1/23/2015

കടലാമ മുട്ടയിട്ടു; കടപ്പുറം കാവലിരിക്കുന്നു


കടലാമ മുട്ടയിട്ടു; കടപ്പുറം കാവലിരിക്കുന്നു
 സ്വന്തം ലേഖകന്‍
 23/1/2015 മനോരമ


കടലാമയുടെ മുട്ടകള്‍ കാണാനെത്തിയ ചെറായി രാമവര്‍മ യൂണിയന്‍ ഹൈസ്കൂളിലെ നേച്ചര്‍ക്ളബ് അംഗങ്ങള്‍.
വൈപ്പിന്‍ . പള്ളത്താംകുളങ്ങര കടപ്പുറത്തു കടലാമയുടെ മുട്ടകള്‍ കണ്ടെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ എറണാകുളം ജില്ലയില്‍ മറ്റൊരിടത്തും കടലാമയുടെ മുട്ടകള്‍ കണ്ടെത്തിയിട്ടില്ലെന്നു സ്ഥലത്തെത്തിയ സോഷ്യല്‍ ഫോറസ്ട്രി ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡി. രാജേന്ദ്രന്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ കരയില്‍ സൂക്ഷിച്ചിരുന്ന വലയില്‍ കടലാമയെ കണ്ടെത്തിയിരുന്നു. ആമയെ രക്ഷപ്പെടുത്തി കടലിലേക്കുവിട്ടശേഷം നാട്ടുകാര്‍ സോഷ്യല്‍ ഫോറസ്ട്രി അധികൃതരെ വിവരമറിയിച്ചു.

നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തിയ 96 മുട്ട സുരക്ഷിതമായ സ്ഥലത്തേക്കുമാറ്റി. മുട്ടകള്‍മണ്ണിട്ടു മൂടിയ ശേഷം നായ്ക്കളുടെയും പരുന്തിന്റെയും ശല്യം ഒഴിവാക്കാന്‍ മീതെ കമ്പിവലയിട്ടു മൂടി.ചുറ്റും വേലിയും സ്ഥാപിച്ചിട്ടുണ്ട് .

35 വര്‍ഷത്തെ ഇടവേളയിലാണു കടലാമകള്‍ മുട്ടയിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ആയിരക്കണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിച്ചാണു മുട്ടയിടുന്നതിനായി കരയിലേക്ക് എത്തുന്നത്.

ഏകദേശം 35 ദിവസം കൊണ്ടാണു മുട്ടവിരിയുക. മുട്ടയില്‍ നിന്നു പുറത്തുവരുന്നകുഞ്ഞുങ്ങള്‍ക്കും കടലിലേക്ക് എത്തുന്നതുവരെ പല ഭീഷണികളെയും അതിജീവിക്കേണ്ടി വരും.

കടലാമകളെ സംരക്ഷിക്കുന്നതിനു സോഷ്യല്‍ഫോറസ്ട്രി വകുപ്പ് വൈപ്പിന്‍ തീരത്തു  ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച്ഒാഫിസറായ സി.വൈ. മത്തായി, സെക്ഷന്‍ ഫോറസ്റ്റ് ഒാഫിസര്‍ കെ. മുഹമ്മദ്ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തില്‍രാത്രികാല നിരീക്ഷണവും ശക്തമാണ്.സ്ക്കൂളുകള്‍ തോറും ടര്‍ട്ടില്‍ ക്ലബുകള്‍ രൂപീകരിക്കുകയും കടലോരമേഖലകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

കടലാമ മുട്ടകള്‍ കണ്ടെത്തിയതറിഞ്ഞ് അധ്യാപകരുടെ നേതൃത്വത്തില്‍ സ്ക്കൂള്‍വിദ്യാര്‍ഥികളും ബീച്ചിലെത്തിയിരുന്നു.
ക്കത്മ്രനPadma_chandrakkalaത്സന്ധദ്ധന്ഥനPadma_chandrakkalaണ്ഡനPadma_chandrakkalanന്ധ:

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1