1/23/2015

പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് തുക 50,000 രൂപയാക്കുന്നു


പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് തുക 50,000 രൂപയാക്കുന്നുഎം.കെ. അജിത് കുമാര്‍ ട ട ട+
ആര്‍.എസ്.ബി.വൈ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങാം

ന്യൂഡല്‍ഹി: നിര്‍ധനവിഭാഗങ്ങള്‍ക്കും അസംഘടിതമേഖലയിലുള്ളവര്‍ക്കും വേണ്ടി കേന്ദ്രം നടപ്പാക്കുന്ന ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി(രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജനആര്‍.എസ്.ബി.വൈ) വിപുലീകരിക്കുന്നു. പദ്ധതിപ്രകാരമുള്ള ഇന്‍ഷുറന്‍സ് തുക 30,000 രൂപയില്‍നിന്ന് 50,000 രൂപയാക്കും. ഏപ്രില്‍ ഒന്നുമുതല്‍ പരിഷ്‌കരിച്ച ആര്‍.എസ്.ബി.വൈ നടപ്പാക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.

കേന്ദ്ര തൊഴില്‍മന്ത്രാലയം ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ അന്തിമതീരുമാനം ഉടനെയുണ്ടാകും. പദ്ധതിയുടെ നടത്തിപ്പ് ആരോഗ്യമന്ത്രാലയത്തിന് കീഴിലാക്കാനും ആലോചനയുണ്ട്.


സംസ്ഥാനസര്‍ക്കാറുകള്‍ക്ക് വേണമെങ്കില്‍ സ്വന്തം ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരംഭിച്ച് പദ്ധതി നടപ്പാക്കാമെന്ന നിര്‍ദേശവും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. അതിന് താത്പര്യമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ളതുപോലെ ഇന്‍ഷുറന്‍സ് കമ്പനികളെ പദ്ധതിനടത്തിപ്പിന് ആശ്രയിക്കാം.

2008 ഏപ്രില്‍ ഒന്നിന് തുടങ്ങിയതാണ് ആര്‍.എസ്.ബി.വൈ. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളേയും അസംഘടിതമേഖലയിലെ തൊഴിലാളികളേയും ലക്ഷ്യവെച്ച് തുടങ്ങിയ പദ്ധതിക്ക് നല്ല പ്രതികരണമാണ് ഇതുവരെ ലഭിച്ചത്. പദ്ധതിയില്‍ അംഗമാവുന്നവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളാണ് അടയ്ക്കുന്നത്. ഒരംഗത്തിന് പരാമവധി 750 രൂപയാണ് സര്‍ക്കാറിന്റെ വിഹിതം. രജിസ്‌ട്രേഷന്‍ഫീസായ 60 രൂപ മാത്രമേ ഉപയോക്താവ് നല്‍കേണ്ടതുള്ളൂ.

തിരഞ്ഞെടുത്ത സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികളിലെ ചികിത്സയ്ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. അഞ്ചംഗ കുടുംബത്തിന് ഒരുവര്‍ഷം പരമാവധി 50,000 രൂപവരെയുള്ള ആരോഗ്യ പരിരക്ഷ ഇനിമുതല്‍ ലഭിക്കും. കുടുംബത്തിലെ ഒരംഗത്തിനോ എല്ലാവര്‍ക്കുംകൂടിയോ ഇത്രയും തുകയുടെ പരിരക്ഷ ഉണ്ടാകും. ഇതുവരെ 3.7 കോടി പേര്‍ക്ക് ആര്‍.എസ്.ബി.വൈ കാര്‍ഡുകള്‍ വിതരണംചെയ്തിട്ടുണ്ട്. ഒരുസ്ഥലത്ത് രജിസ്റ്റര്‍ ചെയ്ത കാര്‍ഡ് വേറൊരു സ്ഥലത്തേക്ക് മാറ്റാനും ഈ പദ്ധതിവഴി സാധിക്കും.

കഴിഞ്ഞവര്‍ഷംവരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ 29,23,573 പേര്‍ പദ്ധതിയില്‍ അംഗങ്ങളാണ്. ഏറ്റവുംകൂടുതല്‍ പേര്‍ കോഴിക്കോട് ജില്ലയിലാണ് 3,58,867 പേര്‍. ആലപ്പുഴില്‍ 3,13,705 പേരും തിരുവനന്തപുരത്ത് 3,12,328 പേരും അംഗങ്ങളായുണ്ട്. സംസ്ഥാനത്തെ 146 സ്വകാര്യആസ്പത്രികളും 161 സര്‍ക്കാര്‍ ആസ്പത്രികളും പദ്ധതിയുടെ കീഴിലുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1