3/21/2013

ആറ്റത്തിന്റെ കരുത്തില്‍ ലാവ എക്‌സ് 1000


ആറ്റത്തിന്റെ കരുത്തില്‍ ലാവ എക്‌സ് 1000
Posted on: 21 Mar 2013




2011 സപ്തംബര്‍ 12. ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മാതാക്കളായ ഇന്റലും ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് അന്നായിരുന്നു. ഇനിയിറങ്ങുന്ന ആന്‍ഡ്രോയ്ഡ് ഒ.എസുകളെല്ലാം ഇന്റലിന്റെ ആറ്റം പ്രൊസസറുകളെ പിന്തുണയ്ക്കുമെന്നും അന്ന് പ്രഖ്യാപിക്കപ്പെട്ടു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ഒരു ഇന്ത്യന്‍ കമ്പനി ലോകശ്രദ്ധ നേടി. ഉത്തര്‍ പ്രദേശിലെ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ മൊബൈല്‍ കമ്പനിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. സോളോ എ

ക്‌സ് 900 എന്നായിരുന്നു 'ഇന്റല്‍ ഇന്‍സൈഡ് മോഡലിന്' ലാവ പേരിട്ടത്. വിപണിയില്‍ വലിയ ചലനമൊന്നുമുണ്ടാക്കാന്‍ ഈ ഫോണിനായില്ല എന്നതാണ് വാസ്തവം. ഇേപ്പാളിതാ എക്‌സ് സീരീസില്‍ പുതിയൊരു മോഡലിറക്കിക്കൊണ്ട് കൊണ്ട് ലാവ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. സോളോ എക്‌സ് 1000 എന്നു പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്്‌ഫോണില്‍ ഇന്റലിന്റെ ആറ്റം Z2480 എന്ന രണ്ട് ഗിഗാഹെര്‍ട്‌സ് പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവല്‍ കോര്‍ പ്രൊസസറിന് സമാനരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ ത്രെഡിങ് ടെക്‌നോളജിയാടു കൂടിയതാണ് ആറ്റം Z2480 പ്രൊസസര്‍. മിന്നല്‍വേഗത്തിലുള്ള നെറ്റ് ബ്രൗസിങിനും ആപ്ലിക്കേഷന്‍ ഉപയോഗത്തിനുമെല്ലാം ഈ പ്രൊസസര്‍ സഹായിക്കുമെന്ന് കമ്പനി പറയുന്നു. ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ്, 32 ജി.ബി. വരെയുളള എസ്.കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള സൗകര്യം എന്നിവയും എക്‌സ് 1000ലുണ്ട്. 720 X 1280 പിക്‌സല്‍ റിസൊല്യുഷനുള്ള 4.7 ടി.എഫ്.ടി. എല്‍.സി.ഡി. സ്‌ക്രീനാണ് ഈ ഫോണിലുള്ളത്. ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ എല്‍.ഇ.ഡി. ഫ്ലാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറയും വീഡിയോ കോളിങിനായി 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. ആന്‍ഡ്രോയ്ഡിന്റെ ജെല്ലിബീന്‍ വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷന്‍ ലാവ മുന്നോട്ടുവെക്കുന്നു. ഗെയിം ഭ്രാന്തന്‍മാരെ തൃപ്തിപ്പെടുത്താന്‍ 400 മെഗാഹെര്‍ട്‌സ് ജി.പി.യു. ആണ് ഫോണിലുള്ളത്. ആക്‌സലറോമീറ്റര്‍ , പ്രോക്‌സിമിറ്റി സെന്‍സര്‍ , മാഗ്നോമീറ്റര്‍ എന്നിവയും ഇതിലുണ്ട്. കണക്ടിവിറ്റിക്കായി ത്രിജി, വൈ-ഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങളുള്ള ലാവ എക്‌സ് 1000 ഒരു സിംഗിള്‍ സിം മോഡലാണ്. 1900 എം.എ.എച്ച്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 9 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 14 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ ആയുസ്സും കമ്പനി അവകാശപ്പെടുന്നു.ഓണ്‍ലൈന്‍ സൈറ്റുകളില്‍ 19,990 രുപയ്ക്കാണ് ലാവ എക്‌സ് 1000 വില്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇതേ വിലനിലവാരത്തില്‍ ലഭ്യമായിട്ടുള്ള സാംസങ് ഗാലക്‌സി ഗ്രാന്‍ഡ്, മൈക്രോമാക്‌സ് കാന്‍വാസ് എച്ച്.ഡി. എന്നീ സ്മാര്‍ട്‌ഫോണ്‍ മോഡലുകളോടായിരിക്കും സോളോ എക്‌സ് 1000 ന് മത്സരിക്കേണ്ടിവരുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1