള്‍ ഇതിന്റെ വില കൂടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

5/05/2015

വിദേശത്ത് പണവും പാസ്പോർട്ടും നഷ്ടപ്പെട്ട യുവതിക്ക് വിദേശകാര്യമന്ത്രിയുടെ ഇടപെടൽ തുണയായി

വിദേശത്ത് പണവും പാസ്പോർട്ടും നഷ്ടപ്പെട്ട യുവതിക്ക് വിദേശകാര്യമന്ത്രിയുടെ ഇടപെടൽ തുണയായി
ജനം 5/5/2015//
ന്യൂഡൽഹി : വിദേശത്ത്  പണവും പാസ്പോര്‍ട്ടും നഷ്ടപ്പെട്ട യുവതിക്ക് തത്സമയം സഹായമെത്തിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ഇടപടല്‍. അഗ്രതാ ദിനകരന്‍ എന്ന യുവതിക്കാണ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ സുഷമാസ്വരാജ് നേരിട്ടിടപെട്ട് സഹായമെത്തിച്ചത്. സമയോചിതമായി ഇടപ്പെട്ട സുഷമാസ്വരാജിനെ അഗ്രത നവമാധ്യമങ്ങളിലൂടെ തന്നെ നന്ദി അറിയിച്ചു.

അഗ്രതാ ദിനകരന്‍ എന്ന ബാംഗ്ലൂര്‍ സ്വദേശിയായ യുവതിക്ക് ബര്‍ലിനില്‍ വച്ചാണ്‌ പണവും പാസ്പോര്‍ട്ടും നഷ്ട്ടമാകുന്നത്. ഈ വിവരം സൂചിപ്പിച്ച് അഗ്രത ഇന്നലെ തന്റെ ട്വിറ്റര്‍ അകൌണ്ടില്‍ ട്വീറ്റ് ചെയ്തു. ആരുടേയെങ്കിലും സഹായം അഭ്യര്‍ത്ഥിച്ചായിരുന്നു ട്വീറ്റ്.

പലരുടേയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ പ്രവര്‍ത്തനസമയം കഴിഞ്ഞെന്നായിരുന്നു മറുപടി. സഹായം അഭ്യര്‍ത്ഥിച്ച് പലരേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഓരോനീക്കവും തത്‌സമയം യുവതി ട്വിറ്ററില്‍ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. ഇതറിഞ്ഞ കേന്ദ്ര വിദേശകാര്യ വകുപ്പു മന്ത്രി സുഷമാ സ്വരാജാണ്‌ അപ്രതീക്ഷിതമായി യുവതിക്ക് ആശ്വാസമായി എത്തിയത്.

യുവതിയുടെ ടെലിഫോണ്‍ നമ്പറും മറ്റു വിവരങ്ങളും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.  ഭയപ്പെടേണ്ടതില്ലെന്നും താമസിയാതെ തന്നെ അധികൃതര്‍ നിങ്ങളുമായി ബന്ധപ്പെടുമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. സുഷമാ സ്വരാജിന്റെ നിര്‍ദേശപ്രകാരം ഉടനെതന്നെ എംബസി അധികൃതര്‍ യുവതിയുമായി ബന്ധപ്പെട്ട് സഹായമെത്തിച്ചു. സഹായം ഉറപ്പാക്കാന്‍  സുഷമാസ്വരാജും യുവതിയുമായി നേരിട്ടു ബന്ധപ്പെട്ടതായി യുവതിയുടെ ട്വിറ്ററില്‍ പറയുന്നു. സോഷ്യൽ മീഡിയയ്ക്കും സർക്കാരിനും നന്ദി അറിയിക്കാനും അഗ്രത മറന്നില്ല 

70 ദിവസംകൊണ്ട് ചൊവ്വയിലെത്താവുന്ന യന്ത്രം

70 ദിവസംകൊണ്ട് ചൊവ്വയിലെത്താവുന്ന യന്ത്രം നാസ പരീക്ഷിച്ചു
  |    May 05, 2015
ഇ.എം.ഡ്രൈവ് സങ്കേതമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന്റെ പരീക്ഷണം പ്രതീക്ഷയ്‌ക്കൊപ്പം വലിയ വിവാദവും ഉയര്‍ത്തിയിരിക്കുകയാണ്



ശാസ്ത്രലോകം ഇനിയും പൂര്‍ണമായി അംഗീകരിക്കാത്ത ഒരു വിവാദ സങ്കേതമുപയോഗിച്ച്, 70 ദിവസംകൊണ്ട് മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍ സഹായിക്കുന്ന എഞ്ചിന്‍ നാസ ഗവേഷകര്‍ പരീക്ഷിച്ചു. റോക്കറ്റ് ഇന്ധനം ഉപയോഗിക്കാതെ പ്രവര്‍ത്തിക്കുന്ന ആ എഞ്ചിന്‍ യാഥാര്‍ഥ്യമായാല്‍ ബഹിരാകാശ രംഗത്ത് അത് വന്‍കുതിപ്പിന് വഴിതുറക്കും.
2015-04-19-010224
'ഇലക്ട്രോമാഗ്നറ്റിക് പ്രൊപ്പല്‍ഷന്‍ ഡ്രൈവ്' (ഇഎം ഡ്രൈവ്) എന്ന് പേരുള്ള എഞ്ചിന്റെ പരീക്ഷണമാണ്, സ്‌പേസിനെ അനുസ്മരിപ്പിക്കുന്ന ശൂന്യസ്ഥലത്ത് നാസ ശാസ്ത്രജ്ഞര്‍ വിജയകരമായി നടത്തിയതെന്ന് 'നാസ സ്‌പേസ്ഫ് ളൈറ്റ്' (ങഅഞഅ ഞഹദഋഫബവയഭമര്‍) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. 2015-04-19-010251

കഴിഞ്ഞ ദശകത്തില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ റോജര്‍ ഷായര്‍ ആണ് ഇഎം ഡ്രൈവ് ( നഘ ഉഴയല്‍ഫ ) കണ്ടുപിടിച്ചത്. ചലനവുമായി ബന്ധപ്പെട്ട ഒരു പ്രധാന നിയമത്തിന് (('law of conservation of momentum')) വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍, കണ്ടെത്തിയ നാള്‍ മുതല്‍ ഇഎം ഡ്രൈവ് വിവാദവിഷയമാണ്. 2015-04-19-010503

ചലന നിയമം അനുസരിച്ച്, ഏതെങ്കിലും തരത്തിലുള്ള ഒരു പ്രൊപ്പല്ലന്റ് ( ഹഴസഹഫവവദഷര്‍ ) ഉപയോഗിച്ച് ത്വരിപ്പിച്ചാലേ ഒരു വാഹനം എതിര്‍ദിശയില്‍ സഞ്ചരിക്കൂ. ഇഎം ഡ്രൈവിന് മുന്നോട്ട് ചലിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള പ്രൊപ്പല്ലിന്റിന്റെ ആവശ്യമില്ല എന്നതാണ് വിവാദത്തിന്റെ കാതല്‍. വൈദ്യുതകാന്തിക തരംഗങ്ങളെ ആശ്രയിച്ചാണ് അത് മുന്നോട്ട് കുതിക്കുന്നത്. എന്നാല്‍, ഇഎം ഡ്രൈവ് ചലനനിമയത്തിന് വിരുദ്ധമാണെന്ന വാദം ഷായര്‍ തള്ളിക്കളഞ്ഞു.
2015-04-26-182647
നാസയുടെ 'ഈഗിള്‍വര്‍ക്ക് ലബോറട്ടറി'യിലെ എന്‍ജിനിയര്‍മാരാണ് മാസങ്ങളായി പുതിയ യന്ത്രം ശൂന്യതയില്‍ പ്രവര്‍ത്തിപ്പിച്ച് അതിന്റെ കുഴപ്പം കണ്ടെത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍, അടിസ്ഥാനപരമായി എന്തെങ്കിലും കുഴപ്പം ഇതുവരെയും കണ്ടെത്താനായില്ലെന്ന് നാസ സ്‌പേസ് ഫ് ളൈറ്റിലെ ഗവേഷകര്‍ പറയുന്നു. കൃത്രിമമായി സൃഷ്ടിച്ച ശൂന്യസ്ഥലത്ത് വരുംനാളുകളിലും അവര്‍ യന്ത്രം പരീക്ഷിച്ച്, അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് പരിശോധിക്കും.
2015-04-19-010043
റോക്കറ്റ് ഇന്ധനം ആവശ്യമില്ല എന്നതാണ് പുതിയ യന്ത്രത്തിന്റെ പ്രത്യേകത. മാത്രമല്ല, വലിയ വേഗത്തില്‍ സഞ്ചരിക്കാനും കഴിയും.

ഇഎം ഡ്രൈവ് കരുത്തുപകരുന്ന ഒരു 2 മെഗാവാട്ട് ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ വാഹനത്തിന് സഞ്ചാരികളെയും വഹിച്ച് 70 ദിവസംകൊണ്ട് ഭൂമിയില്‍നിന്ന് ചൊവ്വായിലെത്താന്‍ കഴിയും  ഈഗിള്‍വര്‍ക്കില്‍ റിസര്‍ച്ച് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന ഹരോള്‍ഡ് വൈറ്റ് അറിയിച്ചു.
2015-04-19-005958
സൂര്യനില്‍നിന്ന് 4.37 പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന ആല്‍ഫ സെന്റുറി നക്ഷത്രത്തിലെത്താന്‍ ഈ വാഹനത്തില്‍ സഞ്ചരിച്ചാല്‍ 92 വര്‍ഷം മതിയെന്നും ഗവേഷകര്‍ പറയുന്നു!

ശാസ്ത്രകല്‍പ്പിത കഥകള്‍ക്ക് തുല്യമാണ് നാസ ഗവേഷകര്‍ പറയുന്ന സംഗതികളെന്ന് ചില പ്രമുഖ ഗവേഷകര്‍ പറയുന്നു. വിജയിച്ചുവെന്ന് പറയുന്ന യന്ത്രം പ്രയോഗതലത്തില്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

5/03/2015

ഇത് ശരിക്കും അത്ഭുതം

ദേവിയുടെ അനുഗ്രഹം; ഭൂചലനത്തില്‍ കുമാരിയുടെ വീട്‌ രക്ഷപ്പെട്ടുmangalam malayalam online newspaper

കാഠ്‌മണ്ഡു: ശക്‌തമായ ഭൂചലനത്തില്‍ കാഠ്‌മണ്ഡുവിലെ ദര്‍ബാര്‍ സ്‌ക്വയറിലെ ക്ഷേത്രങ്ങള്‍ ഒന്നാകെ തകര്‍ന്നു വീണിട്ടും നേപ്പാളിലെ ഹിന്ദു സമൂഹത്തിനിടയിലെ ജീവിക്കുന്ന ദേവിയായ 'കുമാരി' യുടെ കൊട്ടാരത്തിന്‌ ഒന്നും സംഭവിച്ചില്ല. ദുര്‍ഗ്ഗാദേവി യുടെ ജീവിക്കുന്ന പ്രതിരൂപമായി സങ്കല്‍പ്പിക്കപ്പെടുന്ന പെണ്‍കുട്ടിയാണ്‌ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടത്‌. ക്ഷേത്രങ്ങള്‍ക്കിടയില്‍ ഇവര്‍ താമസിച്ചിരുന്നതും ഇവരെ സംരക്ഷിക്കാനായി ചുറ്റും താമസിച്ചിരുന്നവരുടേതുമായ കെട്ടിടങ്ങള്‍ക്ക്‌ ഒരു കുഴപ്പവും വന്നില്ല.
നേപ്പാളി നെവാരി സമൂഹത്തിലെ ബജ്രാചാര്യ ഗോത്രത്തിലെയോ ഷാക്യാ ജാതിയിലെയോ പെട്ട ഋതുമതിയാകാത്ത പെണ്‍കുട്ടിയെയാണ്‌ കുമാരിയായി സാധാരണഗതിയില്‍ തെരഞ്ഞെടുക്കാറുള്ളത്‌. ആചാരം പൂര്‍ത്തിയാകുന്നത്‌ പെണ്‍കുട്ടി ഋതുമതിയാകുന്നതോടെയാണ്‌. അതുവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പ്രത്യേകമായിട്ടായിരിക്കും ഈ പെണ്‍കുട്ടിയെ പരിചരിക്കുക. ഇങ്ങിനെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പതു വയസ്സുകാരിയെ പാര്‍പ്പിച്ചിരുന്ന പ്രത്യേക വീടിന്‌ ഏപ്രില്‍ 25 ന്‌ ഉണ്ടായ ശക്‌തമായ ഭൂചലനത്തില്‍ ചെറിയ വിള്ളല്‍ മാത്രമാണ്‌ ഉണ്ടായത്‌.
ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ വീഴുകയും ആളപായം ഉണ്ടാകുകയും ചെയ്‌തപ്പോഴും ഈ കുമാരിയുടെ വീടിന്‌ സമീപമുണ്ടായിരുന്ന മുന്‍ കുമാരിമാരുടെ കുടുംബത്തില്‍ പെട്ടവര്‍ പോലും സുരക്ഷിത ഇടങ്ങളിലേക്ക്‌ മാറാന്‍ കൂട്ടാക്കിയില്ല. പകരം കുമാരി തന്റെ ശക്‌തികൊണ്ട്‌ ഒരു കുഴപ്പവും വരാതെ കാത്തുസൂക്ഷിക്കുമെന്ന്‌ ഇവര്‍ ഉറച്ചു വിശ്വസിച്ചു. കുമാരി തങ്ങള്‍ക്ക്‌ സുരക്ഷിതത്വം നല്‍കുമെന്ന്‌ ഉറപ്പായിരുന്നെന്നും തങ്ങള്‍ക്ക്‌ ഒന്നും സംഭവിക്കില്ലെന്ന്‌ അറിയാമായിരുന്നെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്‌ചയുണ്ടായ ഭുചലനത്തില്‍ ഏഴായിരത്തിലധികം പേരാണ്‌ മരണമടഞ്ഞത്‌. പതിനായിരങ്ങള്‍ക്ക്‌ പരിക്കേറ്റു.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1