അഗ്നി 5 വിജയകരമായി പരീക്ഷിച്ചു
/ 3 1 / 0 1 /2 0 1 5 /
ബാലസോർ: തദ്ദേശീയമായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി 5ന്റെ മൂന്നാമത്തെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഒഡിഷ തീരത്തെ വീലർ ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ചിൽ നിന്നായിരുന്നു പരീക്ഷണം. 5000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് ഒരു ടൺ ആണവ പോർമുന വഹിക്കാൻ കഴിയും. മൂന്ന് ഘട്ടമായി ഖര ഇന്ധനമാണ് മിസൈലിൽ ഉപയോഗിക്കുന്നത്.
ഇതോടെ ഏഷ്യൻ ഭൂഖണ്ഡം പൂർണമായും യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും അഗ്നി മിസൈലിന്റെ പരിധിയിൽ വരും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇൻഡോനേഷ്യ. തായ്‌ലൻഡ്, മലേഷ്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ഇറാക്ക്, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങൾ മിസൈലിന്റെ പ്രഹര പരിധിയിലാണ്.
അഗ്നി പരന്പരയിലെ അഞ്ചാമത്തേതാണ് ഇന്ന് പരീക്ഷിച്ചത്. അഗ്നി 1ന് 700 കിലോമീറ്റും, അഗ്നി 2ന് 2000 കിലോമീറ്ററും അഗ്നി 3,4 എന്നിവ 2500 കിലോമീറ്റർ മുതൽ 3500 കിലോമീറ്റർ വരെയുമാണ് ദൂരപരിധി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ