1/23/2015

ശിവഗിരി ആസ്‌ഥാനമായി ശ്രീനാരായണ കേന്ദ്ര സർവകലാശാല


ശിവഗിരി ആസ്‌ഥാനമായി ശ്രീനാരായണ കേന്ദ്ര സർവകലാശാല 
കൌമുദി    .23/1/2015 friday

ശിവഗിരിയിലോ, പരിസരത്തോ സ്‌ഥലം ഏറ്റെടുത്ത് നൽകും
ചാൻസലറെ  രാഷ്‌ട്രപതി നിശ്‌ചയിക്കും

തിരുവനന്തപുരം : കേരളം ഇരുൾമൂടിക്കെട്ടിയിരുന്ന കാലത്ത്  ശ്രീനാരായണ ഗുരുദേവൻ പകർന്ന മാനവ വെളിച്ചത്തിന്റെ വീചികൾ ലോകമെങ്ങും പ്രസരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗുരുവിന്റെ  ദർശനവും സാമൂഹിക പരിഷ്‌കരണവും സംബന്ധിച്ച പഠനത്തിനും ഗവേഷണത്തിനും ഊന്നൽ നല്കി ശിവഗിരി ആസ്‌ഥാനമായി ശ്രീനാരായണ കേന്ദ്ര സർവകലാശാല സ്ഥാപിക്കും.
അടുത്ത കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപനമുണ്ടായേക്കും.
തിരുവനന്തപുരത്ത് ഇതിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്‌ഥർക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി നിർദ്ദേശം നൽകി. നൂറേക്കർ സ്‌ഥലം ലഭ്യമാക്കിയാൽ സർവകലാശാല അനുവദിക്കാമെന്നാണ് കേന്ദ്ര നിലപാട്.

ഇക്കഴിഞ്ഞ ശിവഗിരി തീർത്ഥാടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യം സ്വാമി എന്നിവരോട് സർവകലാശാല അനുവദിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ‌ അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സ്‌മൃതി ഇറാനിയുമായും രാജ്‌നാഥ് സിംഗ് ഇക്കാര്യം ചർച്ച ചെയ്‌തു. കേന്ദ്ര സർവകലാശാല ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്‌മണ്യം സ്വാമി സ്‌മൃതി ഇറാനിക്ക് കത്തെഴുതി. തുടർന്നാണ് മാനവ വിഭവശേഷി മന്ത്രാലയം നടപടികൾ തുടങ്ങിയത്. ശിവഗിരിയിലോ, പരിസരത്തോ സ്‌ഥലം ഏറ്റെടുത്ത് നൽകുമെന്നും, സർവകലാശാലയുടെ കരട് പദ്ധതി രേഖ പ്രധാനമന്ത്രിക്ക് സമർപ്പിക്കുമെന്നും സ്വാമി ഋതംഭരാനന്ദ 'കേരളകൗമുദി"യോട് പറഞ്ഞു.

750 കോടി രൂപ ചെലവ്
ശ്രീനാരായണ ചരിത്രം, തത്വചിന്ത, ദർശനം, അദ്വൈതം, സാമൂഹ്യസേവനം, ആരോഗ്യം, ശാസ്‌ത്രവും സാങ്കേതിക വിദ്യയും, ഹോർട്ടികൾച്ചർ, കൃഷി, കരകൗശല വിദ്യ, ടെക്‌സ്‌റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് , മാനേജ്മെന്റ് ആൻഡ് പബ്‌ളിക് പോളിസി, സ്‌പോർട്‌സ്, ആയുർവേദം, വ്യവസായം എന്നിങ്ങനെ നിരവധി പഠന വിഭാഗങ്ങൾ സർവകലാശാലയിലുണ്ടാവും. ഇതിൽ ആറ് വിഭാഗങ്ങളോടെ പ്രവർത്തനം തുടങ്ങാൻ 750 കോടി രൂപ ചെലവ് വരും. ഈ തുക കേന്ദ്രം വഹിക്കും.
രാജ്യത്തുടനീളവും വിദേശത്തുമുള്ള കോളേജുകളെയും പഠന കേന്ദ്രങ്ങളെയും സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യാൻ അധികാരമുണ്ടാവും. പതിനൊന്നംഗ എക്‌സിക്യൂട്ടിവ് കൗൺസിലിനാവും ഭരണ നിർവഹണ ചുമതല. ഇതിൽ ധർമ്മസംഘം ട്രസ്‌റ്റിന്റെ പ്രതിനിധിയുമുണ്ടാവും.

30 അംഗ 'കോർട്ട് " സമിതിയിലും ട്രസ്‌റ്റിന് പങ്കാളിത്തമുണ്ടാവും. റിസർച്ച് , അക്കാഡമിക് കൗൺസിലുകളും ഉണ്ടായിരിക്കും. ചാൻസലറെ  രാഷ്‌ട്രപതി നിശ്‌ചയിക്കും.
ഭരണഘടനാ ശില്പി ഡോ. അംബേദ്‌കറുടെ പേരിൽ ലക്‌നൗവിലും, സത് നാമി സമൂഹത്തിന്റെ സ്ഥാപകൻ ഗുരു ഗസിദാസിന്റെ പേരിൽ ഛത്തീസ്ഗഢിലും മൗലാനാ ആസാദിന്റെ സ്‌മരണയ്‌ക്ക് ഹൈദരാബാദിലും കേന്ദ്ര സർവകലാശാലകളുണ്ട്. കേരളത്തിൽ കേന്ദ്ര സർവകലാശാല കാസർകോ‌ട്ടാണ്. ഇതടക്കം നാല്പത് സർവകലാശാലകൾ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1