1/31/2015

5000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് ഒരു ടൺ ആണവ പോർമുന വഹിക്കാൻ കഴിയും.


അഗ്നി 5 വിജയകരമായി പരീക്ഷിച്ചു
/  3 1 / 0 1 /2 0 1 5 /


ബാലസോർ: തദ്ദേശീയമായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക്‌ മിസൈലായ അഗ്നി 5ന്റെ മൂന്നാമത്തെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി.  ഒഡിഷ തീരത്തെ വീലർ  ദ്വീപിലെ ഇന്റഗ്രേറ്റഡ്‌ ടെസ്‌റ്റ്‌ റേഞ്ചിൽ നിന്നായിരുന്നു പരീക്ഷണം.  5000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് ഒരു ടൺ ആണവ പോർമുന വഹിക്കാൻ കഴിയും. മൂന്ന് ഘട്ടമായി ഖര ഇന്ധനമാണ് മിസൈലിൽ ഉപയോഗിക്കുന്നത്.

ഇതോടെ ഏഷ്യൻ ഭൂഖണ്ഡം പൂർണമായും യൂറോപ്പ്‌, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും അഗ്നി മിസൈലിന്റെ പരിധിയിൽ വരും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇൻഡോനേഷ്യ. തായ്‌ലൻഡ്, മലേഷ്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ഇറാക്ക്, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങൾ മിസൈലിന്റെ പ്രഹര പരിധിയിലാണ്.

അഗ്നി പരന്പരയിലെ അ‌ഞ്ചാമത്തേതാണ് ഇന്ന് പരീക്ഷിച്ചത്. അഗ്നി 1ന് 700 കിലോമീറ്റും, അഗ്നി 2ന് 2000 കിലോമീറ്ററും അഗ്നി 3,4 എന്നിവ 2500 കിലോമീറ്റർ മുതൽ 3500 കിലോമീറ്റർ വരെയുമാണ് ദൂരപരിധി.

1/30/2015

ഭര്‍ത്താവിന് മുഖം അഞ്ച് ഭാര്യയ്ക്കോ....?


ഭര്‍ത്താവിന് മുഖം അഞ്ച് ഭാര്യയ്ക്കോ....?
 ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
 മനോരമ . 30/1/15 ഫ്രൈഡേ


ഫാമിലി കൌണ്‍സലിങ്ങിനു പോവുമ്പോള്‍ സ്ഥിരം കേള്‍ക്കുന്ന ഒരു വാചകം ഉണ്ട്. അച്ചോ, ഇയാള്‍ക്കെന്നെ ഒരിക്കലും മനസിലാവില്ല.
ഭര്‍ത്താവാണെങ്കില്‍ പറയും: അച്ചോ എന്നെ തിരിച്ചറിയാന്‍ ഇവള്‍ക്ക് ഈ ജന്മത്തില്‍ പറ്റില്ല....

ഇതെന്താ മനസിലാക്കാന്‍ ഇത്ര വലിയ ബുദ്ധിമുട്ട്. ഒരേ ഭാഷയല്ലേ സംസാരിക്കുന്നത്, ഒരേ സംസ്കാരത്തിലല്ലേ ജീവിക്കുന്നത്. കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കുത്തിനിറച്ച അന്യഭാഷയില്‍പെട്ട പുസ്തകമൊന്നും അല്ലല്ലോ ഭാര്യയും ഭര്‍ത്താവും.

ചിലപ്പോള്‍ ഞാന്‍ അവരോടു ചോദിക്കും ഭാര്യയ്ക്കും ഭര്‍ത്താവിനും എത്ര മുഖം ഉണ്ട്? ഇതെന്നാ ചോദ്യമാ അച്ചോ? ഒരേയൊരു മുഖം എന്നാണുത്തരമെങ്കില്‍ തെറ്റി. ഭാര്യയ്ക്കും ഭര്‍ത്താവിനും ഏറ്റവും ചുരുങ്ങിയത് അഞ്ചു മുഖമെങ്കിലും വേണം.

പല മുഖങ്ങള്‍, ഭാവങ്ങള്‍...
നല്ല ഭര്‍ത്താവ് ഒരേ സമയം അപ്പന്റെയും ഭര്‍ത്താവിന്റെയും കാമുകന്റെയും ആങ്ങളയുടെയും മകന്റെയും സ്നേഹം ഭാര്യയ്ക്കു കൊടുക്കണം. തെറ്റുകള്‍ കാണുമ്പോള്‍ ശാസിക്കണം. കുറവുകള്‍ പറഞ്ഞു തിരുത്തണം. ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ അപ്പന്റെ സ്നേഹം ഭാര്യ അനുഭവിക്കുന്നു.

ജീവിതപങ്കാളിയുടെ ശാരീരിക മാനസിക അവസ്ഥകള്‍ മനസിലാക്കി വേണം ശാരീരികബന്ധം സ്ഥാപിക്കാന്‍. പ്രായം ഭാര്യയില്‍ വരുത്തുന്ന മാനസിക വ്യതിയാനങ്ങളും ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളും പരിഗണിക്കണം. ബഹുമാനസമീപനം ഭാര്യയോടു കാണിക്കുന്നവന്‍ ഭര്‍ത്താവിന്റെ സ്നേഹമാണു നല്‍കുന്നത്.

തന്റെ ജീവിതത്തെ അഭിമാനപൂര്‍വം ഭര്‍ത്താവിനു സമര്‍പ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വശീകരണശക്തി ഭര്‍ത്താവിനുണ്ടാവണം. ഇവിടെ അവന്‍ കാമുകനായി മാറുന്നു. ഭാര്യയുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും സന്തോഷിക്കുമ്പോള്‍ അവന്‍ ആങ്ങളയുടെ റോളിലേക്കു വളരുന്നു. കൊഞ്ചലും വിളച്ചിലും ഒക്കെ നടത്തി ഭാര്യയോട് പെരുമാറുമ്പോള്‍ അവന്‍ മകനെപ്പോലെ ആയിത്തീരുന്നു.

ഭാര്യ ഒരേ സമയം അമ്മയും ഭാര്യയും കാമുകിയും പെങ്ങളും മകളുമാവണം. ഭര്‍ത്താവിന്റെ ആത്മീയകാര്യങ്ങളിലുള്ള ശ്രദ്ധയും തെറ്റുകളില്‍ തിരുത്തലും വീഴ്ചകളില്‍ താങ്ങുമായി നില്‍ക്കുമ്പോള്‍ അവള്‍ അമ്മയുടെ ഭാഗമാണു പ്രകടിപ്പിക്കുന്നത്.

ഭര്‍ത്താവിന്റെ ശാരീരികമായ കാര്യങ്ങളില്‍ സഹകരണവും മടുപ്പില്ലാതെ സമര്‍പ്പണവും നടത്തുമ്പോള്‍ അവള്‍ ഭാര്യയുടെ ഭാഗം നന്നായി ജീവിച്ചു തീര്‍ക്കുന്നു. വൃത്തിയായ വേഷം ധരിച്ചും ശരീരം ഭംഗിയായി സൂക്ഷിച്ചും ആവലാതിയില്ലാതെ സഹകരിച്ചും പോകുമ്പോള്‍ കാമുകിയായിത്തീരുന്നു.

ഭര്‍ത്താവിന്റെ എല്ലാ നേട്ടങ്ങളിലും പ്രശംസിക്കുകയും ഉയര്‍ച്ചകളില്‍ അഭിമാനത്തോടെ സംസാരിക്കുകയും ചെയ്യുമ്പോള്‍ ഭാര്യ യഥാര്‍ഥ പെങ്ങളുടെ സ്നേഹമാണു പ്രകടിപ്പിക്കുക. അല്‍പസ്വല്‍പം കൊഞ്ചലുകള്‍ നടത്തി അവള്‍ മകളുടെ സ്ഥാനവും പൂര്‍ത്തീകരിക്കുന്നു.

ചില ഭര്‍ത്താക്കന്മാര്‍ പിതാവായിക്കഴിയുമ്പോള്‍ ബാക്കിയെല്ലാം മറക്കും. എപ്പോഴും അപ്പന്റെ ഗൌരവത്തില്‍ ജീവിക്കാന്‍ ശ്രമിക്കും. ഭര്‍ത്താവിന്റെയും കാമുകന്റെയും റോളുകള്‍ അവന്‍ മറക്കും. കുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞാല്‍ പിന്നെ അമ്മയുടെ മാത്രം റോളിലേക്ക് ഭാര്യ മടങ്ങിയേക്കാം. ഈ സാഹചര്യത്തില്‍ ദാമ്പത്യബന്ധത്തില്‍ തൃപ്തിക്കുറവുകള്‍ സംഭവിക്കും. പരസ്പരധാരണയുടെയും പങ്കുവയ്ക്കലിന്റെയും ജീവിതം ചുരുങ്ങിപ്പോകും.

എവിടെയാണോ പാകപ്പിഴയെന്നു കണ്ടെത്തി ദമ്പതികള്‍ തിരുത്തണം. പകര്‍ന്നുകൊടുക്കാന്‍ പരാജയപ്പെട്ട സ്നേഹത്തെക്കുറിച്ചു തിരിച്ചറിവുണ്ടാകണം. പിറകോട്ട് തിരിഞ്ഞുനോക്കി തിരുത്തുന്നവരാണു ജീവിതത്തില്‍ വിജയിക്കുന്നത്. ദൈവം തന്ന ജീവിതം കൈമോശം വരുത്താതെ ഓരോരുത്തരും അവരവരുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ചാല്‍ ജീവിതം ധന്യമായി.

ഒന്നു കേള്‍ക്കൂ...
. സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും ഭാര്യയെ വശീകരിക്കാന്‍ ഭര്‍ത്താവിനു കഴിയണം. ഭാര്യ കൊച്ചു കുഞ്ഞിനെപ്പോലെ കൊഞ്ചുമ്പോള്‍ അല്‍പം നേരത്തേക്ക് ഭര്‍ത്താവും കുട്ടിയെപ്പോലെയാവുക.

. വഴക്കുകളുണ്ടാവുക സ്വാഭാവികം. പക്ഷേ, കോപം ശമിച്ചു കഴിഞ്ഞു വേണം പങ്കാളിയോട് സംസാരിക്കാന്‍.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
ഫാമിലി കൌണ്‍സലറും പ്രഭാഷകനും

1/23/2015

കടലാമ മുട്ടയിട്ടു; കടപ്പുറം കാവലിരിക്കുന്നു


കടലാമ മുട്ടയിട്ടു; കടപ്പുറം കാവലിരിക്കുന്നു
 സ്വന്തം ലേഖകന്‍
 23/1/2015 മനോരമ


കടലാമയുടെ മുട്ടകള്‍ കാണാനെത്തിയ ചെറായി രാമവര്‍മ യൂണിയന്‍ ഹൈസ്കൂളിലെ നേച്ചര്‍ക്ളബ് അംഗങ്ങള്‍.
വൈപ്പിന്‍ . പള്ളത്താംകുളങ്ങര കടപ്പുറത്തു കടലാമയുടെ മുട്ടകള്‍ കണ്ടെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ എറണാകുളം ജില്ലയില്‍ മറ്റൊരിടത്തും കടലാമയുടെ മുട്ടകള്‍ കണ്ടെത്തിയിട്ടില്ലെന്നു സ്ഥലത്തെത്തിയ സോഷ്യല്‍ ഫോറസ്ട്രി ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡി. രാജേന്ദ്രന്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ കരയില്‍ സൂക്ഷിച്ചിരുന്ന വലയില്‍ കടലാമയെ കണ്ടെത്തിയിരുന്നു. ആമയെ രക്ഷപ്പെടുത്തി കടലിലേക്കുവിട്ടശേഷം നാട്ടുകാര്‍ സോഷ്യല്‍ ഫോറസ്ട്രി അധികൃതരെ വിവരമറിയിച്ചു.

നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തിയ 96 മുട്ട സുരക്ഷിതമായ സ്ഥലത്തേക്കുമാറ്റി. മുട്ടകള്‍മണ്ണിട്ടു മൂടിയ ശേഷം നായ്ക്കളുടെയും പരുന്തിന്റെയും ശല്യം ഒഴിവാക്കാന്‍ മീതെ കമ്പിവലയിട്ടു മൂടി.ചുറ്റും വേലിയും സ്ഥാപിച്ചിട്ടുണ്ട് .

35 വര്‍ഷത്തെ ഇടവേളയിലാണു കടലാമകള്‍ മുട്ടയിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ആയിരക്കണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിച്ചാണു മുട്ടയിടുന്നതിനായി കരയിലേക്ക് എത്തുന്നത്.

ഏകദേശം 35 ദിവസം കൊണ്ടാണു മുട്ടവിരിയുക. മുട്ടയില്‍ നിന്നു പുറത്തുവരുന്നകുഞ്ഞുങ്ങള്‍ക്കും കടലിലേക്ക് എത്തുന്നതുവരെ പല ഭീഷണികളെയും അതിജീവിക്കേണ്ടി വരും.

കടലാമകളെ സംരക്ഷിക്കുന്നതിനു സോഷ്യല്‍ഫോറസ്ട്രി വകുപ്പ് വൈപ്പിന്‍ തീരത്തു  ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച്ഒാഫിസറായ സി.വൈ. മത്തായി, സെക്ഷന്‍ ഫോറസ്റ്റ് ഒാഫിസര്‍ കെ. മുഹമ്മദ്ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തില്‍രാത്രികാല നിരീക്ഷണവും ശക്തമാണ്.സ്ക്കൂളുകള്‍ തോറും ടര്‍ട്ടില്‍ ക്ലബുകള്‍ രൂപീകരിക്കുകയും കടലോരമേഖലകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

കടലാമ മുട്ടകള്‍ കണ്ടെത്തിയതറിഞ്ഞ് അധ്യാപകരുടെ നേതൃത്വത്തില്‍ സ്ക്കൂള്‍വിദ്യാര്‍ഥികളും ബീച്ചിലെത്തിയിരുന്നു.
ക്കത്മ്രനPadma_chandrakkalaത്സന്ധദ്ധന്ഥനPadma_chandrakkalaണ്ഡനPadma_chandrakkalanന്ധ:

ശിവഗിരി ആസ്‌ഥാനമായി ശ്രീനാരായണ കേന്ദ്ര സർവകലാശാല


ശിവഗിരി ആസ്‌ഥാനമായി ശ്രീനാരായണ കേന്ദ്ര സർവകലാശാല 
കൌമുദി    .23/1/2015 friday

ശിവഗിരിയിലോ, പരിസരത്തോ സ്‌ഥലം ഏറ്റെടുത്ത് നൽകും
ചാൻസലറെ  രാഷ്‌ട്രപതി നിശ്‌ചയിക്കും

തിരുവനന്തപുരം : കേരളം ഇരുൾമൂടിക്കെട്ടിയിരുന്ന കാലത്ത്  ശ്രീനാരായണ ഗുരുദേവൻ പകർന്ന മാനവ വെളിച്ചത്തിന്റെ വീചികൾ ലോകമെങ്ങും പ്രസരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗുരുവിന്റെ  ദർശനവും സാമൂഹിക പരിഷ്‌കരണവും സംബന്ധിച്ച പഠനത്തിനും ഗവേഷണത്തിനും ഊന്നൽ നല്കി ശിവഗിരി ആസ്‌ഥാനമായി ശ്രീനാരായണ കേന്ദ്ര സർവകലാശാല സ്ഥാപിക്കും.
അടുത്ത കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപനമുണ്ടായേക്കും.
തിരുവനന്തപുരത്ത് ഇതിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്‌ഥർക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി നിർദ്ദേശം നൽകി. നൂറേക്കർ സ്‌ഥലം ലഭ്യമാക്കിയാൽ സർവകലാശാല അനുവദിക്കാമെന്നാണ് കേന്ദ്ര നിലപാട്.

ഇക്കഴിഞ്ഞ ശിവഗിരി തീർത്ഥാടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യം സ്വാമി എന്നിവരോട് സർവകലാശാല അനുവദിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ‌ അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സ്‌മൃതി ഇറാനിയുമായും രാജ്‌നാഥ് സിംഗ് ഇക്കാര്യം ചർച്ച ചെയ്‌തു. കേന്ദ്ര സർവകലാശാല ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്‌മണ്യം സ്വാമി സ്‌മൃതി ഇറാനിക്ക് കത്തെഴുതി. തുടർന്നാണ് മാനവ വിഭവശേഷി മന്ത്രാലയം നടപടികൾ തുടങ്ങിയത്. ശിവഗിരിയിലോ, പരിസരത്തോ സ്‌ഥലം ഏറ്റെടുത്ത് നൽകുമെന്നും, സർവകലാശാലയുടെ കരട് പദ്ധതി രേഖ പ്രധാനമന്ത്രിക്ക് സമർപ്പിക്കുമെന്നും സ്വാമി ഋതംഭരാനന്ദ 'കേരളകൗമുദി"യോട് പറഞ്ഞു.

750 കോടി രൂപ ചെലവ്
ശ്രീനാരായണ ചരിത്രം, തത്വചിന്ത, ദർശനം, അദ്വൈതം, സാമൂഹ്യസേവനം, ആരോഗ്യം, ശാസ്‌ത്രവും സാങ്കേതിക വിദ്യയും, ഹോർട്ടികൾച്ചർ, കൃഷി, കരകൗശല വിദ്യ, ടെക്‌സ്‌റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് , മാനേജ്മെന്റ് ആൻഡ് പബ്‌ളിക് പോളിസി, സ്‌പോർട്‌സ്, ആയുർവേദം, വ്യവസായം എന്നിങ്ങനെ നിരവധി പഠന വിഭാഗങ്ങൾ സർവകലാശാലയിലുണ്ടാവും. ഇതിൽ ആറ് വിഭാഗങ്ങളോടെ പ്രവർത്തനം തുടങ്ങാൻ 750 കോടി രൂപ ചെലവ് വരും. ഈ തുക കേന്ദ്രം വഹിക്കും.
രാജ്യത്തുടനീളവും വിദേശത്തുമുള്ള കോളേജുകളെയും പഠന കേന്ദ്രങ്ങളെയും സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യാൻ അധികാരമുണ്ടാവും. പതിനൊന്നംഗ എക്‌സിക്യൂട്ടിവ് കൗൺസിലിനാവും ഭരണ നിർവഹണ ചുമതല. ഇതിൽ ധർമ്മസംഘം ട്രസ്‌റ്റിന്റെ പ്രതിനിധിയുമുണ്ടാവും.

30 അംഗ 'കോർട്ട് " സമിതിയിലും ട്രസ്‌റ്റിന് പങ്കാളിത്തമുണ്ടാവും. റിസർച്ച് , അക്കാഡമിക് കൗൺസിലുകളും ഉണ്ടായിരിക്കും. ചാൻസലറെ  രാഷ്‌ട്രപതി നിശ്‌ചയിക്കും.
ഭരണഘടനാ ശില്പി ഡോ. അംബേദ്‌കറുടെ പേരിൽ ലക്‌നൗവിലും, സത് നാമി സമൂഹത്തിന്റെ സ്ഥാപകൻ ഗുരു ഗസിദാസിന്റെ പേരിൽ ഛത്തീസ്ഗഢിലും മൗലാനാ ആസാദിന്റെ സ്‌മരണയ്‌ക്ക് ഹൈദരാബാദിലും കേന്ദ്ര സർവകലാശാലകളുണ്ട്. കേരളത്തിൽ കേന്ദ്ര സർവകലാശാല കാസർകോ‌ട്ടാണ്. ഇതടക്കം നാല്പത് സർവകലാശാലകൾ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുണ്ട്.

.അദ്വാനിക്ക് പദ്മ പുരസ്‌കാരമെന്ന് സൂചന


ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി, യോഗ ഗുരു ബാബ രാംദേവ്, ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, തെന്നിന്ത്യൻ സിനിമാ നടൻ രജനികാന്ത് എന്നിവരടക്കം 148 പേർ പദ്മ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചു. കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയി അന്തിമ പട്ടികയിൽ ഇടംതേടിയതായും അറിയുന്നു.

പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും പട്ടികയിൽ പെട്ടിട്ടുണ്ട്.
ശ്രീ ശ്രീ രവിശങ്കർ, നടന്മാരായ അമിതാഭ് ബച്ചൻ, രജനികാന്ത്, ദിലീപ് കുമാർ, ഗാനരചയിതാവ് പ്രസൂൻ ജോഷി, സലീംഖാൻ, കായികതാരം പി.വി സിന്ധു തുടങ്ങിയവരും പട്ടികയിലുണ്ടെന്നാണ് സൂചനhttp://news.keralakaumudi.com/news.php?nid=22785991b5f2a93d4cdc6096bed488e3
Posted on: Friday, 23 January 2015 


ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി, യോഗ ഗുരു ബാബ രാംദേവ്, ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, തെന്നിന്ത്യൻ സിനിമാ നടൻ രജനികാന്ത് എന്നിവരടക്കം 148 പേർ പദ്മ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചു. കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയി അന്തിമ പട്ടികയിൽ ഇടംതേടിയതായും അറിയുന്നു.

പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും പട്ടികയിൽ പെട്ടിട്ടുണ്ട്.
ശ്രീ ശ്രീ രവിശങ്കർ, നടന്മാരായ അമിതാഭ് ബച്ചൻ, രജനികാന്ത്, ദിലീപ് കുമാർ, ഗാനരചയിതാവ് പ്രസൂൻ ജോഷി, സലീംഖാൻ, കായികതാരം പി.വി സിന്ധു തുടങ്ങിയവരും പട്ടികയിലുണ്ടെന്നാണ് സൂചന.

നോട്ടിൽ നോട്ടം വേണം


നോട്ടിൽ നോട്ടം വേണം
കൌമുദി 23/01/2013/ ഫ്രൈഡേ

കോലഞ്ചേരി: കറൻസി നോട്ടിൽ ഇനി കാര്യമായ നോട്ടം വേണം. കാലാവധി പേടിയിൽ  നോട്ടുകളുടെ കൈമാറ്റം തർക്കങ്ങൾക്കിടയാക്കുന്നത് ഒഴിവാക്കാനാണിത്. 2005 ന് മുമ്പ് അച്ചടിച്ച നോട്ടുകളിൽ നിർമ്മിച്ച വർഷം രേഖപ്പെ ടുത്തിയിട്ടുണ്ടാകില്ല. കൂടാതെ നോട്ടിലുളള  സെക്യൂരിറ്റി ത്രെഡ്  അലൂമിനിയം കളറിലളളതുമാണ്. ഇത്തരം നോട്ടുകൾ 2015 ജനുവരിയ്ക്ക് മുമ്പ് മാറ്റി വാങ്ങണമെന്ന് റിസർവ് ബാങ്ക് നേരത്തെ നിർദ്ദേശം പുറപ്പെടുവിച്ചിരിന്നു. ഇതിനുളള കാലാവധി 2015 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.  അതു വരെ  പഴയ നോട്ടുകൾ ഉപയോഗിക്കുന്നതിന്  നിയമ തടസ്സം ഇല്ലെന്നാണ്   ബാങ്ക് അധികൃതരുടെ വിശദീകരണം.  എന്നാൽ ചില സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും പഴയ  നോട്ട് സ്വീകരിക്കാൻ വിമുഖത കാണിക്കുന്നത് തർക്കങ്ങൾക്ക് വഴി വയ്ക്കാറുണ്ട്. 2005 നു മുമ്പുളള   നോട്ടുകൾ    ബാങ്കുകൾ,എ ടി എമ്മുകൾ വഴി വിതരണം ചെയ്യരുതെന്ന് റിസർവ് ബാങ്ക് നിർദ്ദേശമുണ്ടെങ്കിലും സഹകരണ ബാങ്കുകളും സ്വകാര്യ ഏജൻസികൾ നിയന്ത്രിക്കുന്ന എ. ടി. എമ്മുകളിലും ഇപ്പോഴും ഇത്തരം നോട്ടുകൾ ലഭിക്കുന്നുണ്ട്.

തിരിച്ചറിയൽ രേഖയുമായി ബാങ്കുകളിലെത്തിയാൽ ഒരാൾക്ക്  10 പഴയ  നോട്ടുകൾ വരെ ഒരു ദിവസം  മാറി നല്കണമെന്ന  റിസർവ് ബാങ്ക് നിർദ്ദേശവും നില നില്ക്കുന്നുണ്ട്. 2005 നു ശേഷമുളള നോട്ടുകളിൽ നിർമ്മിച്ച വർഷം രേഖപ്പെടുത്തിയിട്ടുണ്ടാകും . സെക്യൂരിറ്റി ത്രെഡ്  പച്ച നിറത്തിലുമാണ് . നോട്ടിന് പിന്നിലാണ് വർഷം രേഖപ്പെടുത്തിയിരിക്കുന്നത്.  ഇപ്പോൾ വിപണിയിൽ ലഭ്യമായ  മീഡിയം റേഞ്ചിലുളള നോട്ടെണ്ണൽ യന്ത്രങ്ങളിൽ കളള നോട്ടുകൾ കണ്ടെത്താനുളള സൗകര്യമുണ്ടെന്നാണ്  വില്പനക്കാരുടെ വിശദീകരണം. എന്നാൽ പുതിയ നോട്ടിലുളള പച്ച നിറത്തിലുളള സെക്യൂരിറ്റി ത്രെഡാണ് മെഷീനുകളിൽ  ഉളള സ്കാനിംഗ്  സംവിധാനം സ്കാൻ ചെയ്യുന്നത്.  അതു കൊണ്ടു തന്നെ 2005 നു മുമ്പുളള അലൂമിനിയം ത്രെഡ്  നോട്ടുകൾ  ഇത്തരം മെഷീനുകളിൽ  ഉപയോഗിച്ചാൽ കളള നോട്ടാണെന്ന് കാണിക്കുന്ന  "എറർ " എന്ന നിർദ്ദേശം വരും ഇത് പലപ്പോഴും വ്യാപാര സ്ഥാപനങ്ങളിൽ പല തർക്കങ്ങൾക്കും  കാരണമാകാറുണ്ട്. കീഴില്ലത്തെ സഹകരണ ബാങ്കിൽ നിന്നും സ്വർണ്ണ പണയ  വായപയെടുത്തയാൾക്ക്  പെരുമ്പാവൂരിലെ  ഒരു സ്ഥാപനത്തിൽ പണം നല്കിയപ്പോൾ  വ്യാജനാണെന്ന്  തെറ്റിദ്ധരിച്ച് പണം  മടക്കി നല്കിയതിനെ തുടർന്ന് ബാങ്കിനെതിരെ നടന്ന പ്രശ്നങ്ങൾ ഇത്തരത്തിലൊന്നാണ്.

പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് തുക 50,000 രൂപയാക്കുന്നു


പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് തുക 50,000 രൂപയാക്കുന്നുഎം.കെ. അജിത് കുമാര്‍ ട ട ട+
ആര്‍.എസ്.ബി.വൈ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങാം

ന്യൂഡല്‍ഹി: നിര്‍ധനവിഭാഗങ്ങള്‍ക്കും അസംഘടിതമേഖലയിലുള്ളവര്‍ക്കും വേണ്ടി കേന്ദ്രം നടപ്പാക്കുന്ന ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി(രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജനആര്‍.എസ്.ബി.വൈ) വിപുലീകരിക്കുന്നു. പദ്ധതിപ്രകാരമുള്ള ഇന്‍ഷുറന്‍സ് തുക 30,000 രൂപയില്‍നിന്ന് 50,000 രൂപയാക്കും. ഏപ്രില്‍ ഒന്നുമുതല്‍ പരിഷ്‌കരിച്ച ആര്‍.എസ്.ബി.വൈ നടപ്പാക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.

കേന്ദ്ര തൊഴില്‍മന്ത്രാലയം ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ അന്തിമതീരുമാനം ഉടനെയുണ്ടാകും. പദ്ധതിയുടെ നടത്തിപ്പ് ആരോഗ്യമന്ത്രാലയത്തിന് കീഴിലാക്കാനും ആലോചനയുണ്ട്.


സംസ്ഥാനസര്‍ക്കാറുകള്‍ക്ക് വേണമെങ്കില്‍ സ്വന്തം ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരംഭിച്ച് പദ്ധതി നടപ്പാക്കാമെന്ന നിര്‍ദേശവും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. അതിന് താത്പര്യമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ളതുപോലെ ഇന്‍ഷുറന്‍സ് കമ്പനികളെ പദ്ധതിനടത്തിപ്പിന് ആശ്രയിക്കാം.

2008 ഏപ്രില്‍ ഒന്നിന് തുടങ്ങിയതാണ് ആര്‍.എസ്.ബി.വൈ. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളേയും അസംഘടിതമേഖലയിലെ തൊഴിലാളികളേയും ലക്ഷ്യവെച്ച് തുടങ്ങിയ പദ്ധതിക്ക് നല്ല പ്രതികരണമാണ് ഇതുവരെ ലഭിച്ചത്. പദ്ധതിയില്‍ അംഗമാവുന്നവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളാണ് അടയ്ക്കുന്നത്. ഒരംഗത്തിന് പരാമവധി 750 രൂപയാണ് സര്‍ക്കാറിന്റെ വിഹിതം. രജിസ്‌ട്രേഷന്‍ഫീസായ 60 രൂപ മാത്രമേ ഉപയോക്താവ് നല്‍കേണ്ടതുള്ളൂ.

തിരഞ്ഞെടുത്ത സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികളിലെ ചികിത്സയ്ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. അഞ്ചംഗ കുടുംബത്തിന് ഒരുവര്‍ഷം പരമാവധി 50,000 രൂപവരെയുള്ള ആരോഗ്യ പരിരക്ഷ ഇനിമുതല്‍ ലഭിക്കും. കുടുംബത്തിലെ ഒരംഗത്തിനോ എല്ലാവര്‍ക്കുംകൂടിയോ ഇത്രയും തുകയുടെ പരിരക്ഷ ഉണ്ടാകും. ഇതുവരെ 3.7 കോടി പേര്‍ക്ക് ആര്‍.എസ്.ബി.വൈ കാര്‍ഡുകള്‍ വിതരണംചെയ്തിട്ടുണ്ട്. ഒരുസ്ഥലത്ത് രജിസ്റ്റര്‍ ചെയ്ത കാര്‍ഡ് വേറൊരു സ്ഥലത്തേക്ക് മാറ്റാനും ഈ പദ്ധതിവഴി സാധിക്കും.

കഴിഞ്ഞവര്‍ഷംവരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ 29,23,573 പേര്‍ പദ്ധതിയില്‍ അംഗങ്ങളാണ്. ഏറ്റവുംകൂടുതല്‍ പേര്‍ കോഴിക്കോട് ജില്ലയിലാണ് 3,58,867 പേര്‍. ആലപ്പുഴില്‍ 3,13,705 പേരും തിരുവനന്തപുരത്ത് 3,12,328 പേരും അംഗങ്ങളായുണ്ട്. സംസ്ഥാനത്തെ 146 സ്വകാര്യആസ്പത്രികളും 161 സര്‍ക്കാര്‍ ആസ്പത്രികളും പദ്ധതിയുടെ കീഴിലുണ്ട്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1