മില്‍മയുടെ നടപടിക്കെതിരെ ഹൈക്കോടതി
സ്വന്തം ലേഖകന്‍
12/3/2013 മനോരമ ,......
കൊച്ചി. പാല്‍ കവറില്‍ ശുദ്ധവും കലര്‍പ്പില്ലാത്തതുമെന്ന് രേഖപ്പെടുത്തുന്ന മില്‍മയുടെ നടപടിക്കെതിരെ ഹൈക്കോടതി. പാല്‍പ്പൊടി ചേര്‍ത്ത് നിര്‍മ്മിക്കുന്ന പാലിന് ഈ വിശേഷണങ്ങള്‍ യോജിക്കുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. ഈ വിശേഷണങ്ങള്‍ മില്‍മയുടെ എംബ്ളത്തിന്റെ ഭാഗമാണെന്നും മറ്റും സംസ്ഥാനങ്ങളിലെ പാല്‍ ഉല്‍പാദകരും ഈ വിശേഷണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള മില്‍മയുടെ വാദങ്ങള്‍ കോടതി തള്ളി.
രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ജസ്റ്റിസുമാരായ എസ്.സിരിജഗനും ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. പാല്‍വില കൂട്ടിയതുമായി ബന്ധപ്പെട്ട സ്വകാര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ